2011, ജനുവരി 22, ശനിയാഴ്‌ച

ജി എം വിള സത്യവും മിഥ്യയും

ജനിതകമാറ്റം വരുത്തിയ വിളകളെ ക്കുറിച്ച് കുറച്ചു നാളായി വിലപേശലുകള്‍ നടക്കുമ്പോള്‍ അതിന്റെ ഭ വ്യഷിതുകളെ ക്കുറിച്ച് ഓരോ ആള്‍ക്കാരും ചിന്തിക്കുന്നത് നല്ലതാണ്.. അത് നടപ്പിലാക്കണം എന്ന് ഒരുകൂട്ടര്‍  വേണ്ട എന്ന് മറ്റൊരു കൂട്ടര്‍. ഇതിനിടയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ച് ആലോചിച്ചാല്‍ ജനിതകമാറ്റം ചെയ്ത വിളകള്‍ നമുക്ക് വേണ്ട എന്ന് സാധാരണ ജനങ്ങള്‍ പറയും.


 കുറച്ചു സാമ്പത്തിക ലാഭത്തിനു വേണ്ടി ഒരു രാജ്യത്തെ ജനങ്ങളുടെയും കാര്‍ഷിക വ്യവസ്ഥിതി കളെയും നശിപ്പിച്ചുകളയാന്‍ മനുഷ്യന് എങ്ങിനെ മനസ് ഉണ്ടാകുന്നു. രാഷ്ട്രീയവും മതപരവും അയ എല്ലാ ചിന്തകളും ഉപേക്ഷിച്ചു ഒരു മനുഷ്യന്‍ എന്നാ നിലയില്‍ ചിന്തിക്കണം .


സങ്കരയിനം പശു , നെല്ല് എന്നിഗനെ പോലെ തന്നെ സങ്കരയിനം പഴങ്ങളും പച്ചക്കറികളും വികസിപ്പിചെടുതിട്ടുണ്ട് നമ്മള്‍. എന്നാല്‍ അതില്‍ നിന്നും വത്യസ്തമായി ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച് സസ്യത്തിന്റെ ജീനുകളില്‍ മാറ്റം വരുത്തി യാണ് ജി എം വിള ഉണ്ടാക്കുന്നത്.പല മാര്‍ഗങ്ങള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ബാക്ടീരിയയും വൈറസുകളെയും ഉപയോഗിച്ച് ഒരു വിത്തിന്റെ ഘടന തന്നെ മാറ്റി യാണ് ഈ വിളകള്‍ ഉണ്ടാക്കുന്നത്. 
ജനിതക മാറ്റം വരുത്തിയ സാധങ്ങള്‍ 1990 കളില്‍ ആണ് ആദ്യമായി കമ്പോള ത്തില്‍ എത്തിയത്. ചോളവും, പരുത്തിക്കുരുവും സോയബീനും പോലെയുള്ള സാധങ്ങള്‍  ആണ് കമ്പോളത്തില്‍ ആദ്യം എത്തിയവര്‍.ഇന്ത്യയില്‍ പരുത്തി കൃഷി തുടങ്ങിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു.

ജീനുകളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ വേണ്ടി മ്യൂട്ടെഷന്‍ രീതിയാണ്‌ ഉപയോഗിക്കുന്നത് . ഇത് സ്വാഭാവിക രീതിയിലോ കൃത്രിമമായ രീതിയിലോ നടത്താം.      ടിഷ്യൂ കള്‍ച്ചറല്‍ സാങ്കേതിക വിദ്യയിലൂടെ ഒരു കോശത്തില്‍ നിന്നും പൂര്‍ണ്ണ സസ്യത്തെ ഉണ്ടാക്കുന്ന രീതിയാണ്‌ മറ്റൊന്ന്. 

 ആണവ വികിരണങ്ങൾ മ്യൂട്ടേഷനുവേണ്ടി ഉപയോഗിക്കാമെന്ന കണ്ടുപിടുത്തം ഈ രംഗത്തെ ഒരു നാഴികക്കല് ആയിരുന്നു. 1980 കളില്‍  ഈ രംഗത്ത് വിപ്‌‌ളവം 

സംഭവിച്ചു.അമേരിക്കയിലെ വാഷിംഗ്ട ണ്‍  സ ര്‍ വ്വകലാശാല , മോ ണ് സാന്റോ കമ്പനി,  ബെ ല്‍  ജിയത്തിലെ റിജക്സ് സ ര്‍ വകലാശാല ,  അമേരിക്കയിലെ വിസ്കോ ണ്  സി ണ്‍ സ ര്‍ വകലാശാല എന്നി ഗവേഷണ കേന്ദ്രങ്ങളിലെ ഗവേഷകര്‍   ട്രാ ന്‍ സ്ജനിക് സസ്യങ്ങ ള്‍   ഉണ്ടാക്കിയെടുത്തതായി അവകാശവാദമുന്നയിച്ചു. 1983  ല്‍  ഒരേചെടിയുടെ രണ്ട്
ഇനങ്ങ ള്‍  തമ്മി ല്‍  ജീനുക ള്‍ മാറ്റിവച്ചതായി വി സ് കോന്‍  സിന്‍  സര്‍ വകലാശാല  അവകാശവാദം ഉന്നയിച്ചു . പുകയിലച്ചെടികളുടെ പുതിയ ഇനമായിരുന്നു ആദ്യ
മൂന്നു ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്തത്.


 1980 കളി ല്‍ ബൽജിയത്തിലെ പ്ളാന്റ് ജനിറ്റിക് സിസ്റ്റംസ് എന്ന സ്ഥാപനം കീടങ്ങളെ ചെറുക്കാന്‍  കഴിവുള്ള പുകയിലച്ചെടി വികസിപ്പിച്ചെടുത്തത് അത്ഭുതാവഹമായ 

നേട്ടമായിരുന്നു.പുകയിലയില്‍  ബാസിലസ് തുരിഞ്ചിയ ല്‍ സിസ് എന്നയിനം ബാക്ടീരിയയുടെ ജീന്‍  കടത്തിവിട്ടാണ്പുകയിലച്ചെടിയില്‍  മാറ്റമുണ്ടാക്കിയത്.  


വൈറസുകളെചെറുക്കാന്‍   കഴിവുള്ള  പുകയില ചെടികളാണ് കൃഷിചെയ്തത്. ഭക്ഷ്യവിളകള ല്‍ ആദ്യമായി  വിപണിയിലെത്തിയ ജി.എം ഫുഡ് അമേരിക്കയിലെ ഫ്ളേവ ര്‍ സേവര്‍  ( Flavr Sav)r എന്ന ഇനം തക്കാളിയാണ്.ചീഞ്ഞുപോവാതെ ഏറെ നാ ള്‍  സൂക്ഷിക്കാനാകും എന്നുള്ളതായിരുന്നു ഇതിന്റെ പ്രത്യേകത. 1995 ല്‍ ജനിതകപരിവ ര്‍ 

ത്തനം നടത്തിയ ഉരുളക്കിഴങ്ങ്  വിപണിയിലെത്തി. 

ഇങ്ങനെയുള്ള വിളകള്‍ പരിസ്ഥിതിയെ ( ecosystem ) കൊല്ലുന്നതാണ് എന്നാണ് കാണാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ഭാരതത്തില്‍ നടത്തുന്ന കൃഷി രീതിയില്‍ വര്‍ഷത്തില്‍ 

മൂന്നും നാലും തവണ വളങ്ങള്‍ ചെയ്താണ് വിളവെടുക്കുന്നത്. എന്നാല്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ അഥവാ ജി. എം വിളകള്‍ ഉപയോഗിക്കുമ്പോള്‍ കീട നാശിനി 

ഉപയോഗം കുറയ്ക്കാം എന്നും അതിലൂടെ വിഷവസ്തുക്കളുടെ ഉപയോഗം കുറക്കാന്‍ പറ്റുമെന്നും ആണ് മോന്സന്ടോ പോലുള്ള കമ്പനികളുടെ അവകാശ വാദം. 

എന്നാല്‍ ഇങ്ങനെ ഉണ്ടാക്കിയെടുത്ത വിളകള്‍ കൃഷി ചെയുമ്പോള്‍ അതിനു വേണ്ടി മാത്രം ഇറക്കുന്ന കീടനാശിനികള്‍ ആണ് ഉപയോഗിക്കേണ്ടത്. ഒന്നെടുക്കുംപോള്‍ ഒന്ന് 

ഫ്രീ എന്ന് പറയുന്നപോലെ ഈ വിത്തിനങ്ങ ള്‍    വാങ്ങിക്കുന്ന കമ്പനികള്‍ നല്‍കുന്ന കീടനാശിനികള്‍/വളം ആണ് ഇതില്‍ തളിക്കേണ്ടത്/ നല്‍കേണ്ടത്. അതല്ല എങ്കില്‍ ആ 

ചെടി വളര്‍ന്നു വന്നു കാ ഫലം /വിളവു ലഭിക്കില്ല. അതെ പോലെ തന്നെ അടുത്ത വര്‍ഷത്തേക്കുള്ള വിത്തെടുത്തു വെക്കുന്ന രീതി ജി എം വിത്തുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റില്ല എന്നൊരു പോരായ്‌മ ഈ കൃഷി രീതിക്ക് ഉണ്ട്. അതായത് ,ഓരോ വര്‍ഷവും കൃഷി ചെയ്യാന്‍ വിത്തിനങ്ങള്‍ വാങ്ങണം എന്ന് ചുരുക്കം.

ഇതിലൂടെ ഭൂമിയുടെ മണ്ണിന്റെ സ്വഭാവം മാറുന്നു. .
ബി ടി (Bacillus Thuringiensis) എന്നത് ഒരു ബാക്ടീരിയ ഉപയോഗിച്ചാണ്‌ ബി ടി വിളകളില്‍ ജനിതക മാറ്റം  നടത്തുന്നത്. ഈ ബാക്ടീരിയക്ക്‌ ചില കീടങ്ങള്‍ക്കെതിരെ


 പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരു പ്രോടിന്‍ (മാംസ്യം ) ഉത്പാദിപ്പിക്കുന്നു. ഈ പ്രോടിന്‍ ഉത്‌പാദനത്തിന് കാരണമായ ജീനിനെ  ഈ ബാക്ടീരിയയില്‍ നിന്നും 

വേര്‍തിരിച്ചെടുക്കും.  വേര്‍തിരിച്ചെടുത്ത ആ ജീനിനെ കൃത്രിമമായി പരീക്ഷണ ശാലകളില്‍ ഉണ്ടാക്കി,  കാഫലം കുറഞ്ഞ സസ്യങ്ങള്‍/ചെടികളും ആയി കൂട്ടി യോജിപ്പിച് 

പുതിയ സസ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ്  വന്‍കിട കമ്പനികള്‍ ചെയ്യുന്നത്. 


ഇങ്ങനെ ജനിതക വ്യതിയാനം വരുത്തിയ ചെടികള്‍ക്ക് ട്രന്‍സ്ജെനിക് സസ്യങ്ങള്‍ എന്ന് പറയുന്നു. പ്രകൃതിയില്‍ അതുവരെ ഇല്ലാത്ത ഒരു ചെടി ആയിരിക്കും ഇത്. 

പ്രകൃതിയില്‍ ഉള്ള ഒന്നിറെ പരിഷകരിച്ച പതിപ്പ്. കാര്‍ഷിക വിളകള്‍ , പഴങ്ങള്‍ പച്ചക്കറികള്‍ എന്നിങ്ങനെ ഉള്ളവയ്ക്ക് കൂടുതല്‍ ഗുണങ്ങള്‍ ( കൂടുതല്‍ വിളവു ) 

കിട്ടാന്‍ വേണ്ടിയാണു ഇങ്ങനെ ജനിതക മാറ്റം വരുത്തുന്നത്. ചില പ്രത്യേക കാലാവസ്ഥകളില്‍ വളരുന്നതിനും കീടങ്ങളുടെ ആക്രമണ സാധ്യത കുറയ്ക്കാനും ഉള്ള കഴിവ്  

ജി.എം വിളകള്‍ക്ക് ഉണ്ട് . 


ജനിതകമാറ്റത്തിലൂടെ രോഗപ്രതിരോധ ശേഷിയും ഉൽപാദനശേഷിയുമുള്ള ചെടിയെ സൃഷ്ടിക്കുവാന്‍  കഴിഞ്ഞാലും ആ ചെടി യി ല്‍  നിന്നുള്ള വിള മനുഷ്യന്റെ 

ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കളെ വഹിക്കുന്നതാണെങ്കില്‍  ഉപയോഗരഹിതമായി തീരുന്നു.കൂടാതെ ഈ വിള മണ്ണിനെയും മറ്റു വിളകളെയും 

നശിപ്പിക്കുന്നതു മൂലം മനുഷ്യന് ഹനികരമായത് സംഭവിക്കുന്നു. അലര്‍ജികള്‍,  കാന്‍സര്‍, അമിതവണ്ണം, പ്രത്യുല്‍പ്പാദന ശേഷി നഷ്ട്ടപ്പെടുക തുടങ്ങിയ   രോഗങ്ങള്‍ക്ക് 

കാരണമാകുന്നു. 


ജി എം വിളകള്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ച്   നടത്തിയ പഠനത്തില്‍ ജനിതകമാറ്റം വരുത്തിയ ചോളം കഴിച്ചിട്ട് കരളിനും വൃക്കക്കും 

ഹൃദയത്തിനും കേടു വരുന്നതായി  കണ്ടെത്തി.


അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ കാര്‍ഷിക വിളകള്‍ കൂടുതല്‍ ഉണ്ടാകുന്നു എന്നത് ഒരു മിഥ്യആണ് .  അമേരിക്കയിലെ ഇരുപതു ബില്ല്യന്‍ ഡോളര്‍ വാര്‍ഷിക കര്‍ഷക  സബ്സിഡി ആണ് അവിടുത്തെ വന്‍കിട കര്‍ഷകരെ രക്ഷിക്കുന്നത് . അല്ലാതെ വിളയുടെ ഉത് പ്പാദന ശേഷി അല്ല. 

 തക്കാളി ഒരു പച്ചകറി ആയി നമ്മള്‍ കണക്കാകുംപോള്‍ ജനിതക മാറ്റം വരുത്തിയ തക്കാളി കഴിച്ചാല്‍ പച്ച മീന്‍ കഴിക്കുന്നതിനു തുല്യമാണ് അതിന്റെ സ്വാദ്. കാരണം മീനിറെ ജീനുകള്‍ തക്കളിയില്‍ കടത്തിവിട്ടു രോഗപ്രധിരോധ ശേഷി കൂടി കൂടുതല്‍ വിളവു ലഭിക്കാന്‍ വേണ്ടി നടത്തിയ പരീക്ഷണം ആണിത്. 



ഭാവിയില്‍ ഒരു കാലാവസ്ഥ വ്യതിയാനം ഉണ്ടായാല്‍ ജി എം വിളകള്‍ക്ക് അതിനെ ചെറുത്തു നില്ക്കാന്‍ ഉള്ള കഴിവ് ഉണ്ടാകുമോ എന്നത് സംശയമാണ്. എന്നാല്‍ 

ഇപ്പോള്‍ ഉള്ള കൃഷിരീതിയില്‍ ഉള്ള ചെടികള്‍ അതിനെ ചെറുത്തു നില്‍ക്കുന്നതായാണ് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. മഞ്ഞും മഴയും വരള്‍ച്ചയും എല്ലാം 

കഴിഞ്ഞാലും കുറച്ചു ചെടികള്‍ പിന്നെയും വിളവെടുപ്പിനു പകമായിരിക്കും. അത് മണ്ണിന്റെ ഗുണമോ,വിളയുടെ മെച്ചമോ എന്ന് കണ്ടത്തെന്ടിയിരിക്കുന്നു.

യുറോപ്യന്‍   യുണിയനുകളില്‍ ഉള്ള രാജ്യങ്ങളില്‍ ജി. എം വിളകള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ അമേരിക്ക അവരെ ജി. എം വിളകള്‍ ഉപയോഗിക്കാന്‍ 

നിരന്തരമായി നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടു (വികി ലീക്സ് പുറത്തു വിട്ട രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നു) . അപ്പോള്‍ ഇന്ത്യ പോലെ 


യുള്ള വികസ്വര  രാജ്യത്ത് അത് പ്രാവര്‍ത്തികം ആക്കുന്നത്  എത്രമാത്രം  ഉചിതമാണ്.

ഭോപ്പാല്‍ ദുരന്തം നടന്നിട്ട് ഇരുപത്തി അഞ്ചു വര്ഷം കഴിഞ്ഞിട്ടും അവിടെ യുള്ളവര്‍ക്ക് നീതി നിഷേധിക്കുപോള്‍ ഇതില്‍ നിന്നും ഉണ്ടാകാന്‍ പോകുന്ന 

ഭവ്യഷിതുകള്‍ക്ക് നമ്മള്‍ സ്വയം സമാധാനം കണ്ടെത്തേണ്ടി വരും. ഇങ്ങനെ യുള്ള പുതിയ പരീക്ഷങ്ങളില്‍ വീഴ്ച വരാതിരിക്കാന്‍ ഒരു  G .M  liability bill കൊണ്ടുവരുന്നത് നല്ലതായിരിക്കും.

ഇന്നത്തെ കാര്യം മാത്രം  ചിന്തിക്കാതെ  വരും തലമുരകലെക്കുരിച്ചു കൂടി ചിന്തിച്ചു കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ സ്വതന്ത്രവും സമാധാനവും ആരോഗ്യവും ഉള്ള ഒരു സമൂഹത്തെ നമുക്ക് പടുത്തുയര്‍ത്താന്‍ സാധിക്കും.

2011, ജനുവരി 1, ശനിയാഴ്‌ച

നവ വത്സര ആശംസകള്‍..

 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ വര്‍ഷം കൂടി തുടങ്ങി.
എല്ലാവര്ക്കും നവ വത്സര ആശംസകള്‍...........