Monday, December 7, 2015

ശൂന്യത

ആർക്കും എന്തും എഴുതാം. എന്നാൽ മനസ്സിൽ തട്ടി എഴുതുക എന്നുള്ളത് ചിലർക്ക് മാത്രം ചെയ്യുവാൻ പറ്റുകയുള്ളു. കടുകട്ടി പ്രയോഗങ്ങളില്ലാതെ വളരെ ലളിതമായി എന്നാൽ കാര്യമാത്ര പ്രസക്ത ഭാഗങ്ങൾ വായന ക്കാരിലേക്ക് എത്തിക്കും. അതൊരു കഴിവാണ്. എവിടുന്നാണ് ആ കഴിവ് കിട്ടുന്നത്? വായനയിലൂടെയോ അതോ ജീവിതാനുഭവങ്ങളിൽ കൂടിയോ.

കുറച്ചു ദിവസമായി മനസിനെ അലട്ടുന്ന ചില കാര്യങ്ങൾ അറിയാനിടയായി. സത്യമോ കള്ളമോ എന്നറിയില്ല. അതിന്റെ പുറകെ അലഞ്ഞാൽ പിന്നെയും എന്റെ മനസിന് അസ്കികത  വരുമോ എന്നൊരു ഭയം. സമൂഹത്തിലെ എല്ലാവരുടെയും ചിന്ത ഇങ്ങനെ ആയിരിക്കുമോ. ചില ആൾക്കാർ പ്രശ്നത്തിന്റെ പുറകെ പോയി അതിന്റെ നൂലും വെറും ചികഞ്ഞു ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കും. മറ്റു ചിലര് അതിൽ നിന്നും ഒളിച്ചോടും. ഇതിൽ ഇതു വിഭാഗത്തിൽ ഞാൻ  വരും എന്നറിയാം എന്നാലും അതിനെ അംഗീകരിക്കാൻ ഞാൻ തയ്യാറല്ല..

ചില ദിവസങ്ങള് അങ്ങിനെയാണ്. മനസ് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. ആ ചിന്തകളെ മെനെഞ്ഞെടുത് ഒരു നല്ല സുന്ദര രൂപമാക്കി വളർത്താം അല്ലെങ്കിൽ ഒരു കുപ്പതൊട്ടിയിലെക്കു വലിച്ചെറിയുകയും ചെയ്യാം . അതിനൊരു നേരായ വഴി കാണിച്ചു തരാൻ ഒരാൾ ഉണ്ടായാൽ ചിലപ്പോൾ  ഈ പറഞ്ഞ ആൾ രക്ഷ പെട്ടന്നും വരും. രക്ഷപെടണം എന്നുണ്ടുകിൽ മാത്രം. രക്ഷപെടാണോ? ചോദ്യ ചിഹ്നം ? വേണോ വേണോ വേണോ.........

അറിയില്ല. നിലയില്ലാ കയത്തിൽ മുങ്ങി താഴുമ്പോൾ കിട്ടുന്ന ഒരു പിടിവള്ളിയാകാം  ആ ചോദ്യ ചിഹ്നം ....
മനസാശിക്കുന്നത് കിട്ടാതെ വരുമ്പോൾ മന്സിനുണ്ടാകുന്ന മുറിവ് അതൊരു വലിയ മുറിവാണ്. അതുണങ്ങാൻ കുറച്ചേറെ സമയം എടുക്കും. അതുമായി പൊരുത്തപ്പെടാൻ ഉള്ള സമയം വളരെ വലുതാണ്.  ചിലർക്ക് കുറച്ചു നേരം ഇരുന്നു കരഞ്ഞാൽ മാറും. ചിലര് അത് മനസ്സിൽ തന്നെ വെച്ച് ഉരുട്ടി കുഴച്ച് ഒരു പരുവമാക്കും. മറ്റൊരാൾ വിചാരിക്കും അത് നടക്കഞ്ഞത് നന്നായി ഇതിലും നല്ലതിന് വേണ്ടിയായിരിക്കും എന്ന്. ചിന്തകള് പലവിധം. പല ആൾക്കാർ.

ഒരാളെ മനസറിഞ്ഞു മനസിലാക്കുമ്പോൾ മറ്റെയാളും നമ്മളെ അതേപോലെ മനസിലാക്കും എന്ന് ചിലര് കരുതും. സെരിയാണോ. അല്ല. അങ്ങിനെ ചിന്തിക്കാനെ പാടില്ല. രണ്ടു വത്യസ്ഥ ആളുകളുടെ ചിന്താ രീതിയും വത്യസ്ഥമായിരിക്കും. അല്ലെ....
ഒരു കൂടുകാരൻ അല്ലെങ്കിൽ കൂട്ടുകാരി( എന്നും കൂടെ ഉണ്ടയിരുന്ന) ഒരുദിവസം പെട്ടന്ന് അകലുമ്പോൾ ഉണ്ടാകുന്ന വിഷമം ആ ഒരു  ശ്വാസം മുട്ടൽ അത് പറയാൻ ആകാത്ത വിധം ഉള്ള ഒരു വേദന യാണ്.  എന്നെ ചുറ്റിപറ്റി ഉണ്ടായിരുന്ന ഒരാൾ എന്നിൽ നിന്നും അകന്നപ്പോൾ ഉണ്ടായ വിടവ് അതിനെ ഉൾക്കൊള്ളാൻ കുറച്ചു അധികം സമയം വേണ്ടിവന്നു. മനോവിഷമം ആണ്. ഒരു ബെഞ്ചിൽ തൊട്ടുരുമ്മി ഇരിക്കുമ്പോൾ  സ്കൂൾ ബെൽ അടിച്ചിട്ടും അവൾ വന്നില്ല എങ്കിൽ മനിസിനുണ്ടാകുന്ന ശൂന്യത, അത് മറ്റൊരലെക്കൊണ്ട് നികത്താൻ പറ്റാത്തതാണ്. അങ്ങിനെ ഒരു കൂട്ടുകാരാൻ അല്ലെങ്കിൽ കൂടുകാരി നിങ്ങള്ക്കും ഉണ്ടാവില്ലേ. എനിക്കുണ്ട്. മായാതെ മറയാതെ ആ നല്ല ഓർമകൾ ..സ്കൂൾ ജീവിതം. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്കായിട്ടും എനിക്കവളെ മറക്കാൻ പറ്റിയിട്ടില്ല. അവളുടെ വിചാരങ്ങൾ എന്താനെന്നെനിക്ക് അറിയില്ല.

മനസു ശൂന്യമാകുംപോൾ ഇങ്ങനെ ഉള്ള ചില നല്ല ഓർമ്മകൾ മനസിലോട്ടു കൊണ്ടുവരാൻ ശ്രമിക്കും.  മനസിനെ ശാന്തമാക്കാൻ പറ്റുമെന്ന് കരുതും. ചിലപ്പോൾ ചിന്തിക്കും ദൂരെ നാട്ടിലിരുന്നു മനസുകൊണ്ടാശിച്ചാൽ എന്ത് നടക്കാൻ. അപ്പോൾ എഴുതാൻ ശ്രമിക്കും. വാക്കുകള്ക്ക് വേണ്ടിയുള്ള ഒരു പരക്കം പാച്ചിലാണ് അപ്പോൾ. തപ്പിയും തടഞ്ഞും എന്തെങ്കിലും എഴുതിയാൽ തന്നെ അത് മനസിന്റെ ഉള്ളില നിന്നും വന്നതാണോ എന്ന് സംശയം. വെട്ടിയും തിരുത്തിയും വീണ്ടും എഴുതും.കൊച്ചു കുട്ടികൾ പിച്ചവെച്ചു നടക്കുന്നതുപ്പോലെ. എന്നാലും മനസിന് ഒരു തൃപ്തി കിട്ടില്ല. ഇതാണോ എഴുതാൻ ഉദ്ദേശിച്ചത്.  അല്ല . മനസിലുള്ളത് മുഴുവനായും എഴുതിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കും. നമ്മുക്കൊരു ഇമേജ് ഇല്ലേ ആ ഇമേജ് കളഞ്ഞു കുളിക്കാൻ പാടുള്ളതല്ല.  എന്നൊക്കെയുള്ള ചിന്ത മനസിൽ കയറി വരും. അപ്പോൾ എഴുതിയത് വീണ്ടും ചവറ്റുകുട്ടയിൽ.

ഒരുപാട് കഥാബീജങ്ങൾ മനസിനെ കാര്ന്നു തിന്നുപോൾ ആണ് മനസിന് അശാന്തി ഉണ്ടാകുന്നത് . അശാന്തി മാറികിട്ടാൻ മനസിനെ സന്തമാക്കാൻ വഴികൾ കണ്ടെത്തണം .

ഒന്ന് പോ പെണ്ണെ നിനക്ക് വേറെ പണിയൊന്നും ഇല്ലഞ്ഞിട്ടു ഓരോന്നും ഇരുന്നു ആലോചിച്ചു മനസ് പുണ്ണാ ക്കാതെ. പോ പോ പോയി വല്ല പണിയും ചെയ്യ്. ഒരു പണിയും ഇല്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ  ചിന്തിക്കുന്നത്.
വേഗം പോ....
ഒന്നും ഇല്ലേൽ ആ കിടക്കുന്ന തുണി എടുത്തു മടക്കി വെയ്ക്ക്.
ഇതുകേട്ടാൽ തോന്നും വേരോ ആണ് പണികൾ എല്ലാം ചെയ്യുന്നേ എന്ന്. അല്ലല്ലോ ഞാൻ തന്നെ അല്ലെ. പിന്നെന്താ .
രാവിലെ കുറച്ചു സാഹിത്യം കാച്ചമെന്നു വിചാരിച്ചപ്പോൾ അതും പറ്റുന്നില്ല .
എന്റെ മനസിന്റെ ഒരു കാര്യം....
 Picture courtesy : Google