2009, നവംബർ 26, വ്യാഴാഴ്‌ച

പ്രസിദ്ധീകരിച്ച ലേഖനം

പാഥേയം ലേഖനം ലിങ്ക്
ഡിസംബര്‍ ലക്കം പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന ലേഖനം .

"
എനിക്കിത് വേണ്ട.".. എന്ന കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ വളരെ വിരളമാണ്. ഭക്ഷണം കഴിക്കാന്‍ പൊതുവെ കുട്ടികള്ക്ക് മടിയാണ്. അപ്പോള്‍ പിന്നെ ഇഷ്ട്ടമില്ലാത്ത ആഹാരം ഉണ്ടാക്കി കൊടുത്താലത്തെ അവസ്ഥ പിന്നെ പറയുക വയ്യ.

പോഷകാഹാരങ്ങളുടെ കുറവ് കുട്ടികളിലും മുതിര്‍ന്നവരിലും പലതരത്തിലുള്ള രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. പച്ചക്കറികളിലും പാലിലും അടങ്ങിയിരിക്കുന്ന പല പോഷകാംശങ്ങളും കുട്ടികളുടെ ബുദ്ധിയും വളര്‍ച്ചയെയും സഹായിക്കുന്ന താണ് എന്ന് പഠനഗല്‍ തെളിയിച്ചിട്ടുണ്ട്.

ഇന്നത്തെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും സോഫ്റ്റ്‌ ഡ്രിങ്ക്സും കുട്ടികളുടെ വിശപ്പിനെ തന്നെ ഇല്ലാതാക്കുന്നു.. പല്ലുകളുടെയും എല്ലുകളുടെയും ബലത്തിനായി പാലും മുട്ടയും പോലെ ഉള്ള സമീകൃത ആഹാരങ്ങള്‍ ആണ് കഴിക്കേണ്ടത്.

കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ കുപ്പിപ്പാലും തുടര്‍ന്ന് സെറിലക്കും ഫാരരെസ്കും ആണ് കൊടുക്കുന്നത് അതേസമയം പഴയ തലമുറയില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അമ്മിഞ്ഞ പ്പാലും പഞ്ഞപ്പുല്ല് കുറുക്കിയതും ആയിരുന്നു ആഹാരം. ചോറ് ഉണ്ണാന്‍ തുടങ്ങി ക്കഴിഞ്ഞാല്‍ പിന്നെ ചോറ് നല്ലപോലെ കൈ കൊണ്ടു ഞെരുടി യതും നെയ്യും പപ്പടവും ചേര്‍ത്തും നല്‍കിയിരുന്നു.

കുറഞ്ഞത് ആറ് മാസം വരെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കണം എന്ന് വൈദ്യശാസ്ത്രം നിഷ്കര്‍ഷിക്കുന്നു. ആദ്യത്തെ ഒരു വര്‍ഷം വരെയും മൂന്നു വര്ഷം വരെയും പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട്. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളെ ക്കാളും രോഗ പ്രതിരോധ ശേഷി കൂടുതല്‍ ആണ് എന്ന് ശാസ്ത്രം പറയുന്നു.

മഴവില്ലിന്റെ നിറങ്ങളുള്ള ഭക്ഷണ സാധങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ഇപ്പോളുള്ള പല ഡോക്ടര്‍ മാരും നിര്‍ദേശിക്കുന്നു.
പച്ചക്കറികളും പഴങ്ങളും പാലും മുട്ടയും അട്നഗിയ സമ്പൂര്‍ണ്ണ ആഹാരം കുട്ടികളുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കു വഹിക്കുന്നു.
കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ കാര്‍ബോ ഹൈഡ് റേറ്റ്സ് ,പ്രോടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവ ആവശ്യമാണ്. അരി ആഹാരങ്ങള്‍, ഗോതമ്പ്, രാഗി തുടങ്ങിയവയില്‍ ധാരാളം കാര്‍ബോ ഹൈഡ്റേറ്റ് കള്‍ അടങ്ങിയിട്ടുണ്ട്.പയര്‍ പരിപ്പ്,പാല്‍,മുട്ട,മീന്‍ എന്നിവയില്‍ ധാരാളം പ്രോടീനുകളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വൈറ്റമിനുകളും, ധാതുക്കളും ന്നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഒരു കുട്ടിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു.

കുട്ടികള്‍ എന്ന് ഉദ്ദേശിക്കുന്നത് ആറ് മാസം മുതല്‍ പന്ത്രണ്ടു പതിമൂന്നു വരെ യുള്ള വരെ ആണ്.
ഇന്നത്തെ കുട്ടികളുടെ ഭക്ഷണ രീതിയില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. ആവിയില്‍ വേവിച്ച ഭക്ഷണം കുട്ടികളുടെ ദഹനത്തിന് നല്ലതാണു. കൊച്ചു കുട്ടികള്‍ക്ക്‌ പച്ചക്കറികള്‍ ആവിയില്‍ വേവിച്ചു അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്ത്തു നല്കാം. അതേപോലെ ഇഡലി യും നല്ലതാണ്. പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് കൊണ്ട് ശരിരത്തിനു ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നു .

പുളിയും, എരിവും, മധുരവും അടങ്ങിയ എല്ലാ രസങ്ങളും രുചിക്കെനതാണ്.
ഇതില്‍ കുട്ടികള്‍ക്കിഷ്ട്ടമുള്ള ഒരു ബ്രഡ്റോസ്റ്റ് ഉണ്ടാക്കുന്ന വിധം ആണ് ചുവടെ ചേര്‍ക്കുന്നത്.

ആവശ്യമായ സാധങ്ങള്‍

കോഴിമുട്ട -ഒരെണ്ണം
ബ്രഡ് - ഒരു പാക്കറ്റ്
പാല്‍- ഒരു കപ്പ്‌
നെയ്യ്- രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

കോഴിമുട്ട നന്നായി അടിച്ച് പതപ്പിച്ചു അതിലേക്കു പാലും പഞ്ചസാരയും ചേര്ക്കുക.
ദോശ കല്ല്‌ ചൂടാകുമ്പോള്‍ നെയ്യ് പുരട്ടുക.
ഒരു സ്ലൈസ് ബ്രഡ് മേല്‍പ്പറഞ്ഞ മിശ്രിതത്തില്‍ മുക്കി ദോശ കല്ലില്‍ ഇട്ടു ഇരുവശവും നല്ലപോലെ മോരിചെടുക്കുക.
ഇത് ഒരു ഇട ഭക്ഷണമായും രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് യും കഴിക്കാം.










2009, നവംബർ 23, തിങ്കളാഴ്‌ച

മന്ത്രി വചനങ്ങള്‍....

Link

ഇന്നത്തെ
ഒരു പ്രധാന മലയാള ടോനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.
നമ്മുടെ നാട്ടിലെ ഒരു മന്ത്രി മുഖ്യന്‍ നടത്തിയ വാര്ത്ത സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണിത്.
നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈയില്‍ പണം ഉണ്ട്. പണം എവിടെ നിന്നോ പമ്പ് ചെയുകയാണ്. അത്എവിടെ നിന്നാണ് എന്നറിയില്ല. അത് കൊണ്ടാണ് നാട്ടിലെ അരിക്കും സാധങ്ങള്‍ക്കും വിലകൂടിയിട്ടും ആരുംപട്ടിനികിടക്കാതത് .ഒരു മന്ത്രി ഇങ്ങനെ പറയണം എന്നുണ്ടെങ്കില്‍ സാധാരണ ക്കാരന്റെ ഗതി എന്താണ് നമ്മുടെനാട്ടില്‍.
ആഹാരം കഴിക്കണമെങ്കില്‍ എത്ര രൂപ ആയാലും അറിയും അത്യാവശ്യ സാധങ്ങളും വാങ്ങാതെ ജീവിതംമുന്നോട്ടു പോവില്ല. അരിക്ക് എത്ര രൂപ ആയാലും ഒരു ചോര ഉണ്ണാതെ ഒരു നേരം പോലും ഒരു മലയിക്ക്ജീവിക്കാന്‍ പ്രയാസം ആണ്.
അപ്പോള്‍ പിന്നെ അരി വാങ്ങാതെ അവന്‍ എന്ത് ചെയ്യും. കടം വാങ്ങിയും പിച്ച എടുത്തും അവന്‍ ഒരുനേരത്തെഅരി വാങ്ങും.

കേരളthile റേഷന്‍ കടകളില്‍ കരിഞ്ചന്ത വ്യാപാരം നടക്കുന്‍നാഥ് കേന്ദ്ര ത്തിന്റെ ശ്രദ്ധയില്‍ പെടിട്ടുന്ടെന്നും മന്ത്രി പറയുന്നു. അത് മന്ത്രിയുടെ കണ്ണില്‍ പെട്ടിട്ടില്ല എന്നാണല്ലോ അതിന്റെ അര്ത്ഥം. അദേഹത്തിന്റെ കണ്ണില്‍ പെട്ടാല്‍ അതിന് പിന്നെ ആര് പറഞ്ഞാലും ഒരു മാറ്റവും ഇല്ലാതെ നടപടി എടുക്കും എന്നാണ് പറയുന്നത്.
പാവപെട്ടവനു കിട്ടേണ്ട അറിയും പഞ്ചസാരയും മണ്ണെണ്ണയും കരിചന്തയില്‍ വിള്‍ക്കുന്നുട് എന്ന് ഏതൊരു പൊട്ടാക്കണ്ണനും അറിയാവുന്ന കാര്യം ആണ്. അത് ഇനും ഇന്നലെയും തുടങ്ങിയ
കാര്യങ്ങള്‍ അല്ല.

പിന്നെ ഡല്‍ഹിയില്‍ കരിമ്പ് കര്‍ഷകര്‍ നടത്തിയ റാലി അക്രമാസക്തം ആയതുകൊണ്ടാണ് അവരുടെ ആവശ്യങ്ങള്‍മന്ത്രി സഭ അന്ഗീകരിച്ചത് എന്നും മന്ത്രി പറയുന്നു. ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നത് നാട്ടില്‍ അക്രമവുംഅഴിഞ്ഞട്ടവും നടത്തിയാല്‍ മാത്രമെ കാര്യങ്ങള്‍ അംഗീകാരം കിട്ടു എന്നുള്ളതാണോ?
അപ്പോള്‍ കേരളത്തില്‍ സാധാരണക്കാര്‍ വാളും ബോംബും കത്തിയും ഉപയോഗിച്ചു നടത്തുന്ന അക്രമങ്ങള്‍ ക്ക്പിന്തുണ പ്രഖ്യാപിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തത്.

അങ്ങിനെ ആണേല്‍ കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട വികസനത്തിന്‌ വേണ്ടി വിനിയോഗിക്കേണ്ട എത്രയോകോടികളാണ് ലാപ്സ് ആയി പ്പോയത്?
ആരാണ് ഇതിന് ഉത്തര വാദികള്‍. പാവപ്പെട്ട ജങ്ങള്‍ക്ക് കിട്ടേണ്ട പണം അത് വിനിയോഗിക്കാതെ ഇരിക്കുന്നത്എന്ത് അര്‍ത്ഥത്തില്‍ ആണ്.
ഓരോ അഞ്ചു വര്‍ഷക്കാലവും സര്‍ക്കാരുകള്‍ മാറി മാറി വന്നാലും കേരളത്തിനും അവിടുത്തെ ജങ്ങള്‍ക്കുംയാതൊരു പ്രയോജനവും ഇല്ല. തലപ്പത്ത് ഇരിക്കുന്നവരുടെ കീശ വീര്‍ക്കും എന്നൊരു ഗുണം ഉണ്ട്.

ജാനുവും സരസുവും.......................(കഥ )

തുറന്നിട്ട ജാലകത്തിലൂടെ വീശിയ കാറ്റില്‍ ഒരു തേങ്ങലിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ജനുവേടത്തി ഓടിഎത്തിയത്. എന്തെ കുഞ്ഞേ നീ ഇങ്ങനെ തനിചിരിക്കുന്നത്?

രുന്നു കരയുവാണോ?
എന്താ ഇപ്പോള്‍ ഇങ്ങനെ ?

ഒരു പത്തു ചോദ്യങ്ങള്‍ തുടരെ തുടരെ ചോദിച്ചപ്പോള്‍എന്റെ തേങ്ങലിനു അല്പം കൂടി ശക്തിയാര്‍ജ്ജിച്ചു.

അന്വേഷിച്ചു നടന്ന ഒരാളുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഉണ്ടായ വിമ്മിഷ്ട്ടമാണ് ഇപ്പോള്‍ തേങ്ങലായിപുറത്തേക്ക് വന്നത്.

കേട്ട വാര്‍ത്ത എങ്ങിനെ ജനുവേടതിയെ അറിയിക്കും എന്നതും എങ്ങിനെ അവരെ ആശ്വസിപ്പിക്കും എന്നതും ആണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

എന്നെ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ജനുവേടത്തി ആവശ്യപ്പെട്ട ഒരുകാര്യം, ഞാന്‍ കണ്ടുപിടിച്ചപ്പോള്‍ ഇനിഅതെങ്ങിനെ അവരെ അറിയിക്കും ഞാന്‍. എനിക്ക് അത് അവരെ പറഞ്ഞു മനസിലാക്കാന്‍ പറ്റണേ എന്നദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന .

രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബസ്സ് യാത്രയില്‍ കളഞ്ഞു കിട്ടിയ ഒരു മധ്യ വയസ്ക ആയിരുന്നു ജനുവേടത്തി.

വീട്ടുകാരും ബന്ധ്ക്കളും ആരെന്നാരിയാതെ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത അവരെ ഞാന്‍ എന്റെ കൂടെകൂട്ടി. അത്യാവശ്യം മരുന്നും ആഹാരവും കഴിച്ചു തല ഒന്നു പൊങ്ങിയപ്പോള്‍ അത്യാവശ്യം കാര്യങ്ങള്‍ചോദിച്ചറിഞ്ഞു. വൈക്കത്തിനടുത്തുള്ള ഒരു കര്ഷക കുടുംബമായിരുന്നു അവരുടേത്. പറയാനായി ആരും ഇന്നുജീവിച്ചിരിപ്പില്ല ,കല്യാണവും കഴിച്ചില്ല .ആകെ ഉണ്ടായിരുന്നത് സരസു എന്നൊരു കൂട്ടുകാരിയാണ്‌. അവര്നുആകെ ഉള്ള ബന്ധു. മകന്റെ കല്യാണം കഴിഞ്ഞതോടെ അവരും വീട്ടില്‍ അധികനാള്‍ നിന്നില്ല. വീടുപേക്ഷിച്ച്യാത്രയായി. അതോടെ ജനുവേടതിയും സരസുവിനെ അന്വേഷിച്ചു യാത്രിറങ്ങി. യാത്രക്കിടയിലാണ് എന്റെകൈയില്‍ കിട്ടിയത്.

അന്ന് മുതലുള്ള പറച്ചിലാണ്‌ മോളെ സരസുവിനെ അന്വേഷിക്കണേ എന്ന്. അതിനായി കൈയില്‍ ഉണ്ടായിരുന്നഒരു പഴയകാല ചിത്രവും തന്നു. കുറച്ചു നാളായി ഞാനും അന്വേഷണം നടത്തി. കുറച്ചു ദിവസം മുന്പ് കിട്ടിയവിവരം അനുസരിച്ച് അവരെ കായംകുളത്ത് ഉള്ള ഒരു അനാഥാലയത്തില്‍ ഉള്ളതായി അറിഞ്ഞു. വരുന്നശനിയാഴ്ച പോകാന്‍ ഇരുന്നപ്പോളാണ് വാര്‍ത്ത.
സരസുവും ജാനുവേടതിയും കൂടെ കുട്ടിക്കാലത്ത് പാടിനടന്നിരുന്ന പാട്ടുകളും കഥകളും ഇടയ്ക്കിടയ്ക്ക്പറയാറുണ്ട്. പാടത്തു പണിയാന്‍ പോയതും വൈക്കോലും നെല്ലും ഉണങ്ങാന്‍ ഇട്ടപ്പോള്‍ തുലാവര്‍ഷംപെയ്തതും.

ജനുവേടത്തിയെ കിട്ടിയപ്പോലാണ് എനിക്കും ആരും ഇല്ല എന്നൊരു തോന്നല്‍ ഉണ്ടയിതുടങ്ങിയത്. അതിനെക്കുറിച്ച് പറയുമ്പോള്‍ ജനുവേടത്തി പറയും ഇപ്പോള്‍ മോള്‍ക്ക്‌ എന്നെ കിട്ടിയില്ലേ .........
എല്ലാ കാര്യങ്ങളും നോക്കിക്കണ്ട്‌ ചെയുന്ന ഒരു ഒരു വീട്ടമ്മയാണ് ജനുവേടത്തി ഇന്നിപ്പോള്‍. അമ്മ തന്നെ.

പ്രഭാത ഭക്ഷണം കഴിഞ്ഞു ഞാന്‍ ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് ഫോണ്‍ വന്നത്.

വേഗം ഒരു ടാക്സി വിളിച്ചു ഏര്‍പ്പടക്കിയത്തിനു ശേഷം ജനുവേടതിയോടു വേഗം ഒരുങ്ങിക്കൊള്ളന്‍ പറഞ്ഞു. നമുക്കു ഒരിടം വരെ പോണം. വേഗം വസ്ത്രം ധരിച്ചു വരൂ എന്ന് പറഞ്ഞു.
എവിടെക്കാ..............

ഞാനും വരേണ്ടത് അത്യാവശ്യമാണോ?
ഇന്നത്തേക്ക് തിരികെ വരുമോ? വസ്തരം വല്ലതും കൈയില്‍ കരുതണോ?
ഇങ്ങനെയുള്ള ചോദ്യതിനിടക്ക് വേണ്ട എന്ന് പറഞ്ഞു.
വീട് പൂട്ടി ഇറങ്ങിയപ്പോള്‍ വഴിമുഴുവനും എന്ത് പറയണം എന്ന് മനസ്സില്‍ കണക്കു കൂട്ടി .
യാത്രിഇല വാ തോരാതെ ഓരോന്ന് പറഞ്ഞിരുന്ന ജനുവേടത്തിയോടു പതുക്കെ കാര്യം അവതരിപ്പിച്ചു .
ജനുവേടത്തി , നമ്മള്‍ വളരെ പ്രധാന പ്പെട്ട ഒരു കാര്യത്തിനു പോകുവാന്. ഞാന്‍ പറയാന്‍ പോകുന്നത് വിഷമം ഉള്ള കാര്യമാണ്. എന്നൊക്കെ ആമുഖം കൊടുത്തു. അപ്പോളേക്കും എന്തോ വളരെ ആപത്തു പിണഞ്ഞ മട്ടില്‍ എന്റെ കൈയില്‍ പിടിച്ചു.
മോളെ സരസുവിന്റെ വിവരം വല്ലതും കിട്ടിയോ ?
എവിടാ അവള്‍?
അവള്ക്ക് ഞാന്‍ വെച്ചിട്ടുണ്ട്. കാണട്ടെ. എന്നെ കൊണ്ടുപോകാതെ പോയതിനു ഞാന്‍ ഇനി മിണ്ടുക ഇല്ല നോക്കിക്കോ..............
ഇങ്ങനെ പറഞ്ഞപ്പോള്‍ njaan പറഞ്ഞു കണ്ടു പിടിച്ചു .നമ്മള്‍ അങ്ങോട്ടക്കാണു പോകുന്നെ. പിന്നെ സന്തോഷത്തോടെ അവര്‍ കാറിന്റെ സീടിലേക്ക് ചാഞ്ഞു കിടന്നു. ഏതോ സ്വപ്നത്തിലെന്ന പോലെ മുഖത്ത് ഒരു പുഞ്ചിരിയും മായാതെ നിന്നു.....
കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഞാന്‍ ഇറങ്ങി അപ്പുറത്തെ വാതില്‍ തുറന്നു ജനുവേടതിയെ ഇറങ്ങാന്‍ വിളിച്ചു. രണ്ടുമൂന്നു തവണ വിളിച്ചിട്ടും ഇറങ്ങാതെ ആയപ്പോള്‍ കുലുക്കി വിളിച്ചു. അപ്പോളേക്കും തല ഒരു വശത്തേക്ക് മറിഞ്ഞു. അപ്പോളും മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരി മായാതെ അവിടെ ഉണ്ടായിരുന്നു.
സരസുവിന്റെ കണ്ടുപിടിച്ചു എന്ന സന്തോഷത്തില്‍ ജനുവേടതിയും എന്നെ വിട്ടു പോയി........................
............




2009, നവംബർ 19, വ്യാഴാഴ്‌ച

എന്റെ ജല്പ്പനങ്ങള്‍

വീണ്ടും മഴതുള്ളിയിലേക്ക് സ്വാഗതം.
പല മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്നു ഞാന്‍ ബ്ലോഗില്‍ കയറി.
എന്തുകൊണ്ടോ മനസിന്‌ ഒരു മടുപ്പ് കാരണം എഴുതാന്‍ പറ്റിയിരുന്നില്ല. പല ആശയങ്ങളും മനസ്സില്‍ വന്നുകൂടിയിരുന്നു എങ്കിലും എന്തോ ഒരു തടസം അനുഭവപ്പെട്ടു. പകല്‍ സമയത്തെ തിരക്കും പിന്നെ എന്റെ തന്നെകൂടപ്പിറപ്പായ മടിയും.
മാസത്തില്‍ രണ്ടു തവണ നാട്ടുപച്ച മാഗസിന് വേണ്ടി നല്കുന്ന പാചക കുറിപ്പുകള്‍ എഴുതാന്‍ ആണ് ഞാന്‍ആകെ മിനകെട്ടിരുന്നത്. അതും പാചക പരീക്ഷനഗല്‍ നടത്തി നോക്കിയിട്ട് വേണം അത് കുറിക്കാന്‍ എന്ന് കൂടിഓര്‍ക്കണം. അത്രയും പോലും ചെയ്യാന്‍ നിന്നെ കൊണ്ടു വയ്യേ എന്നാണ് ഭര്‍ത്താവിന്റെ ചോദ്യം. നമുക്കളെഅറിയൂ നമ്മുടെ പാടു.
എന്താ ഇയാള്‍ക്ക് ഇത്ര വല്യ തിരക്ക് എന്ന് പല കൂട്ടുകാരും ചോദിച്ചു. എനിക്ക് തന്നെ അറിയില്ല എങ്ങിനെസമയം പോകുന്നു എന്ന്.
രാവിലെ എണീറ്റ്‌ ( രാവിലെ എന്ന് പറയുമ്പോള്‍ നാട്ടിലെ പോലെ അതി രാവിലെ ഒന്നും അല്ല കേട്ടോ ഒരു എട്ടരഒന്‍പത് ഒന്‍പതര അതില്‍ കൂടുതല്‍ ഒട്ടും പോവില്ല ) ആദ്യം ചെയ്യുക ഓര്‍ക്കുട്ട് പരതും, മെയില് ചെക്ക് ചെയ്യുംപിന്നെ വേണ്ടപ്പെട്ടവര്‍ ആരേലും ഓണ്‍ലൈന്‍ഉണ്ടേല്‍ അവരുമായി ഒരു അഞ്ചു മിനിട്ട് ചാറ്റിങ്ങുംഅതുകഴിഞ്ഞു പിന്നെ ഇങ്ങനെ ഓരോ പരിപാടികള്‍ ആയി ദിവസം തുടങ്ങുന്നു. ഇപ്പോള്‍ ആണേല്‍ ഉച്ചഉറക്കവും ഇല്ല എന്നിട്ടും സമയം ഇല്ല എന്ന് എനിക്കറിയാം.
ഇന്നു എന്തോ തോന്നി ഒന്നു ബ്ലോഗു നോക്കിയേക്കാം എന്ന് കരുതി അപ്പോള്‍ കൈ അറിയാതെ ന്യൂ പോസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ആയി. അപ്പോള്‍ എന്തേലും വെറുതെ കുറിക്കാം എന്ന് കരുതി.
നാട്ടില്‍ പോയിട്ട് വന്നിട്ട് രണ്ടു വര്ഷം ആകുന്നു. വര്ഷം നാട്ടില്‍ പോയി വരാം എന്ന് ഒരു മോഹംഉണ്ടായിരുന്നു. അത് നടക്കില്ല എന്നാണ് തോന്നുന്നത്. മാസം പോയിരുന്ണേല്‍ ഒരു കസിന്റെ കല്യാണംകൂടാമായിരുന്നു. അത് കൂടം എന്നുള്ള വല്യ ആഗ്രഹവും ഉണ്ടായിരുന്നു. അത് നടക്കുമെന്ന് തോന്നുനില്ല കാരണം അത് അടുത്ത ഞായറാച്ഴ ആണ്.

പിന്നെ ഇങ്ങനെ യാണ്ഇപ്പോള്‍ കാര്യങ്ങള്‍ ഇവിടെ പോകുന്നത്. ദിവസങ്ങളും ആഴ്ചകളും ഓടി ഓടിപോകുന്നു.
ഇനിയും കൂടുതല്‍ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കാം.
പറ്റുമായിരിക്കും എന്ന് തോന്നുന്നു. പറ്റും പറ്റണം.
.

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

വിഭജനവും മതവും

ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ആയ പാഥേയം എന്റെ ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്തു.
www.paadheyam.com
എന്ന താണ് മാഗസിന്റെ അഡ്രസ്‌.


തത്തിന്റെ
യും ഭാഷയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ആദ്യം മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചു. പിന്നീട് അത് ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങള്‍ ആയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയും തിരിച്ചു. ഇനി ഇപ്പോളത്തെ ആവശ്യം സ്വയം ഭരണ അവകാശം കൊടുക്കുക എന്നുള്ളതാണ്.

1947 മുതല്‍ നമ്മുടെ രാജ്യത്ത്‌ ഉണ്ടയികൊണ്ടിരുന്ന പ്രശന്ങളില്‍ പലതും മതത്തിന്റെയും ജാതിയുടെയും കൂടു പിടിച്ചു ഉണ്ടായവ ആയിരുന്നു. അതിനു മുന്‍പും ഉണ്ടായിരുന്നു പക്ഷെ അത് ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു എന്ന് മാത്രം . ഹിന്ദുസ്ഥാന്‍ എന്നും പാകിസ്ഥാന്‍ എന്നും നാമകരണം ചെയ്ത് കീറി മുറിച്ചപ്പോള്‍ ഉണ്ടായ അതെ അവസ്ഥ തന്നെ ആണ് ഇന്നും ഭാരതത്തില്‍ ഉള്ളത്‌. കൊള്ള യടിക്കലിനും കൊലപാതകത്തിനും പുതിയ പേര് ഇട്ടിട്ടുണ്ട് എന്ന് മാത്രം- തീവ്രവാദം. മുസ്ലീങ്ങളെ തീവ്ര വാദികളായി മുദ്രകുത്തി അവരുടെ മനസിനെ വേദനിപ്പിക്കുമ്പോള്‍ ഹിന്ദുക്കളെയും ഹിന്ദു തീവ്രവാദികളായി ചിത്രീകരിക്കുനില്ലേ ? ഹിന്ദുക്കള്‍ക്കായി പാര്‍ട്ടി ഉണ്ടാക്കി അത് ആര്‍. എസ. എസ് എന്നും ബി .ജെ. പി. എന്നും സംഘ പരിവാര്‍ എന്നിങനെ ഉള്ള പേരുകളില്‍ മത തീവ്ര വാദം അല്ലെ പഠിപ്പിക്കുന്നത്.എന്നാല്‍ ഹിന്ദു ക്കളായ ആള്‍ക്കാരിലും മത വിവേചനം കൂടാതെ ജീവിക്കുന്നവര്‍ ഇന്നും എപ്പോളും ഉണ്ട്. അതെ പോലെ തന്നെ മുസ്‌ലീംങ്ങളെ മദ്രസകളിലും പള്ളികളിലും പഠിപ്പിക്കുന്നതും മതം തന്നെ ആണ്. മറ്റു മതങ്ങളിലും സ്ഥിതി ഇതുതന്നെ.ഒരു മതവും ആരോടും പറയുന്നില്ല മറ്റു മതസ്ഥരെ മുറി പ്പെടുത്തണം എന്ന്.
മത പരിവര്തനതിനായി നമ്മുടെ നാട്ടില്‍ എത്തുന്ന അനേകായിരം ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നുട് . ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആയിരുന്നു ഒറീസ്സ യില്‍ ആസ്ട്രേലിയന്‍ പ്രഭാഷകനെയും രണ്ടു കുട്ടികളെയും ചുട്ടു കൊന്നത് . അവരെ കൊന്നിട്ടും ഇപ്പോളും മത പരിവര്‍ത്തനം നടക്കുന്നു.

ഇനി ഭാഷയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപത്തി എട്ടു സംസ്ഥാനങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും ആണുള്ളത്. ഇനിയും പുതിയ ഒന്‍പതു പുതിയ സംസ്ഥാനങ്ങള്‍ കൂടി ഉണ്ടാക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതു രാഷ്ട്രീയ
ക്കാരുടെ എളുപ്പതിനുവേണ്ടിയാണോ അതോ ഞങ്ങളുടെ സുരക്ഷക്കും രാജ്യ ക്ഷേമത്തിനും വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോളത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായ



പോണ്ടിചെരിക്കും ഡല്‍ഹിക്കും സ്വതന്ത്ര സംസ്ഥാനങ്ങളുടെ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കാനും ഉള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ തുടക്കമായിട്ടുണ്ട്. ഭരണ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ വേണ്ടി ആണ് പുനഃ ക്രമീകരണം എങ്കില്‍ നല്ലതുതന്നെ , അതല്ല എങ്കില്‍ ഭാഷാടിസ്ഥാനത്തില്‍ വിഭജിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ അതെ സമീപനം തന്നെയാവും ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. ഇപ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനങ്ങള്‍ വേണം എന്ന് വാശി പിടിക്കുന്നവര്‍ നാളെ വേറെ ആവശ്യവും ആയി വന്നു കുറച്ചു കലാപവും പിടിച്ചെടുക്കലും നടത്തിയാല്‍ എന്തും കിട്ടും എന്നൊരവസ്ഥയിലേക്ക് അല്ലെ നമ്മള്‍ നടന്നുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ സംഭവിച്ചതും ഇതൊക്കെ തന്നെ . എന്നാലും മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുനതു കൊണ്ട് അത് പാക്കിസ്ഥാന് അവകാശപെട്ടതനെന്നും അതല്ല വിഭജന സമയത്ത്‌ ഉണ്ടായ ഉടമ്പടിയില്‍ അത് ഇന്ത്യ യുടെതനെന്നും ഉള്ള നിലപാടില്‍ അനിപ്പോള്‍ നില്‍ക്കുന്നത്‌.
സ്വാതന്ത്ര്യം കിട്ടികഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ കടിപിടി വര്ഷം ഇത്ര കഴിഞ്ഞിട്ടും എങ്ങും എങ്ങും എത്താതെ നില്‍ക്കുന്ന ഒരു സമസ്യ ആയിരിക്കുന്നു.
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഭരണ സുതാര്യതയ്ക്കൊപ്പം തന്നെ കാര്യക്ഷമമായ ഒരു ഒരു സര്‍ക്കാര്‍ നിലവില്‍ വന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മുസ്ലീങ്ങള്‍ കൂട്ടത്തോടെ പാകിസ്താനിലേക്കും അവിടെ നിന്നും ഹിന്ദുക്കള്‍ ഇന്ത്യ യിലേക്കും തിരികെ പോന്നു. തുടര്‍ന്ന് കശ്മീരിന് വേണ്ടി ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം നടന്നു. ഇപ്പോളും അത് തുടരുന്നു.

2009, ജൂലൈ 13, തിങ്കളാഴ്‌ച

രാമായണ മാസം

വീണ്ടും ഒരു കര്‍ക്കിടക രാവ് കൂടി പിറക്കുന്നു..ഹിന്ദു ഭവനങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തില്‍ ശീലുകള്‍ കേള്‍ക്കുവാന്‍ തുടങ്ങും.
മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം (ജൂലൈ -ഓഗസ്റ്റ്‌ ). കര്‍ക്കിടകം ഒന്നാം തീയതി മുതല്‍ തുടങ്ങുന്ന പാരായണം മാസാവസാനം ആണ് വായിച്ചു തീര്‍ക്കേണ്ടത്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത ആധ്യാത്മ രാമായണം കിളിപ്പാട്ട് ആണ് കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ വായിക്കുന്നത്.

കര്‍ക്കിടകം എന്നത് സാധാരണ പഞ്ഞകര്‍ക്കിടകം എന്നാണ് അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത്‌ മഴക്കാലം അതിന്റെ എല്ലാ ശക്തിയിലും പെയ്തിരുന്നത് കര്‍ക്കിടകത്തില്‍ ആയിരുന്നു.

കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ടു ജീവിച്ചിരുന്നവര്‍ക്ക് കര്‍ക്കിടക മാസം തീര്ത്തും പഞ്ഞ മാസം ആയിരുന്നു. തകര്ത്തു പെയ്യുന്ന മഴയില്‍ പുറത്ത്‌ ഇറങ്ങി പണി ചയ്തു നിത്യവൃത്തി ചെയ്തിരുന്നവര്‍ , പ്രധാനമായും കൃഷിക്കാര്‍ പട്ടിണിയില്‍ തന്നെയും അല്ലാത്തവര്‍ മുന്കൊല്ലാതെ കൊയ്ത്തില്‍ നിന്നും കിട്ടിയ ധാന്യങ്ങള്‍ ശേഖരിച്ചു വെച്ചതും കൊണ്ട് ആയിരുന്നു ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത്‌ . പട്ടിണിയും അസുഖങ്ങളും കാരണം കഷ്ടത അനുഭവിച്ചിരുന്നവര്‍ സന്ധ്യ സമയത്ത് നിലവിളക്കിനു സമീപമിരുന്നു രാമായണം വായിച്ചിരുന്നു. രാമായണം വയിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു ആളുകള്‍. അതിനാലാവണം കര്‍ക്കിടക മാസത്തിനു പഞ്ഞ കര്‍ക്കിടകം എന്നും രാമായണ മാസം എന്നും പേരു വീണത്‌. മലയാള പഞ്ചാംഗമനുസരിച്ച് , പഞ്ഞ കര്‍ക്കിടകത്തില്‍ തീര്ത്തും ഐശ്വര്യ പ്രദമായ യാതൊരു കാര്യങ്ങളും ചെയ്തിരുന്നില്ല.
കൂടാതെ കര്‍ക്കിടകത്തെ രാമായണ മാസം എന്നും പറയപ്പെടുന്നു.



കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.





ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായി (വിഷ്ണുവിന്റെ മറ്റു അവതാരങ്ങളില്‍ എല്ലാത്തിലും സ്വയ രക്ഷക്കായി വിശ്വരൂപം കാട്ടിയിരുന്നു.എന്നാല്‍ രാമായണത്തില്‍ വെറും മനുഷ്യന്റെ നിഷ കളന്ക്വത്വവും ) ആണ് വിവരിക്കുന്നത്.






ബ്രഹ്മര്‍ഷി മാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൌന്ദര്യം , പ്രൌടി,ശമം ,ക്ഷമ, ശീലഗുണം, അജ്ജയ്യത തുടങ്ങിയ ഗുണങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ്‌ രാമായണം തുടങ്ങുന്നത്

അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ യും പട്ട മഹിഷിയിരുന്ന കൌസല്യയുടെയും ആദ്യ പുത്രനായി രാമന്റെ ജനനം. മറ്റു ഭാര്യമാരായ സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്നനും , കൈകെയില്‍ ഭരതനും പുത്രന്‍ മാരായി ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയില്‍ രാമനെ രാജ്യ ഭാരം ഏല്പിക്കാന്‍ തുടങ്ങിയപ്പോള്‍ കൈകയി രാജ്യാഭിഷേകം മുടക്കി ഭതനെ രാജവാക്കാന്‍ ആഗ്രഹിച്ചു. ദശരഥന്‍ കൈകെകിക്ക് പണ്ടു നല്കിയ മൂന്നു വരം തക്ക സമയത്ത് ഉപയോഗിക്കുകയും ചെയ്തു. അതില്‍ ഒന്നു രാമന്‍ പതിന്നാലു വര്‍ഷക്കാലം വനവാസം അനുസ്ടിക്കുക എന്നും,മറ്റൊന്ന് ഭരതനെ രാജാവാക്കുക എന്നതും ആയിരുന്നു. അച്ഛന്‍ നല്കിയ വാക്ക് പാലിക്കാന്‍ രാമന്‍ വനവാസം അനുസ്ടിക്കാന്‍ തീരുമാനിച്ചു. ഭാര്യ സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടി വനവാസത്തിനായി പുറപെട്ടു. രാമന്‍ അയോധ്യയില്‍ നിന്നും പോയപ്പോള്‍ അയോധ്യയില്‍ ഐശ്വര്യവും ക്ഷേമവും നസ്ടപ്പെട്ടു തുടങ്ങിയിരുന്നു.
അസുരന്‍ മാരുടെ ആക്രമണത്തില്‍ നിന്നും തപസ്വികളെ രക്ഷിക്കമെന്ന്നു രാമന്‍ മുനിമാര്‍ക്ക്‌ വാക്ക് നല്കി. അസുര രാജാവായ രാവണന്റെ സഹോദരി ശൂര്‍പണ യുടെ അംഗ ഭംഗം വരുത്തിയതും ണ്കരന്യ ത്തില്‍ വെച്ചായിരുന്നു. രാവണന്‍ സഹോദരിയുടെ ആഗ്രഹപ്രകാരം മാരിചന്റെ സഹായത്തോടെ സീതയെ അപഹരിച്ചു കൊണ്ടു പോകുന്നു. തുടര്‍ന്നു രാമന്‍ ഹനുമാനെയും വനരപടയുടെയും സഹായത്തോടെ കടലില്‍ ചിറ കെട്ടി ലങ്കയില്‍ പോയി രാവണനെ വധിച്ചു സീതയെ രക്ഷിക്കുന്നു.
ഇതുവരെയുള്ള കഥകള്‍ ബാലകാണ്ഡം , അയോധ്യ കാണ്ഡം ,ആരണ്യ കാണ്ഡം, കിഷ്കിന്ധ കാണ്ഡം, സുന്ദര കാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ ഏഴ് കാന്ധങ്ങളില്‍ പറയുന്നത്.

ധര്‍മം ,നീതി, ആദര്‍ശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായ് ആണ് രാമനെ രാമായണത്തില്‍ പ്രകീര്തിചിരിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായി (വിഷ്ണുവിന്റെ മറ്റു അവതാരങ്ങളില്‍ എല്ലാത്തിലും സ്വയ രക്ഷക്കായി വിശ്വരൂപം കാട്ടിയിരുന്നു.എന്നാല്‍ രാമായണത്തില്‍ വെറും മനുഷ്യന്റെ നിഷ കളന്ക്വത്വവും ) ആണ് വിവരിക്കുന്നത്.


പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്.ഏഴ് കാണ്ഡം ഗളിലായി 24000 ശ്ളോകങ്ങള്‍ ആണ് വാത്മീകി രാമായണത്തില്‍ ഉള്ളത്‌. ആദ്യമായി വാത്മീകി രാമായണം ഏകദേശം ബി.സി. മൂന്നാം ശതകത്തില്‍ (ത്രേതാ യുഗം ) ആണ് രചിക്കപ്പെട്ടത്‌ എന്നൊരു പൊതു മതം പറഞ്ഞു വരുന്നു.
സീതാ അപഹരണം , രാമ-രാവണ യുദ്ധം തുടങ്ങി നിരവധി രൂപ ഭവഃ ഭേദങ്ങളില്‍ കൂടി രാമായണം കഥ പറയുന്നു.
ദേവാസുര യുദ്ധത്തില്‍ അസുരന്‍ മാര്‍ ദേവതകളെ പരാജയപ്പെടുത്തി ദേവ ലോകം കൈയടക്കിയപ്പോള്‍ അസുര രാജാവായ രാവണന്റെ നിഗ്രഹത്തിനായി വിഷ്ണു ഭഗവാന്‍ ശ്രീ രാമന്‍ ആയി അവതരിച്ചു. അവതര ലക്ഷ്യത്തിനായി ആണ് അയോധ്യയുടെ കിരീടവകാശം ഉപേക്ഷിച്ചു പതിന്നാലു സംവത്സരം വനവാസം അനുസ്ടിച്ചത്. രാവണന്‍ സീതയെ അല്ല മായാ സീതയെ ആണ് കട്ടുകൊണ്ടു പോയത്‌ എന്നും പറയുന്നു. രാമ-രാവണ യുദ്ധം കഴിഞ്ഞു രാമന്‍ രാവണനെ വധിച്ചു തിരികെ സീതയും ആയി അയോധ്യയില്‍ എത്തിയപ്പോള്‍ അവിടെ ജനങള്‍ക്ക് നഷ്ടപ്പെട്ട ഐശ്വര്യവും സന്തോഷവും വീണ്ടുകിട്ടി .
രാമായണത്തിന്റെ പൊരുള്‍ അനുസരിച്ച് ശ്രീ രാമന്‍ മനുഷ്യ കുലത്തിലുള്ള ഉത്തമ പുരുഷനായും സീതാ ദേവിയെ ഉത്തമ സ്ത്രീ യായും കരുതപ്പെടുന്നു. ഭൂമിയില്‍ ജനിച്ച ഓരോ ജീവിക്കും അതിന്റേതായ കര്മ്മങളും കടമകളും നിറവേറ്റി സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചു മരിക്കുക.