Friday, September 12, 2014

അമ്മ സ്നേഹത്തിന്റെ നിറകുടം

http://www.malayalimag.com/articles/05-05/
അമ്മ മനസ് എന്താണന്നു  അറിയാൻ ഒരു അമ്മക്ക് മാത്രമേ കഴിയൂ.
ഒരു ഭ്രൂണത്തെ പത്തുമാസം ചുമന്നു വേദനകൾ  മറന്നു അതിനെ നൊന്തു പ്രസവിക്കുന്ന ഒരു സ്ത്രീ. അമ്മ എന്നവാക്കിന് വിലമതിക്കാനാകാത്ത അർഥങ്ങൾ നല്കാൻ സാധിക്കും. എല്ലാ അര്തതിലും അർത്ഥവത്തായ ഒരു വാക്കാണ്‌ അമ്മ . സഹനത്തിന്റെയും കനിവിന്റെയും നിറകുടം. 

ജനിച്ചുവീണ ഒരു കുഞ്ഞിനു അമ്മയുടെ സ്പർശ ത്തിലൂടെ അറിയാൻ കഴിയുന്ന ഒരു വികാരം. മുലപ്പാൽ ആദ്യമായി കുടിക്കുന്ന ഒരു കുഞ്ഞിനിറെ വികാരവും അത് നല്കുന്ന അമ്മയുടെ സ്നേഹവും തമ്മിൽ ഒരിക്കലും വേര്പിരിക്കാനാവാത്ത ഒരു ബന്ധത്തിന്റെ തുടക്കം മാത്രമണ്‌. ഒരു കുഞ്ഞിനു അമ്മയെ മനസിലാക്കുന്നത് അമ്മയുടെ മണ ത്തിലൂടെയോ  ശബ്ദത്തിലൂടെയോ എങ്ങിനെയോ ഉള്ള ഒരു മാന്ത്രിക ത തന്നെ.
അമ്മയുടെ പരിളലനകൾ കൊണ്ട് തളര്ന്ന ഒരു കുഞ്ഞിനേയും നമുക്ക് കാണാൻ കഴിയില്ല. 


അമ്മ എന്ന രണ്ട് അക്ഷരം എല്ലാം കൊണ്ടും മഹത്തരം തന്നെ. അമ്മക്ക്യ്ക്ക്‌ പകരം വെയ്ക്കാൻ അമ്മ മാത്രം.!!!!!! 
'മാതാ പിതാ ഗുരൂർ ദൈവം'  എന്ന സംസ്കൃതം  ചൊല്ലിൽ പറയുന്നത്  തന്നെ ആദ്യം മാതാവിനെ നമിക്കുക എന്നാണ് പറയുന്നത്.  ഒരു കുഞ്ഞിനു ജന്മം നല്കാൻ കഴിയുന്നവൾ . അപ്പോൾ അമ്മയാണ് കാണപ്പെട്ട ദൈവം എന്ന് അനുമാനിക്കാം. ആദ്യത്തെ ഗുരുവും അമ്മ തന്നെ. അമ്മ പറഞ്ഞു കൊടുക്കുന്ന ഓരോ വാക്കുകളും കുഞ്ഞിന്റെ നാവിലൂടെ പുറത്തു വരുമ്പോൾ ഉണ്ടാകുന്ന അനുഭൂതി യുടെ സുഖം അമ്മക്ക് മാത്രം കിട്ടുന്ന ഒരു സുഖമാണ്. 

പുരാണങ്ങളിലും    ഇതിഹാസങ്ങളിലും ഭാരത സ്ത്രീകളുടെ സ്ഥാനം വളരെ ഉയര്‍ന്ന തലത്തില്‍   ഉള്ളതായിരുന്നു.  സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും സമത്വത്തിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യ സ്ഥാനീയര്‍   തന്നെ ആയിരുന്നു. കാലം മാറിയപ്പോള്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തിനും സമത്വത്തിനും എല്ലാം മാറ്റം വന്നു. മനു സ്മൃതിയില്‍ പറയുന്നപോലെ യത്ര നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത.

എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നു( ആഹ്ലാദിക്കുന്നു )എന്ന് പറഞ്ഞിരിക്കുന്നു. മാതൃത്വത്തിന്റെയും സ്നേഹത്തിന്റെയും പര്യായം ആയി സ്ത്രീയെ കരുതിയിരുന്ന ഒരു സമൂഹത്തില്‍ നിന്നും നമ്മള്‍ ഇന്ന് സ്ത്രീയെ വെറും ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിലാണ് ഇപ്പോള്‍ ‍.

ജീവിതത്തിന്റെ ഓരോ ചലനത്തിലും അമ്മ നല്കിയ ഓരോ ഉപദേശവും ഒരിക്കലും തെറ്റായി പോയിട്ടില്ല. നേർവഴി കാട്ടിതന്ന അദ്ധ്യാപകൻ , അമ്മക്ക് എന്നോട് ഒട്ടും സ്നേഹം ഇല്ല എന്ന് പരയുമൊൽ ഒന്ന് ചിരിച്ചുകൊണ്ട് നടന്നു പോകുന്ന അമ്മ. അപ്പോൾ എന്തായിരിക്കണം ആ മനസിൽ കൂടി കടന്നു പോയിട്ടുണ്ടാവുക. 
കുഞ്ഞിന് ഒരു അപാകത സംഭവിച്ചാൽ അതിനെ എങ്ങിനെ പരിഹരിക്കാം എന്തുചെയ്യാം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ആലോചിച്ചു തലപുകയ്ക്കുന്ന അമ്മാരും ഉണ്ട്. ഒരു പണി വന്നാൽ രാത്രി മുഴുവനും ഉറക്ക ള ച്ചിരുന്നു കുഞ്ഞിനെ പരിചരിക്കാൻ അമ്മക്ക് മാത്രമേ പറ്റു . സ്കൂളിൽ നിന്നും വരുമ്പോൾ ഓടിച്ചെന്നു ഒമാനിക്കനം ആഹാരം വരിക്കൊടുത്തു മുത്തം കൊടുക്കണം . കുളിപ്പിക്കണം താരാട്ടുപാടി ഉറക്കണം. എല്ലാത്തിനും അമ്മ തന്നെ വേണം.

സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന പുറത്തു വിട്ട കണക്കനുസരിച്ച് സുരക്ഷിത മാതൃത്വത്തിന്റെ കാര്യത്തിൽ ലോകത്തെ 79 അവികസിത രാജ്യങ്ങളിൽ 75-മത് സ്ഥാനത്താണ് ഇന്ത്യ.ക്യൂബയാണ് ഒന്നാം സ്ഥാനത്ത്.റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 53 ശതമാനം പ്രസവങ്ങൾ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടക്കുന്നത്.പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടർന്ന് 68,000 സ്ത്രീകളാണ് ഒരു വർഷം ഇന്ത്യയിൽ മരിക്കുന്നത്.

ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗർഭിണിയാകുന്നതിനു മുമ്പുതന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണ് അതിൽ പ്രധാനം. ഓരോ ഗർഭകാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവസമയത്ത് ഡോക്ടർ, നഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടെങ്കിൽ പ്രത്യേക ചികിത്സ ലഭിക്കാൻ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂർ, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളിൽ അമ്മയ്്ക്കും കുഞ്ഞിനും വൈദ്യപരിശോധന ലഭ്യമാകുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.( കടപ്പാട് വിക്കിപീടിയ)

ഇങ്ങനെ വളര്ത്തി വെളുതക്കിയ മക്കൾ ആണ് നാം എല്ലാവരും. ആ അമ്മക്കായി നമുക്ക് ഒരു ദിവസം അവരുടെ സന്തോഷത്തിനായി ഒരുദിവസം 
ഇന്ന് നമ്മൾ കേള്ക്കുന്ന വാർത്തകൾ അത്ര സുഖമുള്ളവ അല്ല. അമ്മയെ അമ്പല നടയിൽ ഉപേക്ഷിച്ചു  കാറിനുള്ളിൽ അടച്ചിട്ടു എന്നിങ്ങനെ ഉള്ള വാർത്തകൾ വേദന ഉണ്ടാക്കുന്നവയാണ്. അങ്ങിനെ ഒരു അവസ്ത്തൽ ഉള്ള അമ്മമാരേ ഒര്തുകൊണ്ട് ഈ മാതൃദിനം എല്ലാ അമമാര്ക്കും ആയി ജന സമര്പ്പിക്കുന്നു.