2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

മുല്ലപ്പൂ, Jamine


മുല്ലപ്പൂ ഇഷ്ടമില്ലാത്തവർ ഉണ്ടോ?
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂ മുല്ല തന്നെ..
എന്റെ മുല്ലയിൽ ഉണ്ടാകുന്ന പൂക്കൾ സാധാരണ പറിച്ച് എടുക്കാറില്ല . എന്നാൽ ഇന്ന് ചെടികല്ക്ക് വെള്ളം ഒഴിക്കാനായി ബാൽക്കണിയിൽ ഇറങ്ങിയപ്പോൾ പതിവില്ലാതെ മുല്ലപൂ  മണം എന്നെ മത്തു  പിടിപ്പിച്ചു. ഒരു പിടി പൂ എനിക്ക് ഇന്ന് കിട്ടി. ഒരു പരീക്ഷണം ആയി നട്ട മുല്ലകൾ പലതു പോയി ഇപ്പോൾ ഉള്ളത് മൂന്നു വര്ഷമായ ഒരു ചെടിയാണ് . ഇവിടെ നാട്ടിലെ ചെടികൾ കിട്ടുക വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണ്. എന്നാലും ഒരു മുല്ലക്ക് വേണ്ടി മണി ക്കൂറു കൾ യാത്ര ചെയ്തിട്ട് കിട്ടിയതാണ്. അതെ പോലെ തന്നെ കറിവേപ്പും. ഇപ്പോൾ ഒരു കറിവേപ്പ്, ഒരു നാടൻ മുല്ല, ഈർക്കിൽ മുല്ല, ഒരു ചെമ്പരത്തി, ഗന്ധരാജൻ , കല്യാണ സുഗന്ധികം എന്നിവ എന്റെ ബാൽക്കണിയിൽ ഉണ്ട്. 

 തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ ചെടി വെച്ച് പിടിപ്പിക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. താപനില -18, -20 വരെ വന്ന ദിവസങ്ങള് ഉണ്ട്. ഒരു രണ്ടു മുറി ഫ്ലാറ്റിൽ 18 ചെടി ചട്ടികൾ .. അങ്ങിനെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച ചെടികള ഒരു ദിവസം വാടി കരിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വിഷമം ചില്ലറയല്ല.  പുതിയ സ്ഥലത്തേക്ക് മാറിയപ്പോൾ പല ചെടികളെയും വഴിയിൽ ഉപേക്ഷിക്കെണ്ടാതായി വന്നു( വഴി എന്ന് വെച്ചാൽ കളഞ്ഞു എന്നല്ല , മറ്റുള്ളവര്ക്ക്) കൊടുത്തു. ഇപ്പോൾ അതിൽ ഏറ്റവും കൂടുതൽ ദു:ഖിക്കുന്നു.
ഒരു വാഴ  തൈ വാങ്ങാൻ $ 20 കൊടുക്കണം...അതിൽ നിന്നെല്ലാം രേക്ഷപെടുത്തി എടുത്ത മുല്ല ആണിത്... സന്തോഷം ...