2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മുഖം മനസിന്റെ കണ്ണാടി

മനസ്സിൽ ഉണ്ടാകുന്ന വികാരങ്ങൾ മുഖത്ത് പ്രതിഫലിച്ചു കാണും എന്ന് പറയുന്നത് എത്ര സത്യമാണ്. മുഖം മനസിന്റെ കണ്ണാടി എന്ന പോലെ. തെളിഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് ഒരു കല്ലെടുത്തു ഇട്ടാൽ ഉണ്ടാകുന്ന ഓളങ്ങൾ പോലെ ജീവിതവും സുഖ ദുഃഖങ്ങൾ നിറഞ്ഞ തായിരിക്കും.

ഇന്നത്തെ ദിവസം എനിക്ക്  വളരെ പ്രിയപ്പെട്ടതാണ്. തിങ്കളാഴ്ച നല്ല ദിവസം എന്ന് പറയുംപോലെ ഇന്ന് തിങ്കളാഴ്ച എനിക്കും നല്ല ദിവസം തന്നെ. എന്നാൽ ചിലർക്ക് അങ്ങിനെ ആകണം എന്നില്ല. എന്റെ സന്തോഷം മറ്റുള്ളവരിലേക്കും(ദുഖിച്ചിരിക്കുന്ന) എത്തിച്ചാൽ ആ ദിവസം നമ്മുടെയും പ്രിയപ്പെട്ടതായി മാറും.

ഒരു മരണം അതാരുടെയും ആയിക്കോട്ടെ അടുപ്പമുള്ളവരുടെയോ പറഞ്ഞതു അറിയാവുന്നവരുടെയോ കണ്ടിട്ടില്ലാത്തവരുടെയോ ആരുടേയും മരണം ഒരാളുടെ ജീവിതത്തിൽ ദുഃഖം നിറയ്‌ക്കുന്നതാണ്. മരണം എന്ന സത്യത്തെ ഒരു ദിവസം എല്ലാവരും സ്വീകരിക്കേണ്ടതാണ്. അത് യഥാർത്ഥ സത്യം എന്നൊക്കെ വെറുതെ ആശ്വസിപ്പിക്കാൻ വേണ്ടി നമുക്ക് എന്തും വിളിച്ചു പറയാം. പക്ഷെ ആ ഒരു മരണം ഒരളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് നമ്മൾ അടുത്ത് നിന്ന് കാണുമ്പോൾ ആണ് മനസിലാക്കാൻ പറ്റുക.

അതിരാവിലെയോ  അർധരാത്രിക്ക് ശേഷമോ ഉണ്ടാകുന്ന ഫോൺ ബെല്ലുകൾ മനസ്സിൽ ഒരു ഭീകരമായ പേടിയാണ് ഉണ്ടാക്കുക. ഇപ്പോളും രാവിലെ ആറു മണിക്ക് മുന്നേ വീട്ടിലേക്കു വിളിക്കുമ്പോൾ അപ്പുറത്തെവശത്തു ഫോൺ എടുക്കുന്നവരുടെ ശബ്‍ദ വ്യതിയാനം കേൾക്കുമ്പോൾ അറിയാം അവർ എന്റെ വിളി അല്ല പ്രതീക്ഷിച്ചിരുന്നത്. എന്താ ശബ്ദം മാറിയിരിക്കുന്നെ എന്ന് ചോദിക്കുമ്പോൾ പറയുന്ന നീ ഇത്ര രാവിലെ വിളിക്കാറില്ലല്ലോ വേറെ ആരോ എന്തോ അശുഭ വാർത്തയും ആയി വിളിക്കുക ആയിരിക്കും എന്ന് ചിന്തിച്ചു എന്നാണ് പറയും .
എല്ലാവരും ഏതു സമയത്തും ആരുടെയോ മരണം  പ്രതീക്ഷിച്ചാണിരിക്കുന്നത്. ആര് എപ്പോൾ എവിടെ എന്നുള്ളതിന് മാത്രം ഒരു ഉത്തരം ഇല്ല.

എന്റെ സന്തോഷം ഇതൊന്നും അല്ല കേട്ടോ. ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വാർത്ത ഇന്ന് ഞാൻ കേട്ടു. അതിന്റെ ഭവിഷത്തുകളെ ക്കുറിച്ചു ഇപ്പോൾ നജ്ൻ ചിന്തിക്കുന്നില്ല. ചിന്തിക്കേണ്ട ഒരു വശം അതിലുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. പതുക്കെ പതുക്കെ അതിനെക്കുറിച്ചു ചിന്തിക്കാം.
മഴ പെയ്തു കഴിഞ്ഞു മാണ്ടത്‌ മഴവില്ലു വിരിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് മാഞ്ഞു പോകുമ്പോൾ ഉണ്ടാക്കുന്ന ഒരു വിഷമം .....


അഭിപ്രായങ്ങളൊന്നുമില്ല: