ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അമ്മ ആകുമ്പോള്‍ ആണ് . അമ്മ എന്ന ഒരു വിളിയില്‍ നിന്നും കിട്ടുന്ന സുഖം ഒരു സ്ത്രീക്ക് മറ്റൊന്നിലും നിന്ന് ലഭിക്കുനില്ല. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ അമ്മ ആകുക എന്നത് ഒരു മഹാ സംഭവം ആയിട്ടാണ് എല്ലാവരും കരുതുന്നത്. പണ്ട് കാലങ്ങളില്‍ പത്തും പതിനഞ്ചും മക്കള്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇന്ന് കുസൃതി ആയ ഒരു മകളെ തന്നെ വളര്‍ത്തിയെടുക്കാന്‍ പാടുപെടുന്ന അമ്മമാരുടെ കഥകള്‍ (ഞാന്‍ ഉള്‍പ്പെടെ ) ആണ് കേല്ലകാന്‍ ഉള്ളത്. അപ്പോള്‍ പതിനഞ്ചു എണ്ണത്തെ എങ്ങിനെ വളര്‍ത്തി വലുതാക്കി എന്നലോചിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ ചില മുന്‍കരുതലുകള്‍ എടുക്കെണ്ടാതയുന്ദ്. ഒരു ഡോക്ടറെ കണ്ടു ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തുക. ശാരീരികമായും മാനസികമായും ഉള്ള തയരെടുപ്പന് അടുത്തതായി വേണ്ടത്. വിവാഹം കഴിഞ്ഞു കുട്ടികള്‍ ഉണ്ടാകുന്നതിനായി അധികം താമസം വരുത്തരുത് എന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത് . ആവശ്യം ഉള്ളപ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. ഗര്‍ഭം അലസിപ്പിക്കല്‍( abortion ) മൂലം ഗര്‍ഭപാത്രത്തിനു ക്ഷതം സംഭവിക്കാന്‍ ഇടയുണ്ട്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഗര്‍ഭ ധാരണ ശേഷി യും കുറയുകയും ഇല്ലാതാവുകയും ചെയുന്നു. നല്ല വൈദ്യ സഹായവും ആരോഗ്യകരമായ ഭക്ഷണവും കൊണ്ട് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനു ജന്മം നല്കാന്‍ പറ്റു.ആവശ്യത്തിനു വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുക. ഫോളിക് ആസിഡും കാത്സ്യവും ഈ സമയത്ത് ശരീരത്തിന് വളരെ ആവശ്യമാണ്. ഇല കറികളിലും ഓറഞ്ച് ജൂസിലും ധന്യങ്ങളിലും ഇത് അടഗിയിട്ടുന്ദ്. അത് കൂടാതെ ഡോക്ടര്‍ നിര്‍ ദേശി ക്കുന്നതിന് അനുസരിച്ച് ഗുളികളും കഴിക്കണം. അതുമൂലം കുട്ടികളില്‍ നട്ടെല്ലിന്റെയും തലച്ചോറിന്റെയും ശെരിയായ വളര്‍ച്ചയെ സഹായിക്കും.
ഈ സമയത്ത് ശരീരത്തില്‍ കാര്യമായ പല മാറ്റങ്ങളും നടക്കുന്നു. ഹോര്‍മോണുകളുടെ വത്യാസം ക്ഷീണം, ശര്‍ ദ്ദില്‍, ഓക്കാനം, ചില ആഹാരങ്ങള്‍ കഴിക്കാനുള്ള മോഹം തലവേദന, മൂഡ് സ്വിങ്ങ്സ് , നെഞ്ച് എരിച്ചില്‍, മലം പോകാതെ ഇരിക്കല്‍ എന്നിവ ആണ് പ്രധാനമായും. ആദ്യത്തെ മാസങ്ങളില്‍ ശരീര ഭാരം കുറയുകയും ക്രമേണ കൂട്ക്കൊണ്ടിരിക്കുകയും ചെയുന്നു. ഓരോ സ്ത്രീകളുടെയും ഗര്‍ഭാവസ്ഥ തികച്ചും വത്യസ്തം ആയിരിക്കും മറ്റൊരാളില്‍ നിന്നും. സ്വന്തം അനുഭവത്തില്‍ നിന്ന് മാത്രം അനുഭവിക്കാനും ആസ്വദിക്കാനും പറ്റുന്ന തികച്ചും വത്യസ്തമായ ഒരു അനുഭൂതി ആണ് ഈ കാലം.
നാലാമത്തെ ആച്ഴയില്‍ ആണ് കുഞ്ഞിന്റെ നട്ടെല്ലുകളും തലച്ചോറും ഹൃദയവും രൂപം കൊള്ളുക മാത്രമേ ചെയൂ. കാലിന്റെ പാദം ഒരു പൂമൊട്ടുപോലെ രൂപം കൊള്ളും.
എട്ടാമത്തെ ആച്ഴയില്‍ ശരീരത്തിന്റെ പുറം ഭാഗങ്ങള്‍ രൂപം കൊള്ളും. ഇപ്പോള്‍ മുതല്‍ ആണ് ഒരു കുഞ്ഞിറെ ഏകദേശ രൂപം ആകുന്നത്. ഹൃദയം ഒരു തലത്തില്‍ മിടിക്കാന്‍ തുടങ്ങുന്നത് ഈ സമയത്ത് ആണ്. കാലിന്റെയും കൈകളുടെയും നീളം ക്രമേണ കൂടുകയും വിരലുകള്‍ രൂപപ്പെടുകയും ചെയുന്നു. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് എട്ടാമത്തെ ആച്ഴ കഴിയുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ചില രാജ്യങ്ങളില്‍ ഈ സമയത്തെ സ്കാനില്‍ കുട്ടിയുടെ ലിംഗം അറിയാന്‍ സാധിക്കും. പൊക്കിള്‍ക്കൊടി പൂര്‍ണ്ണമായും കാണാന്‍ സാധിക്കുന്നു, കുട്ടിയുടെ കണ്പോലകളും മുഖവും വികസിച്ചു വരുന്നതും ഇപ്പോള്‍ ആണ്. കണ്ണിന്റെ കൃഷ്ണ മണികള്‍ ഉണ്ടാകാനായി കണ്ണുകള്‍ അടച്ചു വെച്ചിരിക്കുന്നു. ഈ സമയത്ത് കുഞ്ഞിനു മൂന്നു ഇഞ്ച് നീളം കാണും.
www.paadheyam.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