2015, നവംബർ 30, തിങ്കളാഴ്‌ച

അമ്മയുമച്ഛനും

 അമ്മയുമച്ഛനും
 ------------------------
അമ്മ എന്ന രണ്ടക്ഷരം വന്നോരെൻ
ചുണ്ടിൽ  നിന്നാദ്യമായ്
അതു കേട്ടപ്പോൾ അമ്മയ്ക്കുമച് ഛനുമുണ്ടായൊ-
രാമോദം ഞാനുമി ന്നഭവിക്കുമ്പോൾ ,
എന്തിനെന്നറിയില്ലരണ്ടു നീർത്തുള്ളികൾ
 കണ് കൊണിൽനിന്നടർന്നു വീഴുന്നു.
 
  എന്റ്മ്മയുമ്മച്ഛ നും തന്നൊരു തണൽ
    ബാല്യ കൌമാര സ്വപ്നങ്ങളെ  തഴുകി തലോടി
 വന്നോരെൻ മായകാഴ്ചകളിൻ നിറം
പൊയ് മുഖമെന്നു കാട്ടിതന്നവർ നിങ്ങളല്ലോ.
നല്ലതും കേട്ടതും കാട്ടി തന്നു നേർവഴി
നടത്തി കൈവേച്ചനുഗ്രഹം ചൊരിഞ്ഞു .

   ഇന്നു ഞാൻ, എൻ കിടാങ്ങൾക്കു നല്കുന്ന
സ്നേഹ വാത്സല്യം നിങ്ങൾ ചൊരിഞ്ഞ കനിവിൻ നിറമല്ലോ .
     ഇന്നുമെൻ കണ്കളിൽ മറയാതെ നില്ക്കുന്ന
    പൊന്മണി മുത്തുകൾ നിങ്ങളല്ലോ .
           ഞാനെന്തു ചെയ്താലാകുമിന്നെന്നു പറയുവാൻ
           നിങ്ങളെപ്പോലെ ആരെനിക്കുണ്ടിന്നുസ്വന്തം.
         
         


   


     

അഭിപ്രായങ്ങളൊന്നുമില്ല: