Monday, November 23, 2009

ജാനുവും സരസുവും.......................(കഥ )

തുറന്നിട്ട ജാലകത്തിലൂടെ വീശിയ കാറ്റില്‍ ഒരു തേങ്ങലിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ജനുവേടത്തി ഓടിഎത്തിയത്. എന്തെ കുഞ്ഞേ നീ ഇങ്ങനെ തനിചിരിക്കുന്നത്?

രുന്നു കരയുവാണോ?
എന്താ ഇപ്പോള്‍ ഇങ്ങനെ ?

ഒരു പത്തു ചോദ്യങ്ങള്‍ തുടരെ തുടരെ ചോദിച്ചപ്പോള്‍എന്റെ തേങ്ങലിനു അല്പം കൂടി ശക്തിയാര്‍ജ്ജിച്ചു.

അന്വേഷിച്ചു നടന്ന ഒരാളുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഉണ്ടായ വിമ്മിഷ്ട്ടമാണ് ഇപ്പോള്‍ തേങ്ങലായിപുറത്തേക്ക് വന്നത്.

കേട്ട വാര്‍ത്ത എങ്ങിനെ ജനുവേടതിയെ അറിയിക്കും എന്നതും എങ്ങിനെ അവരെ ആശ്വസിപ്പിക്കും എന്നതും ആണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

എന്നെ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ജനുവേടത്തി ആവശ്യപ്പെട്ട ഒരുകാര്യം, ഞാന്‍ കണ്ടുപിടിച്ചപ്പോള്‍ ഇനിഅതെങ്ങിനെ അവരെ അറിയിക്കും ഞാന്‍. എനിക്ക് അത് അവരെ പറഞ്ഞു മനസിലാക്കാന്‍ പറ്റണേ എന്നദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന .

രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബസ്സ് യാത്രയില്‍ കളഞ്ഞു കിട്ടിയ ഒരു മധ്യ വയസ്ക ആയിരുന്നു ജനുവേടത്തി.

വീട്ടുകാരും ബന്ധ്ക്കളും ആരെന്നാരിയാതെ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത അവരെ ഞാന്‍ എന്റെ കൂടെകൂട്ടി. അത്യാവശ്യം മരുന്നും ആഹാരവും കഴിച്ചു തല ഒന്നു പൊങ്ങിയപ്പോള്‍ അത്യാവശ്യം കാര്യങ്ങള്‍ചോദിച്ചറിഞ്ഞു. വൈക്കത്തിനടുത്തുള്ള ഒരു കര്ഷക കുടുംബമായിരുന്നു അവരുടേത്. പറയാനായി ആരും ഇന്നുജീവിച്ചിരിപ്പില്ല ,കല്യാണവും കഴിച്ചില്ല .ആകെ ഉണ്ടായിരുന്നത് സരസു എന്നൊരു കൂട്ടുകാരിയാണ്‌. അവര്നുആകെ ഉള്ള ബന്ധു. മകന്റെ കല്യാണം കഴിഞ്ഞതോടെ അവരും വീട്ടില്‍ അധികനാള്‍ നിന്നില്ല. വീടുപേക്ഷിച്ച്യാത്രയായി. അതോടെ ജനുവേടതിയും സരസുവിനെ അന്വേഷിച്ചു യാത്രിറങ്ങി. യാത്രക്കിടയിലാണ് എന്റെകൈയില്‍ കിട്ടിയത്.

അന്ന് മുതലുള്ള പറച്ചിലാണ്‌ മോളെ സരസുവിനെ അന്വേഷിക്കണേ എന്ന്. അതിനായി കൈയില്‍ ഉണ്ടായിരുന്നഒരു പഴയകാല ചിത്രവും തന്നു. കുറച്ചു നാളായി ഞാനും അന്വേഷണം നടത്തി. കുറച്ചു ദിവസം മുന്പ് കിട്ടിയവിവരം അനുസരിച്ച് അവരെ കായംകുളത്ത് ഉള്ള ഒരു അനാഥാലയത്തില്‍ ഉള്ളതായി അറിഞ്ഞു. വരുന്നശനിയാഴ്ച പോകാന്‍ ഇരുന്നപ്പോളാണ് വാര്‍ത്ത.
സരസുവും ജാനുവേടതിയും കൂടെ കുട്ടിക്കാലത്ത് പാടിനടന്നിരുന്ന പാട്ടുകളും കഥകളും ഇടയ്ക്കിടയ്ക്ക്പറയാറുണ്ട്. പാടത്തു പണിയാന്‍ പോയതും വൈക്കോലും നെല്ലും ഉണങ്ങാന്‍ ഇട്ടപ്പോള്‍ തുലാവര്‍ഷംപെയ്തതും.

ജനുവേടത്തിയെ കിട്ടിയപ്പോലാണ് എനിക്കും ആരും ഇല്ല എന്നൊരു തോന്നല്‍ ഉണ്ടയിതുടങ്ങിയത്. അതിനെക്കുറിച്ച് പറയുമ്പോള്‍ ജനുവേടത്തി പറയും ഇപ്പോള്‍ മോള്‍ക്ക്‌ എന്നെ കിട്ടിയില്ലേ .........
എല്ലാ കാര്യങ്ങളും നോക്കിക്കണ്ട്‌ ചെയുന്ന ഒരു ഒരു വീട്ടമ്മയാണ് ജനുവേടത്തി ഇന്നിപ്പോള്‍. അമ്മ തന്നെ.

പ്രഭാത ഭക്ഷണം കഴിഞ്ഞു ഞാന്‍ ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് ഫോണ്‍ വന്നത്.

വേഗം ഒരു ടാക്സി വിളിച്ചു ഏര്‍പ്പടക്കിയത്തിനു ശേഷം ജനുവേടതിയോടു വേഗം ഒരുങ്ങിക്കൊള്ളന്‍ പറഞ്ഞു. നമുക്കു ഒരിടം വരെ പോണം. വേഗം വസ്ത്രം ധരിച്ചു വരൂ എന്ന് പറഞ്ഞു.
എവിടെക്കാ..............

ഞാനും വരേണ്ടത് അത്യാവശ്യമാണോ?
ഇന്നത്തേക്ക് തിരികെ വരുമോ? വസ്തരം വല്ലതും കൈയില്‍ കരുതണോ?
ഇങ്ങനെയുള്ള ചോദ്യതിനിടക്ക് വേണ്ട എന്ന് പറഞ്ഞു.
വീട് പൂട്ടി ഇറങ്ങിയപ്പോള്‍ വഴിമുഴുവനും എന്ത് പറയണം എന്ന് മനസ്സില്‍ കണക്കു കൂട്ടി .
യാത്രിഇല വാ തോരാതെ ഓരോന്ന് പറഞ്ഞിരുന്ന ജനുവേടത്തിയോടു പതുക്കെ കാര്യം അവതരിപ്പിച്ചു .
ജനുവേടത്തി , നമ്മള്‍ വളരെ പ്രധാന പ്പെട്ട ഒരു കാര്യത്തിനു പോകുവാന്. ഞാന്‍ പറയാന്‍ പോകുന്നത് വിഷമം ഉള്ള കാര്യമാണ്. എന്നൊക്കെ ആമുഖം കൊടുത്തു. അപ്പോളേക്കും എന്തോ വളരെ ആപത്തു പിണഞ്ഞ മട്ടില്‍ എന്റെ കൈയില്‍ പിടിച്ചു.
മോളെ സരസുവിന്റെ വിവരം വല്ലതും കിട്ടിയോ ?
എവിടാ അവള്‍?
അവള്ക്ക് ഞാന്‍ വെച്ചിട്ടുണ്ട്. കാണട്ടെ. എന്നെ കൊണ്ടുപോകാതെ പോയതിനു ഞാന്‍ ഇനി മിണ്ടുക ഇല്ല നോക്കിക്കോ..............
ഇങ്ങനെ പറഞ്ഞപ്പോള്‍ njaan പറഞ്ഞു കണ്ടു പിടിച്ചു .നമ്മള്‍ അങ്ങോട്ടക്കാണു പോകുന്നെ. പിന്നെ സന്തോഷത്തോടെ അവര്‍ കാറിന്റെ സീടിലേക്ക് ചാഞ്ഞു കിടന്നു. ഏതോ സ്വപ്നത്തിലെന്ന പോലെ മുഖത്ത് ഒരു പുഞ്ചിരിയും മായാതെ നിന്നു.....
കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഞാന്‍ ഇറങ്ങി അപ്പുറത്തെ വാതില്‍ തുറന്നു ജനുവേടതിയെ ഇറങ്ങാന്‍ വിളിച്ചു. രണ്ടുമൂന്നു തവണ വിളിച്ചിട്ടും ഇറങ്ങാതെ ആയപ്പോള്‍ കുലുക്കി വിളിച്ചു. അപ്പോളേക്കും തല ഒരു വശത്തേക്ക് മറിഞ്ഞു. അപ്പോളും മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരി മായാതെ അവിടെ ഉണ്ടായിരുന്നു.
സരസുവിന്റെ കണ്ടുപിടിച്ചു എന്ന സന്തോഷത്തില്‍ ജനുവേടതിയും എന്നെ വിട്ടു പോയി........................
............
3 comments:

MS said...

Keep writing.......

pravi said...

nalla kadha......manoharamaya avatharanam.......congrats ampileeeeeeeee

കൊള്ളിയാന്‍ said...

ഹൃദയ സ്പര്‍ശിയായ കഥ ..
നന്നായിരിക്കുന്നു ..