2018, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പറയാൻ ബാക്കി വെച്ചത്


പകൽ കിനാക്കൾ പോലെ എവിടെയോ പോയി ഒളിച്ചു പറയാൻ ബാക്കി വെച്ച വാക്കുകൾ. ഇന്നിന്റെ നിറവിൽ ഇന്നലെയുടെ സ്വപ്‌നങ്ങൾ നിറം മങ്ങിയ വർണ്ണ കടലാസു പോലെ പാറി നടക്കുന്നു . ഒരായിരം ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടി
രിക്കുന്നു. ഞാൻ ആരായിരുന്നു നിന്റെ? കൂട്ടുകാരിയോ അതോ കാമുകിയോ. രണ്ടിനെയും ഒരേ തട്ടിൽ തൂക്കി  നോക്കിയാൽ ഏതിനാണ് തൂക്ക കൂടുതൽ.

 ഇന്നത്തെ പകലിന്റെ അവസാനം ഞാൻ വെറും ഒരു കൂട്ടുകാരി ആയി മാറുന്ന അവസ്ഥ എന്നിൽ ഉണ്ടാക്കിയ വ്യസനം അതിന്റെ അളവ് കണക്കാക്കാൻ അളവുകോൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആര് നിർമിക്കും ആ അളവുകോൽ. ഞാൻ തന്നെ ഉണ്ടാക്കാം. ലോഹം കൊണ്ടോ അതോ നിർമലമായ  പൂമാല കൊണ്ടോ എന്തുകൊണ്ട് വേണം എന്ന് നീ പറയു.
പേമാരിയിൽ ഒറ്റപെട്ടു പോയ ഒരു കിളികുഞ്ഞിന്റെ രോദനം പോലെ ഒറ്റപ്പെട്ട ഗദ്ഗദങ്ങൾ നീ കേൾക്കുന്നുണ്ടോ?

 ഹൃദയത്തിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ പുഴയിൽ ഒഴുകി തീരാനുള്ളതാണോ ഇന്നിന്റെ പ്രണയം. അല്ല ആ പുഴയിൽ നീന്തി തുടിച്ചു കുളിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എന്നിലഉറങ്ങുന്ന ആ ഘടോര സടകുടഞ്ഞു എണീറ്റു . നിന്നിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥവിന്യാസത്തെ അറിയാതെ പോയി ഞാൻ. അതോ അറിഞ്ഞില്ല എന്ന് നടിച്ചുവോ?

ഓരോ നിമിഷവും ഓരോ യുഗം പോലെ ഓർമ്മകൾ എന്നിലേക്ക്‌ തിക്കി തിരക്കി വന്നു കൊണ്ടേ ഇരുന്നു. അവർക്കു വേണ്ടി  ആഥിത്യമരുളുമ്പോൾ എന്റെ മനസിലെ ഓർമകൾക്ക് ജീവൻ വെച്ചുവോ? ഇല്ല അത് ഒരു പുഞ്ചിരി യിൽ ഒതുങ്ങി അല്ല ഒതുക്കി.

ഓർമ്മയുണ്ടോ നിന്റെ ഓരോ വാക്കുകളും എന്നിലുണ്ടാക്കിയ പുഞ്ചിരികൾ ആ പുഞ്ചിരികളെ  ഞാൻ എന്റെ ജീവവായുവായി കണ്ടിരുന്നില്ല. നിന്റെ സ്വാധീനം എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ടു ഞാൻ തന്നെ അതിശയിച്ചു. എന്തെ കാലം നിന്നെ എനിക്കായി നൽകിയില്ല.
ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഒരു താളിൽ ഒതുങ്ങി തീരുന്ന നമ്മൾ ഇന്നിനു വേണ്ടി ജീവിച്ചുവോ?ഇല്ല ഇല്ല ഇല്ല.


പറയാൻ ബാക്കി വെച്ചതും പറഞ്ഞു പകുതിക്കു നിർത്തിയതും ഇനിയും പറയാത്തതുംഇനി പറയണം എന്ന് വിചാരിച്ചതും എല്ലാം കൂടെ കൂട്ടിയാൽ അതിന്റെ തൂക്കം അളക്കാൻ ഉള്ള അളവുകോൽ കാലം എന്നിൽ എന്തിച്ചു തരും എന്ന ശുഭാപ്തി വിശ്വാസത്തിൽ  ഞാൻ മുന്നോട്ടു തന്നെ.

കുറിപ്പ്: മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതെ പടി  ഇവിടെ പകർത്തുന്നു എന്ന് മാത്രം . ഇതിനു ആരുമായും ഒരു സാമ്യത ഇല്ല. വായനക്കാർ അത് മനസിലാക്കും എന്ന് കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: