2009, നവംബർ 26, വ്യാഴാഴ്‌ച

പ്രസിദ്ധീകരിച്ച ലേഖനം

പാഥേയം ലേഖനം ലിങ്ക്
ഡിസംബര്‍ ലക്കം പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന ലേഖനം .

"
എനിക്കിത് വേണ്ട.".. എന്ന കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ വളരെ വിരളമാണ്. ഭക്ഷണം കഴിക്കാന്‍ പൊതുവെ കുട്ടികള്ക്ക് മടിയാണ്. അപ്പോള്‍ പിന്നെ ഇഷ്ട്ടമില്ലാത്ത ആഹാരം ഉണ്ടാക്കി കൊടുത്താലത്തെ അവസ്ഥ പിന്നെ പറയുക വയ്യ.

പോഷകാഹാരങ്ങളുടെ കുറവ് കുട്ടികളിലും മുതിര്‍ന്നവരിലും പലതരത്തിലുള്ള രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. പച്ചക്കറികളിലും പാലിലും അടങ്ങിയിരിക്കുന്ന പല പോഷകാംശങ്ങളും കുട്ടികളുടെ ബുദ്ധിയും വളര്‍ച്ചയെയും സഹായിക്കുന്ന താണ് എന്ന് പഠനഗല്‍ തെളിയിച്ചിട്ടുണ്ട്.

ഇന്നത്തെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും സോഫ്റ്റ്‌ ഡ്രിങ്ക്സും കുട്ടികളുടെ വിശപ്പിനെ തന്നെ ഇല്ലാതാക്കുന്നു.. പല്ലുകളുടെയും എല്ലുകളുടെയും ബലത്തിനായി പാലും മുട്ടയും പോലെ ഉള്ള സമീകൃത ആഹാരങ്ങള്‍ ആണ് കഴിക്കേണ്ടത്.

കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ കുപ്പിപ്പാലും തുടര്‍ന്ന് സെറിലക്കും ഫാരരെസ്കും ആണ് കൊടുക്കുന്നത് അതേസമയം പഴയ തലമുറയില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അമ്മിഞ്ഞ പ്പാലും പഞ്ഞപ്പുല്ല് കുറുക്കിയതും ആയിരുന്നു ആഹാരം. ചോറ് ഉണ്ണാന്‍ തുടങ്ങി ക്കഴിഞ്ഞാല്‍ പിന്നെ ചോറ് നല്ലപോലെ കൈ കൊണ്ടു ഞെരുടി യതും നെയ്യും പപ്പടവും ചേര്‍ത്തും നല്‍കിയിരുന്നു.

കുറഞ്ഞത് ആറ് മാസം വരെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കണം എന്ന് വൈദ്യശാസ്ത്രം നിഷ്കര്‍ഷിക്കുന്നു. ആദ്യത്തെ ഒരു വര്‍ഷം വരെയും മൂന്നു വര്ഷം വരെയും പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളെ ക്കാളും രോഗ പ്രതിരോധ ശേഷി കൂടുതല്‍ ആണ് എന്ന് ശാസ്ത്രം പറയുന്നു.

മഴവില്ലിന്റെ നിറങ്ങളുള്ള ഭക്ഷണ സാധങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ഇപ്പോളുള്ള പല ഡോക്ടര്‍ മാരും നിര്‍ദേശിക്കുന്നു.
പച്ചക്കറികളും പഴങ്ങളും പാലും മുട്ടയും അട്നഗിയ സമ്പൂര്‍ണ്ണ ആഹാരം കുട്ടികളുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കു വഹിക്കുന്നു.
കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ കാര്‍ബോ ഹൈഡ് റേറ്റ്സ് ,പ്രോടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവ ആവശ്യമാണ്. അരി ആഹാരങ്ങള്‍, ഗോതമ്പ്, രാഗി തുടങ്ങിയവയില്‍ ധാരാളം കാര്‍ബോ ഹൈഡ്റേറ്റ് കള്‍ അടങ്ങിയിട്ടുണ്ട്.പയര്‍ പരിപ്പ്,പാല്‍,മുട്ട,മീന്‍ എന്നിവയില്‍ ധാരാളം പ്രോടീനുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വൈറ്റമിനുകളും, ധാതുക്കളും ന്നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഒരു കുട്ടിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു.

കുട്ടികള്‍ എന്ന് ഉദ്ദേശിക്കുന്നത് ആറ് മാസം മുതല്‍ പന്ത്രണ്ടു പതിമൂന്നു വരെ യുള്ള വരെ ആണ്.
ഇന്നത്തെ കുട്ടികളുടെ ഭക്ഷണ രീതിയില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. ആവിയില്‍ വേവിച്ച ഭക്ഷണം കുട്ടികളുടെ ദഹനത്തിന് നല്ലതാണു. കൊച്ചു കുട്ടികള്‍ക്ക്‌ പച്ചക്കറികള്‍ ആവിയില്‍ വേവിച്ചു അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്ത്തു നല്കാം. അതേപോലെ ഇഡലി യും നല്ലതാണ്. പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് കൊണ്ട് ശരിരത്തിനു ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നു .

പുളിയും, എരിവും, മധുരവും അടങ്ങിയ എല്ലാ രസങ്ങളും രുചിക്കെനതാണ്.
ഇതില്‍ കുട്ടികള്‍ക്കിഷ്ട്ടമുള്ള ഒരു ബ്രഡ്റോസ്റ്റ് ഉണ്ടാക്കുന്ന വിധം ആണ് ചുവടെ ചേര്‍ക്കുന്നത്.

ആവശ്യമായ സാധങ്ങള്‍

കോഴിമുട്ട -ഒരെണ്ണം
ബ്രഡ് - ഒരു പാക്കറ്റ്
പാല്‍- ഒരു കപ്പ്‌
നെയ്യ്- രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

കോഴിമുട്ട നന്നായി അടിച്ച് പതപ്പിച്ചു അതിലേക്കു പാലും പഞ്ചസാരയും ചേര്ക്കുക.
ദോശ കല്ല്‌ ചൂടാകുമ്പോള്‍ നെയ്യ് പുരട്ടുക.
ഒരു സ്ലൈസ് ബ്രഡ് മേല്‍പ്പറഞ്ഞ മിശ്രിതത്തില്‍ മുക്കി ദോശ കല്ലില്‍ ഇട്ടു ഇരുവശവും നല്ലപോലെ മോരിചെടുക്കുക.
ഇത് ഒരു ഇട ഭക്ഷണമായും രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് യും കഴിക്കാം.










അഭിപ്രായങ്ങളൊന്നുമില്ല: