വീണ്ടും മഴതുള്ളിയിലേക്ക് സ്വാഗതം.
പല മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്നു ഞാന്‍ ബ്ലോഗില്‍ കയറി.
എന്തുകൊണ്ടോ മനസിന് ഒരു മടുപ്പ് കാരണം എഴുതാന്‍ പറ്റിയിരുന്നില്ല. പല ആശയങ്ങളും മനസ്സില്‍ വന്നുകൂടിയിരുന്നു എങ്കിലും എന്തോ ഒരു തടസം അനുഭവപ്പെട്ടു. പകല്‍ സമയത്തെ തിരക്കും പിന്നെ എന്റെ തന്നെകൂടപ്പിറപ്പായ മടിയും.
മാസത്തില്‍ രണ്ടു തവണ നാട്ടുപച്ച മാഗസിന് വേണ്ടി നല്കുന്ന പാചക കുറിപ്പുകള്‍ എഴുതാന്‍ ആണ് ഞാന്‍ആകെ മിനകെട്ടിരുന്നത്. അതും പാചക പരീക്ഷനഗല്‍ നടത്തി നോക്കിയിട്ട് വേണം അത് കുറിക്കാന്‍ എന്ന് കൂടിഓര്‍ക്കണം. അത്രയും പോലും ചെയ്യാന്‍ നിന്നെ കൊണ്ടു വയ്യേ എന്നാണ് ഭര്‍ത്താവിന്റെ ചോദ്യം. നമുക്കളെഅറിയൂ നമ്മുടെ പാടു.
എന്താ ഇയാള്‍ക്ക് ഇത്ര വല്യ തിരക്ക് എന്ന് പല കൂട്ടുകാരും ചോദിച്ചു. എനിക്ക് തന്നെ അറിയില്ല എങ്ങിനെസമയം പോകുന്നു എന്ന്.
രാവിലെ എണീറ്റ് ( രാവിലെ എന്ന് പറയുമ്പോള്‍ നാട്ടിലെ പോലെ അതി രാവിലെ ഒന്നും അല്ല കേട്ടോ ഒരു എട്ടരഒന്‍പത് ഒന്‍പതര അതില്‍ കൂടുതല്‍ ഒട്ടും പോവില്ല ) ആദ്യം ചെയ്യുക ഓര്‍ക്കുട്ട് പരതും, മെയില് ചെക്ക് ചെയ്യുംപിന്നെ വേണ്ടപ്പെട്ടവര്‍ ആരേലും ഓണ്‍ലൈന്‍ഉണ്ടേല്‍ അവരുമായി ഒരു അഞ്ചു മിനിട്ട് ചാറ്റിങ്ങുംഅതുകഴിഞ്ഞു പിന്നെ ഇങ്ങനെ ഓരോ പരിപാടികള്‍ ആയി ദിവസം തുടങ്ങുന്നു. ഇപ്പോള്‍ ആണേല്‍ ഉച്ചഉറക്കവും ഇല്ല എന്നിട്ടും സമയം ഇല്ല എന്ന് എനിക്കറിയാം.
ഇന്നു എന്തോ തോന്നി ഒന്നു ബ്ലോഗു നോക്കിയേക്കാം എന്ന് കരുതി അപ്പോള്‍ കൈ അറിയാതെ ന്യൂ പോസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ആയി. അപ്പോള്‍ എന്തേലും വെറുതെ കുറിക്കാം എന്ന് കരുതി.
നാട്ടില്‍ പോയിട്ട് വന്നിട്ട് രണ്ടു വര്ഷം ആകുന്നു. ഈ വര്ഷം നാട്ടില്‍ പോയി വരാം എന്ന് ഒരു മോഹംഉണ്ടായിരുന്നു. അത് നടക്കില്ല എന്നാണ് തോന്നുന്നത്. ഈ മാസം പോയിരുന്ണേല്‍ ഒരു കസിന്റെ കല്യാണംകൂടാമായിരുന്നു. അത് കൂടം എന്നുള്ള വല്യ ആഗ്രഹവും ഉണ്ടായിരുന്നു. അത് നടക്കുമെന്ന് തോന്നുനില്ല കാരണം അത് അടുത്ത ഞായറാച്ഴ ആണ്.
പിന്നെ ഇങ്ങനെ യാണ്ഇപ്പോള്‍ കാര്യങ്ങള്‍ ഇവിടെ പോകുന്നത്. ദിവസങ്ങളും ആഴ്ചകളും ഓടി ഓടിപോകുന്നു.
ഇനിയും കൂടുതല്‍ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കാം.
പറ്റുമായിരിക്കും എന്ന് തോന്നുന്നു. പറ്റും പറ്റണം.
.
2 അഭിപ്രായങ്ങൾ:
കുറെ നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗുകളില്‍ പുതിയത് വല്ലതും വന്നോ എന്നൊക്കെ നോക്കുന്നത് .കാരണം അത് തന്നെ .ചേച്ചിയെ ബാധിച്ചിരുന്ന അതെ സംഭവം .മടുപ്പ് .അപ്പൊ ചേച്ചി ഓക്കേ ആയല്ലേ ..എന്നാല്‍ ഇങ്ങു പോരട്ടെ പുതിയ വിഭവങ്ങള്‍ ..
:-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