****ക്രിസ്തുമസ് നിറവിൽ ****
------------------------------------------

ഡിസംബറിലെ തണത്തു വിറങ്ങലിച്ചു നിൽക്കുന്ന പ്രഭാതങ്ങൾ, ക്രിസ്തുമസിന്റെ വരവിനെ ഒര്മിപ്പിക്കുന്നവയാണ്. നാട്ടിൻപുറങ്ങളിൽ നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് ട്രീ കളും പുൽക്കൂടുകളും ഒരുക്കുവാനുള്ള ഒട്ടത്തിലാകും കുട്ടികളും മുതിര്ന്നവരും.
ക്രിസ്തുമസ് ഒരു ക്രിസ്തീയ ഉത്സവം ആണെങ്കിലും ജാതി മത ഭേദമെന്യേ നമ്മൾ ആഘോഷിച്ചിരുന്ന ഒരു കുട്ടിക്കാലം നമ്മുക്കുണ്ടായിരുന്നു.
ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. അമേരിക്കയിലെ ക്രിസ്തുമസ് ഒരുക്കങ്ങൾ ഡിസംബർ ആദ്യ ദിനം തന്നെ തുടങ്ങുകയായി. നിറപ്പകിട്ടുള്ള വൈദ്യത ദീപങ്ങൾ കൊണ്ട് വീടിനകവും പുറവും അലങ്കരിക്കും. പുൽത്തകി ടി കളിൽ ഉള്ള മരങ്ങളും കുറ്റി ചെടികളും , വിവിധ വർണ്ണങ്ങളിൽ ഉള്ള ദീപങ്ങൾ തൂക്കി ഇടുക, മാൻ പേടകൾ , സാന്താ ക്ലോസിന്റെ രൂപങ്ങൾ എന്നിവ വെച്ചും, വീടിന്റെ മുൻ വാതിലുകളിൽ ക്രിസ്തുമസ് ഓരോ വീടുകളും വർണ് ണാഭമായി ഒരുക്കി കഴിഞ്ഞിരിക്കും .
ചുമലയും പച്ചയും വെള്ളയും നിറമാണ് ഈ സമയത്ത് കടകളിൽ കാണാൻ പറ്റുക. കടകളിലെ തിരക്ക് ഒന്ന് വേറെ തന്നെയാണ് കേട്ടോ.
ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ് നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ് പിന്നീട് ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത് എന്നു പറയപ്പെടുന്നു.
എന്റെ അനുഭവത്തിലെ ക്രിസ്തുമസ് എന്താണെന്നു ചോദിച്ചാൽ അതിനു ഉത്തരം ,ക്രിസ്തുമസ് കേക്ക് ,കാർഡ്, കരോൾ പടക്കം എന്നിവ ചേർന്നുള്ള ഒരു സന്തോഷത്തിന്റെ അവസരം.
ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'ആഗമന കാലം' എന്നാണിത് അറിയപ്പെടുന്നത്. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ് ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്.മാംസം, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ് ദിനത്തിൽ തന്നെയാണ് കർമ്മങ്ങൾ.
ക്രിസ്തുമസ് കരോൾ നുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ പള്ളികളിലും ക്ലബുകളിലും നടക്കാറുണ്ട്. ക്രിസ്തുമസിനു നാലുദിവസം മുൻപ് കരോളുകൾ ഇറങ്ങാൻ തുടങ്ങും. പാട്ടും ആട്ടവുമയി കരോൾ സംഘങ്ങൾ യേശുവിന്റെ ജനനം അറിയിച്ചു വീടുകൾ തോറും കയറി ഇറങ്ങും . ബാൻഡ് സെറ്റും, പാട്ട് പാടുന്നവർ , മൈക്ക് സെറ്റുകാർ ,കമ്മറ്റി പിരിവുകാർ ഇങ്ങനെ വത്യസ്ഥ ടീമുകൾ അടങ്ങിയതാണ് ഒരു കരോൾ സംഘം . ഇതിന്റെ പ്രധാന ആകര്ഷണം ക്രിസ്തുമസ് പപ്പയാണ്. സാന്താക്ലോസ് എന്നആപരനാമം. വെളുത്ത താടിയും തലയിണ വെച്ച് വീര്പ്പിച്ച വയറും ഒരു താങ്ങ് വടിയുമായി ഭാണ്ഡം നിറയെ സമ്മാനങ്ങളുമായി ട്ടാണ് പപ്പയുടെ വരവ്.
രാത്രി ഒന്പത് മണി മുതൽ അവര്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. കരോളിന്റെ കൊട്ടും പാട്ടും റോഡിൽ കൂടി പോകുമ്പോൾ അടുത്തത് നമ്മുടെ വീടായിരിക്കും എന്നാ ആശയിൽ കാത്തിരിക്കും എന്നാൽ അവരെ കാത്തിരുന്ന് കാത്തിരുന്ന് ഉറങ്ങിപോകുന്നത് മാത്രം അറിയും . പിന്നെ വെളുപ്പിന് മുറ്റത്തു വന്നു കൊട്ടും പാട്ടും പെട്രോൾ മാക്സിന്റെ വെട്ടവും ആകെ ഒരു ബഹളം . കരോൾകാരുടെ കൂടെ പരിചയക്കാർ , കൂട്ടു കാർ, അച്ഛന്റെ കൂടുകാർ എന്നുവേണ്ട ഒരു പട തന്നെ ഉണ്ടാകും. സൌഹൃ ദവും സാഹോദര്യവും ഊട്ടി ഉറപ്പിച്ചിരുന്ന ഒരു സന്തോഷ വേളയായിരുന്നു ഇങ്ങനെയുള്ള പരിപാടികൾ. അതിനിടയിൽ ക്രിസ്തുമസ് പപ്പയുടെ കുംഭ കുലുക്കിയുള്ള ഡാൻസും, ബലൂണും, ജീരക മിട്ടായി, ഇങ്ങനെ പലവിധ ഓർമ്മകൾ ഇന്നിപ്പോൾ മനസിലൂടെ ഓടി പോകുന്നു. സത്യം പറഞ്ഞാൽ ക്രിസ്തുമസ് പപ്പയെ എനിക്ക് പേടിയായിരുന്നു. ജീരക മിഠാ യി യും ബലൂണും വാങ്ങാൻ മാത്രം അമ്മയുടെ പുറകില നിന്നും മുന്നിലേക്ക് ഓടിപോയി ഓടി വന്ന കാലവും ഉണ്ടിരുന്നു എന്ന് ഒരു ചെറിയ ചമ്മലോടെ ഞാൻ അംഗീകരിക്കുന്നു.
സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. ഒരോവീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്. സാന്റാക്ലോസ് അപ്പൂപ്പൻ ക്രിസ്തുമസ് തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മതാപിതാക്കൾ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുന്നത്.
ക്രിസ്തുമസ് കാർഡ് ആണ്. നയന മനോഹരങ്ങളായ ക്രിസ്തുമസ് കാർഡുകൾ. മാസം തുടങ്ങുംപോൾ തന്നെ അച്ഛനോട് കാർഡ് വാങ്ങാനുള്ള ബഡ്ജറ്റ് പറയും. കാർഡ് മാത്രം പോരല്ലോ അതിനു സ്റ്റാമ്പും വാങ്ങേണ്ടേ. കൂടുകര്ക്ക് കാർഡ് അയച്ചാൽ മാത്രമല്ലേ തിരിച്ചു നമുക്കും കാർഡ് വരികയുള്ളു. കൂട്ടുകാർക്കും ബന്ധുകല്ക്കും എല്ലാം കാർഡ് അയക്കും. അതൊരു സന്തോഷത്തിന്റെ അവസരം ആയിരുന്നു. അവധി കഴിഞ്ഞു കോളേജിൽ ചെന്ന് കൂട്ടുകാരെ കാണുമ്പൊൾ ആദ്യം ചോദിക്കുക എന്റെ കാർഡ് നിനക്ക് കിട്ടിയോ എന്നാണ്. ആ പത്തു ദിവസത്തെ വിശേഷങ്ങൾ എല്ലാം ഒറ്റയടിക്ക് പറഞ്ഞു ആരുടെ ഒക്കെ കാർഡ് എനിക്കുകിട്ടി ആര്ക്കൊക്കെ അയച്ചു ആരെല്ലാം തിരിച്ചയച്ചില്ല എന്നൊരു കണക്കെടുപ്പും കൂടെ നടത്തിയിട്ടാണ് ക്ലാസ്സിലേക്ക് പോകാറുണ്ടായിരുന്നത് .
