2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മഴത്തുള്ളികൾ മായാത്ത ഓർമ്മകൾ

മഴ ഒരു സുന്ദരിയും  വിസ്മയവും ആണ് . അവളുടെ വിവിധ രൂപ ഭാവങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് വിരളം ചിലർക്ക് മാത്രം. അവളെ പുണരണമെങ്കിൽ അവളുടെ പ്രണയം അറിയണമെങ്കിൽ മഴ നനയനം .അവളിൽ അലിഞ്ഞു ചേരണം. മഴ ഒരു പ്രണയം പോലെയാണ്. നിച്ചിരിക്കാത്തതെ വന്ന് നമ്മെ കുളിരണിയ്ക്കും. ആവശ്യപ്പെടാതെ തന്നെ പോയി മറയും .പിന്നെയും ആർത്തലച്ചു ഒരു പേമാരിയായി വീണ്ടും എത്തും.ഓരോ മഴക്കും ഓരോ ഭാവങ്ങളാണ്.


ചാഞ്ഞും ചെരിഞ്ഞും ചാറ്റൽ മഴയായും പേമാരിയായും മാറുന്നത് അവൾ തന്നെ. ഒരാളുടെ പലഭാവങ്ങൾ ഒരു ഒളിയും മറയും കൂടാതെ കണ്മുന്നിൽ കാണാം എന്നതാണ് മഴയെ കുറിച്ചുള്ള എന്റെ അഭിപ്രായം. അതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചിരിക്കുന്നത് രാത്രി മഴയാണ്.പകൽ കാണുന്ന മഴയല്ല രത്രിയിൽ കാണുന്നത്. നിർത്താതെ ഓടിന്റെ പുറത്തു മഴതുള്ളികൾ വീഴുമ്പോൾ ഉണ്ടാകുന്ന സംഗീതം ഒരു താരാട്ടു പാട്ട് പോലെയാണ്. ആ താളത്തിനൊത്തു താരാട്ടും കേട്ടുറങ്ങുപോൾ ഉണ്ടാകുന്ന കാറ്റിന്റെ ചൂളം വിളി , വഴിവക്കുകളിൽ നിൽക്കുന്ന പൂവാല ചെക്കൻ മാരുടെ ചൂളം വിളി പോലെയാണ്. എല്ലാം മറന്നുള്ള ഉറക്കത്തിൽ നിന്നും ആരോ  അപ സ്വരത്തിൽ പാട്ടുപാടുന്ന ശബ്ദം. കൂടെ ഒരു  ഇടിയും  കൂടി ആയാൽ പിന്നെ അത്രയും നേരം അനുഭവിച്ച പ്രണയ ഭാവം മാറി അവൾ രുദ്ര താണ്ഡവം തുടങ്ങി എന്ന് വേണം കരുതാൻ.

വേനൽ അവധി കഴിഞ്ഞു ഉള്ള മഴ ഇന്നും ഗൃഹാതുരത്വത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളു. ക്ഷണിക്കപ്പെടാത്ത അതിഥി ആയി കടന്നെത്തുന്ന മഴ കണിക്കൊന്നയിലെ പൂവുകൾ മുഴുവനും ഇറുത്തു  കൊണ്ടാണ് പോകാറുള്ളതത്‌. ആ മഴയോട് എന്നും എനിക്ക് ദേഷ്യ ഭാവമുണ്ടായിരുന്നു.


വേനൽ മഴയുടെ ഗന്ധം അതിന്റെ മാസ്മരികത ആ അനുഭൂതി ഒന്ന് വേറെ തന്നെയാണ് . മഴ വീഴുമ്പോളേക്കും ഓടി ചെന്ന് ഉണക്കാനിട്ടിരിക്കുന്ന വിറകും ചൂട്ടും കൊതുമ്പും അടുക്കി പെറുക്കി വിറകുപുരയിൽ ആക്കാനുള്ള തത്രപ്പാടു ഒരു വശത്തു കൂടി മറ്റൊരു വശത്തു മഴതുള്ളികൾ തട്ടി തെറിപ്പിച്ചുകൊണ്ടു മഴയിൽ നൃത്തം ചെയ്യാനും കഴിയാത്തവർ  നമ്മുടെ തലമുറയിൽ കണുമോ?
മഴ പ്രകൃതിയുടെ ആദി താളം ആണ്. ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ ഏതോ കവി മഴയെ വര്ണിച്ചിരിക്കുന്നതാണ്. ഇലകളെ തഴുകിയും മരങ്ങളെ ചാഞ്ചാട്ടിയും ആർത്തു തിമിർത്തു പെയ്യുന്ന മഴ . പടിപ്പുരയിൽ തിണ്ണയിൽ ഇരുന്ന് മഴവെള്ളത്തിലേക്കു  ഒരു കടലാസ് വഞ്ചി ഉണ്ടാക്കി ഒഴുക്കി വിടുന്ന ഒരു കുട്ടിക്കാലം നമുണ്ട് ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കാത്തവർ ഉണ്ടോ.


മലയാള സാഹിത്യത്തിൽ മഴയെകുറിച്ചു ഒരുപാടു കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സുഗതകുമാരി ടീച്ചറുടെ രാത്രി മഴ എന്നെ കൂടുതൽ ആകർഷിച്ച ഒരു കവിതയാണ്. ഏതാ ബഹവത്തോടു കൂടിയാണ് രാത്രിമഴയെ അതിൽ വര്ണിച്ചിരിക്കുന്നത്.

ഇന്നു നനഞ്ഞ മഴ എന്റെ മഴയോർമകളെ ഉണർത്തിയെടുത്തു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലേക്കുള്ള വഴിയിൽ കൂടി ഒഴുകി വരുന്ന വെള്ളത്തിൽ റബർ ചെരിപ്പിട്ടുകൊണ്ടു ഉടുപ്പും സഞ്ചിയും നനച്ചു  കൊണ്ടാണ് വീട്ടിലേക്കുള്ള യാത്ര. പാതിവഴിയിൽ കലങ്ങി മറിഞ്ഞൊഴുകുന്ന ഒരു ചെറിയ കൈത്തോടും. അതിന്റെ അക്കരയും ഇക്കരയും ഞാനും ജ്യോതിയും അനീസും കൂടി കടലാസുവഞ്ചി ഉണ്ടാക്കിയും ചെറിയ കല്ലുകൾ പെറുക്കി വെച്ച് തടയാൻ ഉണ്ടാക്കി കളിച്ചതും. ബാഗും ചെരുപ്പും ഒഴുകിപോയതും അതിനെ പിടിക്കാൻ വെള്ളത്തിന്റെ പുറകെ ഉള്ള ഓട്ടവും എന്നും മനസിന്റെ ചിപ്പിക്കുള്ളിൽ ചേർത്ത് വെച്ച ഓർമകൾ . അതിനു രിക്കലും മരണമില്ല . ഹൃദയത്തി സൂക്ഷിക്കാൻ വേണ്ടി ഒരു മഴ ഓർമ്മ .

1 അഭിപ്രായം:

Unknown പറഞ്ഞു...

ഓർമകൾക്ക് അവസാനം എല്ല കൂട്ടുകാരി