2016, ജനുവരി 1, വെള്ളിയാഴ്‌ച

പുതുവർഷം 2016

പുതുവർഷം പിറന്നു . ഇനി ഉള്ള 12 മാസങ്ങൾ  വിരലിലെണ്ണാൻ പറ്റുന്ന പോലെ പറന്നങ്ങു പോകും. എല്ലാ തവണയും എന്ന പോലെ ഈ വർഷവും പുതിയ തീരുമാനങ്ങൾ എല്ലാവരും എടുക്കും. ഞാൻ അത് ചെയ്യില്ല ഇത് ചെയ്യില്ല എന്നൊക്കെ. പക്ഷെ അതൊക്കെ പ്രവർത്തിയിൽ കൊണ്ടുവരുന്നവർ എത്രപേരുണ്ടാകും. വളരെ വിരളം. അതൊക്കെ പോകട്ടെ. കഴിഞ്ഞ വർഷം നമുക്കെല്ലാവർക്കും ഗുണ ദോഷ സമ്മിശ്രമായ ജീവിതം ആയിരിക്കുമല്ലോ. എന്റെ ജീവിതത്തിലും അങ്ങിനെ കുറച്ചു നല്ല കാര്യങ്ങളും കുറച്ചു ചീത്ത കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.
എടുത്തു പറയത്തക്ക വിഷമതകളും അനിഷ്ടങ്ങളും ഒന്നും ഉണ്ടിയില്ല. എന്നാൽ വളരെ നല്ല കുറച്ചു ഓണ്‍ലൈൻ സൌഹൃദങ്ങൾ  ഉണ്ടായി. കണ്ടിട്ടുപോലും ഇല്ലാത്ത ആൾക്കാർ. ഭാവിയിൽ അവരെ കാണുമോ എന്ന് പോലും അറിയില്ല. പക്ഷെ ഇതുവരെ ഉപദ്രവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യം തന്നെ.

കല്യാണം കഴിഞ്ഞു അമേരിക്കയിൽ വന്നത്  New Hampshire എന്ന ഒരു ചെറിയ സംസ് ഥാ നത്തേക്ക് ആയിരുന്നു. ജീവിതത്തിന്റെ പതിനൊന്നു വർഷം അവിടെ ജീവിച്ചു. ജീവിതത്തിന്റെ വളരെ നല്ല കാര്യങ്ങൾ അവിടെ വെച്ച് സംഭവിച്ചു. കണ്ണിന്റെ കൃഷ്ണ മണികൾ പോലെ രണ്ടു പൊന്നു മക്കൾ അവിടെ ജനിച്ചു. നല്ല കുറച്ചധികം കൂട്ടുകാർ. ഒരു ചെറിയ ഒരു അന്പലത്തിന്റെ ഭാഗമാകുവാൻ സാധിച്ചു. ഒരു വീടുപോലെ തന്നെ. ആ അന്പലത്തിലെ ആൾക്കാർ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും  പോലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.  നീണ്ട പതിനൊന്നു വർഷം .
കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങൾ ആ സ്ഥലത്തെ വാസം മതിയാക്കി വേറൊരു സ്ഥലത്തേക്ക് മാറി. എന്താണ് ഇങ്ങോട്ട് മാറാനുള്ള കാരണം എന്ന് ഇവിടെയും അവിടെയും ഉള്ളവർ ചോദിക്കുന്നു. പ്രത്യേകിച്ചു കാരണം ഒന്നും പറയുവാൻ ഇല്ല. ഒരു പുതിയ തുടക്കം എന്നു മാത്രം.
നീണ്ട നാലു ദിവസത്തെ യാത്രയിൽ കുറഞ്ഞത്‌ 10 സംസ് ഥാ നങ്ങൾ കടന്നു ഇവിടെ എത്തി. ഇവിടെ വന്നപ്പോൾ ഒരു വീട് കണ്ടുപിടിക്കുവാൻ വേണ്ടി മൂന്ന് നാല് ദിവസം ഓടി നടന്നു. ചുട്ടു പൊള്ളുന്ന ചൂട് സഹിക്കാൻ പറ്റിയില്ല. സ്കൂളും  തുറക്കാൻ സമയമായി. അങ്ങിനെ അവസാനം ഒരു വീട് കണ്ടത്തി. അതിൽ പാർപ്പും തുടങ്ങി. ഇനി ഉള്ള പ്രശ്നം കൂട്ടുകാരെ കണ്ടെത്തുക എന്നുള്ളതാണ്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു.
2015 വർഷത്തെ കണക്കെടുപ്പുകൾക്കിടയിൽ ഇതാണൊരു വലിയ മാറ്റം സംഭവിച്ചത്.

അമേരിക്കയിൽ വന്നിട്ട് ഒരു കല്യാണം കൂടി അതും തനി കേരള കല്യാണം. 2015 ജനുവരിയിൽ .അപ്പോൾ ഇഒരു വര്ഷം ആയി. സുപർണ്ണ  ബെർത്തിൽ കല്യാണം.
ഒരു വര്ഷം പെട്ടന്നാണ് കടന്നു പോയത്.
ഈ വര്ഷത്തെ അജണ്ടകളിൽ ഒരെണ്ണം ഒരു ജോലി തപ്പി എടുക്കുക എന്നുള്ളതാണ്. പരിശ്രമം അതാണല്ലോ തുടക്കം.
അപ്പോൾ പുതു വർഷ പുലരി എന്നുപറയുന്നില്ല, ഈ പുതുവർഷം എല്ലാവര്ക്കും ണമായും സമാ ധാനവും നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു ...
Happy New year 2016..




അഭിപ്രായങ്ങളൊന്നുമില്ല: