മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ എവിടെ പോകും, സ്വര്‍ഗത്തില്‍ , നരകത്തില്‍ അതോ അലഞ്ഞു നടക്കുമോ?
എന്താണ് മരണം? ഒരാള്‍ പറഞ്ഞിരിക്കുന്നു അകത്തോട്ട് ഇടുക്കുന്ന കാറ്റാണ് ജീവന്‍ പുറത്തോട്ട് വിട്ടകാറ്റാണ് മരണം. സത്യമാണോ...ഇത്രയുമേ ഉള്ളോ മരണം.
ഒരാള്‍ മരിച്ചാല്‍ ദു:ഖിക്കാന്‍ എത്ര പേരുണ്ടായാലും കുറച്ചു നാള്‍ കഴിയുമ്പോള്‍ അതും മറന്നു വീണ്ടുംജീവിതം തുടരും. ജീവിതത്തിന്റെ മുഖ്യ ഭാഗവും ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ഒരാള്‍ പെട്ടന്ന്ഒരുദിവസം ഇല്ലാതാകുന്നു എന്ന് പറയുമ്പോള്‍ ജീവിതതിനുടകുന്ന ശുന്യത പറഞ്ഞറിയിക്കാന്‍പറ്റാത്തതാണ്. മരണം സത്യമാണ് അത് ആര് തടഞ്ഞാലും എത്ര തടഞ്ഞാലും സമയമാകുമ്പോള്‍മരിക്കും. ജനിച്ചാല്‍ മരിക്കും .
എന്റെ ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ള ഒരാള്‍ അകന്നുപോയപ്പോള്‍ അതിന്റെ ദു:ഖംപറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. വിഷമം മനസിന്റെ ഉള്ളില്‍ നിന്നും എങ്ങിനെ ഒക്കയോ പുറത്തേക്ക്ഒഴുകുന്നു. എന്റെ ജീവിതനിറെ ഇരുപത്തിയഞ്ച് വര്ഷം കൂടെ കൂട്ടായി നടന്ന എന്റെ പൊന്നച്ചന്‍ എന്നെവിട്ടു പിരിഞ്ഞു. അവസാനം എനിക്ക് ഒന്നു കാണാന്‍ കൂടി സാധിച്ചില്ല. അതിന്റെ ദു:ഖം എന്നെവേട്ടയാടുന്നു.
മരിച്ചാല്‍ എവിടെ പോകുന്നു. ആത്മാവ് ഉണ്ടോ? അത് നമ്മളെ കാണാന്‍ വരുമോ? വരുമായിരിക്കുംഅല്ലെ? നമ്മള്‍ കാണാതെ നമ്മളെ നോക്കി കണ്ടു കൊണ്ടിരിക്കുണ്ടാവും.
ഇതു ഞാന്‍ വെറുതെ എന്റെ ഒരു സമാധാനത്തിനായി എഴുതുന്ന ഒരു പോസ്റ്റ് ആണ്. ജീവന്‍ പൊലിഞ്ഞുകഴിയുമ്പോള്‍ ഉള്ള അതിന്റെ വില വിലമാതികാനാവാത്ത ആണ് , അതും നമ്മുടെ പ്രീയപ്പെട്ടവര്‍ആണെന്കില്‍ പ്രത്യേകിച്ചും...
പൊന്നച്ചന്റെ ആത്മാവിന് വേണ്ടി കൂപ്പുകൈകളോടെ .................
2009, ഏപ്രിൽ 13, തിങ്കളാഴ്‌ച
2009, ഏപ്രിൽ 5, ഞായറാഴ്‌ച
ഇന്നത്തെ രാഷ്ട്രീയം

ഇന്നത്തെ ഒരു മലയാള ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്എന്നെ ഇന്നിങ്ങനെ ഒന്നു എഴുതാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്ത ഇതാണ്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി .പി എം കൊണ്ഗ്രസ്സിനോപ്പം.
നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന രാഷ്ട്രീയ പ്രതിനിധികള്‍ നമ്മുക്ക് എന്ത്തന്നു? കൊലയും കൊള്ളയും തീവെപ്പും പീഡനവും ഇല്ലാത്ത എത്രദിവസങ്ങള്‍ നമുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞുവര്ഷം കഴിഞ്ഞിട്ടും വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മള്‍ നമ്മുടെനാടിനു വേണ്ടി എന്ത് ചെയ്യുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും എല്ലാഅഞ്ചു വര്ഷം കൂടുംപോലും തെരഞ്ഞെടുത്ത് വിടുന്ന നമ്മുടെ പ്രതിനിധികള്‍ നാടു നന്നാകാന്‍ വേണ്ടിഎന്താണ് ചെയ്തു തരുന്നത്.
ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ 62 എനിക്ക് തോന്നിയ കാര്യങ്ങള്‍ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നു. അതില്‍ ആരും കൊപിക്കെണ്ടാതയില്ല.ഒരു പാര്‍ടിയിലും എനിക്ക്മെംബെര്‍ഷിപ് ഇല്ല. എന്നാലും ചില സത്യങ്ങള്‍ എന്നെ ചൊടിപ്പിക്കുന്നു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കൊതി കീറുന്ന നമ്മുടെ നാടിലെ ജനങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലെ വെറും ചട്ടുകം മാത്രമാണ് എന്ന് കരുതാന്‍ വിവരം ഉള്ളവര്‍ അല്ലെ. അല്ലഎന്നത് കൊണ്ടാണല്ലോ അവര്‍ പരസ്പരം വെട്ടും കുത്തും നടത്തുന്നത്. കണ്ണൂരും കോഴിക്കോടും എന്ന്കേട്ടാല്‍ തന്നെ ഇപ്പോള്‍ വടിവാളും കുഴി ബോംബിന്റെയും ഓര്‍മ്മകള്‍ ആണ് മനസിലേക്ക് വരുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനെ കൊച്ചു കുഞ്ഞുങളുടെ മുന്‍പില്‍ വെച്ചു വെട്ടികൊന്നപ്പോള്‍ സാക്ഷികള്‍ആയ ആ കൊച്ചു കുരുന്നുകളുടെ രാഷ്ട്രീയ പാര്‍ട്ടി ഇതായിരിക്കും ആര്‍ എസ് എസ്സോ അതോ സി പിഎമ്മോ ? രണ്ടായാലും ചോരയുടെ നിറം ചുമല തന്നെ. ഇപ്പോള്‍ സംസ്ഥാനത്ത് ഭരിച്ചുകൊണ്ടിരിക്കുന്നപാര്‍ട്ടി നാളെ പ്രതിപക്ഷത്തു വരും അതിന്റെ അടുത്ത പ്രവാശ്യം ഭരണത്തിലും. ഇതു തന്നെവര്‍ഷങ്ങളായി തുടര്‍ കഥ.
