2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുക

വളരെ വൈകി പോയി എന്ന കാരണത്താല്‍ രക്ഷപെടുത്താന്‍ പറ്റാത്ത പല രോഗങ്ങളെ കുറിച്ച് അടുത്ത കാലത്തായി ഒരുപാടു കേട്ടു. പണം ഇല്ലാത്തതിന്റെ കാരണത്താല്‍ അല്ല ചിക്ത്സിക്കതിരുന്നത് പകരം രോഗം പിടി പെട്ട സ്ഥലം എങ്ങിനെ ഡോക്ടറെ കാണിക്കും എങ്ങിനെ വിശദീകരിക്കും എന്നുള്ള മടി കാരണം ഇന്ന് മരണത്തോട് മല്ലിടുന്ന ഒരു സ്ത്രീയുടെ കാര്യം ആണിത്. മൂത്രാശയ കാന്‍സര്‍. രോഗം കൂടുതലായി പഴുപ്പും ചോരയും വന്നു തുടങ്ങി. അപ്പോള്‍ ചികിത്സക്കായി ആശുപത്രിയില്‍ പോയപ്പോളെക്കും രോഗം ശരീരത്തെ ആകെപ്പാടെ കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു. കീമോ തരപ്പി കൊണ്ടൊന്നും ഒരു പരിഹാരവും കാണാതെ സ്ത്രീ മരണത്തോട് മല്ലടിച്ച് കഴിയുന്നു. പ്രായം അന്പതിനോടടുക്കുന്നു.


കൃത്യമായ ആഹാര ആരോഗ്യ പ്രശ്നങ്ങളും പൊതുവേ അവഗണിക്കുകയാണ് നമ്മുടെ നാട്ടില്‍. പൊതുവില്‍ സ്ത്രീകളില്‍ ആണ് രോഗങ്ങളും അണുബാധകളും കൂടുതലായി ഉണ്ടാകുന്നത്. പുറത്തു പറയാനുള്ള മടിയും ഡോക്ടറെ കാണാന്‍ ഉള്ള തുറന്നു പറയാന്‍ ഉള്ള വിഷമതകളും പല മാരക രോഗങ്ങളെയും ആണ് വരുത്തി വെക്കുന്നത്. ഇതിനു വിപരീതമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.


പ്രായം ചെല്ലുന്തോറും സ്ത്രീകളില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ അളവും കൂടുന്നു .കാരണം പണ്ടത്തെ പോലുള്ള കായിക അധ്വാനക്കുറവും പോഷകാംശങ്ങളുടെ കുറവും ആണ് ഇന്നത്തെ രോഗങ്ങള്‍ക്ക് കാരണം. പണ്ടുണ്ടായിരുന്ന ആള്‍ക്കാര്‍ ശരീരം നല്ലതുപോലെ വിയര്‍ത്തു പണി ചെയ്തിരുന്നു.അത് നടുവിന്റെയും മാസിലുകളുടെയും ബലത്തെ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ജോലികള്‍ ആയിരുന്നു . അമ്മിക്കല്ലില്‍ അരക്കുഅക, ഉരലില്‍ പൊടിക്കുക, കിണറില്‍ നിന്നും വെള്ളം കോരുക , തുണി തല്ലി നനക്കുക തുടങ്ങിയ ജോലികള്‍ എല്ലാം ഇന്ന് മെഷീനുകള്‍ ആണ് ചയ്തു തരുന്നത് .അത് കൈകളുടെ ബലത്തെ കുറക്കുന്നു. കൈ വേദന നടുവേദന തുടങ്ങി വേദനകള്‍ ഇന്നത്തെ സ്ത്രീകളുടെ കൂടെപിറപ്പായി മാറിയിരിക്കുന്നു.
ഇത് എഴുതിയപ്പോള്‍ ആണ് ഞാന്‍ എന്റെ കൈ വേദനയുടെ കാര്യം ഓര്‍ത്തത് . കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ കൈ വേദനക്കായി ഫിസിയോതറപ്പി ച്യ്തിരുന്നു. അവിടെ പരിശീലിച്ചിരുന്ന പലതും നമ്മുടെ നാട്ടില്‍ ചെയ്തിരുന്ന രീതിയിലുള്ള കാര്യങ്ങള്‍ ആയിരുന്നു. വെള്ളം കോരുന്ന പോലെ കപ്പി ഇട്ടു മുകളിലേക്കും താഴേക്കും വലിക്കുക. അമ്മിക്കല്ലില്‍ അരക്കുന്ന രീതി തുടങ്ങിയ.
ഇന്നത്തെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ കാരണം പല രോഗങ്ങളും നമുക്ക് പിടിപെടുന്നു. നിസ്സാരം എന്ന് കരുതി പലതും നമ്മള്‍ തള്ളിക്കലയുംപോള്‍ ആയിരിക്കും അത് ശക്തിയോടു കൂടി തിരികെ വരുന്നത്.


ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മറ്റൊരു രോഗമാണ് ഡിപ്രഷന്‍. അണുകുടുംബങ്ങളില്‍ ഉണ്ടാകുന്ന ഒരു രോഗമാണിത് എന്നാണ് പൊതുവിലുള്ള ഒരു പറച്ചില്‍. വര്‍ത്തമാനം പറയാനും കൂട്ട് കൂടാന്‍ ആളില്ലാതെ വരുമ്പോള്‍ പതുക്കെ പതുക്കെ വേണ്ടാത്ത ചിന്തകളിലേക്ക് മനസ് ഓടുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു രോഗമാണിത്. കൂട്ടുകുടുംബങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പരസ്പര സഹകരണവും സഹായവും ഉണ്ടായിരുന്നിടത്ത് ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒരു കാരണമാകാം.


ഇന്നത്തെ സ്ത്രീകളില്‍ ഉണ്ടാകുന്ന പലതരം കാന്‍സരുകള്‍ വന്ധ്യത തുടങ്ങിയ വയ്ക്ക് പ്രധാന കാരണം ഹോര്‍മോണുകളുടെ വ്യതിയാനം ആണ്.പതിവായുള്ള ചെക്ക് അപ്പും പ്രായത്തിനു അനുയോജ്യമായ ആഹാരവും കൊണ്ട് രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്തുവാന്‍ സാധിക്കും. ഒരുദിവസം എട്ടു ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കുകയും വേണം. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍ പല തരത്തിലുള്ള മൂത്രാശയ രോഗങ്ങളും കണ്ടു വരുന്നതായി പഠനങ്ങള്‍ പറയുന്നു. മൂത്രാശയതോടന്ബന്ധിച്ചുള്ള മസിലുകളുടെ ബലം കുറയുന്നതും ഈസ്ട്രോജന്‍ ന്റെ അളവിലുണ്ടാകുന്ന വാതിയനവും അണിതിനു കാരണം. ഇതിനു പരിഹാരമായി ചെറിയ ഡോസുകള്‍ അടങ്ങിയ ഈസ്ട്രജന്‍ ഗുളികകള്‍ കഴിക്കുക എന്നുള്ളതാണ്. നിര്‍ബന്ധമായും എല്ലാ സ്ത്രീകളും ഓരോ വര്‍ഷവും ഒരു ഗൈനക്കോളജിസ്ടിന്റെ അടുത്ത് പോയി പരിശോധനകള്‍ നടത്തുക. തുടര്‍ന്ന് അവര്‍ പറയുന്നപോലെ മരുന്ന് കഴിക്കുക. അതേപോലെ തന്നെ ജനറല്‍ ചെക്ക് അപ്പും നടത്തി നമ്മുടെ ശരീരം ഫിറ്റ്‌ ആണെന്നും ബോധ്യപ്പെടുത്തുക. കൃത്യമായ ഭക്ഷണവും വെള്ളവും വ്യായാമവും കൊണ്ട് ശരീരത്തിന്റെ ഒരു പരിധി വരെ ആരോഗ്യത്തോടെ സൂക്ഷിക്കാം.


http://www.paadheyam.com/OnlineMagazine/Article.aspx?mid=22&lid=feb2010