2010, മേയ് 15, ശനിയാഴ്‌ച

ഗര്‍ഭകാലം part 2

http://paadheyam.com/masika/
ഇത്തവണ ഗര്‍ഭ കാലത്തിന്റെ രണ്ടാമത്തെ ഘട്ടം ആണ് വിശദമാക്കുന്നത്. അതായത് പതിമൂന്നാമത്തെ ആഴ്ച മുതല്‍ ഇരുപത്തി നാലാമത്തെ ആഴ്ച വരെ ( മൂന്ന് മാസം മുതല്‍ ആര് മാസം വരെ ). ഈ സമയത്ത് അമ്മയുടെ ശരീരത്തില്‍ വളരെ ഏറെ മാറ്റങ്ങള്‍ സംഭവിക്കും. നടുവേദന, ശര്‍ദ്ദില്‍, മനം പിരട്ടല്‍, എന്ന് വേണ്ട എല്ലാതരത്തിലുള്ള അസഹ്യതകളും ഈ സമയത്ത് ഉണ്ടാകും. എന്നിരുന്നാലും ഗര്‍ഭകാലത്തില്‍ ഏറ്റവും എളുപ്പമുള്ള കാലഘട്ടങ്ങളില്‍ ഒന്നാണ് ഈ സമയം. അതെ പോലെ തന്നെ കുട്ടിയും വയറ്റില്‍ കിടന്നു വളരുന്നതിന്റെ ഭാഗം ആണിത്. അത് കൊണ്ട് ഈ സമയത്ത് വയര്‍ കുറച്ചു വീര്‍ത്തു വരും.
പതിമൂന്നാമത്തെ ആഴ്ചയില്‍ ഭ്രൂണം വളര്‍ച്ച പ്രാപിച്ചു ഒരു ശിശുവിന്റെ രൂപത്തില്‍ ആണ് ഇരിക്കുന്നത്. അത് കൊണ്ട് അമ്മയുടെ ഗര്‍ഭപാത്രം വലുതായിക്കൊണ്ടിരിക്കുന്നു. ഈ സമയത്ത് ശിശുവിന്റെ  തലയും കണ്ണുകളും രൂപാന്തരം പ്രാപിക്കുന്നു. കൈ വിരലുകളും കാല്‍ വിരലുകളും ഒട്ടി ചേര്‍ന്നിരുന്ന അവസ്ഥ മാറി വേറിട്ട്‌ നില്‍ക്കും. കണംകാലുകളും കൈ മുട്ടുകളും രൂപാന്തരം പ്രാപിക്കും. കുട്ടി ആണോ പെണ്ണോ എന്ന് ഈ സമയത്ത് കൃത്യമായി അറിയാന്‍ സാധിക്കും.
ഈ സമയത്ത് അമ്മയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും.ഇതുവരെ ശര്‍ദ്ദിലും ശീനവും കാരണം ശര്രേര ഭാരം കുറയുകയാണ് ആദ്യത്തെ മൂന്നു മാസങ്ങളില്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് മാറി ശരീരത്തിന്റെ ഭാരം കൂടാന്‍ തുടങ്ങും.
പതിനാലാമത്തെ ആഴ്ചയില്‍ കുട്ടി യുടെ ചെവികള്‍ പൂര്‍ണ്ണമായും തലയില്‍ നിന്നും വേര്‍പെടും. താടിയും കവിളുകളും കഴുത്തില്‍ നിന്നും വേര്‍പെട്ടു കര്യക്ഷമാകുന്നതും ഈ സമയത്ത് ആണ്. കുട്ടിയുടെ വിരല്‍ അടയാളങ്ങള്‍ എല്ലാ സ്ഥലങ്ങളിലും പതിക്കും.പുറത്തു നിന്നും ഉള്ള ശബ്ദങ്ങള്‍ക്ക്‌ പ്രതികരിക്കുന്നത്മ ഈ സമയത്ത് ആണ്. അമ്മയുടെ വയര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വെളിയിലേക്ക് കാണാന്‍ തുടങ്ങും. വളരെ ഇറുകിയ വസ്ത്രങ്ങള്‍ മാറ്റി അയവുള്ള വസ്തര്ങ്ങള്‍ ആണ് ഈ സമയത്ത് ധരിക്കേണ്ടത്. ഹോര്‍മോണ്‍ വത്യസങ്ങ്ല്‍ കൊണ്ട് ചിലക്കു കഴുത്തിന്റെ ഭാഗങ്ങളും മുഖവും ഇരുണ്ട നിറത്തില്‍ ആകും. ധാരാളം വെള്ളം കുടിക്കണം. ചിലരില്‍ മലബന്ധവും പേശി വലിവും ഈ സമയത്ത് ഉണ്ടാകുന്നു. നെഞ്ചു എരിച്ചില്‍ തുടര്‍ച്ചയായുള്ള മുത്രം ഒഴിക്കല്‍ എല്ലാം ഈ സമയത്ത് ഉണ്ടാകാം. നെഞ്ചു എരിച്ചില്‍ ഒഴിവാക്കാന്‍ എരിവും പുളിയും കുറയ്ക്കുന്നതു നല്ലത്. അതുപോലെ കിഴങ്ങ് വര്‍ഗങ്ങള്‍ ഒഴിവാക്കുക. പാലും മുട്ടയും പഴങ്ങളും പച്ചക്കറികളും മീനും കൂടുതല്‍ ഉപയോഗിക്കുക.
പതിഞ്ചാമത്തെ ആഴ്ചയില്‍ കുട്ടിയുടെ കണ്പീളികളും പുരികവും തലമുടിയും എല്ലാം വന്നു തുടങ്ങും. കൈ വിരലുകള്‍ കുടിക്കുന്നതും ഈ സമയത്ത് ആണ്.
അമ്മയുടെ വയര്‍ ഇപ്പോള്‍ കുറച്ചു കൂടി വീര്‍ത്തു അടിയിലേക്ക് താഴ്ന്നു തുടങ്ങും. കുട്ടിയുടെ അനക്കം മനസിലാക്കാന്‍ സാധിക്കും. വയറില്‍ ചൊറിച്ചില്‍ തുടങ്ങുക ഈ സമയത്ത് ആണ്. കുട്ടിയുടെ തലമുടി ഉറസുന്നത് കൊണ്ടാണ് അമ്മയുടെ വയര്‍ ചൊരിയുന്നത് എന്ന് പഴമക്കാര്‍ പറയുന്നു.
പത്നരമത്തെ ആഴ്ചയില്‍ കുട്ടിയുടെ നഖങ്ങളും വരല്ല് കഴിയും. കൈ കാലുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അനക്കാന്‍ സാധിക്കും. നാഡി വ്യൂഹങ്ങള്‍ തലച്ചോറില്‍ നിന്നുള്ള സ്പന്ദ നഗല്‍ക്കനുസൃതമായി പറവര്തിച്ചു തുടങ്ങുന്നു. ഡോക്ടര്‍ റുടെ അടുക്കല്‍ നിന്നും ഇനി മുതല്‍ കുട്ടിയുടെ ഹൃദയ സ്പന്ദ നങ്ങള്‍ കേക്കാന്‍ സാധിക്കും.
പതിനെഴുമുതല്‍ ഇരുപതു ആച്ഴ വരെ
ഈ സമയങ്ങളില്‍ കുഞ്ഞിന്റെ തലയിലും ശരീരഭാഗങ്ങളിലും മൃദുവായ രോമങ്ങള്‍ കൊണ്ട് ആവരണം ചെയ്യപ്പെടും. കോട്ടുവാ ഇടാനും നെലിപിരി കൊല്ലാനും തുടങ്ങും. മുഖത്ത് രൂപ ഭാവങ്ങള്‍ രൂപം കൊള്ളുന്നു. അമിയോടിക് ഫ്ലുയിടില്‍ കിടന്നു കുഞ്ഞു വരുമ്പോള്‍ കുഞ്ഞിനു പത്ത് ഇഞ്ച് നീളവും 0.45 കി .ഗ്രാം ഭാരവും കാണും.
( ഇത് ഒരു സാധാരണ കുട്ടിയുടെ കാര്യം ആണ്. എല്ലാ ത്തിലും വത്യസ്തത ഉണ്ടാകുന്നതു പോലെ തന്നെ ചില കുട്ടികള്‍ സാധാരണയില്‍ നിന്നും വട്യസമായി ഉണ്ടാകാറുണ്ട്. ബ്ജ്ഹരത്തിന്റെ കാര്യത്തിലും നീളത്തിന്റെ karyathilayalum).
ഇരുപത്തി ഒന്ന് മുതല്‍ ഇരുപത്തി അഞ്ചു ആഴ്ച വരെ
ഈ സമയത്ത് കുടിയുടെ ശരീരത്തിന്റെ ഭാരം കൂടുന്നത് അനുസരിച്ച് നീളവും കൂടുന്നു. ഞരമ്പുകളും തൊലിയുടെ നിറവും വ്യക്തമായി കാണാന്‍ സാധിക്കും. കണ്ണുകള്‍ തുറക്കാന്‍ തയാറാകുന്നത് ഈ സമയത്ത് ആണ്.
  വിറ്റാമിന്‍ ഗുളികകളും ശരിയായ പരിചരണവും കൊണ്ട് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ സാധിക്കും.

2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

ഗര്‍ഭകാലം part 1


 ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അമ്മ ആകുമ്പോള്‍ ആണ് . അമ്മ എന്ന ഒരു വിളിയില്‍ നിന്നും കിട്ടുന്ന സുഖം ഒരു സ്ത്രീക്ക് മറ്റൊന്നിലും നിന്ന് ലഭിക്കുനില്ല. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ അമ്മ ആകുക എന്നത് ഒരു മഹാ സംഭവം ആയിട്ടാണ് എല്ലാവരും കരുതുന്നത്. പണ്ട് കാലങ്ങളില്‍ പത്തും പതിനഞ്ചും മക്കള്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇന്ന് കുസൃതി ആയ ഒരു മകളെ തന്നെ വളര്‍ത്തിയെടുക്കാന്‍ പാടുപെടുന്ന അമ്മമാരുടെ കഥകള്‍ (ഞാന്‍ ഉള്‍പ്പെടെ ) ആണ് കേല്ലകാന്‍ ഉള്ളത്. അപ്പോള്‍ പതിനഞ്ചു എണ്ണത്തെ എങ്ങിനെ വളര്‍ത്തി വലുതാക്കി എന്നലോചിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

 അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍  തന്നെ ചില മുന്‍കരുതലുകള്‍ എടുക്കെണ്ടാതയുന്ദ്. ഒരു ഡോക്ടറെ കണ്ടു ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തുക. ശാരീരികമായും മാനസികമായും ഉള്ള തയരെടുപ്പന് അടുത്തതായി വേണ്ടത്. വിവാഹം കഴിഞ്ഞു കുട്ടികള്‍ ഉണ്ടാകുന്നതിനായി അധികം താമസം വരുത്തരുത് എന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത് . ആവശ്യം ഉള്ളപ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. ഗര്‍ഭം അലസിപ്പിക്കല്‍( abortion )  മൂലം ഗര്‍ഭപാത്രത്തിനു ക്ഷതം സംഭവിക്കാന്‍ ഇടയുണ്ട്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഗര്‍ഭ ധാരണ ശേഷി യും കുറയുകയും ഇല്ലാതാവുകയും ചെയുന്നു. നല്ല വൈദ്യ സഹായവും ആരോഗ്യകരമായ ഭക്ഷണവും കൊണ്ട് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനു ജന്മം നല്കാന്‍ പറ്റു.
ഒരു കുഞ്ഞ് അമ്മയുടെ വയറ്റില്‍ നിന്നും പുറത്തു വരുന്നത് നാല്പത് ആച്ഴ കൊണ്ടാണ്. എന്നാല്‍ 38 ആച്ഴ കൊണ്ട് ആണ് കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ച എത്തുക.   മാസമുറ( periods ) വരാതാകുന്നതാണ് ഗര്‍ഭിണി ആണെന്നുള്ളതിന്റെ ആദ്യത്തെ അടയാളം. ( എല്ലാ മാസവും കൃത്യമായി വരുന്നവരുടെ കാര്യത്തില്‍ ) ഇങ്ങനെ ആയാല്‍ വീടുകളില്‍ പരിശോധിക്കാന്‍ പറ്റുന്ന ഹോം പ്രഗ്നന്‍സി ടെസ്റ്റുകള്‍ ഇന്ന് കടകളില്‍ ലഭ്യമാണ്. അത് വാങ്ങി ഉപയോഗിച്ചാല്‍ കൃത്യമായി ഗര്‍ഭിണി ആണോ അല്ലയോ എന്നതിന് ഒരു തെളിവ് കിട്ടും. അതല്ലേല്‍ ലാബില്‍ രക്തവും മൂത്രവും പരിശോധിച്ചാലും അറിയാന്‍ പറ്റും. ഇങ്ങനെ ഇത് അറിഞ്ഞ ഉടന്‍ തന്നെ ഒരു ഗൈനക്കോളജിസ്റിനെ കണ്ടു പരിശോധിക്കുക. കാരണം ഇപ്പോള്‍ ടുബുലര്‍ പ്രഗ്നന്സികള്‍ ഒരുപാടു കേള്‍ക്കാറുണ്ട്. ആദ്യത്തെ ആച്ഴ കളില്‍ ഇത് കണ്ടു എത്തുകയാണെങ്കില്‍ മരുന്നുകള്‍ കൊണ്ടും കുത്തിവെപ്പുകള്‍ കൊണ്ടും മാറാന്‍ പറ്റും. അതില്‍ പറ്റിയില്ല എങ്കില്‍ സര്‍ജറി ചയ്തു മാറ്റെണ്ടാതായി വരും.
ആവശ്യത്തിനു വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുക. ഫോളിക് ആസിഡും കാത്സ്യവും ഈ സമയത്ത് ശരീരത്തിന് വളരെ ആവശ്യമാണ്. ഇല കറികളിലും ഓറഞ്ച് ജൂസിലും ധന്യങ്ങളിലും ഇത് അടഗിയിട്ടുന്ദ്. അത് കൂടാതെ ഡോക്ടര്‍ നിര്‍ ദേശി ക്കുന്നതിന് അനുസരിച്ച് ഗുളികളും കഴിക്കണം. അതുമൂലം കുട്ടികളില്‍ നട്ടെല്ലിന്റെയും തലച്ചോറിന്റെയും ശെരിയായ വളര്‍ച്ചയെ സഹായിക്കും.

  അവസാനത്തെ മാസമുറയുടെ കൂടെ ഒന്‍പതു മാസവും ഏഴു ദിവസവും കൂടിയാല്‍ ഏകദേശം  പ്രസവതീയതി അറിയാന്‍ സാധിക്കും. അത് ചിലപ്പോള്‍ മുന്നോട്ടോ പിരകോട്ടോ ആകാം(  ഒരു ആഴ്ച മുന്നോട്ടോ പുറകോട്ടോ ആകാം) .  38 ആഴ്ച കൊണ്ട് കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ പൂര്‍ണ്ണ വളര്‍ച്ച എത്തും. അപ്പോള്‍ ഏറ്റം മാസം മുതല്‍ എന്ന് വേണമെങ്കിലും പ്രസവം നടക്കാം.
ഈ നാല്‍പതു ആഴ്ച്ചകളെ മൂന്നു കാലങ്ങളായി കണക്കുകൂട്ടാം.ആദ്യത്തെ മൂന്ന് മാസം (first trimester)  അതായത് ആദ്യത്തെ ഒന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ആഴ്ചകള്‍.
ഈ സമയത്ത് ശരീരത്തില്‍ കാര്യമായ പല മാറ്റങ്ങളും നടക്കുന്നു. ഹോര്‍മോണുകളുടെ വത്യാസം ക്ഷീണം, ശര്‍ ദ്ദില്‍, ഓക്കാനം, ചില ആഹാരങ്ങള്‍ കഴിക്കാനുള്ള മോഹം തലവേദന, മൂഡ്‌ സ്വിങ്ങ്സ് ,  നെഞ്ച് എരിച്ചില്‍, മലം  പോകാതെ ഇരിക്കല്‍ എന്നിവ ആണ് പ്രധാനമായും. ആദ്യത്തെ മാസങ്ങളില്‍ ശരീര ഭാരം കുറയുകയും ക്രമേണ കൂട്ക്കൊണ്ടിരിക്കുകയും ചെയുന്നു. ഓരോ സ്ത്രീകളുടെയും ഗര്‍ഭാവസ്ഥ തികച്ചും വത്യസ്തം ആയിരിക്കും മറ്റൊരാളില്‍ നിന്നും.  സ്വന്തം അനുഭവത്തില്‍ നിന്ന് മാത്രം അനുഭവിക്കാനും ആസ്വദിക്കാനും പറ്റുന്ന തികച്ചും വത്യസ്തമായ ഒരു അനുഭൂതി ആണ് ഈ കാലം.
ആഹാരം കഴിക്കാനുള്ള ഒരു അവസ്ഥ ആദ്യത്തെ കുറച്ചു നാളുകളില്‍ തികച്ചും ഉണ്ടാവില്ല. പ്രത്യേകിച്ചും ശര്‍ദ്ദില്‍ ഉള്ളവരില്‍. എന്ത് മണം  അടിച്ചാലും  അസഹനീയം ആയിരിക്കും. അതേപോലെ പല്ല് ബ്രഷ് ചെയ്യുമ്പോളും . രാവിലെ ഉണരുമ്പോള്‍ തന്നെ ഉപ്പു ബിസ്കറ്റ് ( crackers ) കുറച്ചു കഴിക്കുക അപ്പോള്‍ ഇതിനു കുറച്ചു ആശ്വാസം ഉണ്ടാകും എന്ന് ചിലര്‍ പറയും. വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം  ആണ്. വെള്ളം കുടിക്കുന്നത് കൊണ്ട് മൂത്രത്തില്‍ അണുബാധ ഉണ്ടാകാതെ ഇരിക്കും.  ഈ സമയത്ത് കഴിയുന്നതും ദൂര യാത്രകള്‍ ഒഴിവാക്കണം. ഭാരമുള്ള സാധങ്ങള്‍ എടുക്കരുത്. പപ്പായ, ഈന്തപഴം, കൈതച്ചക്ക തുടങ്ങിയവ ഒഴിവാക്കുക. വളരെയധികം ശ്രദ്ധിക്കേണ്ട സമയം ആണ് ആദ്യത്തെ മൂന്ന് മാസം.
 നാലാമത്തെ ആച്ഴയില്‍ ആണ് കുഞ്ഞിന്റെ നട്ടെല്ലുകളും തലച്ചോറും ഹൃദയവും രൂപം കൊള്ളുക മാത്രമേ ചെയൂ. കാലിന്റെ പാദം ഒരു പൂമൊട്ടുപോലെ രൂപം കൊള്ളും.
എട്ടാമത്തെ ആച്ഴയില്‍ ശരീരത്തിന്റെ പുറം ഭാഗങ്ങള്‍ രൂപം കൊള്ളും. ഇപ്പോള്‍ മുതല്‍ ആണ് ഒരു കുഞ്ഞിറെ ഏകദേശ രൂപം ആകുന്നത്. ഹൃദയം ഒരു തലത്തില്‍ മിടിക്കാന്‍ തുടങ്ങുന്നത് ഈ സമയത്ത് ആണ്. കാലിന്റെയും കൈകളുടെയും നീളം ക്രമേണ കൂടുകയും വിരലുകള്‍ രൂപപ്പെടുകയും ചെയുന്നു. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് എട്ടാമത്തെ ആച്ഴ കഴിയുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ചില രാജ്യങ്ങളില്‍ ഈ സമയത്തെ സ്കാനില്‍ കുട്ടിയുടെ ലിംഗം അറിയാന്‍ സാധിക്കും. പൊക്കിള്‍ക്കൊടി പൂര്‍ണ്ണമായും കാണാന്‍ സാധിക്കുന്നു, കുട്ടിയുടെ കണ്പോലകളും മുഖവും വികസിച്ചു വരുന്നതും ഇപ്പോള്‍ ആണ്. കണ്ണിന്റെ കൃഷ്ണ മണികള്‍ ഉണ്ടാകാനായി കണ്ണുകള്‍ അടച്ചു വെച്ചിരിക്കുന്നു. ഈ സമയത്ത് കുഞ്ഞിനു മൂന്നു ഇഞ്ച് നീളം കാണും.

രണ്ടാം ഭാഗം ( second trimester ) അതായത് 13 ആച്ഴ മുതല്‍ 28 ആച്ഴ വരെ. അത് അടുത്ത മാസത്തെ വനിതാ വേദിയില്‍ 
www.paadheyam.com 


2010, മാർച്ച് 8, തിങ്കളാഴ്‌ച

വനിതാ ദിനം


പുരാണങ്ങളിലും    ഇതിഹാസങ്ങളിലും ഭാരത സ്ത്രീകളുടെ സ്ഥാനം വളരെ ഉയര്‍ന്ന തലത്തില്‍   ഉള്ളതായിരുന്നു.  സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും സമത്വത്തിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യ സ്ഥാനീയര്‍   തന്നെ ആയിരുന്നു. കാലം മാറിയപ്പോള്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തിനും സമത്വത്തിനും എല്ലാം മാറ്റം വന്നു. മനു സ്മൃതിയില്‍ പറയുന്നപോലെ യത്ര നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത.
എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നു( ആഹ്ലാദിക്കുന്നു )എന്ന് പറഞ്ഞിരിക്കുന്നു. മാതൃത്വത്തിന്റെയും സ്നേഹത്തിന്റെയും പര്യായം ആയി സ്ത്രീയെ കരുതിയിരുന്ന ഒരു സമൂഹത്തില്‍ നിന്നും നമ്മള്‍ ഇന്ന് സ്ത്രീയെ വെറും ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിലാണ് ഇപ്പോള്‍ ‍.

മാര്‍ച്ച്‌ 8  അന്തരാഷ്ട്ര വനിതാ ദിനം ആയി ആചരിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസം വളരെ ആഘോഷം ആയിട്ടാണ് ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകള്‍ ഭാഷയുടെയും സംസകാരതിന്റെയും വേര്‍തിരിവുകള്‍ മറന്നു , ഒന്നിച്ചു കൂടുവാനും അവരുടെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കുവാനും ഉള്ള ഒരു വേദിയായിട്ടാണ് ഇതിനെ കരുതുന്നത്.  സമൂഹത്തിന്റെ പല തട്ടിലും ഉള്ള സ്ത്രീകളെ ആദരിക്കുന്നതിനും ഈ ദിവസം തന്നെ. ഇത്തവണത്തെ വനിതാദിനത്തിന്റെ മുദ്രാവാക്യം തുല്യ അവകാശവും തുല്യ അവസരവും - എല്ലാവര്ക്കും അഭിവൃത്തി ( Equal rights, Equal opportunities - Progress for all ) എന്നതാണ്.


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വ്യാവസായിക വിപ്ലവത്തിന്റെയും സാമ്പത്തിക വികസനവുംഉണ്ടായപ്പോള്‍  ,സ്ത്രീകള്‍ ജോലി ക്ക് ന്യായമായ കൂലിക്കും, ജോലി ചെയ്യാന്‍  അനുകൂല സാഹചര്യങ്ങള്‍ സൃഷ്ട്ടിക്കാന്‍ വേണ്ടിയും സമരം നടത്തി. ന്യായമായ കാര്യങ്ങള്‍.  1857 മാര്‍ച്ച്‌ 8  ന് ന്യൂ യോര്‍കില്‍ ആണ് ഈ സമരം നടന്നത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനു ശേഷം അതേദിവസം സ്ത്രീകള്‍ക്കായുള്ള ലേബര്‍ യുണിയന്‍  നിലവില്‍ വന്നു.


1909 ഫെബ്രുവരി 28 ന്  അന്തരാഷ്ട്ര വനിതാ ദിനത്തിന്റെ ആഖ്യാപനം ന്യൂ യോര്‍കില്‍ നടത്തി. തുടര്‍ന്ന് 1908  മാര്‍ച്ച്‌ 8 ന് നടത്തിയ റാലിയില്‍ സ്ത്രീകളുടെ ജോലി സമയം കുറയ്ക്കുക,ന്യായമായ വേതനം ,വോട്ടു ചെയാനുള്ള അവകാശം ഇത്രയും ആവശ്യപ്പെട്ടു . അതിന്റെ അടിസ്ഥാനത്തില്‍ 1910 ല്‍ കോപ്പന്‍ ഹെഗനില്‍ ആദ്യത്തെ വനിതാ സമ്മേളനം നടന്നു. അവിടെ വെച്ചാണ്‌ അന്താരാഷ്ട്ര വനിതാ ദിനം എന്നാ ഒരു ആശയം ഉണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1909 - 1920 നും ഇടയില്‍ ഉണ്ടായ പല വിപ്ലവങ്ങളുടെയും  ഭാഗമായിതീരാന്‍ വനിതാ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞു.


