2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

മാറ്റുവിൻ ചട്ടങ്ങളെ


കാറ്റും കോളും നിറഞ്ഞ കടൽ പോലെ മനസ് അസ്വസ്ഥമാക്കുന്നു. പറയാതെ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ  അതിനെ എങ്ങിനെ കാണുമെന്നറിയില്ല. സ്ഥിരമായി ഒരേ ചോദ്യം എന്നെ ഓർക്കാറുണ്ടോ? അതോ മറന്നോ? നീ പറഞ്ഞ ഓരോ വാക്കുകളും ജീവിതത്തിൽ ചെലുത്തിയിരിക്കുന്ന സ്വാധീനം അതിനെ മാറ്റിനിർത്തി ചിന്തിക്കുവാൻ പറ്റാതെ വരുന്ന ഒരു അവസ്ഥ ചിന്തനീയമാണിന്ന് .
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്തിടത്തു തുടങ്ങുന്നു എനിക്ക് നിന്നോടുള്ള പ്രണയം. ഒരു മഴത്തുള്ളി പോലെ  ഒരു പെരുമഴക്കാലമായി ആർത്തിരമ്പി നേർത്തിരമ്പി  കാത്തു നിൽക്കുന്നു.


മനസ് വീണ്ടും ഒരു പ്രണയ കാലത്തേക്ക്  മുങ്ങാംകുഴി ഇട്ടു പോകാൻ വെമ്പൽ കൊണ്ട് നിൽക്കുന്നു. പ്രണയം പ്രായത്തിനതീതമാണ്. അതിനു സമയകാല പ്രായ ബോധമില്ലാതെ കടന്നു വരുന്ന ഒരു അനുഭൂതിയാണ്  . അതിലൂടെ  പാറി പറന്നു നടക്കുമ്പോൾ കിട്ടുന്ന സന്തോഷം അത്  അനിർ വചനീയം തന്നെ.പ്രണയിക്കാൻ പറ്റാത്ത ഒരാളോട് പ്രണയത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ അത് ഒരു നഷ്ടബോധമാനെന്നവർ പറയും.  അവന്റെ അവളുടെ വാക്കുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം അതിനെ എന്ത് പേര് നൽകി വിളിക്കണം.

എന്റെ പ്രണയസങ്കൽപം , മനസും മനസും തമ്മിലുള്ള ഒരു കഥ പറച്ചിൽ. നമ്മുടെ ഇഷ്ടങ്ങളെ അനിഷ്ടങ്ങളെ ക്കുറിച്ചു ഇടതടവില്ലാതെ സംസാരിക്കുക.
ആ ബന്ധത്തിൽ (ബന്ധം എന്ന് പറയാമോ എന്നറിയില്ല) എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുക. അത് കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം ജീവിതത്തെ തന്നെ മറ്റിമറിക്കാൻ ശക്തിയുണ്ടാകും. നമ്മൾ അവർക്കായി കാത്തിരിക്കുന്നു/ അവർ നമ്മുക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഉണ്ടകുന്ന ഒരു പുഞ്ചിരി ഓരോ ദിവസവും കൂടുതൽകരുത്തോടെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിക്കും .


ഇഷ്ടം  പ്രണയം വിരഹം  ഇവ മൂന്നും അനുപൂരകകങ്ങളാണ്. ഇഷ്ടവും പ്രണയവും ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല .മുല്ലപ്പൂവിനോടുള്ള ഇഷ്ടമാണോ ഒരു കാമുകനോടുള്ള പ്രണയം. അല്ല. പ്രണയമെന്നാൽ ഇണചേരൽ എന്നർത്ഥമില്ല. ഇണചേരാതെ പ്രണയിക്കാൻ പറ്റില്ലേ? പറ്റും . അത് ഒരോരുത്തരുടേയും നിർവചനം പോലെ  അതിനെ വ്യാഖ്യാനിക്കാം. എന്റെ നിർവചനം ശാരീരികമായ ഒരു നിർവചനം  ഇല്ലാതെ പരസ്പരം മനസിലാക്കാൻ പറ്റുന്നവർക്കു പ്രണയിക്കാം എന്നതാണ് . എല്ലാത്തിനും അതിന്റെതായ ഒരു കടിഞ്ഞാൺ വേണം എന്ന് മാത്രം. ആ കടിഞ്ഞാൺ കൈയിൽ ഉള്ളപ്പോൾ നമ്മളെന്തിന് പേടിക്കണം. അത് പൊട്ടി പോകുമ്പോളാണ് പ്രണയം എന്ന വികാരം കാമം എന്നതിലേക്ക് മാറിപോകുന്നത്. ഇന്നത്തെ തലമുറയുടെ കുഴപ്പവും അത് തന്നെ.

വിവാഹം കഴിച്ചവർ പ്രണയിക്കാറില്ലേ? ഭാര്യക്കും ഭർത്താവിനും തമ്മിൽ പ്രണയിച്ചുകൂടെ? പ്രണയിക്കാം. അതിന്റെ അർത്ഥതലം വേറെ തന്നെ. എന്നാൽ ആ ബന്ധംകുറച്ചു കൂടെ ഉരുക്കിട്ടുറപ്പിച്ചതാണ് . ആ ഉരുക്കിന്റെ പേരാണ് താലി. അവിടെ കൊച്ചു പിണക്കങ്ങളും വഴക്കുകളും മാനസിക പിരിമുറുക്കങ്ങളും ഉണ്ടാകും. എല്ലാം തുറന്നു പറയാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. അത് പറഞ്ഞാൽ ഭർത്താവു എങ്ങിനെ എടുക്കും ഭാര്യ എങ്ങിനെ എടുക്കും എന്നൊന്നും ഒരു ഉറപ്പുമില്ല. ആ ബന്ധത്തിൽ ഒരു തനകാര്യത്വവും ഒരു സ്വാർത്ഥതയും ഉണ്ടാകും. ഏതാ ഒട്ടിച്ചേർന്നിരിക്കുന്നവർ ആണേലും ഭാര്യ വേറൊരുപുരുഷനെയോ ഭർത്താവു വേറൊരു സ്ത്രീയെ കുറിച്ചോ സംസാരിച്ചാൽ അവിടെ ഒരു കല്ലുകടി പ്രതീക്ഷിക്കാം. ഇത് എന്റെ കണക്കുകൂട്ടൽ ആണ് കേട്ടോ.

അനുഭവത്തിൽനിന്നും ഒന്നും എഴുതുന്നതല്ല .മനസ്സിൽ തോന്നിയത്ത് കുറിച്ചു എന്നു മാത്രം. മനസ്സിൽ സന്തോഷം ഉണ്ടാകുമ്പോൾ പ്രണയത്തെ കുറിച്ച അല്ലാതെ വേറെ എന്തെഴുതാൻ. മാറ്റുവിൻ ചട്ടങ്ങളെ എന്നാണല്ലോ ഏതോ ഒരു മഹാൻ പറഞ്ഞിരിക്കുന്നത്. അതെ പോലെ പ്രണയത്തെ മാറ്റി നിർത്തി ഒരു ജീവിതം മനുഷ്യനു സാധ്യമാണോ. എത്രപ്രണയിക്കാത്തവർക്കും മനസ്സിൽ ഒരു ചെറിയ പ്രണയമെങ്കിലും കാണില്ലേ.കാണും.ഓരോരുത്തരും മന:സാക്ഷിയോടു തന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോളൂ. എന്നാണ് നിന്റെ പ്രണയം എന്നോട് പറയുക......കാത്തിരിക്കും അതിനായി...


അഭിപ്രായങ്ങളൊന്നുമില്ല: