2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഓർമ്മയുടെ പിന്നാമ്പുറങ്ങൾ


മറവിയുടെ അറ്റത്തുനിന്നും ഇന്നിന്റെ തിരക്കിലേക്ക് ഒഴുകുന്ന ജീവിതം.   ചില ഓർമ്മകൾ നമ്മുടെ മനസിൻറെ മുൻ നിരയിലേക്ക് ശാന്തമായി ഒഴുകി എത്തുന്നു. ശാന്തമായി ഒഴുകുന്ന പുഴപോലെ ഓർമ്മകൾ പിന്നോട്ട് പോകണോ അതോ പിന്നോട്ട് ജീവിക്കണമോ എന്നൊരു ചിന്ത ഉണ്ടാകുന്നു. 

പുറകിലോട്ടു ഒന്ന് നടന്നു നോക്കാം. ആ നടത്തതിനിടയിൽ കൈവിട്ടു പോയ ചില സുവർണ നിമിഷങ്ങളെ കൈയെത്തി പിടിക്കാൻ ഒരവസരംകൂടി കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. അതീവ സന്തോഷത്തിൽ. നഷ്ടപ്പെട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.  ഇതിൽ ലാഭ നഷ്ട കണക്കുകൾ ഒന്നുമില്ല. എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് ചില കൂട്ടുകൾ മാത്രം. ഈ  കൂട്ടിന്റെ വില  നിശ്ചയിക്കാനോ അതിന് ഒരു പേരുനൽകുവാനോ പറ്റുകയുമില്ല. അതിനൊരു പേരില്ല എന്നാണ് ചുരുക്കം.

എന്റെ കൂട്ടുകാരിൽ ചിലർക്ക് കണക്കിനോട് അമിതമായ ഭ്രമം ആയിരുന്നു. കണക്കിനെ എന്റെ കളിക്കൂട്ടുകാരനാക്കാൻ നോക്കിയിട്ടു അവൻ എന്റെ കൈയിൽ നിന്നും വഴുതി മാറി ഓടുകയായിരുന്നു. കണക്കിന്റെ കാര്യത്തിൽഞാൻ വെറുമൊരുക്കണക്കപിള്ള മാത്രമായിരുന്നു. സ്ക്കൂളില് പഠിക്കുമ്പോൾ പരീക്ഷക്ക് എങ്ങിനെയും നാല്പത്തിന് മുകളിൽമാർക്കു വേണമെന്നുള്ള ചെറിയ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതിനയായി പ്രത്യേക ട്യൂഷൻ ഒന്നും ഇല്ല.പകരം ബന്ധത്തിൽ ഉള്ള ഒരു ടീച്ചർ ( എന്റെ ഏറ്റവുംപ്രിയപെട്ട അധ്യാപിക) ശനിയും ഞായറും അവരുടെ വീട്ടിൽ ഇരുത്തി പാഠ ഭാഗങ്ങൾ വീണ്ടുംവീണ്ടും പഠിപ്പിക്കുകയും  പരീക്ഷക്ക്‌ തയാറാക്കുകയും ചെയ്തിരുന്നു.
മറ്റു ക്ലാസ്സുകളിൽ കുട്ടികളിൽ ചിലർക്കു എന്നോട് വല്ലാത്ത കുശുമ്പും ഉണ്ടായിരുന്നു ഇക്കാര്യത്തിൽ.  ക്ലാസ്സിൽ ഒരു ഉഴപ്പും കാണിക്കാതെ നല്ലകുട്ടിയായി പഠിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എല്ലാവര്ക്കും എന്നെ അറിയാം പക്ഷെ ഇനിയെല്ലാവരേയും അറിയില്ല എന്നൊരു അവസ്ഥ കൂടി ഉണ്ട് ഇതിനിടയിൽ. നല്ലപോലെ പഠിക്കുന്ന, നല്ല കൈയക്ഷരമുള്ള, മടിയുള്ളവർ, കുരുത്തക്കേട് കാണിക്കുന്നവർ അങ്ങിനെ ഉള്ളവരെ കുറിച്ച് പറയുന്ന കൂട്ടത്തിലച്ഛനുമമ്മയും ചിലരുടെ പേരുകൾ വീട്ടിൽ അതു പറയാറുണ്ട്. (അച്ഛനും അമ്മയും പഠിപ്പിച്ചിരുന്ന അതെ സ്‌കൂളിലെ ഒരു കുട്ടിയായിരുന്നു ഞാനും. പ്രത്യേക പരിഗണ പലകാര്യങ്ങൾക്കും കിട്ടിയിരുന്നു, അതേപോലെ പലകാര്യങ്ങൾക്കും പലരുടെയും നോട്ടപുള്ളിയുമായിരുന്നു). അതിൽചില പേരുകൾ എപ്പോളും മനസ്സിൽ തട്ടി നിൽക്കുമായിരുന്നു. നലകിയക്ഷരം,പഠിക്കാൻ മിടുമിടുക്കി/മിടുമിടുക്കൻ അങ്ങിനെ. അങ്ങിനെ തരക്കേടില്ലാതെ സ്കൂൾ കഴിഞ്ഞു കോളജിലേക്ക് യാത്രയായി. എല്ലാവരും അവിടയുംഇവിടയും ആയി പിരിഞ്ഞു പക്ഷെ എനിക്ക് എന്റെ ബേസ്ഡ് ഫ്രണ്ട്സണെ രണ്ടാളെ കിട്ടി പ്രീഗ്രി സമയത്തും. അതിലൊരാൾ എന്റെ കൂടെ ഒന്നാംക്ലാസ്സുമുതൽ പഠിച്ചു  വന്നയാൾ. 

അവിടെയും തിരഞ്ഞെടുത്തത് കണക്കു തന്നെ. കണക്കണേൽ ഒന്നും അങ്ങൂട്ടു തലയിൽകയറാറില്ലായിരുന്നു. പ്രഡിഗ്രിക്ക് ചേർന്നപ്പോൾ പേടിസ്വാപ്നം ആയി മാറിയത് ഡിഫറൻസിയേഷനും ഇന്റർഗ്രേഷനും .അത് പഠിപ്പിക്കുന്നത് കണക്കിൽ കണിശക്കാരനുംനാവിൽ സാരസ്വാതിയും ആയിട്ടുള്ള ഒരു അധ്യാപകൻ.പല കുട്ടികളുടെയും തലവര തന്നെ മാറ്റി മറിച്ച  അധ്യാപകൻ. ചിലരുടെ ആരാധ്യ പുരുഷൻ. പെൺകുട്ടികളുടെ പേടിസ്വപ്നം. വായിൽ നിന്നും എന്താ വരിക എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ലായിരുന്നു ആ ക്ലാസുകളിൽ.  ചിലർ ഒന്നാം ബഞ്ചിൽ തന്നെ സ്ഥാനംപിടിക്കുമായിരുന്നു ചിലർ ക്ലാസിൽ കയറാതെ ഉഴപ്പിയടിച്ചു നടക്കും. അങ്ങിനെ അവിടെ നിന്നും ഒരാളെ കൂടെ ഞങ്ങൾ നാലുപേരുമായിരുന്നു കൂടുതൽകമ്പനി. എന്റെ ഇഷ്ടവിഷയത്തെ നമ്മുടെ രഷ്ട്ര ഭാഷ ആയിരുന്നു. ഒന്നാംബെഞ്ചിൽ ഒന്നാമതായി ഇരുന്നു അതുമുഴുവനും കാണാപ്പാഠമായി പേടിക്കും. എന്റെ കോട്ടു കരിക്കു ഹിന്ദിയോടുള്ള അടുപ്പം എന്നോട് ഉള്ള ടുപ്പംപോലെ ആയിരുന്നില്ല. എന്നോടുള്ള ഐറ്റം കൊണ്ടാണോ എന്നറിയില്ല അവളും എന്റെ കൂടെ തന്നെ ഹിന്ദിക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ചു . ആ വർഷങ്ങളിൽ പല നല്ല കൂട്ടുകളുമുണ്ടായി. പലരുമായി മിണ്ടിയിട്ട് പോലും ഇല്ല. പലരുമായി നല്ല കൂട്ടായി. അങ്ങിനെ ആ രണ്ടു വര്ഷം വേഗത്തിലങ്ങു കഴിഞ്ഞു.


ഇനി എന്തിനു ചേരണം എന്ന ആലോചനയിൽ എല്ലായിടത്തും ഡിഗ്രിക്കുള്ള അപ്ലിക്കേഷൻ കൊടുത്തു. കമ്പ്യൂട്ടർ സയൻസ് ആയിരുന്നു നോക്കിരുന്നത്. തല കൂടുതലായതിനാൽ എൻട്രൻസ് എന്നൊന്നുമെഴുതിയതേ ഇല്ല ആരുമത്തിനുനിര്ബന്ധിച്ചതുമില്ല. അങ്ങിനെ അകംപ്യൂട്ടർ സയന്സിനു അഡ്മിഷൻ ലെറ്റർ വന്നപ്പോൾ അച്ചൻപർണജൂ ആരുംഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്ന വ്യാമോഹിക്കേണ്ട എന്ന്. അങ്ങിനെ വീടും വീടിനടുത്ത കോളേജിൽ എത്തി. കണക്കു തന്നെ മെയിൻ വിഷയം.


