Monday, May 4, 2015

The Recipe for Friendship


/http://www.malayalimag.com/articles/22-22/

A short story  by my daughter Mytri Nair

ആ നാളുകളിൽ ....

ആ നാളുകളിൽ ...


ജീവിതന്റിന്റെ ഓരോ ഘട്ടത്തിലൂടെയും കടന്നു പോകുമ്പോൾ നാളെ എന്താണ് എന്ന ചിന്ത നമ്മൾ ചിലരെ എങ്കിലും അലട്ടാറുണ്ട്. അതെ പോലെ എല്ലാ പെണ്‍കുട്ടികളുടെയും ജീവിതത്തിലും "അത്തരം" ദിവസങ്ങള് ഉണ്ടാകാറുണ്ട്. പെണ്ണായി പിറന്നാൽ ആ ദിവസ ത്തിലൂടെ കടന്നു പോയെ പറ്റൂ , പെണ്ണിനെ   പെണ്ണാക്കുന്ന ആ ദിവസം വയസ്സറിയിക്കൽ , പുറതാകുക, തീണ്ടാരി ആകുക, രജസ്വല ആകുക എന്നിങ്ങനെ നാടുകൾ തോറും പേരുകൾ മാറുന്ന ഒരേ ഒരു സംഭവം. ആര്‍ത്തവം   . ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് അതിനു സമയ മാറ്റം ഉണ്ടാകും എന്ന് മാത്രം.  ആര്‍ത്തവം സ്ത്രീകളുടെ സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ആര്‍ത്തവസമയത്ത് അസ്വസ്ഥതകളും വേദനകളുമെല്ലാം സ്വാഭാവികമാണ്.ഗർഭപാത്രത്തിന്റെ ഉൾപാളി അടര്ന്നു രക്തത്തോട് കൂടി യോനിയിലൂടെ പുറത്തുപോകുന്ന പ്രതിഭാസമാണ് ആർത്തവം. ആർ‌ത്തവ രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ‌ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു ആർ‌ത്തവചക്രം എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർ‌ത്തവചക്രമാണ് മിക്ക സ്ത്രീകൾ‌ക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർ‌ത്തവചക്രത്തിൽ‌ 14-മതു ദിവസമാണ് അണ്ഡവിസർ‌ജനം (ഓവുലേഷൻ‌) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ‌ വന്നാലും 12 - 16 ദിവസങ്ങൾ‌ക്കിടയിൽ‌ അണ്ഡവിസർ‌ജനം നടന്നിരിക്കും. പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ വരാനുള്ള മറ്റു ചില കാരണങ്ങളാണ്.ജനിച്ചു വളർന്ന വീട്, സാഹചര്യം, ജാതി മത ചിന്തകള് എല്ലാം വേറിട്ട് നിൽക്കുമ്പോൾ ആർ ത്തവം  എന്ന പെണ്‍ പ്രതിഭാസം ഓരോരുത്തര്ക്കും ഓരോ അനുഭവങ്ങളാണ് തരുന്നത് . ഇന്നത്തെ ആധുനിക സംസ്കാരത്തിൽ   ഇതിനെക്കുറിച്ച് ചര്ച്ച ചെയുന്നതും പരസ്യ പ്രസ്താവനകൾ നടത്തുന്നതിനും ആര്ക്കും ഒരു മടിയും ഇല്ല.  കുറച്ചു നാളുകൾക്കു മുൻപ് വരെ ആർത്തവം എന്നത് സ്ത്രീകളിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു കാര്യം ആയിരുന്നു. പക്ഷെ  ഇന്നിപ്പോൾ ഇത് ഒരു തുറന്ന പുസ്തകം ആണ്. ആര്തവ സമരങ്ങൾ വരെ നടക്കുന്നു നമ്മുടെ സമൂഹത്തിൽ .

പെണ്‍കുട്ടി ഉണ്ടാകുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന ഒരു വ്യഗ്രത ( സന്തോഷം കൊണ്ടും, ചിലര്ക്ക് സങ്കടം കൊണ്ടും ) കണ്ടു ഞാൻ പലപ്പോല്ഴും വിചാരിച്ചിട്ടുണ്ട് എന്താണിങ്ങനെ എന്ന്.  ഒരു പെണ്‍കുട്ടിയുടെ അമ്മ എന്നാ നിലയിൽ  ഇന്നെനിക്കു മനസിലാകുന്നു ആ വ്യഗ്രത  എന്താണ് എന്നത്. എത്ര തലമുറകൾ  കഴിഞ്ഞാലും എത്ര തുല്യത കൈവരിച്ചു എന്ന് പറഞ്ഞാലും  സ്ത്രീ എന്നും സ്ത്രീ തന്നെ. അവൾക്കു മാസത്തിൽ ഏഴുദിവസം വരുന്ന സന്ദർശകനെ മാറ്റി നിരത്താൻ പറ്റില്ല. അത് വന്നെ മതിയാകൂ .
ഒരു പെണ്‍കുട്ടി അമ്മയാകാൻ തയ് യാ റായി എന്നതിന് തെളിവാണ് മാസമുറ അഥവാ ആർ ത്ത വം. ഇപ്പോളത്തെ കുട്ടികളിൽ പത്ത് വയസ് ആകുമ്പോൾ തന്നെ വയസ്സറിയിക്കുന്നു. പണ്ട് കാലങ്ങളിൽ അത് പതിനാലും പതിനേഴും വയസ്സിൽ ആയിരുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങളും മാനസിക പിരിമുറുക്കങ്ങളും ആഹാര രീതിയും കുഞ്ഞുങ്ങളുടെ ഹോർമോണ്‍ ഏറ്റ ക്കുറച്ചി ലുകൾ ഉണ്ടാക്കുന്നു. അതുകാരണം ആകാം കുഞ്ഞുങ്ങളെ നേരത്തെ പ്രായപൂർത്തി ആകുന്നത്‌.

ഒരു പെണ്ണായി പിറന്നാൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ആര്തവം. ഈ വാക്ക് പറയുമ്പോൾ തന്നെ എന്തോ ഒരു അരുതാത്ത സംഭവം പോലെ തോന്നുന്നു. അന്നും ഇന്നും. ഇന്നിപ്പോൾ മധ്യ വയസ്സിൽ ആണെങ്കിലും ആ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോളും പേടിയാണ്.
പുറത്തു  പറയാനും ചര്ച്ചചെയ്യാനും മടി ആയിരുന്നിരിക്കാം ഒരു കാരണം. ആർത്തവം എന്ന കാര്യത്തെ അറപ്പോടും വേറുപ്പോടും കൂടി കാണേണ്ട ഒന്നല്ല.  ഒരു പെണ്‍കുട്ടിയിൽ ആർത്തവം നടന്നില്ല എന്നുണ്ടങ്കിൽ അത് വരൻ പോകുന്ന തലമുറകളുടെ നിലനില്പ്പിനെ തന്ന്നെ ബാധിക്കുന്ന ഒന്നാണ്. പണ്ടത്തെ സമൂഹത്തിൽ ഇതിനെ തൊട്ടുകൂടായ്മയുടെയും അശുദ്ധി യുടെയും പേരിൽ സ്ത്രീകളെ മാറ്റി നിരത്തിയിരുന്നു എന്നുള്ളത് വാസ്തവം തന്നെ .എന്നാൽ ഇന്ന് അതിനു മാറ്റം വന്നു തുടങ്ങി എന്നുള്ളതിന് തെളിവാണ്  ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പരസ്യമായ ചർച്ചകൾ .

ഞങളുടെ വീട്ടിൽ പുറത്തായാൽ പുറ തിരിക്കുക എന്നൊരു പതിവ് ഇല്ലായിരുന്നു. ഒരിക്കൽ അമ്മ പുറത്തായപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്താ അമ്മ അടുക്കളയിൽ  കയറാത്തത് എന്ന്, അമ്മക്ക് സുഖം ഇല്ല എന്നാ മാറുപടിയാണ് എനിക്ക് കട്ടിയത്. അന്ന് അറിഞ്ഞു കൂടായിരുന്നു എന്താ അമ്മക്ക് സുഖമില്ലാതെ ആയതു എന്ന്. അക്കൊല്ലം അച്ഛനും ചേട്ടനും മലക്കുപോകാൻ മാലയിട്ടിരുന്ന സമയം ആയിരുന്നു.

വര്ഷങ്ങള്ക്ക് മുൻപ് ഒരു കൊച്ചു കുട്ടി ആയിരുന്നപ്പോൾ വരാൻപോകുന്ന ഈ ദിവസങ്ങളെ ക്കുറിച്ച് ആരും ഒന്നും പറഞ്ഞു തന്നിരുന്നില്ല. അമ്മയും ചേച്ചിയും അമൂമ്മയും അപ്പചിമാരും ചിറ്റമ്മയും എല്ലാവരും ഉണ്ടായിരുന്ന ഒരു വീട്ടിൽ ഒരു കുട്ടിക്ക് നീ വളര്ന്നു വലുതാകുന്നു എന്ന് പറഞ്ഞു തരാൻ ആർക്കും കഴിഞ്ഞില്ല.
എട്ടാം ക്ലാസ്സിൽ പഠിക്കു ന്ന സമയം, അതായത് പതിമൂന്നാം വയസ്സിൽ , ഒരു ദിവസം അതു സംഭവിച്ചു. ആരോടും പറഞ്ഞില്ല.  എവിടേലും മുറിഞ്ഞതാവും എന്ന് കരുതി ഇരുന്നു.  കുറച്ചു കഴിഞ്ഞപ്പോൾ ചോര നിൽക്കുന്നില്ല . കുറച്ചു തുണി മുറിച്ചു വെച്ചുനോക്കി. എന്നിട്ടും നില്ക്കുന്നില്ല . വീണ്ടും ആരോടും പറഞ്ഞില്ല. സ്കൂൾ അവധി ആയതിനാൽ രാവിലെ അമ്പലത്തിൽ പോകാൻ തുടങ്ങിയപ്പോൾ മിഡി ഇടാൻ തുടങ്ങിയപ്പോൾ അമ്മൂമ്മ കണ്ടു പെറ്റിക്കൊട്ടിന്റെ പുറകിൽ . ഉടൻ പിടിച്ചുകൊണ്ടുപോയി കുളിമുറിയിൽ കയറ്റി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പിന്നീടു അമ്മ പറഞ്ഞു തന്നു, ഇത് ഇങ്ങിനെ മാസം തോറും വരും. പേടിക്കേണ്ട കാര്യം ഒന്നും ഇല്ല, നീ ഒരു മുതിര്ന്ന പെണ്‍കുട്ടി ആയി എന്നതിനുള്ള തെളിവാണിത് എന്ന്. ഇനി  മുതൽ ഉള്ള കറങ്ങി നടത്തവും മരം കേറ്റവും ഒക്കെ നിർത്തിയേക്കണം എന്ന് പറഞ്ഞു. .അടങ്ങി ഒതുങ്ങി നടക്കണം,   വിള ക്ക് വെയ്ക്കുന്നിടത് പോകാൻ പാടില്ല,  അമ്പലത്തിൽ  പോകാൻ പാടില്ല, രണ്ടുനേരവും കുളിക്കണം, വൃത്തിയായും ശുചിയായും നടക്കണം എന്ന് നൂറുകൂട്ടം ഉപദേശങ്ങൾ എനിക്ക് കിട്ടി അന്ന്. ഈ സമയത്ത് ചെയ്തു കൂടാത്ത കാര്യങ്ങൾ ചെയ്താൽ ഭാവിയിൽ കുറ്റീകൽ ഉണ്ടാകാതെ ഇരിക്കുകയോ, ഉണ്ടാകുന്ന കുട്ടികള്ക്ക് വൈകല്യങ്ങൾ ഉണ്ടാകുകയോ ചെയ്‌യും  എന്ന് മുതിർന്നവർ പറയാറുണ്ടായിരുന്നു. അന്ന് അധികം ആരും ഇതിനെ കുറിച്ച് ചിന്തിക്കാനും ചർച്ച ചെയ്യാനും ധൈര്യ പ്പെട്ടിരുന്നില്ല എന്നതാണ് സത്യം.
നല്ലപോലെ ബുദ്ധി മുട്ടിച്ച ദിവസങ്ങള് ആയിരുന്നു അത്. നടക്കാൻ ബുദ്ധിമുട്ട് ,ഇരുന്നിടത്തുനിന്നും എണീക്കാൻ ഉള്ള പാട്.എണീറ്റാലോ പാവാടയുടെ പുറകിൽ  പറ്റിയോ എന്നുള്ള പേടി... ക്ലാസ്സിൽ ചോദ്യം ചോദിച്ചാൽ എണീ ക്കാനു ള്ള മടി, ഡ്രിൽ നു വിട്ടാൽ തലവേദന കാലുവേദന എന്നിങ്ങനയൂള്ള കള്ളത്തരങ്ങൾ...
ആ ദിവസങ്ങളില സ്കൂളിൽ പോയാൽ ബാത്‌റൂമിൽ പോകുകെന്നു പറയുന്നത് തിരിച്ചു വീട്ടില് വന്നതിനു ശേഷ മാത്രം . പതുക്കെ പതുക്കെ അതുമായി അഡജ് സ്ടാ യി . 
കല്യാണം, ഉത്സവം, പൂജകൾ, താലപ്പൊലി ,പിറന്നാൾ ദിവസം ഉള്ള അമ്പലത്തിൽ പോക്ക്  എന്നിങ്ങനെ ഉള്ള എത്രകാര്യങ്ങൾ ഈ ഏഴു ദിവസത്തിനുള്ളിൽ നഷ്ടപെട്ടിട്ടുണ്ട്‌. രസകരമായ കാര്യം കോളേജിൽ പോകുമ്പോൾ ഉള്ള ബസ്‌ യാത്രായിരുന്നു.

അന്നത്തെ ക്കാലത്ത് കടയിൽ  നിന്നും വാങ്ങുന്ന സാനിട്ടറി പാഡു ( കെയർ ഫ്രീ ആണ് ഉണ്ടായിരുന്നത്) കളുടെ ഉപയോഗം വളരെ വിരളമായിരുന്നു. ദൂരെ യാത്ര പോകുമ്പോൾ വല്ലതും  മാസാമാസം വരുന്ന അല്ലാതെ അതുപയോഗിക്കാറില്ലയിരുന്നു   . ആര്തവം എന്താണന്നോ എന്തിനാണെന്നോ അറിഞ്ഞുകൂട്ത പ്രായം. എല്ലാം ഒരു കുട്ടിക്കളി പോലെ .
പതുക്കെ പതുക്കെ അതിന്റെ സൈഡ് കിക്കുകളും വന്നു തുടങ്ങി. വയറുവേദന, തല കറക്കം, വയറ്റിളക്കം എന്നുള്ളവ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ കലശലായി ഉണ്ടാകുമായിരുന്നു.  ആ ദിവസങ്ങളിൽ സ്കൂളിൽ പോക്കും ഇല്ലായിരുന്നു. പിന്നെ വേദന വരുമ്പോൾ പാരസെറ്റാമോൾ ആയിരുന്നു ആശ്രയം. അത് കഴിക്കുമ്പോൾ വയറ്റിളക്കം. അങ്ങിനെ ആ നാളുകൾ ..ഒരു പെണ്‍കുട്ടിക്ക് ഭാവിയിൽ അമ്മയാകാനുള്ള ശരീരത്തിന്റെ തയാർ എടുപ്പാണ്  ശരീരത്തിൽ ഉണ്ടാകുന്ന  ഈ മാറ്റങ്ങൾ  . വേനലവധിക്ക് കൊച്ചച്ഛന്റെ വീട്ടിൽ ചെന്നപ്പോൾ ചിറ്റ യാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത്. ആദ്യം ആദ്യം ഒന്നും അറിഞ്ഞുകൂടാതെ ഒരു കൊച്ചുകുട്ടി പിച്ചവെച്ചു നടക്കുന്നത് പോലെ കാര്യങ്ങൾ നടന്നു. പടിപടിയായി ഓരോ കാര്യങ്ങൾ മനസിലാക്കി തുടങ്ങി. കുട്ടിക്കളികൾ എല്ലാം മാറി പക്വത വന്ന ഒരു സ്വഭാവ രീതിയിലേക്ക് മാറി വന്നു കൊണ്ടേ ഇരുന്നു. ഓരോ ആൾക്കാർക്കും അനുഭവങ്ങള മാറി മാറി ആയിരിക്കും ഉണ്ടാകുക. ആദ്യമായി പുറത്താകുന്ന കുട്ടികള്ക്ക് മുതിർന്നവർ സ്വര്ണ മലയും വലകളും മോതിരവും സമ്മാനമായി നല്കാറുണ്ട് . തീണ്ടാരികല്യാണം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് .
ഇന്നിപ്പോൾ കാലം മാറി ദേശം മാറി കാലാവസ്ഥ മാറി ആഹാര രീതി മാറി. അപ്പോൾ കുട്ടികളുടെ വളര്ച്ചയും  ഹോർമോണ്‍ വ്യതിയാനങ്ങളും അതിനോടനുബന്ധിച്ചുള്ള വളർച്ചയെ ബാധിച്ചു തുടങ്ങി. അതോടെ വയസ്സറിയിക്കലും നേരത്തെ ആയി തുടങ്ങി.

മകൾക്ക് ഇതിനെക്കുറിച്ച്‌ എങ്ങിനെ പറഞ്ഞു കൊടുക്കും എന്നാ ഒരു ചിന്ത ഇല്ലാതെ ഇല്ല. എന്നാലും ഇടയ്ക്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്‌. മോൾ അപ്പോൾ പറയും,  മമ്മ ഐ നോ ഇറ്റ്‌. പക്ഷേ എന്നാലും അമ്മ എന്നനിലയിൽ എന്റെ കർത്തവ്യവും കടമയും ആയി ഞാൻ കരുതി വീണ്ടും പറയും. മോളെ നിനക്ക് അറിയാം എന്നാലും ഞാൻ പറഞ്ഞു തരാം എന്ന് . ഇന്നത്തെ കാലത്തേ കുട്ടികളെ പറഞ്ഞു മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം. ഒന്ന് രണ്ടു കൂട്ട് കാരുടെ മക്കൾ വല്യ കുട്ടി ആയി എന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ ചോദിച്ചത് എങ്ങിനെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നാണ്. ചില കുട്ടികൾ ആദ്യമയി രക്തം വരുന്നത് കാണുമ്പോൾ പേടിച്ചു പോകുമെന്നും ചിലര്ക്ക് അത് അരുതാത്തത് എന്തോ സംഭവിച്ചപോലെ ആയി എന്നും അവർ പറഞ്ഞു. സ്കൂളുകളിൽ ഇതിനെ ക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ആവശ്യത്തിനുള്ള സഹായങ്ങൾ കുട്ടികള്ക്ക് ചെയ്തു  കൊടുക്കാറും  ഉണ്ട്.

നമ്മുടെ നാട്ടിൽ മാസമുറ വരുന്ന സമയത്ത് സ്ത്രീകള്ക്ക് അടുക്കളയിലും  കയറാനും കിണറ്റിൽ  നിന്നും വെള്ളം കൊരുന്നതിനും തുടങ്ങി വിലക്കുകൾ പലതായിരുന്നു. മാസത്തിൽ എല്ലാദിവസവും അടുക്കല്ജോളിയും പുറം പണികളും ചെയ്തിരുന്ന സ്ത്രീകള്ക്ക് മാസത്തിൽ ഏഴ് ദിവസം കിട്ടിയിരുന്ന ഒരു അവധി ആയിരുന്നില്ലേ ഈ പുറത്തിരിക്കൽ .