കാർഡ് അയച്ചു ഇനി ക്രിസ്തുമസ് ട്രീ ആണ്. ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ഇത് . സാധാരണ പൈൻ മരത്തിന്റെ ചില്ലകളാണ് ക്രിസ്തുമസ് മരമായി ആയി ഉപയോഗിച്ച് വരുന്നത്. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ് ജർമ്മൻകാർ ക്രിസ്തുമസ് മരത്തെ കണ്ടിരുന്നത്. ക്രിസ്തുമസ് നാളുകളിൽ പിരമിഡ് ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ് ക്രിസ്തുമസ് മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്. ഇപ്പോൾ പ്ലാസ്ടിക് മരങ്ങൾ ആണ് ഏവര്ക്കും പ്രിയം. എല്ലാ വര്ഷവും നല്ല ആകൃതിയിൽ ഉള്ള മരങ്ങള കണ്ടുപിടിച്ചു വെട്ടി വീട്ടിൽ കൊണ്ടുവരണം . ( ഈ മരങ്ങൾ മാത്രം വളർത്തുന്ന മരങ്ങളുടെ ഫാമുകൾ ഇവിടെ സുലഭമായി കാണാൻ സാധിക്കും. അവിടെ ചെന്ന് , ഇഷ്ടമു ളള മരം തിരഞ്ഞെടുത്തു വെട്ടി, കാറിന്റെ മുകളിൽ കെട്ടി വെച്ചുകൊണ്ട് പോകുന്ന കാഴ്ച കാണാവുന്നതാണ് ) പിന്നെ അത് ഉങ്ങാതെ നോക്കണം. എല്ലാം കഴിയുമ്പോൾ അത് എടുത്തു കളയാനുള്ള പാടും. എല്ലാം കൂടി നോക്കിയാൽ എളുപ്പം ഓടിച്ചു മടക്കാൻ പറ്റുന്ന ട്രീ കൾ തന്നെയാണ്. അതിൽ ചുവടുറപ്പിച്ചു കഴിഞ്ഞു ലൈറ്റുകളും നക്ഷത്രങ്ങളും ചെറിയ തോരണ ങ്ങളും ചേർത്ത് അവസാനം വീടുകാർ എല്ലാം കൂടി കൂടി തിറെ ഏറ്റവും മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രവും കൂട്ട് വെച്ച് കഴിഞ്ഞാൽ ട്രീ റെഡി. ഇനി രാത്രിയാകുമ്പോൾ അതിന്റെ പ്ലഗ് കുത്തി ക്രിസ്തുമസ് ട്രീ തെളിച്ചു . പല നിറങ്ങിലുള്ള ദീപങ്ങൾ ഇടവിട്ട് കത്തു കകയും കെടുകയും ചെയ്യുന്നു.
കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണ് നക്ഷത്രങ്ങൾ . യേശുവിന്റെ ജനനമറിഞ്ഞു ബെത്ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്.
ക്രിസ്തുമസ് ആഘോഷത്തിന്റെ മറ്റൊരു ഒഴിച്ച് കൂടാനാവാത്ത ഘടകമാണ് പുൽകൂടുകൾ. ഉണ്ണി യേശുവുന്റെ ജനനം ബത് ല ഹേമിലെ പുൽകൂടിൽ നടന്നു എന്നതിന്റെ ഒര്മ്മകയിട്ടാണ് വിശ്വാസികൾ പുല്കൂടുകൾ ഉണ്ടാക്കുന്നത്. ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അങ്ങനെ കലാപരമായി നിർമ്മിക്കുന്ന പുൽക്കൂടുകൾ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞുകവിയും... മറ്റുചിലർ കവലകളിലും ക്ലബുകളിലും പള്ളികളിലും മറ്റും കൂറ്റൻ നക്ഷത്രങ്ങൾ മുതൽ വിത്യസ്തത നിറയുന്ന കലാസൃഷ്ടികൾ പണിതുകൊണ്ടായിരിക്കും ക്രിസ്തുമസിനെ വരവേൽക്കുക... പുൽക്കൂടുകളിൽ ഉണ്ണീശോയുടെ രൂപം ഡിസംബർ 24ന് രാത്രിയിലാണ് വെയ്ക്കുക... ജനിക്കാതെ പ്രദർശിപ്പിക്കരുതല്ലോ. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. പള്ളികളിൽ പുല്കൂട് ഉണ്ടാക്കുന്ന മത്സരങ്ങളും നടത്താറുണ്ട്.
അടുത്തത് ക്രിസ്തുമസ് കേക്കാണ്. പല വർണ്ണങ്ങളിലും പല രൂപത്തിലും ഉള്ള കേക്കുകൾ. ഐസിംഗ് ഉള്ളത് ഐസിങ്ങിൽ റോസാ പൂകൾ ഉള്ളത്, പ്ലം കേക്കുകൾ ഈ കേക്കുകൾക്ക് പിന്നിലും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ട്.എത്ര പേർക്ക് അറിയാം എന്നറിയില്ല.
കേക്കുകളുടെ ഉറവിടം ഇംഗ്ലണ്ടിൽ നിന്നാണെന്നു പറയപ്പെടുന്നു. ഓട്സ് കുറുക്കി അതിൽ ഉണ്ടക്ക മുന്തിരിയും മറ്റു കൂട്ടുകളും ചെർത്ത് ഉണ്ടാക്കിയിരുന്ന ഒരു പ്ലം കുറുക്ക് (പ്ലം പോറിഡ്ജ് ) ആയിരുന്നു ഇന്നത്തെ പ്ലം കേക്ക്. ക്രിസ്തുമസ് തലേന്ന് ഉണ്ടാക്കിയിരുന്ന ഈ കുറുക്ക് വയറിന്റെ സുഖത്തിനു നല്ലതായിരുന്നു. അങ്ങിനെ ക്രിസ്തുമസ് കുറുക്കു പതിവായി എല്ലാ വര്ഷവും ഉണ്ടാക്കി രുചികൂട്ടുകൾ മാറി വന്നപ്പോൾ അത് ക്രിസ്തുമസ് പുടഡ്ഡിങ്ങ് ആയി മറി. പിന്നെയും അതിൽ രൂപാന്തരം മാറി . ഒട്സിനു പകരം ഗോതമ്പ് പൊടിയും വെനയും മുട്ടയും എല്ലാം ചേർന്നപ്പോൾ കൂടുതൽ കട്ടിയും സ്വാദും കൂടി വന്നു. അങ്ങിനെ ഇന്നത്തെ രീതിയിലുള്ള കേക്കുകൾ വിപണി കൈയടക്കി .
എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. മലയാളി അസോസിയേഷനുകളും കൂട്ടുകാര് കൂടി ഓരോ വീടുകളിലും പോയി കരോൾ ഗാനങ്ങൾ പാടി ഓരോ വീടു കളിലും കയറി സന്തോഷത്തിന്റെ ദിനങ്ങൾ ആയിട്ടാണ് ഞങ്ങൾ ഇവിടെ ക്രിസ്തുമസ് ആഘോഷിക്കാറുള്ളത് .
നന്മയുടെയും സമാധാനത്തിന്റെയും പ്രതീകമായി ഒരു ക്രിസ്തുമസ് രാവുകൂടി കടന്നു വരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