Sunday, February 8, 2009

വാലന്റൈന്‍സ് ഡേ.നീ എന്റെ പ്രണയിനി ആകുമോ (Will you be my valantain....) എന്നുള്ള എത്ര ചോദ്യങ്ങള്‍ ദിനത്തില്‍ ഉണ്ടയിട്ടുണ്ടാവും. എത്ര പേര്‍ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു.
ദിവസത്തില്‍ പ്രണയം തുറന്നു പറഞ്ഞു ജീവിത പാതയില്‍ ഒരുമിച്ചു നടക്കാന്‍ തീരുമാനിച്ചവര്‍ എത്ര പേര്‍ കാണും


ഫെബ്രുവരി 14 , ലോക പ്രണയ ദിനം. പ്രണയം ,എത്ര മനോഹരമായ പദം, സ്നേഹിക്കാനും സമ്മാനങ്ങള്‍ കൈമാറാനും ഉള്ള മറ്റൊരു അവസരം കൂടി. അങ്ങിനെ ഇനി ഞാന്‍ എന്റെ പ്രണയിനിക്ക് /പ്രാണ നായകന് ഞാന്‍ എന്താണ് ഒരു നല്ല സമ്മാനം കൊടുക്കുക എന്ന ഒരു ചോദ്യം ആകും ആദ്യം മനസ്സില്‍ ഉണ്ടാവുന്നത്. വാലന്റൈന്‍സ് ദിനം അടുക്കും തോറും മനസില്‍ ഒരു ഭാരം തിങ്ങി കൂടി ഇരിക്കും ,എന്ത് സമ്മാനം കൊടുത്താല്‍ ആണ് അവള്‍ക്ക് കൂടുതല്‍ സന്തോഷം. എന്നോട് കൂടുതല്‍ അടുപ്പം... ഓരോ ആണ്‍കുട്ടിയും പെണ്‍കുട്ടി യും ചിന്തിക്കുന്നത്
ഒരു റോസ്, ചോക്ലേറ്റ് , ജൂവലറി...അങ്ങിനെ നീളുന്നു ലിസ്റ്റ് . . ആരും കൊടുത്തിട്ടില്ലാത്ത ഒരു സമ്മാനം അതാണ്‌ എല്ലാരും ആഗ്രഹിക്കുന്നത്.


പുരാതന റോമന്‍ ചരിത്രത്തില്‍ ജങ്ങള്‍ അവരുടെ കാമദേവന് (Roman God of Fertility) വേണ്ടി വിരുന്നു നടത്തിയിരുന്നത് ഫെബ്രുവരി 14 ആയിരുന്നു നടത്തിയിരുന്നത് എന്നും ഒരു ചൊല്ലല്‍ ഉണ്ട്.
പ്രണയ ദിനം എന്ന പേരിലല്ലാതെ ഇതിന് St. Valentine ആയും ബന്ധം ഉണ്ട്. ആരാണ് ഇങ്ങനെ ഒരാള്‍ ഇതിനിടയില്‍ എന്നാവും , ദിവസവുമായി എങ്ങിനെ ബന്ധം വന്നു .
മൂന്നാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി ക്ലൌടിസ് രണ്ടാമന്റെ ബിഷപ്പ് ആയിരുന്നു
വാലന്റൈന്‍. അക്കാലത്ത് കല്യാണം കഴിഞ്ഞ ആണുങ്ങളെ കാട്ടിലും ബലവാന്‍ മാര്‍ ചെറുപ്പക്കാരായ കല്യാണം കഴിക്കാത്തവര്‍ ആണെന്ന് ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ഇങ്ങനെ ഉള്ളവരെ സൈന്യത്തില്‍ എടുത്താല്‍ രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ കാര്യക്ഷമം ആകുമെന്ന് തോന്നി. അതിനാല്‍ അവിടെ വിവാഹം നിരോധിച്ചു .രാജ്യത്തുള്ള ചെറുപ്പക്കാരെ പിടിച്ചു പട്ടാളത്തില്‍ ചേര്ത്തു. ഇതില്‍ എതിര്‍ത്ത് വാലന്റൈന്‍ പരസ്പരം സ്നേഹിക്കുന്ന യുവതീ - യുവാക്കളെ രഹസ്യമായി കല്യാണം കഴിപ്പിച്ചു. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ വധ ശിക്ഷക്ക് വിധിച്ചു .ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ പെണ്‍കുട്ടിക്ക്ഫ്രം യുവര്‍ വാലന്‍ന്റൈന്‍എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആ‍ഘോഷിക്കാന്‍ തുടങ്ങിയത്.അതിന്റെ സ്മരണയില്‍ ആണ് വാലന്റൈന്‍സ് ഡേ എന്നൊരു കഥയും ഉണ്ട്.
ഇങ്ങിനെ പല പല കഥകള്‍ പ്രചരിച്ചു വാലന്റൈന്‍സ് ഡേ ഒരു പ്രധാന ദിവസമായി നമ്മുടെ ഇടയിലും ആഘോഷിക്കുന്നു.


ചുമന്ന നിറം ആണ് ദിവസത്തിന്റെ പ്രത്യേകത. ഹൃദയം ചുമന്നതല്ലേ അത് തുറന്നു കാണിക്കാന്‍ ഉള്ള ഒരു ദിവസം. അന്ന് ആര്ക്കും ആരോടും പ്രണയം തുറന്നു പറയാം.
ഈദിവസം കൈ മാറുന്ന റോസ് പൂവുകള്‍ക്ക് അതിന്റേതായ പ്രാധാന്യവും ഉണ്ട്.
ചുമന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അര്‍ത്ഥമാകുന്നത് ഞാന്‍ നിന്നെ പ്രണയിക്കുന്നു . അന്ന് കൂടുതലും പല നിറങ്ങളിലുള്ള റോസാ പൂവുകള്‍, ഹൃദയത്തിന്റെ കൃതിയില്‍ ഉള്ള ചോക്ലറ്റ് തുടങ്ങിയവക്കാണ് പ്രാധാന്യം. മഞ്ഞ ആണേല്‍ നമ്മള്‍ നല്ല കൂടുകാര്‍ ആയിരിക്കും,ലൈറ്റ് പിങ്ക് റോസ് സന്തോഷം, കടും പിങ്ക് നന്ദി ,അങ്ങിനെ ഇതിനും അര്‍ഥങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ പല നിറത്തിലുള്ള റോസാ പൂവുകള്‍ക്കും പല തരത്തിലുള്ള ഉദ്ദേശം ആണ് ഉള്ളത്. രണ്ടു ചുമന്ന പൂ ആണേല്‍ കല്യാണമോ നിശ്ചയമോ ഉടനെ കാണും എന്നാണ്. ഒരു ചുമന്ന റോസ് മാത്രം ആണേല്‍ ഞാന്‍ നിന്നെ പ്രണയിക്കുന്നു പക്ഷെ ഞാന്‍ അത് പറയില്ല.


സത്യം പറഞ്ഞാല്‍ ഇതൊന്നും
എനിക്ക് അറിവുള്ള കാര്യങ്ങള്‍ ആയിരുന്നില്ല. ഇങ്ങനെ ഒരുആശയംമനസ്സില്‍ വന്നപ്പോള്‍ വെറുതെ ഞാന്‍ ഇന്റര്‍നെറ്റ് വഴി ഒന്നു തപ്പി നോക്കി. അപ്പോള്‍കിട്ടിയആശയങ്ങളും വിവരങ്ങളും വെച്ചു ഞാന്‍ ഒന്നു പയറ്റി നോക്കിയതാണ്. ഇതു പറഞ്ഞപ്പോള്‍ ആണ്മോള്‍ടെ സ്കൂളില്‍ വാലന്റൈന്‍സ് ഡേ സെലിബ്രറേന്‍ ഉണ്ട് എണ്ണ കുറിപ്പ് കണ്ടത്. അതിനുവേട്ണ്ടിഅവര്‍ക്ക് സ്പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് എന്തൊക്കയോ തയാറാക്കുന്നുമുണ്ട്. ഇവിടുത്തെ സംസ്കാരംഇങ്ങിനെ ആണ്. അതിനോട് യോജിച്ചു പോകാന്‍ ഒരു ശ്രമം ഞാനും നടത്തിനോക്കുന്നു.5 comments:

anjaly said...

is thr is a need for valentine's day to express love........i don't think so.........

ശ്രീ said...

ആ സംസ്കാരം നമ്മുടെ ജീവിത ശൈലിയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിയ്ക്കുകയല്ലേ?

akash said...

halo... ampily... ithu vayichappol ente school jeevitham orma varukaya... feb 14thinu color dress ellam ittu penpillarute munpil kidannu nalickunnathonnum markkan patathilla..
pinne ethre thanneyayalum nammute samsakaarthe vittu mattonninodu poruthapedan kazhiyum,ennu thonunnilla..
iniyum ezhuthukaa...
asamsakal..
Akash Nair

ampily said...

Thx Sree and Akash...

കൊള്ളിയാന്‍ said...

ഓഹ്ഹോ ഇത്രക്ക് അധികം സംഭവങ്ങള്‍ ഈ ദിവസത്തിന് പിന്നില്‍ ഉണ്ടല്ലേ ? കൊള്ളാം ..നല്ല രസമുണ്ട് വായിക്കാന്‍ ..പക്ഷെ .........റോസാ പൂവ് കൊടുക്കാന്‍ ആരും ഇല്ല .