സ്ത്രീകള്‍ക്ക് തുല്യാവകാശം എന്ന കാര്യത്തില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടുകയും ,
വനിതകള്‍ക്കും തുല്യ അവകാശം  എന്നത് മൌലിക അവകാശം ആക്കിക്കൊണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇങ്ങനെയാണ് അന്തരാഷ്ട്ര വനിതാദിനത്തിന്റെ തുടക്കം. 1975 മാര്‍ച്ച്‌ 8 അന്തരാഷ്ട്ര വനിതാ വര്ഷം ആയി ആചരിച്ചു.


അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കി ക്കൊണ്ട് സ്ത്രീകള്‍  പുറത്തു പോയി ജോലി ചെയ്തു സ്വന്തം കാലില്‍ നില്‍ക്കുകയും പുരുഷന്മാരോടൊപ്പം എല്ലാ മേഖലകളിലും അവരുടെതായ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട് ,ഇന്നും ചെയ്യുന്നുട് . പുരുഷാധിപത്യം കൂടുതലുള്ള നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീ തനിയെ നടക്കുകയും ആരുടേയും അഭിപ്രായത്തെ മാനിക്കാതെ കാര്യങ്ങള്‍ നടത്തുകയും ചെയുമ്പോള്‍ അവരെ ഫെമിനിസ്റ്റുകള്‍ എന്ന് വിളിക്കാറുണ്ട്. പെണ്‍ എഴുത്ത് എന്നും ഫെമിനിസം എന്നും പറഞ്ഞു സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്ക് ഏര്‍പ്പെടുത്തുകയാണ് സമൂഹം .


  സ്ത്രീ കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും ചൂഷണത്തിനും എതിരെ പോരാടുന്നതിന് വേണ്ടിയാണു ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത് എന്ന് വേണം കരുതാന്‍. സമൂഹത്തില്‍ ഒരു പരിധി വരെ സ്ത്രീകളും പുരുഷന്മാരോടൊപ്പം ജോലിക്കും കൂലിക്കും പ്രാപ്തരാണ് എന്ന തിരിച്ചറിവ് നല്‍കുക എന്ന ഉദ്ദേശത്തോടെ വനിതാ  കൌണ്സിലിംഗ് സെന്റര്‍കളും യൂണിയനുകളും ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട്. 
ഈ ദിവസം സ്ത്രീകള്‍ക്ക് പൂവുകളും ചെറിയ പാരിതോഷികങ്ങളും നല്‍കി അവരെ ആദരിക്കുന്നു.


സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായ സ്ത്രീ  , മാതൃത്വത്തിന്റെ പരിലാളന നല്കാന്‍ മാത്രം കഴിയുന്ന സ്ത്രീ എന്നും സമൂഹത്തില്‍ ഉന്നത സ്ഥാനത് ഇരിക്കെണ്ടാവല്‍ തന്നെ യാണ്. അമ്മയായും, മകളായും ഭാര്യയായും സ്ത്രീയെ കാണുന്ന സമൂഹം ഇന്നും അവളര്‍ഹിക്കുന്ന സ്നേഹത്തിനും പരിലാളനക്കും   വേണ്ടി ഇന്നും  കേഴുകയാണ്.  നീ ഉണ്ടില്ലേലും അവളെ ഊട്ടുക എന്ന വാക്യത്തെ ഓര്‍മ്മ പ്പെടുതെണ്ടുന്ന പല സംഭവങ്ങളും ഇന്ന് നാം കേള്‍ക്കാറുണ്ട്. പീഡനവും കൊലപാതകവും എല്ലാത്തിനും ഇരകള്‍ ആകേണ്ടി വരുന്നത് സ്ത്രീ എന്ന വര്‍ഗത്തിന് മാത്രം. പെണ്‍കുട്ടികള്‍ ഉണ്ടായാല്‍ അടിച്ചു കൊല്ലുന്നു, ശ്വാസം മുട്ടിച്ചു കൊല്ലുന്നു. എന്തിനനിഗനെ സമൂഹം അവളോട്‌ കൃഉരത കാട്ടുന്നത്? അവള്‍ തന്നെ യല്ലേ നാളത്തെ സമൂഹത്തിന്റെ അമ്മ ആവേണ്ടത്? പിന്നെ എന്തിനീ ക്രുരത....

http://www.paadheyam.com/OnlineMagazine/Article.aspx?mid=22&lid=march2010

2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുക

വളരെ വൈകി പോയി എന്ന കാരണത്താല്‍ രക്ഷപെടുത്താന്‍ പറ്റാത്ത പല രോഗങ്ങളെ കുറിച്ച് അടുത്ത കാലത്തായി ഒരുപാടു കേട്ടു. പണം ഇല്ലാത്തതിന്റെ കാരണത്താല്‍ അല്ല ചിക്ത്സിക്കതിരുന്നത് പകരം രോഗം പിടി പെട്ട സ്ഥലം എങ്ങിനെ ഡോക്ടറെ കാണിക്കും എങ്ങിനെ വിശദീകരിക്കും എന്നുള്ള മടി കാരണം ഇന്ന് മരണത്തോട് മല്ലിടുന്ന ഒരു സ്ത്രീയുടെ കാര്യം ആണിത്. മൂത്രാശയ കാന്‍സര്‍. രോഗം കൂടുതലായി പഴുപ്പും ചോരയും വന്നു തുടങ്ങി. അപ്പോള്‍ ചികിത്സക്കായി ആശുപത്രിയില്‍ പോയപ്പോളെക്കും രോഗം ശരീരത്തെ ആകെപ്പാടെ കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു. കീമോ തരപ്പി കൊണ്ടൊന്നും ഒരു പരിഹാരവും കാണാതെ സ്ത്രീ മരണത്തോട് മല്ലടിച്ച് കഴിയുന്നു. പ്രായം അന്പതിനോടടുക്കുന്നു.


കൃത്യമായ ആഹാര ആരോഗ്യ പ്രശ്നങ്ങളും പൊതുവേ അവഗണിക്കുകയാണ് നമ്മുടെ നാട്ടില്‍. പൊതുവില്‍ സ്ത്രീകളില്‍ ആണ് രോഗങ്ങളും അണുബാധകളും കൂടുതലായി ഉണ്ടാകുന്നത്. പുറത്തു പറയാനുള്ള മടിയും ഡോക്ടറെ കാണാന്‍ ഉള്ള തുറന്നു പറയാന്‍ ഉള്ള വിഷമതകളും പല മാരക രോഗങ്ങളെയും ആണ് വരുത്തി വെക്കുന്നത്. ഇതിനു വിപരീതമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.


പ്രായം ചെല്ലുന്തോറും സ്ത്രീകളില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ അളവും കൂടുന്നു .കാരണം പണ്ടത്തെ പോലുള്ള കായിക അധ്വാനക്കുറവും പോഷകാംശങ്ങളുടെ കുറവും ആണ് ഇന്നത്തെ രോഗങ്ങള്‍ക്ക് കാരണം. പണ്ടുണ്ടായിരുന്ന ആള്‍ക്കാര്‍ ശരീരം നല്ലതുപോലെ വിയര്‍ത്തു പണി ചെയ്തിരുന്നു.അത് നടുവിന്റെയും മാസിലുകളുടെയും ബലത്തെ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ജോലികള്‍ ആയിരുന്നു . അമ്മിക്കല്ലില്‍ അരക്കുഅക, ഉരലില്‍ പൊടിക്കുക, കിണറില്‍ നിന്നും വെള്ളം കോരുക , തുണി തല്ലി നനക്കുക തുടങ്ങിയ ജോലികള്‍ എല്ലാം ഇന്ന് മെഷീനുകള്‍ ആണ് ചയ്തു തരുന്നത് .അത് കൈകളുടെ ബലത്തെ കുറക്കുന്നു. കൈ വേദന നടുവേദന തുടങ്ങി വേദനകള്‍ ഇന്നത്തെ സ്ത്രീകളുടെ കൂടെപിറപ്പായി മാറിയിരിക്കുന്നു.
ഇത് എഴുതിയപ്പോള്‍ ആണ് ഞാന്‍ എന്റെ കൈ വേദനയുടെ കാര്യം ഓര്‍ത്തത് . കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ കൈ വേദനക്കായി ഫിസിയോതറപ്പി ച്യ്തിരുന്നു. അവിടെ പരിശീലിച്ചിരുന്ന പലതും നമ്മുടെ നാട്ടില്‍ ചെയ്തിരുന്ന രീതിയിലുള്ള കാര്യങ്ങള്‍ ആയിരുന്നു. വെള്ളം കോരുന്ന പോലെ കപ്പി ഇട്ടു മുകളിലേക്കും താഴേക്കും വലിക്കുക. അമ്മിക്കല്ലില്‍ അരക്കുന്ന രീതി തുടങ്ങിയ.
ഇന്നത്തെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ കാരണം പല രോഗങ്ങളും നമുക്ക് പിടിപെടുന്നു. നിസ്സാരം എന്ന് കരുതി പലതും നമ്മള്‍ തള്ളിക്കലയുംപോള്‍ ആയിരിക്കും അത് ശക്തിയോടു കൂടി തിരികെ വരുന്നത്.


ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് ഡിപ്രഷന്‍. അണുകുടുംബങ്ങളില്‍ ഉണ്ടാകുന്ന ഒരു രോഗമാണിത് എന്നാണ് പൊതുവിലുള്ള ഒരു പറച്ചില്‍. വര്‍ത്തമാനം പറയാനും കൂട്ട് കൂടാന്‍ ആളില്ലാതെ വരുമ്പോള്‍ പതുക്കെ പതുക്കെ വേണ്ടാത്ത ചിന്തകളിലേക്ക് മനസ് ഓടുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു രോഗമാണിത്. കൂട്ടുകുടുംബങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പരസ്പര സഹകരണവും സഹായവും ഉണ്ടായിരുന്നിടത്ത് ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒരു കാരണമാകാം.


ഇന്നത്തെ സ്ത്രീകളില്‍ ഉണ്ടാകുന്ന പലതരം കാന്‍സരുകള്‍ വന്ധ്യത തുടങ്ങിയ വയ്ക്ക് പ്രധാന കാരണം ഹോര്‍മോണുകളുടെ വ്യതിയാനം ആണ്.പതിവായുള്ള ചെക്ക് അപ്പും പ്രായത്തിനു അനുയോജ്യമായ ആഹാരവും കൊണ്ട് രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്തുവാന്‍ സാധിക്കും. ഒരുദിവസം എട്ടു ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കുകയും വേണം. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍ പല തരത്തിലുള്ള മൂത്രാശയ രോഗങ്ങളും കണ്ടു വരുന്നതായി പഠനങ്ങള്‍ പറയുന്നു. മൂത്രാശയതോടന്ബന്ധിച്ചുള്ള മസിലുകളുടെ ബലം കുറയുന്നതും ഈസ്ട്രോജന്‍ ന്റെ അളവിലുണ്ടാകുന്ന വാതിയനവും അണിതിനു കാരണം. ഇതിനു പരിഹാരമായി ചെറിയ ഡോസുകള്‍ അടങ്ങിയ ഈസ്ട്രജന്‍ ഗുളികകള്‍ കഴിക്കുക എന്നുള്ളതാണ്. നിര്‍ബന്ധമായും എല്ലാ സ്ത്രീകളും ഓരോ വര്‍ഷവും ഒരു ഗൈനക്കോളജിസ്ടിന്റെ അടുത്ത് പോയി പരിശോധനകള്‍ നടത്തുക. തുടര്‍ന്ന് അവര്‍ പറയുന്നപോലെ മരുന്ന് കഴിക്കുക. അതേപോലെ തന്നെ ജനറല്‍ ചെക്ക് അപ്പും നടത്തി നമ്മുടെ ശരീരം ഫിറ്റ്‌ ആണെന്നും ബോധ്യപ്പെടുത്തുക. കൃത്യമായ ഭക്ഷണവും വെള്ളവും വ്യായാമവും കൊണ്ട് ശരീരത്തിന്റെ ഒരു പരിധി വരെ ആരോഗ്യത്തോടെ സൂക്ഷിക്കാം.


http://www.paadheyam.com/OnlineMagazine/Article.aspx?mid=22&lid=feb2010

2010, ജനുവരി 1, വെള്ളിയാഴ്‌ച

പുതുവത്സര ആശംസകള്‍...

ന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍...
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം ആകട്ടെ പുതു വര്‍ഷം..................

2009, നവംബർ 26, വ്യാഴാഴ്‌ച

പ്രസിദ്ധീകരിച്ച ലേഖനം

പാഥേയം ലേഖനം ലിങ്ക്
ഡിസംബര്‍ ലക്കം പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന ലേഖനം .

"
എനിക്കിത് വേണ്ട.".. എന്ന കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ വളരെ വിരളമാണ്. ഭക്ഷണം കഴിക്കാന്‍ പൊതുവെ കുട്ടികള്ക്ക് മടിയാണ്. അപ്പോള്‍ പിന്നെ ഇഷ്ട്ടമില്ലാത്ത ആഹാരം ഉണ്ടാക്കി കൊടുത്താലത്തെ അവസ്ഥ പിന്നെ പറയുക വയ്യ.

പോഷകാഹാരങ്ങളുടെ കുറവ് കുട്ടികളിലും മുതിര്‍ന്നവരിലും പലതരത്തിലുള്ള രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. പച്ചക്കറികളിലും പാലിലും അടങ്ങിയിരിക്കുന്ന പല പോഷകാംശങ്ങളും കുട്ടികളുടെ ബുദ്ധിയും വളര്‍ച്ചയെയും സഹായിക്കുന്ന താണ് എന്ന് പഠനഗല്‍ തെളിയിച്ചിട്ടുണ്ട്.

ഇന്നത്തെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും സോഫ്റ്റ്‌ ഡ്രിങ്ക്സും കുട്ടികളുടെ വിശപ്പിനെ തന്നെ ഇല്ലാതാക്കുന്നു.. പല്ലുകളുടെയും എല്ലുകളുടെയും ബലത്തിനായി പാലും മുട്ടയും പോലെ ഉള്ള സമീകൃത ആഹാരങ്ങള്‍ ആണ് കഴിക്കേണ്ടത്.

കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ കുപ്പിപ്പാലും തുടര്‍ന്ന് സെറിലക്കും ഫാരരെസ്കും ആണ് കൊടുക്കുന്നത് അതേസമയം പഴയ തലമുറയില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അമ്മിഞ്ഞ പ്പാലും പഞ്ഞപ്പുല്ല് കുറുക്കിയതും ആയിരുന്നു ആഹാരം. ചോറ് ഉണ്ണാന്‍ തുടങ്ങി ക്കഴിഞ്ഞാല്‍ പിന്നെ ചോറ് നല്ലപോലെ കൈ കൊണ്ടു ഞെരുടി യതും നെയ്യും പപ്പടവും ചേര്‍ത്തും നല്‍കിയിരുന്നു.

കുറഞ്ഞത് ആറ് മാസം വരെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കണം എന്ന് വൈദ്യശാസ്ത്രം നിഷ്കര്‍ഷിക്കുന്നു. ആദ്യത്തെ ഒരു വര്‍ഷം വരെയും മൂന്നു വര്ഷം വരെയും പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളെ ക്കാളും രോഗ പ്രതിരോധ ശേഷി കൂടുതല്‍ ആണ് എന്ന് ശാസ്ത്രം പറയുന്നു.

മഴവില്ലിന്റെ നിറങ്ങളുള്ള ഭക്ഷണ സാധങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ഇപ്പോളുള്ള പല ഡോക്ടര്‍ മാരും നിര്‍ദേശിക്കുന്നു.
പച്ചക്കറികളും പഴങ്ങളും പാലും മുട്ടയും അട്നഗിയ സമ്പൂര്‍ണ്ണ ആഹാരം കുട്ടികളുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കു വഹിക്കുന്നു.
കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ കാര്‍ബോ ഹൈഡ് റേറ്റ്സ് ,പ്രോടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവ ആവശ്യമാണ്. അരി ആഹാരങ്ങള്‍, ഗോതമ്പ്, രാഗി തുടങ്ങിയവയില്‍ ധാരാളം കാര്‍ബോ ഹൈഡ്റേറ്റ് കള്‍ അടങ്ങിയിട്ടുണ്ട്.പയര്‍ പരിപ്പ്,പാല്‍,മുട്ട,മീന്‍ എന്നിവയില്‍ ധാരാളം പ്രോടീനുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വൈറ്റമിനുകളും, ധാതുക്കളും ന്നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഒരു കുട്ടിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു.

കുട്ടികള്‍ എന്ന് ഉദ്ദേശിക്കുന്നത് ആറ് മാസം മുതല്‍ പന്ത്രണ്ടു പതിമൂന്നു വരെ യുള്ള വരെ ആണ്.
ഇന്നത്തെ കുട്ടികളുടെ ഭക്ഷണ രീതിയില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. ആവിയില്‍ വേവിച്ച ഭക്ഷണം കുട്ടികളുടെ ദഹനത്തിന് നല്ലതാണു. കൊച്ചു കുട്ടികള്‍ക്ക്‌ പച്ചക്കറികള്‍ ആവിയില്‍ വേവിച്ചു അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്ത്തു നല്കാം. അതേപോലെ ഇഡലി യും നല്ലതാണ്. പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് കൊണ്ട് ശരിരത്തിനു ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നു .

പുളിയും, എരിവും, മധുരവും അടങ്ങിയ എല്ലാ രസങ്ങളും രുചിക്കെനതാണ്.
ഇതില്‍ കുട്ടികള്‍ക്കിഷ്ട്ടമുള്ള ഒരു ബ്രഡ്റോസ്റ്റ് ഉണ്ടാക്കുന്ന വിധം ആണ് ചുവടെ ചേര്‍ക്കുന്നത്.

ആവശ്യമായ സാധങ്ങള്‍

കോഴിമുട്ട -ഒരെണ്ണം
ബ്രഡ് - ഒരു പാക്കറ്റ്
പാല്‍- ഒരു കപ്പ്‌
നെയ്യ്- രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

കോഴിമുട്ട നന്നായി അടിച്ച് പതപ്പിച്ചു അതിലേക്കു പാലും പഞ്ചസാരയും ചേര്ക്കുക.
ദോശ കല്ല്‌ ചൂടാകുമ്പോള്‍ നെയ്യ് പുരട്ടുക.
ഒരു സ്ലൈസ് ബ്രഡ് മേല്‍പ്പറഞ്ഞ മിശ്രിതത്തില്‍ മുക്കി ദോശ കല്ലില്‍ ഇട്ടു ഇരുവശവും നല്ലപോലെ മോരിചെടുക്കുക.
ഇത് ഒരു ഇട ഭക്ഷണമായും രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് യും കഴിക്കാം.










2009, നവംബർ 23, തിങ്കളാഴ്‌ച

മന്ത്രി വചനങ്ങള്‍....

Link

ഇന്നത്തെ
ഒരു പ്രധാന മലയാള ടോനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.
നമ്മുടെ നാട്ടിലെ ഒരു മന്ത്രി മുഖ്യന്‍ നടത്തിയ വാര്ത്ത സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണിത്.
നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈയില്‍ പണം ഉണ്ട്. പണം എവിടെ നിന്നോ പമ്പ് ചെയുകയാണ്. അത്എവിടെ നിന്നാണ് എന്നറിയില്ല. അത് കൊണ്ടാണ് നാട്ടിലെ അരിക്കും സാധങ്ങള്‍ക്കും വിലകൂടിയിട്ടും ആരുംപട്ടിനികിടക്കാതത് .ഒരു മന്ത്രി ഇങ്ങനെ പറയണം എന്നുണ്ടെങ്കില്‍ സാധാരണ ക്കാരന്റെ ഗതി എന്താണ് നമ്മുടെനാട്ടില്‍.
ആഹാരം കഴിക്കണമെങ്കില്‍ എത്ര രൂപ ആയാലും അറിയും അത്യാവശ്യ സാധങ്ങളും വാങ്ങാതെ ജീവിതംമുന്നോട്ടു പോവില്ല. അരിക്ക് എത്ര രൂപ ആയാലും ഒരു ചോര ഉണ്ണാതെ ഒരു നേരം പോലും ഒരു മലയിക്ക്ജീവിക്കാന്‍ പ്രയാസം ആണ്.
അപ്പോള്‍ പിന്നെ അരി വാങ്ങാതെ അവന്‍ എന്ത് ചെയ്യും. കടം വാങ്ങിയും പിച്ച എടുത്തും അവന്‍ ഒരുനേരത്തെഅരി വാങ്ങും.

കേരളthile റേഷന്‍ കടകളില്‍ കരിഞ്ചന്ത വ്യാപാരം നടക്കുന്‍നാഥ് കേന്ദ്ര ത്തിന്റെ ശ്രദ്ധയില്‍ പെടിട്ടുന്ടെന്നും മന്ത്രി പറയുന്നു. അത് മന്ത്രിയുടെ കണ്ണില്‍ പെട്ടിട്ടില്ല എന്നാണല്ലോ അതിന്റെ അര്ത്ഥം. അദേഹത്തിന്റെ കണ്ണില്‍ പെട്ടാല്‍ അതിന് പിന്നെ ആര് പറഞ്ഞാലും ഒരു മാറ്റവും ഇല്ലാതെ നടപടി എടുക്കും എന്നാണ് പറയുന്നത്.
പാവപെട്ടവനു കിട്ടേണ്ട അറിയും പഞ്ചസാരയും മണ്ണെണ്ണയും കരിചന്തയില്‍ വിള്‍ക്കുന്നുട് എന്ന് ഏതൊരു പൊട്ടാക്കണ്ണനും അറിയാവുന്ന കാര്യം ആണ്. അത് ഇനും ഇന്നലെയും തുടങ്ങിയ
കാര്യങ്ങള്‍ അല്ല.

പിന്നെ ഡല്‍ഹിയില്‍ കരിമ്പ് കര്‍ഷകര്‍ നടത്തിയ റാലി അക്രമാസക്തം ആയതുകൊണ്ടാണ് അവരുടെ ആവശ്യങ്ങള്‍മന്ത്രി സഭ അന്ഗീകരിച്ചത് എന്നും മന്ത്രി പറയുന്നു. ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നത് നാട്ടില്‍ അക്രമവുംഅഴിഞ്ഞട്ടവും നടത്തിയാല്‍ മാത്രമെ കാര്യങ്ങള്‍ അംഗീകാരം കിട്ടു എന്നുള്ളതാണോ?
അപ്പോള്‍ കേരളത്തില്‍ സാധാരണക്കാര്‍ വാളും ബോംബും കത്തിയും ഉപയോഗിച്ചു നടത്തുന്ന അക്രമങ്ങള്‍ ക്ക്പിന്തുണ പ്രഖ്യാപിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തത്.

അങ്ങിനെ ആണേല്‍ കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട വികസനത്തിന്‌ വേണ്ടി വിനിയോഗിക്കേണ്ട എത്രയോകോടികളാണ് ലാപ്സ് ആയി പ്പോയത്?
ആരാണ് ഇതിന് ഉത്തര വാദികള്‍. പാവപ്പെട്ട ജങ്ങള്‍ക്ക് കിട്ടേണ്ട പണം അത് വിനിയോഗിക്കാതെ ഇരിക്കുന്നത്എന്ത് അര്‍ത്ഥത്തില്‍ ആണ്.
ഓരോ അഞ്ചു വര്‍ഷക്കാലവും സര്‍ക്കാരുകള്‍ മാറി മാറി വന്നാലും കേരളത്തിനും അവിടുത്തെ ജങ്ങള്‍ക്കുംയാതൊരു പ്രയോജനവും ഇല്ല. തലപ്പത്ത് ഇരിക്കുന്നവരുടെ കീശ വീര്‍ക്കും എന്നൊരു ഗുണം ഉണ്ട്.