കൂടെ സ്കൂളിൽ പഠിച്ചവരിൽ  ചിലരും കോളജിൽപ്രീഡിഗ്രിക്ക് ഉണ്ടായിരുന്നവരിൽ ചിലരും ചില്ര് വേറെ കോളേജിൽ നിന്ന് വന്നവരും ചേർന്ന് കുറച്ചു പേരുണ്ടായിരുന്നു.  അവിടെനിന്നുംകിട്ടി രണ്ടു കൂട്ടുകാരെ കൂടി. അങ്ങിനെ ഞങ്ങൾ നാലുപേരിൽ നിന്നും ആറുപേരിലേക്കു സൗഹൃദം വ്യാപിച്ചു. 


അവരുടെ അത്രയും തല ഇല്ലായിരുന്നെങ്കിലും മിക്കവാറും എല്ലാവരെയും അറിയാമായിരുന്നു. ചിലർക്ക് നല്ലപോലെ മാർക്കുള്ളവരെയും പഠിക്കാൻ മിടുക്കരായവരുടെയും കൂടെ കൂട്ട് കൂടാൻ തപര്യംകൂടുതലായിരുന്നു.അതെ പോലെ ആയിരുന്നു എന്റെ കൂട്ട് കാരും . ക്ലാസ്സിലുണ്ടായിരുന്നവരിൽച്ചിലർ ആദ്യത്തെ രണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ വേറെ കോഴ്‌സ്കളിലും  എൻട്രൻസും കിട്ടി പോവുകയുണ്ടായി. അതിൽ ചിലർക്ക് പനല്ല വിഷമം ഉണ്ടായിരുന്നു. പോയവർക്കും എന്റെ കൂട്ടുകാർക്കും.


അങ്ങിനെ അവിടെയും തട്ടി മുട്ടി പാസായി മൂന്നു വര്ഷം കഴിഞ്ഞുപോയി. പിന്നെ ആയിരുന്നു ഓരോ കടമ്പകൾ മുന്നിൽ വന്നു പെട്ടിരുന്നത്. ചിലർ ബിരുദാന്ത ബിരുദത്തിനു ചേർന്ന്. ഞാൻ അതിൽ താത്പര്യം ഇല്ലാതെ മേഖല ഒന്നുമാറ്റി ചവിട്ടി.ഇത്തിരി അഹങ്കാരവും എന്തും ചെയ്യാമെന്ന രു തോന്നലിൽ പത്രപ്രവർത്തനത്തിനു ചേർന്നു. അവിടെയുംപോയി പൊരുതി തകർത്തു. 


പിന്നെ കുറെകാലങ്ങൾക്കു ശേഷം കല്യാണം ഒക്കെ കഴിഞ്ഞു വീട്ടിൽ വെറുതെ ഇച്ഛയാട്ടി ഇരിക്കുന്ന സമയത്തു ഓർക്കുട്ട് എന്ന ഒരു സമഭാവത്തിലൂടെ പലകൂട്ടുകാരേയും തിരികെ കിട്ടാൻ തുടങ്ങി. അങ്ങിനെ ഇന്നത്തെ ഈ ജീവിതയിൽകിട്ടിയ ഒരു നല്ല കൂട്ടാണ് ഞാൻ മുൻപേ പറഞ്ഞ  വില മതിക്കാനാകാത്ത ഒരു കൂട്ട് . ഒരുമിച്ചു ഒരു സ്കൂളിലും ഒരു കോളേജിലും പഠിച്ചു പക്ഷെ ഒരു വാക്ക് പോലും സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. പക്ഷെ ലോകത്തിന്റെ ഏതൊരു കോണിലിരുന്ന എന്നെ കണ്ടുപിടിച്ചു. എന്നെ ഓരോ കാര്യങ്ങളിലും ഒരു കൂട്ടായി സഹായിയായി കൂടെ നിന്നു. ഇന്ന് പ്പോൾ ഞാൻ എഴുതുന്ന ഈ ബ്ലോഗ് പോലും ആ കൂട്ടിന്റെ പരിണിത ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് എന്നോട് സംസാരിച്ചു ഞാൻ കുത്തികുറിക്കുന്നതിനു കിറു കൃത്യമായി അഭിപ്രായങ്ങൾപറഞ്ഞു എന്റെ കൂടെ തന്നെ നിൽക്കുന്ന ആ സുഹൃത്തിനായി ഞാൻ ഈ പോസ്റ്റ് സമർപ്പിക്കുന്നു.


കടപ്പാട് പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല. ആ കൂട്ടിനു ഞാൻ എന്റെ ജീവിതത്തിലെന്നുമെന്നുംകടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ സുഭാഗ്യങ്ങളും സന്തോഷങ്ങളും അവരെ തേടി എത്തട്ടെ എന്ന് ആശിക്കുന്നു
.


അഭിപ്രായങ്ങളൊന്നുമില്ല: