2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

വേര്‍പാട്

മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ എവിടെ പോകും, സ്വര്‍ഗത്തില്‍ , നരകത്തില്‍ അതോ അലഞ്ഞു നടക്കുമോ?
എന്താണ് മരണം? ഒരാള്‍ പറഞ്ഞിരിക്കുന്നു അകത്തോട്ട് ഇടുക്കുന്ന കാറ്റാണ് ജീവന്‍ പുറത്തോട്ട് വിട്ടകാറ്റാണ് മരണം. സത്യമാണോ...ഇത്രയുമേ ഉള്ളോ മരണം.
ഒരാള്‍ മരിച്ചാല്‍ ദു:ഖിക്കാന്‍ എത്ര പേരുണ്ടായാലും കുറച്ചു നാള്‍ കഴിയുമ്പോള്‍ അതും മറന്നു വീണ്ടുംജീവിതം തുടരും. ജീവിതത്തിന്റെ മുഖ്യ ഭാഗവും ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ഒരാള്‍ പെട്ടന്ന്ഒരുദിവസം ഇല്ലാതാകുന്നു എന്ന് പറയുമ്പോള്‍ ജീവിതതിനുടകുന്ന ശു‌ന്യത പറഞ്ഞറിയിക്കാന്‍പറ്റാത്തതാണ്. മരണം സത്യമാണ് അത് ആര് തടഞ്ഞാലും എത്ര തടഞ്ഞാലും സമയമാകുമ്പോള്‍മരിക്കും. ജനിച്ചാല്‍ മരിക്കും .
എന്റെ ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ള ഒരാള്‍ അകന്നുപോയപ്പോള്‍ അതിന്റെ ദു:ഖംപറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. വിഷമം മനസിന്റെ ഉള്ളില്‍ നിന്നും എങ്ങിനെ ഒക്കയോ പുറത്തേക്ക്ഒഴുകുന്നു. എന്റെ ജീവിതനിറെ ഇരുപത്തിയഞ്ച് വര്ഷം കൂടെ കൂട്ടായി നടന്ന എന്റെ പൊന്നച്ചന്‍ എന്നെവിട്ടു പിരിഞ്ഞു. അവസാനം എനിക്ക് ഒന്നു കാണാന്‍ കൂടി സാധിച്ചില്ല. അതിന്റെ ദു:ഖം എന്നെവേട്ടയാടുന്നു.
മരിച്ചാല്‍ എവിടെ പോകുന്നു. ആത്മാവ് ഉണ്ടോ? അത് നമ്മളെ കാണാന്‍ വരുമോ? വരുമായിരിക്കുംഅല്ലെ? നമ്മള്‍ കാണാതെ നമ്മളെ നോക്കി കണ്ടു കൊണ്ടിരിക്കുണ്ടാവും.
ഇതു ഞാന്‍ വെറുതെ എന്റെ ഒരു സമാധാനത്തിനായി എഴുതുന്ന ഒരു പോസ്റ്റ് ആണ്. ജീവന്‍ പൊലിഞ്ഞുകഴിയുമ്പോള്‍ ഉള്ള അതിന്റെ വില വിലമാതികാനാവാത്ത ആണ് , അതും നമ്മുടെ പ്രീയപ്പെട്ടവര്‍ആണെന്കില്‍ പ്രത്യേകിച്ചും...
പൊന്നച്ചന്റെ ആത്മാവിന് വേണ്ടി കൂപ്പുകൈകളോടെ .................

അഭിപ്രായങ്ങളൊന്നുമില്ല: