2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

പ്രണയം

പ്രണയം അതൊരു മഴ പോലെയാണ്. പെട്ടെന്ന് ഒരുദിവസം ഒരാളോട് അല്ലങ്കിൽ ഒരു സ്ഥലത്തോട് തോന്നുന്ന ഒരിഷ്ടമാവും . ആ അനുഭൂതിയെ വർണിക്കാൻ എനിക്കറിയില്ല.എന്നിരുന്നാലും അതു ആസ്വദിക്കുവാൻ ഒരു രസമാണ്. മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെക്കുവാൻ പറ്റുന്ന ഒരിത്. 

ഒരാൾക്ക് പ്രണയിക്കാൻ രണ്ടാമത് ഒരാളിന്റെ ആവശ്യം ഇല്ല. ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ വേണം എന്നില്ല . സ്വയം പ്രണയിക്കാം. അതിനെ അഹങ്കാരം എന്നു ചിലർ പറയും ചിലർ പറയും മാനസിക വിഭ്രാന്തി എന്നും .സ്ഥല കാല ബോധമില്ലാതെ ശാരീരികമല്ലാതെ മനസിന്റെ സന്തോഷം  അതാണ് പ്രണയം . ഒരു മാസ്മരിക ലോകം. അവിടെ ഇങ്ങനെ അലഞ്ഞു നടക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകുമോ? കാണും ,അറിയില്ല. 

കാല്പനിക ലോകത്തിൽ നമുക്ക് എന്തും മെനഞെടുക്കാം. കാമുകനായി കാമുകിയായും ഭാര്യയായും മകളായും കൂട്ടുകാരി ആയും എന്തും  എന്നിൽ ഉറങ്ങിക്കിടക്കുന്ന എന്റെ ഇഷ്ടങ്ങളെ എന്റെ രീതികളെ ഇഷ്ടപെടുവാൻഎന്നെ കാത്തിരിക്കുവാൻ എന്നെ  തിരുത്തുന്ന ഒരാൾ.  തിരികയും. ഇന്നലയുടെ നോവിൽ ഇന്നിന്റെ നടുവിൽ ഒരു നഷ്ട പ്രണയം കാത്തിരിക്കുന്നുണ്ടോ ?

പ്രണയം തുടങ്ങുന്നതിന് പ്രായമില്ല. ആർക്കും എപ്പോളും പ്രണയിക്കാം. ഒരു പാട്ടിനോട് ഉള്ള പ്രണയം. ഒരു പൂവിനോടുള്ള പ്രണയം, അങ്ങിനെ പ്രണയത്തിനു അവസ്ഥാന്തരങ്ങൾ ഇല്ല. പക്ഷെ പ്രണയത്തെ എങ്ങിനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് ബാക്കിയുള്ള യാത്ര.

എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു കൂട്ട്. അതിൽ സംസാര വിഷയങ്ങൾ എന്തും ആകാം. ഒരു തരത്തിലും ഉള്ള നിയന്ത്രണങ്ങൾ പാടില്ല. എന്നിരുന്നാലും നമ്മൾ തന്നെ നിയന്ത്രണം പാലിക്കണം. ഒന്ന് തൊടാൻ ഉള്ള മോഹം ഉള്ളിൽ ഉണ്ടെങ്കിലും അതിന് ഒരു നിയന്ത്രണം. ആ കടിഞ്ഞാണിനെ കൈയിൽ ഉള്ളവർക്ക് പ്രണയത്തെ എന്തിനു ഭയപ്പെടണം.

ഇന്നത്തെ സമൂഹത്തിൽ പ്രണയവും, പ്രേമവും, കാമവും എല്ലാത്തിനും ഒരേ ഒരു പേരു മാത്രം. എല്ലാം ഒരു ടൈം പാസ്.ഞാൻ പറയുന്നത് ആ പ്രണയം അല്ല . മനസുകൊണ്ട് ഒരു ഇഷ്ട്ടം. ആരും അറിയാതെ മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെയ്ക്കാൻ മാത്രം ഉള്ള ഒരിഷ്ട്ടം. 

ഒരു മുല്ലമൊട്ടിന്റെ സുഗന്ധം പോലെ , എന്നുപറഞ്ഞാൽ സന്ധ്യക്ക്‌ വിടരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം അതൊരു മാസ്മരിക ലോകത്തേക്ക് എന്നെ കൊണ്ടുപോകാറുണ്ട്.അതുപോലെ പ്രണയം എന്ന വികാരം നമ്മുടെ നമ്മുടെ മനസിനെയും ശരീരത്തെയും ഒരു തലത്തിൽ നിന്നും 

പ്രണയവും പ്രേമവും രണ്ടും രണ്ടാണ് . എന്നിലെ പ്രണയം അത് എന്നെ ഒരു മാസ്മരിക ലോകത്തേക്ക് ആണ് കൊണ്ടുപോകുന്നത്. ഞാൻ അറിയാതെ എന്നെ പ്രണയിച്ചർ ഉണ്ടാകാം പ്രണയിക്കുന്നവർ ഉണ്ടാകാം.

മനസിൽ വന്നത് എഴുതി എന്നു മാത്രം.
ചിലർ പറയും പ്രണയം അതു വെറും തോന്നൽ മാത്രം എന്നു. ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കുമ്പോൾ പ്രണയം അതിന്റെ വഴിക്കു അങ്ങു പോകും എന്ന് .

2 അഭിപ്രായങ്ങൾ:

Nadula പറഞ്ഞു...

നല്ല എഴുത്ത്..... Love your way of presentation

Unknown പറഞ്ഞു...

Nannayitunde dear