Sunday, May 31, 2009

മായാതെ മറയാതെ മാധവിക്കുട്ടി.....


ലഞ്ഞിപ്പൂക്കള്‍ വാടിയാലും മണം മായില്ല...അതുപോലെ തന്നെ എത്ര ദൂരെ മറഞ്ഞു പോയാലുംമലയാളത്തിന്റെ മാധവികുട്ടിയെ ആരും മറക്കില്ല............

മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരിക്ക് വിട ....
മാധവി കുട്ടി എന്ന കമല സുരയ്യ ഇനി ഓര്‍മകളില്‍ മാത്രം. ..

രാവിലെ പത്രം നോക്കിയപ്പോള്‍ ആണ് ഇങ്ങനെ ഒരു വാര്‍ത്ത കണ്ടത്‌. ആദ്യം ഒന്നും തോന്നിയില്ലപിന്നെ അഞ്ചാറ് മിനിട്ട് കഴിഞ്ഞപ്പോള്‍ ഓര്ത്തു നല്ല ഒരു മലയാള കഥാകാരി ആയിരുന്നു അവര്‍. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളിലൂടെയും ക്ടത്കളിലൂടെയും പ്രശസ്തി നേടിയ കമലാദാസ്.
പലപ്പോഴും മാധവികുട്ടിയുടെ പല രചനകളും കൈകളില്‍ എത്തിയിട്ടും വായിക്കാനാവാതെ ഇരുന്നസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഓര്‍ത്തിരുന്നത് അവര്‍ എഴുതിയിരുന്നത് ചീത്ത ബുക്കുകള്‍ആയിരുന്നു എന്നായിരുന്നു. പിന്നീട് പ്രായമായി വന്നപ്പോള്‍ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ആണ് മനസിലായത്‌. എല്ലാവരും എന്ത് കൊണ്ട ആണ് ഇതിനെ പലവിധത്തില്‍ വ്യഘ്യനിചിരുന്നത്എന്ന്. ഒരാള്ക്ക് ഉള്ളില്‍ തോന്നി എഴുതുന്ന സത്യങ്ങള്‍ എല്ലാം കയ്പ് നിറഞ്ഞതായിരിക്കും . പലര്ക്കുംദഹിക്കാന്‍ ,സഹിക്കാന്‍ പറ്റാത്തവ. സ്വന്തം അനുഭവങ്ങളും കല്പനികതകളും കൂടി ചേര്‍ത്ത ഒരുസംഭവം എഴുതുമ്പോള്‍ അത് എഴുത്തുകാരിയുടെ മനസ്ല്‍ നിന്നും വന്നവ അല്ലേല്‍ അനുഭവത്തിന്റെവെളിച്ചത്തില്‍ എഴുതിയത്‌ എന്നൊന്നും ആരും നോക്കില്ല. അതില്‍ എന്ത് കുറ്റവും കുരചിലുകളും ഉണ്ടഎന്ന് നിരത്തി വെച്ചു പഴി ചാരാനും പരിഹസിക്കാനും എളുപ്പമാണ്. അതാണ് അവര്ക്കും സംഭവിച്ചത്‌. .


എന്റെ കഥയും നീര്‍മാതളം പൂത്തപ്പോള്‍ തുടങ്ങിയ രചനകളില്‍ അത് തന്നെയാണ് സംഭവിച്ചതും. യഥാസ്ഥിതിക കുടുംബത്ത് ജനിച്ചു വളര്‍ന്ന ഒരു പെണ്കുട്ടി , സ്വന്തം കാര്യങ്ങളെ മറ്റുള്ളവര്‍ക്ക്മുന്‍പില്‍ തുറന്നു പറഞ്ഞത് ആര്ക്കും സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ മലയാളിഎഴുത്തുകാര്‍ തന്നെ എഴുത്തുകാരിയെ വിമര്‍ശിചിരുന്നത്. മലയാളികള്‍ ഒട്ടും തുറന്നു പറയാന്‍ആഗ്രഹിക്കാത്ത കാര്യങ്ങള്‍ അവരത്‌ തുറന്നടിച്ചു എഴുതി .അതിനുള്ള ധൈര്യം അവര്‍ കാണിച്ചു. പൈങ്കിളി സാഹിത്യകാര്‍ കാണിക്കുന്നതിലും ചങ്കൂറ്റത്തോടെ അവര്‍ പറഞ്ഞു. കൃഷ്ണന്റെ രാധ എന്ന്പറഞ്ഞിരുന്ന മാധവികുട്ടി , 1999 ഇല്‍ ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ ആയപ്പോള്‍ ഉണ്ടായപുകിലും കുറച്ച്ഒന്നും അല്ല.

മതം മാറ്റത്തെ ക്കുറിച്ച് കേട്ടറിഞ്ഞ അറിവുകള്‍ സത്യമായിരുന്നോ..
പ്രശസ്തിക്കു വേണ്ടി മതം മാറി എന്ന് വരെ പറഞ്ഞ ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്. കഴിവുംവിവരവും ഉള്ള എന്നൊരു സ്ത്രീ എന്നതിലുപരി അവര്‍ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തില്‍ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ കഴിവുള്ളവര്‍ ആയിരുന്നു. അതില്‍ അസൂയ പൂണ്ടവര്‍ പലതുംപറഞ്ഞു നടന്നു. അതിനെല്ലാം തകതായ മറുപടി വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നല്കികഴിഞ്ഞനവര്‍ യാത്ര പോയത്‌. 2006 മുതല്‍ മകന്റെ കൂടെ പ്‌ുനയില്‍ ആയിരുന്നു താമസം എങ്കിലുംഇടയ്ക്ക് ഒരുതവണ നാട്ടില്‍ വന്നു എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞതാണ്. അതുകഴിഞ്ഞുള്ള യാത്രഅവസാനയാത്ര ആയി.
" നീര്‍ മാതളം പൂക്കുന്നത് കേവലം ഒരാച്ഴക്കലത്തിനു വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണില്‍ നിന്നുയര്‍ന്നാല്‍ നീര്‍മാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കള്‍ വന്നു നിറഞ്ഞാല്‍ ഇലകള്‍ കൊഴിയുകയും ചെയ്യും."

നീര്‍മാതളം പൂത്ത കാലം എന്ന നോവലിന്റെ തുടക്കം.......
ലിങ്ക്

Wednesday, May 27, 2009

ഓര്‍മയിലെ മഴ

രു തുള്ളി വെള്ളത്തിനായി കൊതിക്കുന്ന ഭൂമിയില്‍, ഒരുതുള്ളി വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്നസന്തോഷം വീണ്ടും ഒരു തുള്ളിക്കായി ഉള്ള കാത്തിരിപ്പിനായി, മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാനും ഒരു മഴക്കായി കാത്തിരിക്കുന്നു. മഴ എത്ര നല്ല രസമുള്ള അനുഭവം .അതിലെജലകണങ്ങള്‍ മിനുമിനുത്ത ദേഹത്ത് വീഴുമ്പോള്‍ ഉണ്ടാകുന്ന കുളിര്‍മ്മ അത് മനസിനെയുംനല്ലപോലെ തണുപ്പിക്കുന്നു.
സംഹാര താണ്ടവം ആടി വരുന്ന പേമാരിയായി, ചിലപ്പോള്‍ കാതരഭവത്തോടെ പ്രണയാതുരയായിതുള്ളി തുള്ളി വരുന്ന ഒരു നാടന്‍ പെണ്‍കൊടിയായി...

ഇങ്ങനെ നീളുന്നു മഴയുടെ ഓരോ ഭാവങ്ങള്‍.....
സാഹിത്യ കാര്‍ ഇതിനെ സാഹിത്യം കലര്‍ത്തി ഒരുപാടു രൂപ ഭാവങ്ങള്‍ നല്കുന്ന മഴ ഒരു നല്ല അനുഭവംതന്നെ. പക്ഷെ മഴയുടെ കൂടെ വരുന്ന കൂട്ടുകാരെ എനിക്ക് ഇന്നും പേടിതന്നെ. രാത്രിയില്‍ മഴ കഴിഞ്ഞുരാവിലെ തന്നെ അപ്പൂപ്പനും അച്ഛനും എല്ലാവരും കൂടെ റബ്ബര്‍ തോടട്ടത്തില്‍ പോയി എത്ര റബ്ബര്‍മറിഞ്ഞു വീണു അതില്‍ എത്ര എണ്ണം ടിഞ്ഞു വീണു, എത്ര വഴ ഒടിഞ്ഞു, എന്നുള്ള ഏതേലും വീട്‌ിന്റെമുകളില്‍ മരം വീണോ എന്നുള്ള കണക്കെടുപ്പുകള്‍ നടത്താറുണ്ടായിരുന്നു.

മഴ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ പ്രദേശത്ത് പിന്നെ കുറഞ്ഞത്‌ ഒരാഴ്ച കറന്റ് കാണില്ല.പിന്നെമണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയും തന്നെ ശരണം. ഒരു ഗുണം അതുകൊണ്ട് ഉണ്ടായിട്ടുണ്ട്, നേരത്തെ തന്നെ കിടന്നുറങ്ങാം. കുട്ടികാലത്ത് പഠിക്കാന്‍ പറയുന്ന സമയത്ത് ഉറങ്ങനല്ലേ എല്ലാരുംനോക്കു, അതെ പോലെ തന്നെ മഴ കഴിഞ്ഞു കരണ്ടു പോയാല്‍ പിന്നെ സുഖം..........
അങ്ങിനെ ഒരു മഴ ദിവസം ഞങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ആകെ ഒരു വെടികെട്ടു ഉണ്ടായി. ഇടിവെട്ടി 11 KV ലൈന്‍ കത്തി പോയി. എല്ലാ വീടുകളിലും മെയിന്‍ സ്വിച്ച് കത്തി . ഒരു ഭയങ്കര തീവീട്ടിലേക്ക് കയറിയതും എല്ലാരും കൂടെ തീ എന്ന് പറഞ്ഞു മഴയത്തേക്ക് ചാടി, അപ്പോള്‍ ആണ്ഓര്‍ത്തത്‌, പട്ടി, ജൂടോയെ അകത്തു പൂട്ടി ഇട്ടിരികുന്നത്. പിന്നെ ഓടിപോയി ആരോ അതിനെഅഴിച്ചുകൊണ്ട് വന്നു. അപ്പോളേക്കും അയല്‍പക്കം കാരും എല്ലാരും ഓടി എത്തി, ആര്ക്കുംമനസിയയില്ല എന്താ സംഭവിച്ചത്‌ എന്ന്. പിന്നെ അന്ന് മിക്കവാറും എല്ലാരും തന്നെ വീട്ടിലെ റബ്ബര്‍റോളര്‍ വെച്ചിരിക്കുനിടത് ആണ് കഴിഞ്ഞു കൂടിയത്‌. ഇങ്ങനെ ഉള്ള ചില കൊച്ചു സംഭവങ്ങള്‍ ഒഴിച്ചാല്‍...
എത്ര മഴയത്തും വെള്ളം പൊങ്ങാത്ത മഴ ഒരു തരത്തിലും ബാധിക്കാത്ത ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് താമസിച്ചത് കൊണ്ടാവാം മഴ എന്നില്‍ പ്രതേകിച്ച് ഒരു ഭാവ ഭേദവും വരുത്തിയിട്ടില്ല.
മഴ ഉള്ളപ്പോള്‍ കിടന്നുറങ്ങാന്‍ സന്തോഷമാണ്. അതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല. കാരണം അതിന്റെ സംഗീതം ആണോ അതിന്റെ കുളിര്‍മ ആണോ എന്ന് ഇപ്പോളും അറിയില്ല.
എല്ലാവരുടെയും സ്വപ്ന ഭൂമി അയ അമേരിക്കന്‍ മഹാരാജ്യത്ത്‌ വന്നു പെട്ടപോള്‍ ആണ് ഇതിന്റെഗ്രഹാതുരത്വം മനസിലാക്കിയത്‌. ഇവിടെ മഴ പെയുന്നത് അറിയുന്നത് തന്നെ മിന്നല്‍ ഉള്ളപ്പോള്‍മാത്രം.

