Friday, September 7, 2018

മഴത്തുള്ളികൾ മായാത്ത ഓർമ്മകൾ

മഴ ഒരു സുന്ദരിയും  വിസ്മയവും ആണ് . അവളുടെ വിവിധ രൂപ ഭാവങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് വിരളം ചിലർക്ക് മാത്രം. അവളെ പുണരണമെങ്കിൽ അവളുടെ പ്രണയം അറിയണമെങ്കിൽ മഴ നനയനം .അവളിൽ അലിഞ്ഞു ചേരണം. മഴ ഒരു പ്രണയം പോലെയാണ്. നിച്ചിരിക്കാത്തതെ വന്ന് നമ്മെ കുളിരണിയ്ക്കും. ആവശ്യപ്പെടാതെ തന്നെ പോയി മറയും .പിന്നെയും ആർത്തലച്ചു ഒരു പേമാരിയായി വീണ്ടും എത്തും.ഓരോ മഴക്കും ഓരോ ഭാവങ്ങളാണ്.


ചാഞ്ഞും ചെരിഞ്ഞും ചാറ്റൽ മഴയായും പേമാരിയായും മാറുന്നത് അവൾ തന്നെ. ഒരാളുടെ പലഭാവങ്ങൾ ഒരു ഒളിയും മറയും കൂടാതെ കണ്മുന്നിൽ കാണാം എന്നതാണ് മഴയെ കുറിച്ചുള്ള എന്റെ അഭിപ്രായം. അതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചിരിക്കുന്നത് രാത്രി മഴയാണ്.പകൽ കാണുന്ന മഴയല്ല രത്രിയിൽ കാണുന്നത്. നിർത്താതെ ഓടിന്റെ പുറത്തു മഴതുള്ളികൾ വീഴുമ്പോൾ ഉണ്ടാകുന്ന സംഗീതം ഒരു താരാട്ടു പാട്ട് പോലെയാണ്. ആ താളത്തിനൊത്തു താരാട്ടും കേട്ടുറങ്ങുപോൾ ഉണ്ടാകുന്ന കാറ്റിന്റെ ചൂളം വിളി , വഴിവക്കുകളിൽ നിൽക്കുന്ന പൂവാല ചെക്കൻ മാരുടെ ചൂളം വിളി പോലെയാണ്. എല്ലാം മറന്നുള്ള ഉറക്കത്തിൽ നിന്നും ആരോ  അപ സ്വരത്തിൽ പാട്ടുപാടുന്ന ശബ്ദം. കൂടെ ഒരു  ഇടിയും  കൂടി ആയാൽ പിന്നെ അത്രയും നേരം അനുഭവിച്ച പ്രണയ ഭാവം മാറി അവൾ രുദ്ര താണ്ഡവം തുടങ്ങി എന്ന് വേണം കരുതാൻ.

വേനൽ അവധി കഴിഞ്ഞു ഉള്ള മഴ ഇന്നും ഗൃഹാതുരത്വത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളു. ക്ഷണിക്കപ്പെടാത്ത അതിഥി ആയി കടന്നെത്തുന്ന മഴ കണിക്കൊന്നയിലെ പൂവുകൾ മുഴുവനും ഇറുത്തു  കൊണ്ടാണ് പോകാറുള്ളതത്‌. ആ മഴയോട് എന്നും എനിക്ക് ദേഷ്യ ഭാവമുണ്ടായിരുന്നു.


വേനൽ മഴയുടെ ഗന്ധം അതിന്റെ മാസ്മരികത ആ അനുഭൂതി ഒന്ന് വേറെ തന്നെയാണ് . മഴ വീഴുമ്പോളേക്കും ഓടി ചെന്ന് ഉണക്കാനിട്ടിരിക്കുന്ന വിറകും ചൂട്ടും കൊതുമ്പും അടുക്കി പെറുക്കി വിറകുപുരയിൽ ആക്കാനുള്ള തത്രപ്പാടു ഒരു വശത്തു കൂടി മറ്റൊരു വശത്തു മഴതുള്ളികൾ തട്ടി തെറിപ്പിച്ചുകൊണ്ടു മഴയിൽ നൃത്തം ചെയ്യാനും കഴിയാത്തവർ  നമ്മുടെ തലമുറയിൽ കണുമോ?
മഴ പ്രകൃതിയുടെ ആദി താളം ആണ്. ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ ഏതോ കവി മഴയെ വര്ണിച്ചിരിക്കുന്നതാണ്. ഇലകളെ തഴുകിയും മരങ്ങളെ ചാഞ്ചാട്ടിയും ആർത്തു തിമിർത്തു പെയ്യുന്ന മഴ . പടിപ്പുരയിൽ തിണ്ണയിൽ ഇരുന്ന് മഴവെള്ളത്തിലേക്കു  ഒരു കടലാസ് വഞ്ചി ഉണ്ടാക്കി ഒഴുക്കി വിടുന്ന ഒരു കുട്ടിക്കാലം നമുണ്ട് ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കാത്തവർ ഉണ്ടോ.


മലയാള സാഹിത്യത്തിൽ മഴയെകുറിച്ചു ഒരുപാടു കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സുഗതകുമാരി ടീച്ചറുടെ രാത്രി മഴ എന്നെ കൂടുതൽ ആകർഷിച്ച ഒരു കവിതയാണ്. ഏതാ ബഹവത്തോടു കൂടിയാണ് രാത്രിമഴയെ അതിൽ വര്ണിച്ചിരിക്കുന്നത്.

ഇന്നു നനഞ്ഞ മഴ എന്റെ മഴയോർമകളെ ഉണർത്തിയെടുത്തു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലേക്കുള്ള വഴിയിൽ കൂടി ഒഴുകി വരുന്ന വെള്ളത്തിൽ റബർ ചെരിപ്പിട്ടുകൊണ്ടു ഉടുപ്പും സഞ്ചിയും നനച്ചു  കൊണ്ടാണ് വീട്ടിലേക്കുള്ള യാത്ര. പാതിവഴിയിൽ കലങ്ങി മറിഞ്ഞൊഴുകുന്ന ഒരു ചെറിയ കൈത്തോടും. അതിന്റെ അക്കരയും ഇക്കരയും ഞാനും ജ്യോതിയും അനീസും കൂടി കടലാസുവഞ്ചി ഉണ്ടാക്കിയും ചെറിയ കല്ലുകൾ പെറുക്കി വെച്ച് തടയാൻ ഉണ്ടാക്കി കളിച്ചതും. ബാഗും ചെരുപ്പും ഒഴുകിപോയതും അതിനെ പിടിക്കാൻ വെള്ളത്തിന്റെ പുറകെ ഉള്ള ഓട്ടവും എന്നും മനസിന്റെ ചിപ്പിക്കുള്ളിൽ ചേർത്ത് വെച്ച ഓർമകൾ . അതിനു രിക്കലും മരണമില്ല . ഹൃദയത്തി സൂക്ഷിക്കാൻ വേണ്ടി ഒരു മഴ ഓർമ്മ .

Thursday, September 6, 2018

പറയാൻ ബാക്കി വെച്ചത്


പകൽ കിനാക്കൾ പോലെ എവിടെയോ പോയി ഒളിച്ചു പറയാൻ ബാക്കി വെച്ച വാക്കുകൾ. ഇന്നിന്റെ നിറവിൽ ഇന്നലെയുടെ സ്വപ്‌നങ്ങൾ നിറം മങ്ങിയ വർണ്ണ കടലാസു പോലെ പാറി നടക്കുന്നു . ഒരായിരം ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടി
രിക്കുന്നു. ഞാൻ ആരായിരുന്നു നിന്റെ? കൂട്ടുകാരിയോ അതോ കാമുകിയോ. രണ്ടിനെയും ഒരേ തട്ടിൽ തൂക്കി  നോക്കിയാൽ ഏതിനാണ് തൂക്ക കൂടുതൽ.

 ഇന്നത്തെ പകലിന്റെ അവസാനം ഞാൻ വെറും ഒരു കൂട്ടുകാരി ആയി മാറുന്ന അവസ്ഥ എന്നിൽ ഉണ്ടാക്കിയ വ്യസനം അതിന്റെ അളവ് കണക്കാക്കാൻ അളവുകോൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആര് നിർമിക്കും ആ അളവുകോൽ. ഞാൻ തന്നെ ഉണ്ടാക്കാം. ലോഹം കൊണ്ടോ അതോ നിർമലമായ  പൂമാല കൊണ്ടോ എന്തുകൊണ്ട് വേണം എന്ന് നീ പറയു.
പേമാരിയിൽ ഒറ്റപെട്ടു പോയ ഒരു കിളികുഞ്ഞിന്റെ രോദനം പോലെ ഒറ്റപ്പെട്ട ഗദ്ഗദങ്ങൾ നീ കേൾക്കുന്നുണ്ടോ?

 ഹൃദയത്തിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ പുഴയിൽ ഒഴുകി തീരാനുള്ളതാണോ ഇന്നിന്റെ പ്രണയം. അല്ല ആ പുഴയിൽ നീന്തി തുടിച്ചു കുളിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എന്നിലഉറങ്ങുന്ന ആ ഘടോര സടകുടഞ്ഞു എണീറ്റു . നിന്നിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥവിന്യാസത്തെ അറിയാതെ പോയി ഞാൻ. അതോ അറിഞ്ഞില്ല എന്ന് നടിച്ചുവോ?

ഓരോ നിമിഷവും ഓരോ യുഗം പോലെ ഓർമ്മകൾ എന്നിലേക്ക്‌ തിക്കി തിരക്കി വന്നു കൊണ്ടേ ഇരുന്നു. അവർക്കു വേണ്ടി  ആഥിത്യമരുളുമ്പോൾ എന്റെ മനസിലെ ഓർമകൾക്ക് ജീവൻ വെച്ചുവോ? ഇല്ല അത് ഒരു പുഞ്ചിരി യിൽ ഒതുങ്ങി അല്ല ഒതുക്കി.

ഓർമ്മയുണ്ടോ നിന്റെ ഓരോ വാക്കുകളും എന്നിലുണ്ടാക്കിയ പുഞ്ചിരികൾ ആ പുഞ്ചിരികളെ  ഞാൻ എന്റെ ജീവവായുവായി കണ്ടിരുന്നില്ല. നിന്റെ സ്വാധീനം എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ടു ഞാൻ തന്നെ അതിശയിച്ചു. എന്തെ കാലം നിന്നെ എനിക്കായി നൽകിയില്ല.
ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഒരു താളിൽ ഒതുങ്ങി തീരുന്ന നമ്മൾ ഇന്നിനു വേണ്ടി ജീവിച്ചുവോ?ഇല്ല ഇല്ല ഇല്ല.


പറയാൻ ബാക്കി വെച്ചതും പറഞ്ഞു പകുതിക്കു നിർത്തിയതും ഇനിയും പറയാത്തതുംഇനി പറയണം എന്ന് വിചാരിച്ചതും എല്ലാം കൂടെ കൂട്ടിയാൽ അതിന്റെ തൂക്കം അളക്കാൻ ഉള്ള അളവുകോൽ കാലം എന്നിൽ എന്തിച്ചു തരും എന്ന ശുഭാപ്തി വിശ്വാസത്തിൽ  ഞാൻ മുന്നോട്ടു തന്നെ.

കുറിപ്പ്: മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതെ പടി  ഇവിടെ പകർത്തുന്നു എന്ന് മാത്രം . ഇതിനു ആരുമായും ഒരു സാമ്യത ഇല്ല. വായനക്കാർ അത് മനസിലാക്കും എന്ന് കരുതുന്നു.

Wednesday, September 5, 2018

പ്രണയം

പ്രണയം അതൊരു മഴ പോലെയാണ്. പെട്ടെന്ന് ഒരുദിവസം ഒരാളോട് അല്ലങ്കിൽ ഒരു സ്ഥലത്തോട് തോന്നുന്ന ഒരിഷ്ടമാവും . ആ അനുഭൂതിയെ വർണിക്കാൻ എനിക്കറിയില്ല.എന്നിരുന്നാലും അതു ആസ്വദിക്കുവാൻ ഒരു രസമാണ്. മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെക്കുവാൻ പറ്റുന്ന ഒരിത്. 

ഒരാൾക്ക് പ്രണയിക്കാൻ രണ്ടാമത് ഒരാളിന്റെ ആവശ്യം ഇല്ല. ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ വേണം എന്നില്ല . സ്വയം പ്രണയിക്കാം. അതിനെ അഹങ്കാരം എന്നു ചിലർ പറയും ചിലർ പറയും മാനസിക വിഭ്രാന്തി എന്നും .സ്ഥല കാല ബോധമില്ലാതെ ശാരീരികമല്ലാതെ മനസിന്റെ സന്തോഷം  അതാണ് പ്രണയം . ഒരു മാസ്മരിക ലോകം. അവിടെ ഇങ്ങനെ അലഞ്ഞു നടക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകുമോ? കാണും ,അറിയില്ല. 

കാല്പനിക ലോകത്തിൽ നമുക്ക് എന്തും മെനഞെടുക്കാം. കാമുകനായി കാമുകിയായും ഭാര്യയായും മകളായും കൂട്ടുകാരി ആയും എന്തും  എന്നിൽ ഉറങ്ങിക്കിടക്കുന്ന എന്റെ ഇഷ്ടങ്ങളെ എന്റെ രീതികളെ ഇഷ്ടപെടുവാൻഎന്നെ കാത്തിരിക്കുവാൻ എന്നെ  തിരുത്തുന്ന ഒരാൾ.  തിരികയും. ഇന്നലയുടെ നോവിൽ ഇന്നിന്റെ നടുവിൽ ഒരു നഷ്ട പ്രണയം കാത്തിരിക്കുന്നുണ്ടോ ?

പ്രണയം തുടങ്ങുന്നതിന് പ്രായമില്ല. ആർക്കും എപ്പോളും പ്രണയിക്കാം. ഒരു പാട്ടിനോട് ഉള്ള പ്രണയം. ഒരു പൂവിനോടുള്ള പ്രണയം, അങ്ങിനെ പ്രണയത്തിനു അവസ്ഥാന്തരങ്ങൾ ഇല്ല. പക്ഷെ പ്രണയത്തെ എങ്ങിനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് ബാക്കിയുള്ള യാത്ര.

എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു കൂട്ട്. അതിൽ സംസാര വിഷയങ്ങൾ എന്തും ആകാം. ഒരു തരത്തിലും ഉള്ള നിയന്ത്രണങ്ങൾ പാടില്ല. എന്നിരുന്നാലും നമ്മൾ തന്നെ നിയന്ത്രണം പാലിക്കണം. ഒന്ന് തൊടാൻ ഉള്ള മോഹം ഉള്ളിൽ ഉണ്ടെങ്കിലും അതിന് ഒരു നിയന്ത്രണം. ആ കടിഞ്ഞാണിനെ കൈയിൽ ഉള്ളവർക്ക് പ്രണയത്തെ എന്തിനു ഭയപ്പെടണം.

ഇന്നത്തെ സമൂഹത്തിൽ പ്രണയവും, പ്രേമവും, കാമവും എല്ലാത്തിനും ഒരേ ഒരു പേരു മാത്രം. എല്ലാം ഒരു ടൈം പാസ്.ഞാൻ പറയുന്നത് ആ പ്രണയം അല്ല . മനസുകൊണ്ട് ഒരു ഇഷ്ട്ടം. ആരും അറിയാതെ മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെയ്ക്കാൻ മാത്രം ഉള്ള ഒരിഷ്ട്ടം. 

ഒരു മുല്ലമൊട്ടിന്റെ സുഗന്ധം പോലെ , എന്നുപറഞ്ഞാൽ സന്ധ്യക്ക്‌ വിടരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം അതൊരു മാസ്മരിക ലോകത്തേക്ക് എന്നെ കൊണ്ടുപോകാറുണ്ട്.അതുപോലെ പ്രണയം എന്ന വികാരം നമ്മുടെ നമ്മുടെ മനസിനെയും ശരീരത്തെയും ഒരു തലത്തിൽ നിന്നും 

പ്രണയവും പ്രേമവും രണ്ടും രണ്ടാണ് . എന്നിലെ പ്രണയം അത് എന്നെ ഒരു മാസ്മരിക ലോകത്തേക്ക് ആണ് കൊണ്ടുപോകുന്നത്. ഞാൻ അറിയാതെ എന്നെ പ്രണയിച്ചർ ഉണ്ടാകാം പ്രണയിക്കുന്നവർ ഉണ്ടാകാം.

മനസിൽ വന്നത് എഴുതി എന്നു മാത്രം.
ചിലർ പറയും പ്രണയം അതു വെറും തോന്നൽ മാത്രം എന്നു. ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കുമ്പോൾ പ്രണയം അതിന്റെ വഴിക്കു അങ്ങു പോകും എന്ന് .

Sunday, November 12, 2017

സഫലമീ ജന്മം

ഓരോ ജനനത്തിനും അതിന്റെതായ ലക്ഷ്യങ്ങൾ ഉണ്ട്. അങ്ങിനെ ഒരു ലക്‌ഷ്യം എന്റെ ജന്മത്തിന് ഉണ്ടോ എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്.

വെറുതെ ജീവിച്ചു വെറുതെ മരിക്കാൻ വിധിക്കപ്പെട്ട ജന്മങ്ങളിൽ ഒന്ന് . ഇങ്ങനെ പലർക്കും തോന്നിയിട്ടുണ്ടാവാം, തോന്നുന്നുണ്ടാകാം. ഒരു കഴിവും ഇല്ലാതെ ഒരു മനുഷ്യനെ ദൈവം(ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു) ഭൂമിയിലോട്ടു പടച്ചു വിടില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ കഴിവ് എന്തിലാണ് എന്ന് എനിക്കറിയില്ല. എഴുതാനും വായിക്കാനും കണക്കു കൂട്ടാനും,കരി വെക്കാനും പിള്ളേരെ നോക്കാനും ഒക്കെ അറിയാം. ഇതൊക്കെ എല്ലാരും ചെയ്യുന്ന കാര്യങ്ങൾ തന്നെ അതിനു പ്രത്യേകിച്ച് കഴിവുകൾ ഒന്നും വേണ്ട.  അങ്ങിനെ അല്ല കഴിവുകൾ വേണം. ആ ആകഴിവ്  എനിക്കുണ്ട്.


കുറ്റപ്പെടുത്തലുകൾ സ്ത്രീ ജനങ്ങളുടെ കൂടപ്പിറപ്പാണോ. അതെ എന്ത് ച്യ്താലും കുറ്റപ്പെടുത്തലുകൾ. നല്ലതു ചെയ്താലും കുറ്റം. തെറ്റു ചെയ്താലും കുറ്റം. ജീവിതത്തിൽ ഒറ്റപ്പെടുന്നു എന്ന തോന്നൽ.ഡിപ്രെഷൻ ഉള്ള എല്ലാ സാധ്യതതകളും കാണുന്നു. കരകയറാൻ ഉള്ള മാർഗം എന്താണാവോ.
പുറത്തുനിന്നു നോക്കിയാൽ വളരെ മനോഹരമായ ജീവിതം എന്റിനാണ് കുറവ്.Thursday, September 29, 2016

മഴത്തുള്ളിതൻ പൊൻ കിരണം
സൂര്യപ്രഭയിൽ വന്നലിഞ്ഞുചേർന്നു
മായാതെ മറയാതെ ഏഴുനിറം
മഴവില്ലിൻ ഏഴഴകിൽ മയങ്ങി എന്നുള്ളം

മാനത്തൊരു പൂന്തോട്ടം
 ഏഴുനിറത്തിലൊരു പൂമാല
പൂക്കൾ കൊണ്ടൊരു മാല കെട്ടി
ഏഴഴകും ചേർന്നൊരു പൂമാല

Sunday, January 3, 2016

ജനുവരി 3

പുതു വർഷം തുടങ്ങി ഇന്ന് മൂന്നാം നാൾ. ഇന്ന് നമ്മുടെ രാജ്യത്തിന്‌ വേണ്ടി ഒന്പത് ധീര സിനീകർ പത്താൻ കൊട് എന്നസ്ഥലത് ജീവന വെടിഞ്ഞു എന്നുള്ളത് ഒരു ഖേദകരമായ വാർത്ത‍ തന്നെ. ഇതിൽ ഒരു മലയാളിയും വീര മൃത്യു വരിച്ചു.

മതവും രാഷ്ട്രീയവും വിഭാഗീയതയും ചേർന്ന് നമ്മുടെ രാജ്യത്തിപ്പോൾ കുണ്ടും  കുഴികളും ആയിരിക്കുന്നു.
 ഇന്നത്തെ സാഫ് ഗഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം അഫ്ഗാൻ ടീമിനെ 2-1 സ്കോറിൽ തോല്പ്പിച്ചു കിരീടം നിലനിർത്തി എന്നുള്ളത് മറ്റൊരു പ്രധാന വാർത്ത യാണ്.
രാജ്യ കാര്യങ്ങൾ അങ്ങിനെ . ഇനി വീട്ട് കാര്യം.

കഴിഞ്ഞ രണ്ടു ദിവസമായി നല്ല തിരക്കായിരുന്നു. വീട്ടിൽ അതിഥികൾ ഉണ്ടായിരുന്നു. അവര്ക്ക് വേണ്ടി ഉള്ള പാചകം പിന്നെ വീട് വൃ ത്തിയാക്കൽ . വീതി ആരെങ്കിലും വരുന്നു എന്ന് കേൾക്കുമ്പോൾ എന്റെ ഭർത്താവിനു വളരെ സന്തോഷം. അങ്ങിനെ എങ്കിലും ഒന്ന് വീട് വൃത്തിയാക്കി ഇടുമല്ലോ എന്നാണ് അദ്ദേഹം പറയുക. അത് സത്യവും ആണ്.എത്ര വൃത്തിയാക്കി വെച്ചാലും കുട്ടികൾ ഉള്ള വീടുകളിൽ സാധനങ്ങൾ അങ്ങും ഇങ്ങും കിടക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.


പിന്നെ രണ്ടാഴ്ചത്തെ അവധികഴിഞ്ഞ് ഇനി സ്കൂളും ഓഫീസും എല്ലാം തുറക്കുകയായി. ഇനി അതിന്റെ തിരക്കിലേക്ക് പോകും ദിവസങ്ങൾ .
പതിവ് പോലെ 5.00 മണിയുടെ അലാറം. പതുക്കെ ദിവസം തുടങ്ങും.
ഒരു പുതിയ വാര്ത്ത ഉള്ളത് കൊച്ചു മോനെ സ്കൂളിൽ ചേര്ക്കാനുള്ള അറിയിപ്പ് കിട്ടി എന്നുള്ളതാണ്. ആഴ്ചയിൽ 2 ദിവസം ചൊവ്വാ ഴ്ചയും വ്യാഴാഴ് ച യും.  രാവിലെ 9 മുതൽ 2 വരെ. 5 മണിക്കൂർ .
ഇത്തിരി കൂടുതൽ അല്ലെ എന്ന ഒരു ചോദ്യം മനസ്സിൽ വരാതെ ഇല്ല. അതിനെ കുറിച്ച് തീരുമാനം ഒന്നും ഇതുവരെ ഒന്നും ആയിട്ടില്ല.

വിചാരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. ഉദ്ദിഷ്ട കാര്യ സാധ്യത്തിനായി ഇനി എന്താണാവോ ചെയ്യാൻ പറ്റുന്നത്. കാര്യങ്ങൾ വിചാരിക്കുന്ന രീതിയിൽ മുന്നോട്ടു പോകാൻ എന്താ ചെയുക. ഇതൊരു തോന്നല ആണെന്ന് അറിവുള്ളവർ പറയുന്നു. തോന്നലാകാം .
കാത്തിരിക്കുക സമയം നന്നാകും എന്നാ പ്രതീക്ഷയോടെ....
ഇന്നിവിടെ നിന്നും വിടവാങ്ങുന്നു. വീണ്ടും നാളെ കാണാം. നാളയുടെ നല്ല പ്രതീക്ഷകളെ  മനസ്സിൽ കൂടു കൂട്ടാം ....

Friday, January 1, 2016

പുതുവർഷം 2016

പുതുവർഷം പിറന്നു . ഇനി ഉള്ള 12 മാസങ്ങൾ  വിരലിലെണ്ണാൻ പറ്റുന്ന പോലെ പറന്നങ്ങു പോകും. എല്ലാ തവണയും എന്ന പോലെ ഈ വർഷവും പുതിയ തീരുമാനങ്ങൾ എല്ലാവരും എടുക്കും. ഞാൻ അത് ചെയ്യില്ല ഇത് ചെയ്യില്ല എന്നൊക്കെ. പക്ഷെ അതൊക്കെ പ്രവർത്തിയിൽ കൊണ്ടുവരുന്നവർ എത്രപേരുണ്ടാകും. വളരെ വിരളം. അതൊക്കെ പോകട്ടെ. കഴിഞ്ഞ വർഷം നമുക്കെല്ലാവർക്കും ഗുണ ദോഷ സമ്മിശ്രമായ ജീവിതം ആയിരിക്കുമല്ലോ. എന്റെ ജീവിതത്തിലും അങ്ങിനെ കുറച്ചു നല്ല കാര്യങ്ങളും കുറച്ചു ചീത്ത കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.
എടുത്തു പറയത്തക്ക വിഷമതകളും അനിഷ്ടങ്ങളും ഒന്നും ഉണ്ടിയില്ല. എന്നാൽ വളരെ നല്ല കുറച്ചു ഓണ്‍ലൈൻ സൌഹൃദങ്ങൾ  ഉണ്ടായി. കണ്ടിട്ടുപോലും ഇല്ലാത്ത ആൾക്കാർ. ഭാവിയിൽ അവരെ കാണുമോ എന്ന് പോലും അറിയില്ല. പക്ഷെ ഇതുവരെ ഉപദ്രവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യം തന്നെ.

കല്യാണം കഴിഞ്ഞു അമേരിക്കയിൽ വന്നത്  New Hampshire എന്ന ഒരു ചെറിയ സംസ് ഥാ നത്തേക്ക് ആയിരുന്നു. ജീവിതത്തിന്റെ പതിനൊന്നു വർഷം അവിടെ ജീവിച്ചു. ജീവിതത്തിന്റെ വളരെ നല്ല കാര്യങ്ങൾ അവിടെ വെച്ച് സംഭവിച്ചു. കണ്ണിന്റെ കൃഷ്ണ മണികൾ പോലെ രണ്ടു പൊന്നു മക്കൾ അവിടെ ജനിച്ചു. നല്ല കുറച്ചധികം കൂട്ടുകാർ. ഒരു ചെറിയ ഒരു അന്പലത്തിന്റെ ഭാഗമാകുവാൻ സാധിച്ചു. ഒരു വീടുപോലെ തന്നെ. ആ അന്പലത്തിലെ ആൾക്കാർ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും  പോലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.  നീണ്ട പതിനൊന്നു വർഷം .
കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങൾ ആ സ്ഥലത്തെ വാസം മതിയാക്കി വേറൊരു സ്ഥലത്തേക്ക് മാറി. എന്താണ് ഇങ്ങോട്ട് മാറാനുള്ള കാരണം എന്ന് ഇവിടെയും അവിടെയും ഉള്ളവർ ചോദിക്കുന്നു. പ്രത്യേകിച്ചു കാരണം ഒന്നും പറയുവാൻ ഇല്ല. ഒരു പുതിയ തുടക്കം എന്നു മാത്രം.
നീണ്ട നാലു ദിവസത്തെ യാത്രയിൽ കുറഞ്ഞത്‌ 10 സംസ് ഥാ നങ്ങൾ കടന്നു ഇവിടെ എത്തി. ഇവിടെ വന്നപ്പോൾ ഒരു വീട് കണ്ടുപിടിക്കുവാൻ വേണ്ടി മൂന്ന് നാല് ദിവസം ഓടി നടന്നു. ചുട്ടു പൊള്ളുന്ന ചൂട് സഹിക്കാൻ പറ്റിയില്ല. സ്കൂളും  തുറക്കാൻ സമയമായി. അങ്ങിനെ അവസാനം ഒരു വീട് കണ്ടത്തി. അതിൽ പാർപ്പും തുടങ്ങി. ഇനി ഉള്ള പ്രശ്നം കൂട്ടുകാരെ കണ്ടെത്തുക എന്നുള്ളതാണ്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു.
2015 വർഷത്തെ കണക്കെടുപ്പുകൾക്കിടയിൽ ഇതാണൊരു വലിയ മാറ്റം സംഭവിച്ചത്.

അമേരിക്കയിൽ വന്നിട്ട് ഒരു കല്യാണം കൂടി അതും തനി കേരള കല്യാണം. 2015 ജനുവരിയിൽ .അപ്പോൾ ഇഒരു വര്ഷം ആയി. സുപർണ്ണ  ബെർത്തിൽ കല്യാണം.
ഒരു വര്ഷം പെട്ടന്നാണ് കടന്നു പോയത്.
ഈ വര്ഷത്തെ അജണ്ടകളിൽ ഒരെണ്ണം ഒരു ജോലി തപ്പി എടുക്കുക എന്നുള്ളതാണ്. പരിശ്രമം അതാണല്ലോ തുടക്കം.
അപ്പോൾ പുതു വർഷ പുലരി എന്നുപറയുന്നില്ല, ഈ പുതുവർഷം എല്ലാവര്ക്കും ണമായും സമാ ധാനവും നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു ...
Happy New year 2016..