മറവിയുടെ അറ്റത്തുനിന്നും ഇന്നിന്റെ തിരക്കിലേക്ക് ഒഴുകുന്ന ജീവിതം. ചില ഓർമ്മകൾ നമ്മുടെ മനസിൻറെ മുൻ നിരയിലേക്ക് ശാന്തമായി ഒഴുകി എത്തുന്നു. ശാന്തമായി ഒഴുകുന്ന പുഴപോലെ ഓർമ്മകൾ പിന്നോട്ട് പോകണോ അതോ പിന്നോട്ട് ജീവിക്കണമോ എന്നൊരു ചിന്ത ഉണ്ടാകുന്നു.
പുറകിലോട്ടു ഒന്ന് നടന്നു നോക്കാം. ആ നടത്തതിനിടയിൽ കൈവിട്ടു പോയ ചില സുവർണ നിമിഷങ്ങളെ കൈയെത്തി പിടിക്കാൻ ഒരവസരംകൂടി കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. അതീവ സന്തോഷത്തിൽ. നഷ്ടപ്പെട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ. ഇതിൽ ലാഭ നഷ്ട കണക്കുകൾ ഒന്നുമില്ല. എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് ചില കൂട്ടുകൾ മാത്രം. ഈ കൂട്ടിന്റെ വില നിശ്ചയിക്കാനോ അതിന് ഒരു പേരുനൽകുവാനോ പറ്റുകയുമില്ല. അതിനൊരു പേരില്ല എന്നാണ് ചുരുക്കം.
എന്റെ കൂട്ടുകാരിൽ ചിലർക്ക് കണക്കിനോട് അമിതമായ ഭ്രമം ആയിരുന്നു. കണക്കിനെ എന്റെ കളിക്കൂട്ടുകാരനാക്കാൻ നോക്കിയിട്ടു അവൻ എന്റെ കൈയിൽ നിന്നും വഴുതി മാറി ഓടുകയായിരുന്നു. കണക്കിന്റെ കാര്യത്തിൽഞാൻ വെറുമൊരുക്കണക്കപിള്ള മാത്രമായിരുന്നു. സ്ക്കൂളില് പഠിക്കുമ്പോൾ പരീക്ഷക്ക് എങ്ങിനെയും നാല്പത്തിന് മുകളിൽമാർക്കു വേണമെന്നുള്ള ചെറിയ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതിനയായി പ്രത്യേക ട്യൂഷൻ ഒന്നും ഇല്ല.പകരം ബന്ധത്തിൽ ഉള്ള ഒരു ടീച്ചർ ( എന്റെ ഏറ്റവുംപ്രിയപെട്ട അധ്യാപിക) ശനിയും ഞായറും അവരുടെ വീട്ടിൽ ഇരുത്തി പാഠ ഭാഗങ്ങൾ വീണ്ടുംവീണ്ടും പഠിപ്പിക്കുകയും പരീക്ഷക്ക് തയാറാക്കുകയും ചെയ്തിരുന്നു.
മറ്റു ക്ലാസ്സുകളിൽ കുട്ടികളിൽ ചിലർക്കു എന്നോട് വല്ലാത്ത കുശുമ്പും ഉണ്ടായിരുന്നു ഇക്കാര്യത്തിൽ. ക്ലാസ്സിൽ ഒരു ഉഴപ്പും കാണിക്കാതെ നല്ലകുട്ടിയായി പഠിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എല്ലാവര്ക്കും എന്നെ അറിയാം പക്ഷെ ഇനിയെല്ലാവരേയും അറിയില്ല എന്നൊരു അവസ്ഥ കൂടി ഉണ്ട് ഇതിനിടയിൽ. നല്ലപോലെ പഠിക്കുന്ന, നല്ല കൈയക്ഷരമുള്ള, മടിയുള്ളവർ, കുരുത്തക്കേട് കാണിക്കുന്നവർ അങ്ങിനെ ഉള്ളവരെ കുറിച്ച് പറയുന്ന കൂട്ടത്തിലച്ഛനുമമ്മയും ചിലരുടെ പേരുകൾ വീട്ടിൽ അതു പറയാറുണ്ട്. (അച്ഛനും അമ്മയും പഠിപ്പിച്ചിരുന്ന അതെ സ്‌കൂളിലെ ഒരു കുട്ടിയായിരുന്നു ഞാനും. പ്രത്യേക പരിഗണ പലകാര്യങ്ങൾക്കും കിട്ടിയിരുന്നു, അതേപോലെ പലകാര്യങ്ങൾക്കും പലരുടെയും നോട്ടപുള്ളിയുമായിരുന്നു). അതിൽചില പേരുകൾ എപ്പോളും മനസ്സിൽ തട്ടി നിൽക്കുമായിരുന്നു. നലകിയക്ഷരം,പഠിക്കാൻ മിടുമിടുക്കി/മിടുമിടുക്കൻ അങ്ങിനെ. അങ്ങിനെ തരക്കേടില്ലാതെ സ്കൂൾ കഴിഞ്ഞു കോളജിലേക്ക് യാത്രയായി. എല്ലാവരും അവിടയുംഇവിടയും ആയി പിരിഞ്ഞു പക്ഷെ എനിക്ക് എന്റെ ബേസ്ഡ് ഫ്രണ്ട്സണെ രണ്ടാളെ കിട്ടി പ്രീഗ്രി സമയത്തും. അതിലൊരാൾ എന്റെ കൂടെ ഒന്നാംക്ലാസ്സുമുതൽ പഠിച്ചു വന്നയാൾ.