ഇത്രയും വലുതായിട്ടും ഇപ്പോളും ഇടിയും മിന്നലും കാണുമ്പോളും കേള്‍ക്കുംപോളും ആകെ ഒരു വെപ്രാളംആണ്. കഴിയുന്നതും അനങ്ങാതെ ചുരുണ്ടു കൂടി എവിടേലും ഇരിക്കും.
ഇവിടെ എത്തിയതിനു ശേഷം ഇവിടെയും രണ്ടു തവണ ഇടിയും മഴയിലും കറന്റ് ഇല്ലാതെയും, താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇടി വെട്ടിയതും മനസില്‍ നിന്നും മായാതെ നില്‍കുന്നഓര്‍മ്മകള്‍. തന്നെ. അങ്ങിനെ സംഭവിച്ചപോലെക്കും ഫയര്‍ അലാറം അടിച്ചു. അപ്പോളേക്കുംഎല്ലാരും കൂടെ പുറത്തേക്ക് ഓടി. അവിടെ കാര്‍പോര്‍ച്ചില്‍ നോകിയപ്പോള്‍ ഞങ്ങള്‍ മാത്രം ഇത്തിരിലേറ്റ് ആയിപോയി, കാല് കുത്താന്‍ സ്ഥലം ഇല്ലാതെ അതിനകം നിറഞ്ഞിരുന്നു. അപ്പോളും ഇടിയുംമിന്നലും അതിന്റെ എല്ലാ ശക്തിയിലും തുടരെ തുടരെ പ്രഹരിച്ചു കൊണ്ടേയിരുന്നു. ,


കാര്‍മേഘങ്ങള്‍ മൂടി ഇരുണ്ടു കിടക്കുന്ന ആകാശം ദുഃഖം തലം കെട്ടി നില്ക്കുന്ന ഒരു മരണ വീടുപോലെഎന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. അത് ഒന്നു പൊട്ടി ഒലിച്ചാല്‍ എന്തെല്ലാം അനര്‍ഥങള്‍ ഉണ്ടാകും.
സംഹാര താണ്ടവം ആടി വന്ന കത്രീനയും, ഇപ്പോള്‍ നാട്ടില്‍ ഉണ്ടായ ആനിയയും എത്ര ജീവനുകളാണ്അപഹരിച്ചത്. ഒരു പേരും ഇല്ലാതെ തന്നെ കേരളത്തിലെ തന്നെ എത്ര ചെറു പ്രദേശങ്ങള്‍ ഉരുള്‍പോട്ടലിന്റെയും വെള്ളപോക്കതിന്റെയും കെടുതികള്‍ അന്ഭവിക്കുന്നു, അനുഭവിക്കനിരിക്കുന്നു.....
പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഉള്ള മനുഷ്യന്റെ കടന്നു കയറ്റം ആണോ അതിന്റെ ആധാരം?...
അതോ പ്രകൃതിയുടെ ഒരു സന്തോഷമോ.............

Sunday, May 3, 2009

വിമാനത്താവള ങ്ങളിലെ പനി പരിശോധന


"വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടരുന്നു"
"പന്നിപ്പനി : രോഗ ബാധിതര്‍ എത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്‌"

പ്രമുഖ മലയാള ദിന പത്രങ്ങളിലെ വാര്‍ത്ത‍ ആണിത്‌.
വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളത്തില്‍ എത്തുന്നവരോട് പനി ഉണ്ടോ എന്ന് ചോദിച്ചതു കൊണ്ടോ പേപ്പറില്‍ എഴുതി വാങ്ങിയത് കൊണ്ടോ അസുഖം ഉള്ളവരെ തിരിച്ചറിയാന്‍ പറ്റില്ല. തന്നെയുമല്ല പനി കഴിഞ്ഞാണോ ഇവര്‍ ഇങ്ങോട്ട് എത്തിയത്‌ എന്നും തിരക്കേണ്ടിയിരിക്കുന്നു..

അതിനായി വിമാനത്താവളത്തില്‍ രൂപികരിചിരിക്കുന്ന പ്രത്യേക സെല്ലുകളില്‍ ഒരു രക്ത പരിശോധന എങ്കിലും നടപ്പാക്കെണ്ടാതായുണ്ട്. അതും ഇല്ലേല്‍ അത്യാവശ്യം ഒരു വൈദ്യ പരിശോധനക്ക് വിധേയമാകുക എങ്കിലും ചെയ്യണം.
അധികാരികള്‍ ഇതിനുവേണ്ടുന്ന പ്രത്യേക സംവിധാനം എന്തുകൊണ്ട് ഒരുക്കുന്നില്ല. പകര്‍ച്ച വ്യാധി ആയ രോഗം നമ്മുടെ നാടിനെയും അപഹരിക്കതിരിക്കാനും നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ നടപടിയെടുകെണ്ടാതയുണ്ട്. അതിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കെണ്ടാതയുണ്ട്.

ദുബായ് എയര്‍ പോര്‍ട്ടില്‍ ഇതിനായി തെര്‍മല്‍ സ്കാനര്‍ ഇതിനായി സ്ഥാപിച്ചു കഴ്ഞ്ഞു. ഇതിനിന്നും പനി ഉള്ളവരെ പെട്ടന്ന് തിരിച്ചറിയാനാകും എന്നാണത്രെ പറയുന്നത്.
http://www.gulfnews.com/nation/Health/10309914

ലിങ്കില്‍ നിന്നും കിട്ടിയ അറിവാണ് ഇത്.


Friday, May 1, 2009

പനി.

മോള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ രണ്ടാച്ഴ കൂടുമ്പോള്‍ എനിക്കും മോള്‍ക്കും ഒരു പനി തീര്ച്ചയായും ഉണ്ടാകും. ഇത്തവണ അത് കാല് മാറി. എനിക്കാണ് ആദ്യം പനി കിട്ടിയത്‌. എങ്ങിനെ എന്നോ എവിടുന്നു വന്നു എന്നോ അറിയില്ല. ഇവിടെ ടി വി യില്‍ പന്നിപനി യുടെ ബ്രെകിംഗ് ന്യൂസ് കണ്ടു കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആയിരുന്നു പതിയെ ഒരു ജലദോഷം തുടങ്ങിയത്‌. പിറ്റേന്ന് രാവിലെ ആയപ്പോളേക്കും അത് പനിയായി മാറി. ആകെ ദേഹംവേദന,തലവേദന,തൊണ്ടവേദന,തുമ്മല്‍ എന്നുവേണ്ട എല്ലാ സാധങ്ങളും കൂടെ കൂടിയൊരു സംഭവം.
ഇവിടെ ആണേല്‍ സ്പ്രിംഗ്‌ സീസണും ആണ്. സമയം ആണ് ഇവിടെ അലര്‍ജി യുടെഅസുഖങ്ങള്‍ കൂടുന്നത്. പൊടി അലര്‍ജി, pollen (പൂമ്പൊടി ) അലര്‍ജി എന്നുവേണ്ട സകലതും പുറത്തു ചാടുന്നത് സമയത്ത് ആണ്. അപ്പോള്‍ എനികൊരു സംശയം ആയി. കല്യാണം കഴിക്കുന്നതിനു മുന്‍പ്‌ എനിക്ക് പൂച്ചകളോട് വല്യ പഥ്യം ആയിരുന്നു. എന്റെ വീട്ടില്‍ പൂച്ചകളെ തട്ടി മാറ്റിയിട്ടു വേണമായിരുന്നു കാല്‍ തറയില്‍ കുത്താന്‍ .അത്രയും എണ്ണം (പതിനേഴു വരെ എന്റെ കാലത്ത്‌ ഉണ്ടായിരുന്നു) . എന്റെ ഏറ്റവും പ്രീയപ്പെട്ട കൂടുകാര്‍ ആയിരുന്നു അവര്‍. ഒരു പൂച്ച കുട്ടിയെയും ആര്ക്കും കൊടുക്കണോ കളയാനോ ഞാന്‍ സമ്മതിക്കില്ലായിരുന്നു. അത് കൊണ്ട്, പൂച്ച രോമം എല്ലാം
അടിച്ച് എനിക്ക് ചെറിയ അലര്‍ജി ഉണ്ടായിരുന്നു. തുമ്മല്‍ ആയിരുന്നു. പിന്നെ കണ്ണ് ചൊറിച്ചിലും. അങ്ങിനെ കണ്ണ് ചൊറിഞ്ഞു ചൊറിഞ്ഞു തുമ്മല്‍.............
അതൊരു തുമ്മല്‍ തന്നെ തുമ്മി തുമ്മി ഞാന്‍ ക്ഷീണിച്ചു പോകുമായിരുന്നു. ആദ്യം ആദ്യം അത്രകാര്യമായി എടുത്തില്ല പിന്നെയാണ് മനസിലായത്‌ ഇത അലര്‍ജി ആണ് മരുന്ന് കഴികാതെ മാറില്ല എന്ന്. അങ്ങിനെ അടുത്തുള്ള ഹോമിയോ ഡോക്ടറെ കണ്ടു മരുന്ന് തുടങ്ങി. അതങ്ങ് മാറുകയും ചെയ്തു.

ഇപ്പോള്‍ പനിവന്നതും തുമ്മലും കണ്ണ് ചൊറിച്ചിലും എല്ലകൂടെ ഒന്നു താരതമ്യ പെടുത്തി നോക്കി .ഇതു വല്ല അലര്‍ജിയും ആണോ..............
അങ്ങിനെ ആദ്യത്തെ ദിവസം ലോക്കല്‍ മരുന്ന് കഴിച്ചു റസ്റ്റ്‌ ചെയ്തു. മോളെ പോലും എന്റെഅടുത്തേക്ക് അടുപിച്ചില്ല. പറയാന്‍ പറ്റില്ലല്ലോ പന്നി പനി ആണെലോ....
നോണ്‍ കഴിച്ചില്ലേലും ഇതു പകരം എന്നും കെട്ട്. എയര്‍ ബോണ്‍ ആണ് എന്ന്. ഒരു ചെറിയ പേടിയും ഇല്ലാതില്ല. ഇവിടെ ആശുപത്രിയിലേക്ക് ചെല്ലണേല്‍ 103 degree Fahrenheit എങ്കിലും പനി ഉണ്ടാവണം. അല്ലേല്‍ പിന്നെ എമര്‍ജെന്‍സി റൂമിലേക്ക്‌ പോകാം. പന്നിപനിയുള്ളത് കാരണം അതിനും ഒരുമടി. സ്റ്റേറ്റില്‍ ആദ്യത്തെ swine flu വിക്ടിം ഞാന്‍ ആകുമോ എന്നൊരു പേടി. അതുകാരണം നാളത്തെ കൂടെ നോക്കാം എന്ന് കരുതി.
പിറ്റേന്ന് മോള്‍ക്കും മോള്‍ടെ അച്ഛനും കൂടെ ഞാന്‍ പകര്‍ത്തി കൊടുത്തു. ഇപ്പോള്‍ എല്ലാവരും പനിക്ക് അടിമകള്‍ ആയി. മോള്‍ക്ക്‌ ചെറിയ തുമ്മല്‍ മൂക്കൊലിപ്പും. ഭര്‍ത്താവിന് തുമ്മല്‍ (കലശലായി) ചെറിയ ചുമ, മൂക്കൊലിപ്പ്‌ . അങ്ങിനെ എന്തായാലും മൂന്നു പേരും കൂടെ ആവി പിടുത്തം തന്നെ. എന്തായാലും എന്റെ പനി മാറി ജലദോഷം ആയി. തുമ്മല്‍ ഉണ്ട്. പന്നി പനി അല്ല എന്ന് വ്യക്തമായി.

ഇവിടെ കാലാവസ്ഥ വ്യതിയാനം വളരെ ഏറെ അനുഭവപ്പെടുന്നു. പകല്‍ സമയത്ത്‌ നല്ല്ല ചൂടും രാത്രി ആയാല്‍ നല്ല തണുപ്പും. വത്യാസം ആകും പനികള്‍ ഇങ്ങനെ മാറി മാറി വരുന്നത്.