2009, ഏപ്രിൽ 5, ഞായറാഴ്‌ച

ഇന്നത്തെ രാഷ്ട്രീയം


ഇന്നത്തെ ഒരു മലയാള ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്എന്നെ ഇന്നിങ്ങനെ ഒന്നു എഴുതാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്ത‍ ഇതാണ്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി .പി എം കൊണ്ഗ്രസ്സിനോപ്പം.
നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന രാഷ്ട്രീയ പ്രതിനിധികള്‍ നമ്മുക്ക് എന്ത്തന്നു? കൊലയും കൊള്ളയും തീവെപ്പും പീഡനവും ഇല്ലാത്ത എത്രദിവസങ്ങള്‍ നമു‌ടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞുവര്ഷം കഴിഞ്ഞിട്ടും വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മള്‍ നമ്മുടെനാടിനു വേണ്ടി എന്ത് ചെയ്യുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും എല്ലാഅഞ്ചു വര്ഷം കൂടുംപോലും തെരഞ്ഞെടുത്ത് വിടുന്ന നമ്മുടെ പ്രതിനിധികള്‍ നാടു നന്നാകാന്‍ വേണ്ടിഎന്താണ് ചെയ്തു തരുന്നത്.
ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ 62 എനിക്ക് തോന്നിയ കാര്യങ്ങള്‍ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നു. അതില്‍ ആരും കൊപിക്കെണ്ടാതയില്ല.ഒരു പാര്‍ടിയിലും എനിക്ക്മെംബെര്‍ഷിപ്‌ ഇല്ല. എന്നാലും ചില സത്യങ്ങള്‍ എന്നെ ചൊടിപ്പിക്കുന്നു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കൊതി കീറുന്ന നമ്മുടെ നാടിലെ ജനങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലെ വെറും ചട്ടുകം മാത്രമാണ് എന്ന് കരുതാന്‍ വിവരം ഉള്ളവര്‍ അല്ലെ. അല്ലഎന്നത് കൊണ്ടാണല്ലോ അവര്‍ പരസ്പരം വെട്ടും കുത്തും നടത്തുന്നത്. കണ്ണൂരും കോഴിക്കോടും എന്ന്കേട്ടാല്‍ തന്നെ ഇപ്പോള്‍ വടിവാളും കുഴി ബോംബിന്റെയും ഓര്‍മ്മകള്‍ ആണ് മനസിലേക്ക് വരുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനെ കൊച്ചു കുഞ്ഞുങളുടെ മുന്‍പില്‍ വെച്ചു വെട്ടികൊന്നപ്പോള്‍ സാക്ഷികള്‍ആയ കൊച്ചു കുരുന്നുകളുടെ രാഷ്ട്രീയ പാര്‍ട്ടി ഇതായിരിക്കും ആര്‍ എസ് എസ്സോ അതോ സി പിഎമ്മോ ? രണ്ടായാലും ചോരയുടെ നിറം ചുമല തന്നെ. ഇപ്പോള്‍ സംസ്ഥാനത്ത് ഭരിച്ചുകൊണ്ടിരിക്കുന്നപാര്‍ട്ടി നാളെ പ്രതിപക്ഷത്തു വരും അതിന്റെ അടുത്ത പ്രവാശ്യം ഭരണത്തിലും. ഇതു തന്നെവര്‍ഷങ്ങളായി തുടര്‍ കഥ.

കപടവും കൊള്ളയും കൊലപതികള്‍ക്കും മാത്രം പറ്റിയ ഒരു മേഖല ആയി മാറിയിരിക്കുന്നു ഇന്നത്തെരാഷ്ട്രീയം. ഇടത് ആയാലും വലത് ആയാലും കാവി ആയാലും എല്ലാം ഒരേ അജണ്ട തന്നെ.
പൊതുജനത്തിനെ വിഡ്ഢികള്‍ ആക്കുന്ന പണി. ഒരു പൊതു പ്രവര്‍ത്തകന്‍ അയാള്‍ പൊതുജന സേവചെയ്യുന്ന ആള്‍ എന്നനാലോ അര്‍ത്ഥമാക്കേണ്ടത്‌. അതല്ല ഇന്നത്തെ പൊതു ജന സേവകര്‍ചെയുന്നത്. എവിടെ നിന്നും ആരെ പിഴിഞ്ഞാല്‍ പത്തു കാശ് ഉണ്ടാക്കാന്‍ പറ്റും എന്നാണ് ഇന്നവര്‍നോക്കുന്നത്. സംസ്ഥാനത്തിന് ലഭികെണ്ടിയിരുന്ന കോടികണക്കിന് രൂപ നസ്ടപ്പെട്ടു പോയിഎന്നൊരു വാര്‍ത്ത പത്രങ്ങളില്‍ വരാന്‍ ഉണ്ടാകുന്ന സാഹചര്യം എന്താണ്? നമ്മുടെ നാടിനു വേണ്ടിചിലവാകെണ്ടിയിരുന്ന പണം നഷ്ട പെടുക എന്ന് പറഞ്ഞാല്‍ അത് എന്തൊരു കഷ്ട്ടം ആണ്. ഒരുനേരത്തെ ആഹാരം വാങ്ങാന്‍ കഷ്ട പ്പെടുന്ന പട്ടിണി പാവങ്ങള്‍ക്ക് ഒരു നേരത്തെ അരി വാങ്ങികൊടുക്കംയിരുനില്ലേ പണം കൊണ്ട്? ഇതിന് ആര് ഉത്തരവാദിത്തം പറയും. വലിയ തേന്‍കുടങ്ങളില്‍ നിന്നും തേന്‍ നുകരുന്നവര്‍ക്ക് ഇതൊന്നും അറിയേണ്ട കാര്യം ഇല്ലാലോ. പണംകൊണ്ട് ബാങ്കുകളില്‍ ഉണ്ടായിരുന്ന കുടിശികകള്‍ അടച്ച് കര്‍ഷക ആത്മഹത്യകള്‍ ഒഴിവാകാന്‍ പറ്റുമായിരുണോ?


ഗ്രാമ പഞ്ചായത്ത്‌ തലത്തില്‍ പഞ്ചായത്ത്‌ പ്രസിടന്റുമാരും നമ്മുടെ ഓരോ nam വരുന്നഅല്ലാതെഅവരെ കാണാന്‍ കിട്ടുകയില്ല. അതേപോലെ തന്നെ ആണ് നമ്മുടെ സ്ഥാനര്തികളുംതിരഞ്ഞെടുപ്പകുംപോള്‍ ക്ലോസ് അപ് പുന്ചിരിയുമായി വീടുവീടാന്തരം ക്യാരി ഇറങ്ങി മോഹനവാഗ്ദാനങ്ങള്‍ നല്കും വോട്ട് കിട്ടി ജയിച്ചു കഴിഞ്ഞാല്‍ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ എന്ന രീതിആകും. തിരഞ്ഞെടുപ്പ് കൊണ്ട് സാധാരണ പൌരനു എന്ത് കിട്ടുന്നു? അവന്റെ പൌരാവകാശംസംരക്ഷിക്കാന്‍ അവനെ കൊണ്ടു പറ്റുമോ?
തിരുവന്തുപരം മുതല്‍ വയനാട് കാസര്‍കോട് വരെ ഉള്ള സ്ഥലങ്ങളില്‍ ഓട്ട പ്രദിക്ഷണം നടത്തിവരുന്ന . ഓരോ സ്ഥാനര്തികളും സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ബാധ്യസ്ഥരാണ്. മാധ്യമങ്ങളും നിഷ് പക്ഷമായി നിന്നു കൊണ്ടു ഉത്തരം പറയാന്‍ ഇവരെപ്രേരിപ്പിക്കണം.
നമ്മുടെ നല്ല നാളേക്കുവേണ്ടി എല്ലാവരും ഒത്തു ചേര്ന്നു നമ്മുടെ നാടിനെ സംരക്ഷിക്കാന്‍തയാറാവണം. കൊലപതികളെയും കൊള്ളിവേപ്പുകരെയും നാട്ടില്‍ നിന്നും അടിച്ചോടിക്കാന്‍ നമ്മള്‍നാട്ടുകര്‍ക്കെ പറ്റുകയുള്ളൂ. മത തീവ്രവാദവും വിഭാഗീയതയും നമ്മുടെ നാടിനു ചേര്ന്ന പ്രവര്‍ത്തിയല്ല.
പാര്‍ടിയുടെ നിറവും മണവും നോക്കാതെ , സ്ഥാനര്തികളുടെ അനുഭവ ജ്ഞാനവും പ്രായവും എല്ലാംകണക്കിലെടുത്ത് വേണം വോട്ട് ചെയ്യാന്‍. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു? എന്നതകനംആദ്യത്തെ ചോദ്യം . നമ്മുടെ ഓരോ വോട്ടും നമ്മുടെ അവകാശമാണ്. അത് വെറുതെ പാഴാക്കികളയുന്നത് എന്തിന് വേണ്ടി ആണ്?
നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നമ്മള്‍ തിരഞ്ഞെടുത്തു വിടുന്നവര്‍ സ്വന്തം കീശവീര്‍പ്പിക്കുകയും ആര്‍ഭാട ജീവിതവും നയിക്കുന്നു.മന്ത്രിമാര്‍ക്ക് വേണ്ടി പുതിയ വിദേശ നിര്‍മ്മിതകാറുകള്‍ വാങ്ങിയതിന്റെ ഒരു കണക്ക് കഴിഞ്ഞ ദിവസം പത്രത്തില്‍ വായിക്കാനിടയായി. ഒരു മന്ത്രിക്കുമൂന്നു കാറുകള്‍. ഇതെല്ലം പൊതു ഖജനാവില്‍ നിന്നും നമ്മള്‍ നല്‍കുന്ന പണം കൊണ്ട് അല്ലെ ഇവര്‍വാങ്ങുന്നത്, നമ്മള്‍ നല്‍കുന്ന സേവന നികുതിയില്‍ നിന്നും അവരുടെ കാര്യങ്ങള്‍ക്കായി പണംവിനിയോഗിക്കുന്നു. പകരം സാധാരണ ക്കാരന് വേണ്ടി ഇവര്‍ എന്ത് ചെയ്യുന്നു?
നിയമ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ പോതുജങ്ങള്‍ക്കും കൂടി അറിയാന്‍ അവകാശം ഉണ്ട്. അതില്‍എത്ര കാര്യങ്ങള്‍ പൊതുജന സേവനയുക്ത മായി നടക്കുന്നു?
നമ്മുടെ പത്ര പ്രവര്‍ത്തന രണ്ഗവും ഇപ്പോള്‍ പാര്‍ട്ടി കളുടെ പേനകള്‍ ആയി മാറിയിരിക്കുന്നു. മുട്ടിനുമുട്ടിനു ടി വി ചാനലുകളും ഓരോ പാര്‍ട്ടിക്കും പത്രവും ഉള്ളതുകൊണ്ട് എന്തും ആര്‍ക്കിട്ടും ഒരു തട്ട്കൊടുക്കാം . പാര്‍ട്ടികളുടെ മഹനീയത വിളിച്ചു കാണിക്കാന്‍ വേണ്ടി ആണല്ലോ പത്രങ്ങളും.
വിദ്യാ സംമ്പന്നരുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ രാഷ്ട്രീയം എന്നത് കൈയുക്കുള്ളവര്‍ക്ക് മാത്രംപറ്റിയ പണി തന്നെഎന്ന് ഇതുവരെ ഉള്ള കാഴ്ചപാട് .
(പടം ഗൂഗിളില്‍ നിന്നും എടുത്ത് )

8 അഭിപ്രായങ്ങൾ:

Ampily പറഞ്ഞു...

jaan ente kachapaadil ulla kaaryangal anu ithil paranjirikunne. aakshara thettukal und .athu kshamikumaloo ellavarum....

jOllsOn പറഞ്ഞു...

എഴുത്തുകാരി പറഞ്ഞിരിക്കുന്ന ചില കര്യെങ്ങളോട് എനിക്ക് വിയോജിപ്പ് ഉണ്ട് . ഒന്നാമതായി ആരാണ് അല്ലെങ്കില്‍ ഇതു പത്രമാണ്‌ കേരളത്തിലെ രാഷ്ട്രീയം തീരുമാനിക്കുനത് . ഓരോ പൌരനും ഇന്ന് അത്യവസം രക്ഷ്ട്ര ബോധം ഒണ്ട് . പിന്ന്നെ ഈ വിമര്‍ശന പാടവും മലയാളിക്ക് ഉണ്ടാകുനത് എന്നും കേരളം വിട്ടു നില്‍കുമ്പോള്‍ ആണ് . ഒരു പെക്ഷേ പചാത്യ രാജ്യങ്ങളുടെ സുകലോലുപകള്‍ നേരിടു അറിയുമ്പോള്‍ ആകും ഒരു സാദാരണ മലയാളീ അവന്‍ നാട്ടില്‍ കൊടുക്കുന്ന വീടിന്റെ കരം , റോഡിന്റെ കരം, വരുമാന നിഗുതി , ഇതൊകെ എവിടെയ്കാന് പോകുനത് എന്ന് ചിന്തികുനത്. ഇതുപോലെ ഉച്ചത്തില്‍ കവലകളില്‍ മൈക്ക് വെച്ച് പറഞ്ഞിട്ടും, അല്ലെങ്കില്‍ ഇന്ത്യ വിഷന്‍ പോലെ ഉള്ള ചാനലുകള്‍ നടത്തുന്ന നീര്കുനേര്‍ എന്നാ പരിപാടികളില്‍ ഗോര ഗോര അലമുറ ഇട്ടിടും ഒരു കാര്യവുമില്ല എന്ന് ഒരു സാദാരണ മലയാളിക്ക് അറിയാം. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ , "ദീപസ്തോംബോം മഹാസ്ച്ചരയും , എനിക്കും കിട്ടണഠ പണം " എന്ന് ചിന്തിച്ചു ജീവികുനവരാണ്. മറ്റൊരു കാര്യും "വിദ്യാ സംമ്പന്നരുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ രാഷ്ട്രീയം എന്നത് കൈയുക്കുള്ളവര്‍ക്ക് മാത്രംപറ്റിയ പണി തന്നെഎന്ന് ഇതുവരെ ഉള്ള കാഴ്ചപാട്". ഇത് ആരുടെ കഴച്ചപാടാ ?. കൊറേ സിവില്‍ സര്‍വീസ് കാരേ മന്ത്രി മാരകിയാല്‍ പ്രേസ്നും തീരുമോ?. ക ടി ജേലില്‍ , ക ബി ഗണേഷ് കുമാര്‍, തോമസ് ഐസക് ഇവരൊക്കെ ആണോ നല്ല നേതാക്കള്‍ . പന്ച്ചയതിരാജ്. കൊറേ പാലങ്ങളും , എയര്‍പോര്‍ട്ട് കളും , അമബാര ച്ചുംബികള്‍ ആയ കെട്ടിടങ്ങളും ആണൂ ഒരു നാടിനു വേണ്ടി ഒരു രക്ഷ്തൃയ നേതാവ് ചെയ്യേണ്ടത്. കഴിവുള്ള മലയാളികള്‍ കേരളം വിട്ടിട്ടു കേരളത്തിഎന്‍ വികസനത്തെ കുറിച്ച് പ്രേസേങ്ങികുക... ഇത് ഒരു ഫാഷന്‍ ആണ് ഇപ്പൊ. അമ്പിളിയീ പോലെ ഉള്ള ആളുകള്‍ നാടിലെ ഒരു സയാന്ന പത്രത്തില്‍ എങ്കിലും ഒരു നാല് വരി എഴുതി കൂടെ ?????

Unknown പറഞ്ഞു...

Every human beings will miss his homeland when hes away from her.And back in mind he will always have a hope to go back and settle there. Sitting here away from kerala and looking the political mockery happening in Kerala, Me too feel very bad. This century belongs to us, younger generation and still theres no change happening. Still those old politicians, same agenda, same rifts...Why dont we have platform away from all political agendas and relegious interests?I feel this is the right time for us to wake up and stood against all the wrongness prevailing in the society and Im very much sure that, there are thousands of us to support the movement.Im just waiting for a good leader to join.I strongly beleive that the current bribed system will change one day soon and we have a better place to present to our next generation. Jai Hind

Ampily പറഞ്ഞു...

@ Jollson
ഈ കമന്റ് പറഞ്ഞിരിക്കുന്നത് എന്റെ എഴുത്തിനെ വിമര്‍ശിചാണോ അതോ എന്റെ ആശയങ്ങളോട് യോജിച്ചു കൊണ്ടാണോ എന്നൊരു ആശയ കുഴപ്പം എനിക്ക് ഉണ്ടായിട്ടുണ്ട്.
കേരളം വിട്ടു നില്‍ക്കുമ്പോള്‍ അല്ല കേരളീയന് രാഷ്ട്ര ബോധം ഉണ്ടാകുന്നത്,മാറിനിന്നു മറ്റുള്ള സംസ്ഥാനങളുടെ പുരോഗതിയും വികസനവും കാണുമ്പൊള്‍ നമ്മുടെ സാക്ഷര കേരളത്തിന്‌ എന്ത് പറ്റി എന്നുള്ള ആകുലത ആണ് ഉണ്ടാകുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി നമ്മള്‍ സാധാരണക്കാര്‍ ബലിയാട് അകുകയുഅനു ചെയ്യുന്നത്.
ഗവന്മേന്റ്റ് തലത്തിലും ചില നല്ല ഉദ്യോഗസ്ഥര്‍ ഉണ്ടേലും അവരെയും എങ്ങിനെ തരാം താഴ്ത്തി കാണിക്കാം എന്നാണ് രാജു നാരായണ സ്വാമിയുടെയും ,റിഷികേശ് സിന്ഗ്നെയും പോലുള്ള ഉദ്യോസ്തരുടെ അനുഭവത്തില്‍ നിന്നും നമ്മുക്ക് കിട്ടിയ പാഠം.

Unknown പറഞ്ഞു...

evidunnu kittunnu chechi ithokke,ithrayum general knowledge undarunno,nyways keep going ur work,goooodddddddd

molutty..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

.....അക്ഷരത്തെറ്റുകള്‍ പരമാവധി കുറച്ച് എഴുതാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും...


ഇത് പോലെ ചിന്തിക്കുന്ന ആളുകളിലേക്ക്‌ കൂടി വര്‍ഗ്ഗീയമായ ചിന്തയെ സന്നിവേശിപ്പിക്കുക എന്നതാണ് പലരുടെയും അജണ്ട.
മതം പറയുന്നത് അനുസരിച്ചോ മതത്തെ പൂര്‍ണ്ണമായും ഉള്‍കൊണ്ടോ അല്ല ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്.
നേതാക്കളുടെ ഹിഡന്‍ അജണ്ടകളറിയാതെ പാവം അണികള്‍ വഞ്ചിക്കപ്പെടുകയാണ് എല്ലായിടത്തും..
ഇത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല ഓരോ പൌരനും ഓര്‍മ്മ ഉണ്ടാവേണ്ടത്....
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് മേധാവികള്‍ക്കെല്ലാം നല്‍കിയിരുന്നത് നിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ആയിരുന്നു എന്നത് പുറത്തു വന്നത് നാം കേട്ടു...
എന്നിട്ട് അത് മാറ്റിയോ..?!
അതൊന്നുമല്ല മാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയം...
അവര്‍ക്ക് എരിവും പുളിയുമുള്ള വിഷയങ്ങള്‍ക്കായി മാത്രം കാത്തിരിക്കുന്നു...
മാധ്യമ ഉപചാപ സംഘങ്ങള്‍ തന്നെ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നു ...
ഒരു സമൂഹത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ ദുഷിച്ചാല്‍ സമൂഹം തന്നെ ദുഷിച്ചു എന്നാണ്.
വാര്‍ത്തകള്‍ നിര്‍മ്മിക്കപ്പെടുന്നു...
പ്രചാണായുധങ്ങളാക്കപ്പെടുന്നു മാധ്യമങ്ങള്‍..

നമ്മുക്ക് പ്രത്യാശിക്കാം നല്ല നാളെയ്ക്കു വേണ്ടി..
നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍..
..

അനില്‍ ഐക്കര പറഞ്ഞു...

കിടിലന്‍

ഉപ്പായി || UppaYi പറഞ്ഞു...

mazhathulli kilukkam kollaaamm...
ee anthareeksham nammude naadinu swathanthryam kittunnathinu munbee nammude naattil undaayirunnu. Annum nammude matha branthu othoruma illaymayum aayirunnu chooshanam cheythirunnathu...!!
Daivasahayam kondu enganooo nammude rajyam thattiyum muttiyum uruttikondu pookunnu...
Daivathinu nandi..oru maaattathinte maattolikkayi kathirikkunu..