കപടവും കൊള്ളയും കൊലപതികള്‍ക്കും മാത്രം പറ്റിയ ഒരു മേഖല ആയി മാറിയിരിക്കുന്നു ഇന്നത്തെരാഷ്ട്രീയം. ഇടത് ആയാലും വലത് ആയാലും കാവി ആയാലും എല്ലാം ഒരേ അജണ്ട തന്നെ.
പൊതുജനത്തിനെ വിഡ്ഢികള്‍ ആക്കുന്ന പണി. ഒരു പൊതു പ്രവര്‍ത്തകന്‍ അയാള്‍ പൊതുജന സേവചെയ്യുന്ന ആള്‍ എന്നനാലോ അര്‍ത്ഥമാക്കേണ്ടത്. അതല്ല ഇന്നത്തെ പൊതു ജന സേവകര്‍ചെയുന്നത്. എവിടെ നിന്നും ആരെ പിഴിഞ്ഞാല്‍ പത്തു കാശ് ഉണ്ടാക്കാന്‍ പറ്റും എന്നാണ് ഇന്നവര്‍നോക്കുന്നത്. സംസ്ഥാനത്തിന് ലഭികെണ്ടിയിരുന്ന കോടികണക്കിന് രൂപ നസ്ടപ്പെട്ടു പോയിഎന്നൊരു വാര്‍ത്ത പത്രങ്ങളില്‍ വരാന്‍ ഉണ്ടാകുന്ന സാഹചര്യം എന്താണ്? നമ്മുടെ നാടിനു വേണ്ടിചിലവാകെണ്ടിയിരുന്ന പണം നഷ്ട പെടുക എന്ന് പറഞ്ഞാല്‍ അത് എന്തൊരു കഷ്ട്ടം ആണ്. ഒരുനേരത്തെ ആഹാരം വാങ്ങാന്‍ കഷ്ട പ്പെടുന്ന പട്ടിണി പാവങ്ങള്‍ക്ക് ഒരു നേരത്തെ അരി വാങ്ങികൊടുക്കംയിരുനില്ലേ ആ പണം കൊണ്ട്? ഇതിന് ആര് ഉത്തരവാദിത്തം പറയും. വലിയ തേന്‍കുടങ്ങളില്‍ നിന്നും തേന്‍ നുകരുന്നവര്‍ക്ക് ഇതൊന്നും അറിയേണ്ട കാര്യം ഇല്ലാലോ. ഈ പണംകൊണ്ട് ബാങ്കുകളില്‍ ഉണ്ടായിരുന്ന കുടിശികകള്‍ അടച്ച് കര്‍ഷക ആത്മഹത്യകള്‍ ഒഴിവാകാന്‍ പറ്റുമായിരുണോ?
ഗ്രാമ പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിടന്റുമാരും നമ്മുടെ ഓരോ nam വരുന്നഅല്ലാതെഅവരെ കാണാന്‍ കിട്ടുകയില്ല. അതേപോലെ തന്നെ ആണ് നമ്മുടെ സ്ഥാനര്തികളുംതിരഞ്ഞെടുപ്പകുംപോള്‍ ക്ലോസ് അപ് പുന്ചിരിയുമായി വീടുവീടാന്തരം ക്യാരി ഇറങ്ങി മോഹനവാഗ്ദാനങ്ങള്‍ നല്കും വോട്ട് കിട്ടി ജയിച്ചു കഴിഞ്ഞാല്‍ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ എന്ന രീതിആകും. തിരഞ്ഞെടുപ്പ് കൊണ്ട് സാധാരണ പൌരനു എന്ത് കിട്ടുന്നു? അവന്റെ പൌരാവകാശംസംരക്ഷിക്കാന്‍ അവനെ കൊണ്ടു പറ്റുമോ?
തിരുവന്തുപരം മുതല്‍ വയനാട് കാസര്‍കോട് വരെ ഉള്ള സ്ഥലങ്ങളില്‍ ഓട്ട പ്രദിക്ഷണം നടത്തിവരുന്ന . ഓരോ സ്ഥാനര്തികളും സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ബാധ്യസ്ഥരാണ്. മാധ്യമങ്ങളും നിഷ് പക്ഷമായി നിന്നു കൊണ്ടു ഉത്തരം പറയാന്‍ ഇവരെപ്രേരിപ്പിക്കണം.
നമ്മുടെ നല്ല നാളേക്കുവേണ്ടി എല്ലാവരും ഒത്തു ചേര്ന്നു നമ്മുടെ നാടിനെ സംരക്ഷിക്കാന്‍തയാറാവണം. കൊലപതികളെയും കൊള്ളിവേപ്പുകരെയും നാട്ടില്‍ നിന്നും അടിച്ചോടിക്കാന്‍ നമ്മള്‍നാട്ടുകര്‍ക്കെ പറ്റുകയുള്ളൂ. മത തീവ്രവാദവും വിഭാഗീയതയും നമ്മുടെ നാടിനു ചേര്ന്ന പ്രവര്‍ത്തിയല്ല.
പാര്‍ടിയുടെ നിറവും മണവും നോക്കാതെ , സ്ഥാനര്തികളുടെ അനുഭവ ജ്ഞാനവും പ്രായവും എല്ലാംകണക്കിലെടുത്ത് വേണം വോട്ട് ചെയ്യാന്‍. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു? എന്നതകനംആദ്യത്തെ ചോദ്യം . നമ്മുടെ ഓരോ വോട്ടും നമ്മുടെ അവകാശമാണ്. അത് വെറുതെ പാഴാക്കികളയുന്നത് എന്തിന് വേണ്ടി ആണ്?
നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നമ്മള്‍ തിരഞ്ഞെടുത്തു വിടുന്നവര്‍ സ്വന്തം കീശവീര്‍പ്പിക്കുകയും ആര്‍ഭാട ജീവിതവും നയിക്കുന്നു.മന്ത്രിമാര്‍ക്ക് വേണ്ടി പുതിയ വിദേശ നിര്‍മ്മിതകാറുകള്‍ വാങ്ങിയതിന്റെ ഒരു കണക്ക് കഴിഞ്ഞ ദിവസം പത്രത്തില്‍ വായിക്കാനിടയായി. ഒരു മന്ത്രിക്കുമൂന്നു കാറുകള്‍. ഇതെല്ലം പൊതു ഖജനാവില്‍ നിന്നും നമ്മള്‍ നല്‍കുന്ന പണം കൊണ്ട് അല്ലെ ഇവര്‍വാങ്ങുന്നത്, നമ്മള്‍ നല്‍കുന്ന സേവന നികുതിയില്‍ നിന്നും അവരുടെ കാര്യങ്ങള്‍ക്കായി പണംവിനിയോഗിക്കുന്നു. പകരം സാധാരണ ക്കാരന് വേണ്ടി ഇവര്‍ എന്ത് ചെയ്യുന്നു?
നിയമ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ പോതുജങ്ങള്‍ക്കും കൂടി അറിയാന്‍ അവകാശം ഉണ്ട്. അതില്‍എത്ര കാര്യങ്ങള്‍ പൊതുജന സേവനയുക്ത മായി നടക്കുന്നു?
നമ്മുടെ പത്ര പ്രവര്‍ത്തന രണ്ഗവും ഇപ്പോള്‍ പാര്‍ട്ടി കളുടെ പേനകള്‍ ആയി മാറിയിരിക്കുന്നു. മുട്ടിനുമുട്ടിനു ടി വി ചാനലുകളും ഓരോ പാര്‍ട്ടിക്കും പത്രവും ഉള്ളതുകൊണ്ട് എന്തും ആര്‍ക്കിട്ടും ഒരു തട്ട്കൊടുക്കാം . പാര്‍ട്ടികളുടെ മഹനീയത വിളിച്ചു കാണിക്കാന്‍ വേണ്ടി ആണല്ലോ ഈ പത്രങ്ങളും.
വിദ്യാ സംമ്പന്നരുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ രാഷ്ട്രീയം എന്നത് കൈയുക്കുള്ളവര്‍ക്ക് മാത്രംപറ്റിയ പണി തന്നെഎന്ന് ഇതുവരെ ഉള്ള കാഴ്ചപാട് .
(പടം ഗൂഗിളില്‍ നിന്നും എടുത്ത് )
2009, മാർച്ച് 27, വെള്ളിയാഴ്‌ച
ചവറ്
ബ്ലോഗുകളുടെ മഹാസാഗരത്തില്‍ ഞാനും എന്റെ ബ്ലോഗുകളും ഒരു കൊച്ചരുവിയായി ഒഴുകണം എന്ന്കരുതിയാണ് ഞാന്‍ ഈ ബ്ലോഗ് ലോകത്തേക്ക് പ്രവേശിച്ചത്. വെറുതെ കമ്പ്യൂട്ടറില്‍ ഗെയിംസ് കളിച്ചുംഉറങ്ങിയുംകളയുന്ന സമയത്ത് എന്തേലും ചെയാനുള്ള ആഗ്രഹത്തോടെ ആണ് ഇതിലേക്ക്കാലെടുത്ത് വെച്ചത്. അങ്ങിനെ എന്റെ ബ്ലോഗുകളും , ഒന്നല്ല മോന്നെണ്ണം, രൂപം കൊണ്ടു. ആദ്യമാദ്യംഎല്ലാ ആഴ്ചയിലും എന്തേലുമൊക്കെ കുത്തി കുറിച്ചു. പിന്നെയും മടി, ആലസ്യം, തുടങ്ങിയ ശീലങ്ങള്‍എന്നില്‍ വീണ്ടും രൂപം കൊണ്ടു. ടി വി കാഴ്ചയും ഗെയിംസ് കളിയും പിന്നെയും എന്റെ സമയം കവര്‍ന്നുതുടങ്ങി. എനിക്ക് തന്നെ അറിയാം ഇതില്‍ നിന്നും ഊരി പോന്നില്ലേല്‍ രക്ഷ ഇല്ല എന്ന്. മടിയനായമനസ് ചെകുത്താന്റെ പണിപ്പുര എന്ന പോലെ അകത്തിരികാന്‍ ഞാന്‍ വീണ്ടും എന്റെ ബ്ലോഗില്‍കേറി.
ഒരുപാട് എന്തൊക്കയോ എഴുതാന്‍ ഉള്ള ആഗ്രഹത്തോടെ ഓരോ കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചിടും. പിന്നെ അതില്ക്ക് തിരിഞ്ഞു നോക്കിയാല്‍ എല്ലാം വെറും തോന്നലുകള്‍ മാത്രമാണ് എന്ന തോന്നല്‍എന്നെ ആ ഒരു കടും കിയില്‍ നിന്നും പിന്തിരിപ്പിക്കും.
കഥയും സാഹിത്യവും ഒന്നും അത്ര കണ്ടു എഴുതാന്‍ പരിചയമില്ല. എന്നാലും എന്തൊക്കയോ കുത്തികുറിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ പറ്റുന്നില്ല. ബ്ലോഗ് ഉണ്ടാക്കുന്നതിനു മുന്പ് വെറുതെ ഓരോന്നുംബുക്കില്‍ എഴുതി വെക്കുമായിരുന്നു. പിന്നീടത് വായിച്ചു നോക്കുമ്പോള്‍ വെറും ചവറ് എന്ന് തോന്നി കീറികളഞ്ഞിട്ടുണ്ട്.
ഉറക്കം വരാത്ത പല രാത്രികളിലും എന്തേലും ഒക്കെ മനസ്സില്‍ ചിന്തിച്ചു കൂട്ടും . രാവിലെ എണീറ്റ് അത്എഴുതാന്‍ നോകുംപോലെക്കും ഒന്നിനും പറ്റാറില്ല. പലരും വളരെ നല്ല കഥയും കവിതകളുംവിമര്‍ശങ്ങളും എഴുതുമ്പോള്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട് എങ്ങിനെ ഇങ്ങനെ ചെയ്യാന്‍ കഴിയും എന്ന്. അതിന്വായന അത്യാവശ്യം എന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. നല്ല ഭാഷ പ്ര്രവീന്യം നേടാന്‍ വായനഅത്യാവശ്യം ആണ്. പിന്നെ എഴുതുവാനുള്ള ഒരു സാഹചര്യം. എല്ലാ സാഹചര്യം ഒത്തുവരുമ്പോള്‍വേറെ എന്തേലും കാര്യം വരും. ഇങ്ങനെ ഓരോ കാര്യവും സമയവും സന്ദര്‍ഭവും നോക്കി ഇരുന്നാല്‍ഒന്നും നടക്കില്ലല്ലോ. ചെയ്യണം എന്ന് തോന്നുന്ന കാര്യം അപ്പോള്‍ ചെയ്യുക.പിന്നത്തേക്ക്മാറ്റിവെച്ചാല്‍ ഒന്നും നടകില്ല എന്ന് എന്റെ കാര്യത്തില്‍ എനിക്ക് മനസിലായി. മുന്നും പിന്നുംനോക്കാതെ ചെയ്യണം. അതാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ചവര്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
എല്ലാ കൂട്ടുകാരും എന്റെ ഈ വിവരക്കേട് സഹിക്കുമെന്ന് പ്രതീക്ഷികട്ടെ .............
ഒരുപാട് എന്തൊക്കയോ എഴുതാന്‍ ഉള്ള ആഗ്രഹത്തോടെ ഓരോ കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചിടും. പിന്നെ അതില്ക്ക് തിരിഞ്ഞു നോക്കിയാല്‍ എല്ലാം വെറും തോന്നലുകള്‍ മാത്രമാണ് എന്ന തോന്നല്‍എന്നെ ആ ഒരു കടും കിയില്‍ നിന്നും പിന്തിരിപ്പിക്കും.
കഥയും സാഹിത്യവും ഒന്നും അത്ര കണ്ടു എഴുതാന്‍ പരിചയമില്ല. എന്നാലും എന്തൊക്കയോ കുത്തികുറിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ പറ്റുന്നില്ല. ബ്ലോഗ് ഉണ്ടാക്കുന്നതിനു മുന്പ് വെറുതെ ഓരോന്നുംബുക്കില്‍ എഴുതി വെക്കുമായിരുന്നു. പിന്നീടത് വായിച്ചു നോക്കുമ്പോള്‍ വെറും ചവറ് എന്ന് തോന്നി കീറികളഞ്ഞിട്ടുണ്ട്.
ഉറക്കം വരാത്ത പല രാത്രികളിലും എന്തേലും ഒക്കെ മനസ്സില്‍ ചിന്തിച്ചു കൂട്ടും . രാവിലെ എണീറ്റ് അത്എഴുതാന്‍ നോകുംപോലെക്കും ഒന്നിനും പറ്റാറില്ല. പലരും വളരെ നല്ല കഥയും കവിതകളുംവിമര്‍ശങ്ങളും എഴുതുമ്പോള്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട് എങ്ങിനെ ഇങ്ങനെ ചെയ്യാന്‍ കഴിയും എന്ന്. അതിന്വായന അത്യാവശ്യം എന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. നല്ല ഭാഷ പ്ര്രവീന്യം നേടാന്‍ വായനഅത്യാവശ്യം ആണ്. പിന്നെ എഴുതുവാനുള്ള ഒരു സാഹചര്യം. എല്ലാ സാഹചര്യം ഒത്തുവരുമ്പോള്‍വേറെ എന്തേലും കാര്യം വരും. ഇങ്ങനെ ഓരോ കാര്യവും സമയവും സന്ദര്‍ഭവും നോക്കി ഇരുന്നാല്‍ഒന്നും നടക്കില്ലല്ലോ. ചെയ്യണം എന്ന് തോന്നുന്ന കാര്യം അപ്പോള്‍ ചെയ്യുക.പിന്നത്തേക്ക്മാറ്റിവെച്ചാല്‍ ഒന്നും നടകില്ല എന്ന് എന്റെ കാര്യത്തില്‍ എനിക്ക് മനസിലായി. മുന്നും പിന്നുംനോക്കാതെ ചെയ്യണം. അതാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ചവര്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
എല്ലാ കൂട്ടുകാരും എന്റെ ഈ വിവരക്കേട് സഹിക്കുമെന്ന് പ്രതീക്ഷികട്ടെ .............
2009, ഫെബ്രുവരി 22, ഞായറാഴ്‌ച
ഓസ്കാര്‍

മലയാളിയായ റസല്‍ പൂക്കുട്ടിയിലൂടെ മലയാളത്തിന്റെ അഭിമാന നിമിഷങ്ങള്‍ ആയിരുന്നു കടന്നുപോയ ഏതാനും മണിക്കുറുകള്‍.
ലോസന്ച്ചല്സിലെ കൊടക് തിയേറ്ററില്‍ നടന്ന ഓസ്കാര്‍ അവര്‍ഡ് ദാനം എല്ലാ ഭാരതീയര്‍ക്കും അഭിമാനത്തിന്റെ നിമിഷങ്ങള്‍ ആയിരുന്നു.
ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനായ ഡാനിബോയാല്‍ സംവിധാനം ചയ്ത സ്‌ലംഡോഗ് മില്യണയര്‍ ചിത്രം ഈ വേദിയില്‍ ആകെ 8 അവാര്‍ഡുകള്‍ നേടി.
സ്‌ലംഡോഗ് മില്യണയറിന് ലഭിച്ച അവാര്‍ഡുകള്‍
1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ് മാന്റലെ
5.സംഗീതം-എ.ആര് റഹ്മാന്‍
6.ഗാനം-ജയ് ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ് ഡിക്കന്‍സ്
ചിത്രത്തിലെ ശബ്ദ മിശ്രണത്തിനാണ് റസല്‍ പൂകുട്ടിക്കു പുരസ്ക്കാരം നേടികൊടുത്തത്.ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം നടത്തിയ നന്ദി പ്രകാശിപ്പിക്കല്‍ ചടങ്ങില്‍ പറഞ്ഞ വാക്കുകള്‍....
ACCEPTANCE SPEECH by
Resul Pookutty:This is unbelievable. We can't believe this. Ladies and gentlemen... sorry... I share the stage with two magicians, you know, who created the very ordinary sounds of Bombay, the cacophony of Bombay, into a soul-stirring, artful resonance called Slumdog Millionaire.
I come from a country and a civilization that given the universal word. That word is preceded by silence, followed by more silence. That word is "Om." So I dedicate this award to my country. Thank you, Academy, this is not just a sound award, this is history being handed over to me. My sincere and deepest gratitude to my teachers, Danny Boyle, Christian Colson, Paul Ritchie, Pravesh... and everybody who has contributed to this film, Glenn Freemantle and all the sound mixers. I dedicate this to you guys. Thank you, Academy. Thank you very much.
Richard Pryke:
Thank you!
Ian Tapp:
Thank you very much.
ÎßWAí ®K ºßdÄJᑚ ¥ÍßÈÏJßÜâæ¿ ç×ÞY æÉX Îßµ‚ È¿ÈáU ³ØíµV ØbLÎÞAß. സവര്ഗ്ഗാനുരാഗിയുമ് മനുസ്യവകാശ പ്രവര്‍ത്തകനുമായ ഹാര്‍വെ മില്കിന്റെ വേഷമാണ് ഷോണ്‍ പെന്‍ അഭിനയിച്ചത്.
റീഡര്‍ എന്നചിത്രത്തില്‍ അഭിനയിച്ച് കാതെ വിന്സറ്റ് ആണ് മിച്ച നടി.
എ ആര് റഹ്മാന് ഇതില്‍ രണ്ടു ഓസ്കാര്‍ നേടി.
ഈ ചിത്രത്തെ നമ്മുടെ രാജ്യത്തെ ഒരാള്‍ സംവിധാനം ചെയ്തു ഓസ്കാര്‍ നേടിയിരുനെകില്‍ ഇപ്പോള്‍ നടക്കുന്ന പരാമര്‍ശങ്ങളും വിമര്‍ശങ്ങളും കേള്‍കേണ്ടി വരുമായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ നാട്ടിലെ പ്രധാന ഒരു ചര്‍ച്ചാവിഷയം ഈ സിനിമ നമ്മുടെ രാജ്യത്തെ ചീത്തയായി ചിത്രീകരിക്കുന്നു എന്നതാണ്. പച്ചയായ ജീവിതവും അതുനടക്കുന്ന സ്ഥലവും സാഹചര്യവും ആണ് ഇതിലെ കേന്ദ്ര ബിന്ദു.
കോടി കണക്കിന് രൂപ മുടക്കി നിര്‍മിക്കുന്ന bolliwood സിനിമകളും, അതിലെ caste and crew നു നല്കുന്ന കോടികളും കൂടെ കണക്കിലെടുത്താല്‍ നമ്മുടെ നാട്ടിലും മികച്ച ബിഗ് ബട്ജറ്റ് ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. അഭിനയ ചക്രവര്‍ത്തികളും ചക്രവര്‍ത്തിനികളും വാങ്ങുന്ന രൂപ ഉണ്ടേല്‍ നമ്മുടെ നാട്ടിലെ (ബോംബെയിലെ) ചേരികളില്‍ വസിക്കുന്ന കുഞ്ഞുങള്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് വക , ഒരു വീട് ഇങ്ങനെ ഉള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഇവര്ക്ക് ഉണ്ടാകി കൊടുക്കാം.
സ്ലും ഡോഗ് ഒരു ലോ ബട്ജറ്റ് ചിത്രം എന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ കാണിച്ചിട്ടുള്ള രംഗങ്ങളില്‍ പലതും റിയല്‍ ജീവിതവുമായി ബന്ധമുള്ളതാണ്. ഇങ്ങനെ ഒരു ചിത്രം എടുക്കാന്‍ / നിര്‍മിക്കാന്‍ നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് കെല്പില്ലെ? ഒരു പാടു സീന്‍ ചിത്രീകരിക്കാന്‍ മലേഷ്യയിലും, ലണ്ടനിലും പോകുന്ന ടൈം മതി നമ്മുടെ നാട്ടിലുള്ള മനോഹാരിത ക്യാമറയില്‍ പകര്‍ത്താന്‍. ഡാനി ബോയല്‍ ഒരു ഇന്ത്യന്‍ നോവലിസ്റ്റിന്റെ നോവല്‍ ആണ് ഈ ചിത്രം അകിയിരിക്കുന്നത്. നമ്മുടെ നാടിനെ ചിത്രീകരിച്ചു മറുനാടന്‍ കാരന്‍ ആയതുകൊണ്ടാണ് അതിന് ഇത്ര എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് എന്ന് എനിക്ക് തോന്നുന്നു.
2009, ഫെബ്രുവരി 8, ഞായറാഴ്‌ച
വാലന്റൈന്‍സ് ഡേ.



ഈ ദിവസത്തില്‍ പ്രണയം തുറന്നു പറഞ്ഞു ജീവിത പാതയില്‍ ഒരുമിച്ചു നടക്കാന്‍ തീരുമാനിച്ചവര്‍ എത്ര പേര്‍ കാണും
ഫെബ്രുവരി 14 , ലോക പ്രണയ ദിനം. പ്രണയം ,എത്ര മനോഹരമായ പദം, സ്നേഹിക്കാനും സമ്മാനങ്ങള്‍ കൈമാറാനും ഉള്ള മറ്റൊരു അവസരം കൂടി. അങ്ങിനെ ഇനി ഞാന്‍ എന്റെ പ്രണയിനിക്ക് /പ്രാണ നായകന് ഞാന്‍ എന്താണ് ഒരു നല്ല സമ്മാനം കൊടുക്കുക എന്ന ഒരു ചോദ്യം ആകും ആദ്യം മനസ്സില്‍ ഉണ്ടാവുന്നത്. വാലന്റൈന്‍സ് ദിനം അടുക്കും തോറും മനസില്‍ ഒരു ഭാരം തിങ്ങി കൂടി ഇരിക്കും ,എന്ത് സമ്മാനം കൊടുത്താല്‍ ആണ് അവള്‍ക്ക് കൂടുതല്‍ സന്തോഷം. എന്നോട് കൂടുതല്‍ അടുപ്പം... ഓരോ ആണ്‍കുട്ടിയും പെണ്‍കുട്ടി യും ചിന്തിക്കുന്നത്
ഒരു റോസ്, ചോക്ലേറ്റ് , ജൂവലറി...അങ്ങിനെ നീളുന്നു ലിസ്റ്റ് . . ആരും കൊടുത്തിട്ടില്ലാത്ത ഒരു സമ്മാനം അതാണ് എല്ലാരും ആഗ്രഹിക്കുന്നത്.
പുരാതന റോമന്‍ ചരിത്രത്തില്‍ ജങ്ങള്‍ അവരുടെ കാമദേവന് (Roman God of Fertility) വേണ്ടി വിരുന്നു നടത്തിയിരുന്നത് ഫെബ്രുവരി 14 ആയിരുന്നു നടത്തിയിരുന്നത് എന്നും ഒരു ചൊല്ലല്‍ ഉണ്ട്.
പ്രണയ ദിനം എന്ന പേരിലല്ലാതെ ഇതിന് St. Valentine ആയും ബന്ധം ഉണ്ട്. ആരാണ് ഇങ്ങനെ ഒരാള്‍ ഇതിനിടയില്‍ എന്നാവും , ഈ ദിവസവുമായി എങ്ങിനെ ബന്ധം വന്നു .
മൂന്നാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി ക്ലൌടിസ് രണ്ടാമന്റെ ബിഷപ്പ് ആയിരുന്നു
വാലന്റൈന്‍. അക്കാലത്ത് കല്യാണം കഴിഞ്ഞ ആണുങ്ങളെ കാട്ടിലും ബലവാന്‍ മാര്‍ ചെറുപ്പക്കാരായ കല്യാണം കഴിക്കാത്തവര്‍ ആണെന്ന് ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ഇങ്ങനെ ഉള്ളവരെ സൈന്യത്തില്‍ എടുത്താല്‍ രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ കാര്യക്ഷമം ആകുമെന്ന് തോന്നി. അതിനാല്‍ അവിടെ വിവാഹം നിരോധിച്ചു .രാജ്യത്തുള്ള ചെറുപ്പക്കാരെ പിടിച്ചു പട്ടാളത്തില്‍ ചേര്ത്തു. ഇതില്‍ എതിര്‍ത്ത് വാലന്റൈന്‍ പരസ്പരം സ്നേഹിക്കുന്ന യുവതീ - യുവാക്കളെ രഹസ്യമായി കല്യാണം കഴിപ്പിച്ചു. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ വധ ശിക്ഷക്ക് വിധിച്ചു .ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് “ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.അതിന്റെ സ്മരണയില്‍ ആണ് വാലന്റൈന്‍സ് ഡേ എന്നൊരു കഥയും ഉണ്ട്.
ഇങ്ങിനെ പല പല കഥകള്‍ പ്രചരിച്ചു വാലന്റൈന്‍സ് ഡേ ഒരു പ്രധാന ദിവസമായി നമ്മുടെ ഇടയിലും ആഘോഷിക്കുന്നു.
ചുമന്ന നിറം ആണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഹൃദയം ചുമന്നതല്ലേ അത് തുറന്നു കാണിക്കാന്‍ ഉള്ള ഒരു ദിവസം. അന്ന് ആര്ക്കും ആരോടും പ്രണയം തുറന്നു പറയാം.
ഈദിവസം കൈ മാറുന്ന റോസ് പൂവുകള്‍ക്ക് അതിന്റേതായ പ്രാധാന്യവും ഉണ്ട്.
ചുമന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അര്‍ത്ഥമാകുന്നത് ഞാന്‍ നിന്നെ പ്രണയിക്കുന്നു . അന്ന് കൂടുതലും പല നിറങ്ങളിലുള്ള റോസാ പൂവുകള്‍, ഹൃദയത്തിന്റെ ആകൃതിയില്‍ ഉള്ള ചോക്ലറ്റ് തുടങ്ങിയവക്കാണ് പ്രാധാന്യം. മഞ്ഞ ആണേല്‍ നമ്മള്‍ നല്ല കൂടുകാര്‍ ആയിരിക്കും,ലൈറ്റ് പിങ്ക് റോസ് സന്തോഷം, കടും പിങ്ക് നന്ദി ,അങ്ങിനെ ഇതിനും അര്‍ഥങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ പല നിറത്തിലുള്ള റോസാ പൂവുകള്‍ക്കും പല തരത്തിലുള്ള ഉദ്ദേശം ആണ് ഉള്ളത്. രണ്ടു ചുമന്ന പൂ ആണേല്‍ കല്യാണമോ നിശ്ചയമോ ഉടനെ കാണും എന്നാണ്. ഒരു ചുമന്ന റോസ് മാത്രം ആണേല്‍ ഞാന്‍ നിന്നെ പ്രണയിക്കുന്നു പക്ഷെ ഞാന്‍ അത് പറയില്ല.
സത്യം പറഞ്ഞാല്‍ ഇതൊന്നും എനിക്ക് അറിവുള്ള കാര്യങ്ങള്‍ ആയിരുന്നില്ല. ഇങ്ങനെ ഒരുആശയംമനസ്സില്‍ വന്നപ്പോള്‍ വെറുതെ ഞാന്‍ ഇന്റര്‍നെറ്റ് വഴി ഒന്നു തപ്പി നോക്കി. അപ്പോള്‍കിട്ടിയആശയങ്ങളും വിവരങ്ങളും വെച്ചു ഞാന്‍ ഒന്നു പയറ്റി നോക്കിയതാണ്. ഇതു പറഞ്ഞപ്പോള്‍ ആണ്മോള്‍ടെ സ്കൂളില്‍ വാലന്റൈന്‍സ് ഡേ സെലിബ്രറേന്‍ ഉണ്ട് എണ്ണ കുറിപ്പ് കണ്ടത്. അതിനുവേട്ണ്ടിഅവര്‍ക്ക് സ്പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് എന്തൊക്കയോ തയാറാക്കുന്നുമുണ്ട്. ഇവിടുത്തെ സംസ്കാരംഇങ്ങിനെ ആണ്. അതിനോട് യോജിച്ചു പോകാന്‍ ഒരു ശ്രമം ഞാനും നടത്തിനോക്കുന്നു.
2009, ജനുവരി 28, ബുധനാഴ്‌ച
ഇക്കൊല്ലത്തെ ഓസ്കാര്‍ പ്രതീക്ഷ...



ജീവിതവും സിനിമയും തമ്മില്‍ വേര്‍തിരിച്ച്അറിയാനാവാത്ത കുറച്ചു സമയം ആയിരുന്നു സ്ലംഡോഗ് ദ മില്ലിനിയര്‍( Slum Dog Millionirae)കണ്ടപ്പോള്‍. തുടക്കം അല്പം ഡ്രൈ ആയി തോന്നിയിട്ടും ഇരുന്നു കണ്ടപ്പോള്‍അതിന്റെ ശരിക്കും ഉള്ള സത്ത മനസിലായത്. ജീവിതത്തിന്റെ ഓരോ ഈടും വളരെ ഭംഗി ആയി കൈകാര്യം ചെയ്തിരിക്കുന്നുഇതില്‍. പച്ചയായ ജീവിതം തുറന്നു കാട്ടുന്ന ഒരു സാധാരണ ചിത്രം, എണ്‍പത്തിഒന്നാമത് ഒസ്കാര്‍നൊമിനെഷനു തിരഞെടുക്കപെട്ടിരിക്കുന്നു. പത്ത് നോമിനേഷന്‍ ഉള്ള ഈ ചിത്രം ഡാനി ബോയല്‍എന്ന ഇംഗ്ലീഷ്‌കാരന്‍ ആണ് സംവിധാനം ചെയ്തിരിക്കുനത്. പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയതും ഇതിലെ സംഗീത സംവിധാനത്തിനാണ്. അദ്ദേഹത്തിനും മൂന്ന് ഒസകാര്‍ നോമിനേഷന്‍ ഉണ്ട്. ശബ്ദ സംയോജനത്തിനും റസ്സല്‍ പൂകുട്ടി ക്കാണ്മറ്റൊരു നോമിനേഷന്‍.
'Who Wants to be a Millionaire'എന്നതിന്റെ ഹിന്ദി പരിപാടിയില്‍ പങ്കെടുത്ത് മുംബയിലെ ഒരു യുവാവിനു(ജമാല്‍) രണ്ട് കോടി രൂപ കിട്ടുന്നതാണ് കഥ. ഇതില്‍ അവനെ സഹായിക്കുന്നത് ചുറ്റുപാടുംനടന്നതും നടക്കുന്നതുമായ കാര്യങ്ങളാണ്.
മുംബയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികളുടെ ജീവിതവും അവിടുത്തെലഹളകളും,അധോലോകവും, പക,പ്രേമം, വേര്‍പിരിയല്‍,കൂടിച്ചേരല്‍ ,വേശ്യാലയം തുടങ്ങിസാധാരണ ബോളിവുഡ് സിനിമകളില്‍ കാണുന്നത് തന്നെ പ്രമേയം .വേറെ ഒരു രീതിയില്‍ആവിഷ്കരിച്ചിരിക്കുന്നു എന്നുമാത്രം.
കുട്ടികളായിരിക്കുമ്പോള്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥര്‍ആകേണ്ടി വന്ന രണ്ടുസഹോദരന്മാരും ,സലിം മാലിക് (മധുര്‍ മിട്ടല്‍) , ജമാല്‍ മലികും (ദേവ് പട്ടേല്‍), വഴിയില്‍ നിന്നുംകിട്ടിയ ലതികയും (ഫരീദ പിന്റോ) യും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജീവിതത്തിന്റെയാഥാര്‍ത്ഥ്യവുമായി ഒരുമിച്ചു നിന്നു പൊരുതിയ മുന്ന് പേരെയും പടവീരന്‍ (musketeers)എന്നാണ് പരസ്പരം വിളിക്കുന്നത്. ജീവിതത്തില്‍ നിന്നുംപഠിച്ചപാഠങ്ങള്‍ വെച്ചു ഓരോ ചോദ്യത്തിനും ഉത്തരം പറയുമ്പോള്‍ ഗര്‍വിഷ്ട്ടനായ ചോദ്യകര്‍ത്താവ് (അനില്‍ കപൂര്‍), ജമാലിനെ സ്ലുംഡോഗ് എന്നുംചായ്വാല എന്നും വിശേഷിപ്പിക്കുന്നു.ഒരു ചായ വില്‍ക്കുനവന്‍ ആയതുകാരണം അയാളെ അരൂ പുറകില്‍ നിന്നും സഹായിക്കുനുദ് എന്ന് പറഞ്ഞു പോലിസിനെ കൊണ്ടു ചോദ്യം ചെയിക്കുനതയും ഉപദ്രവിക്കുന്നതും ഉള്ള സീന്‍ ഉണ്ട്. പോലീസ് ചോദ്യം ചെയുമ്പോള്‍ ഫ്ലാഷ് ബാക്ക് ആയി ജമാലിന്റെ ജീവിതം വര്നിചിരിക്കുകയാണ് ചെയുന്നത്.
മുംബൈ തെരുവുകളില്‍ ഭിക്ഷ യാചിച്ചു നടക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഒരു തലവന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കും . അത്തരത്തില്‍ ഉള്ള ഒരു തലവന്‍ ഈ കുട്ടികളെയും അവരുടെ കൂടെ കൂട്ടുന്നു. കുട്ടികളുടെ നേതാവായി സലിമിനെയും നിയമിക്കുന്നു. പകല്‍ സമയത്ത് കുട്ടികള്‍ക്ക് നല്ല ആഹാരവും അവരുടെ കഴിവിനെ പ്രശംസിക്കുകയും ച്യ്തിട്ടു രാത്രിയില്‍ അവരുടെ കണ്ണ് പൊട്ടിക്കുകയും ചെയുന്നു. ജമാലിന്റെ ഊഴം എത്തിയപ്പോള്‍ സലിം അവിടെനിന്നും അനിയനെ രക്ഷപെടുത്തുന്നു. ലതികയെ അവിടെ നഷ്ടപെടുന്നു. തുടര്‍ന്നു കട്ടുംമോഷ്ടിച്ചും ജീവിതം തുടരുന്ന ഇവര്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ലതികയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നു. തുടര്‍ന്നു ചേട്ടനും അനിയനും ആയി ലതികക്ക് വേണ്ടി വഴക്ക് കൂടി വേര്‍പിരിയുന്നു. ചായ വിറ്റു ജീവിക്കുനതിനിടയില്‍ കിട്ടിയ അറിവ് വെച്ചു കോന്‍ ബനയെഗ ക്രോര്‍ പതിയില്‍ എത്തുന്നു. വളരെ ഹൃദയ സ്പര്‍ശി ആയ കാഴ്ചകള്‍ ഉള്ള ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ ഇങ്ങനെയും സത്യസന്ധമായ കഥകള്‍ ഉണ്ടോ എന്നുപോലും സംശയം ഉണ്ടാകുന്നു.
വികാസ് സ്വരൂപിന്റെ 'Q&A’ എന്ന നോവലിന്നെ അടിസ്ഥാന മാക്കി ഉണ്ടാക്കിയതാണ് ഈ സിനിമ..
ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഈ സിനിമ ഒരു ഹിറ്റ് ആയി കണക്കു കുട്ടുന്നു. .
2009, ജനുവരി 27, ചൊവ്വാഴ്ച
മുന്നാ ഇന്‍ ഇലക്ഷന്‍
സഞ്ജയ് ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ ബാനറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഈ വാര്‍ത്ത ആരും കണ്ടില്ല എന്ന് തോന്നുന്നു. അച്ഛനും പെങ്ങളും അമ്മയും എല്ലാം കോണ്ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചപ്പോള്‍ സഞ്ജയ് ദത്ത് എന്ത് കൊണ്ടു സമാജ്വാദി പാര്‍ടിയില്‍ മത്സരിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം തെളിഞ്ഞു കാണുന്നത് ഏത് ക്രിമിനലിനും തിരഞ്ഞെടുപ്പില്‍ നില്‍ക്കാം എന്നുലതല്ലേ ? സിനിമയില്‍ ഉള്ള ഇമേജ് പോരാഞ്ഞിട്ടാണോ ഇങ്ങനെ ഒരു പുതിയ രംഗ പ്രവേശത്തിന്റെ ആവശ്യം. ബോംബെ സ്ഫോടന പരമ്പരയിലെ പ്രധാന കണ്ണി എന്ന് മുദ്രകുത്തി ആണല്ലോ ദത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. മേമന്‍ സഹോദരങ്ങളും അധോലോകവും ആയി ഉള്ള ബന്ധവും ആയിരുന്നു ഇതില്‍ നിന്നും സ്പഷ്ടം ആയിരുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ സാധാരണക്കാരനെ കൊണ്ടു പറ്റുമോ. കോണ്‍ഗ്രസില്‍ ടിക്കറ്റ് ചോദിച്ചു കിട്ടാത്തതുകൊണ്ട് ആണ് സമജ്വാടിയില്‍ ചേര്‍ന്നത് എന്നും ഒരു ശ്രുതി കേള്‍ക്കുന്നു.
ഏത് കള്ളനും കൊലപാതകിക്കും ചെയ്യാനുള്ള ജോലി ആണോ രാജ്യ ഭരണം. ഈസി ഗോയിന്ഗ് ജോബ് എന്ന് കരുതാം ഇതിനെ. സത്യവും നീതിയും ന്യായവും നടപ്പാക്കെണ്ടവര്‍ തന്നെ അതിന്റെ കഴുത്തു നേരിച്ചു കൊള്ളുന്ന കാഴ്ച ആണ് ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്നത്.
ഏത് കള്ളനും കൊലപാതകിക്കും ചെയ്യാനുള്ള ജോലി ആണോ രാജ്യ ഭരണം. ഈസി ഗോയിന്ഗ് ജോബ് എന്ന് കരുതാം ഇതിനെ. സത്യവും നീതിയും ന്യായവും നടപ്പാക്കെണ്ടവര്‍ തന്നെ അതിന്റെ കഴുത്തു നേരിച്ചു കൊള്ളുന്ന കാഴ്ച ആണ് ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)