2015, നവംബർ 30, തിങ്കളാഴ്‌ച

രാത്രിമഴ



 *************************
 സുഗതകുമാരി ടീച്ചറിന്റെ രാത്രിമഴ എന്ന കവിത സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എനിക്കൊരു ലഹരിയായിരുന്നു. ആദ്യം ഈ കവിത കണ്ടത് ചേട്ടൻ 10 ൽ പഠിക്കുമ്പോൾ മലയാള പാഠ പുസ്തകത്തില ആണ്. പിന്നീടത്‌ ചേച്ചി പഠിച്ചു പിന്നെ ഞാനും . എന്റെ ഊഴം വന്നപ്പ്ലെക്കും എനിക്കീ കവിത മന:പാഠം ആയിരുന്നു.
എന്താന്നറിയില്ല ഇപ്പോളും ഈ കവിത എന്നെ ഒരുപാട് ആകര്ഷിചിരിക്കുന്നു. എത്ര വായിച്ചാലും കേട്ടാലും മതിവരാത്ത ഒരു കവിത. 
മലയാളം വായിക്കാൻ അറിയാത്ത മകളെ ഈ കവിത ചോള്ളിപടിപ്പിക്കാൻ ഒരു വൃ ഥാ ശ്രമം ഞാൻ നടത്തിനോക്കി. പരാജയപെട്ടു എന്നല്ലാതെ മറ്റൊന്നും നടന്നില്ല.
യൗറ്റുബിൽ കാവാലം ശ്രീകുമാർ ജി പാടിയ ഈ കവിത എത്ര മനോഹരമായ ഭാവങ്ങൾ നല്കി ആണ് ആലപിച്ചിരിക്കുന്നത്. 
ഈ കവിത ടീച്ചറിന്റെ പച്ചയായ ജീവിതത്തിൽ നിന്നും ഉണ്ടായതാണ് എന്ന് ഞാൻ കരുതുന്നു.

 രാത്രിമഴ 

രാത്രിമഴ,
ചുമ്മാതെ കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം
ഭ്രാന്തിയെപ്പോലെ


 
രാത്രിമഴ,
മന്ദമീ ആശുപത്രിക്കുള്ളിലൊരു
നീണ്ട തേങ്ങലയ് ഒഴുകിവന്നെത്തീ
കിളിവതിൽ വിടവിലൂടേറെതണുത്ത കൈവിരൽ
നീട്ടി എന്നെതൊടുന്നൊരീ ശ്യമയാം
ഇരവിന്റെ കിന്നായാം പുത്ത്രീ..

രാത്രിമഴ,
നോവീൻ ഞെരക്കങ്ങൾ ഞെട്ടെലുകൾ
തീക്കഷ്ണ്സ്വരങ്ങൾ.......
പൊടുന്നെനെയൊരമ്മതൻ ആർത്തനാദം
ഞാൻ നടുങ്ങിയെൻ ചെവിപൊത്തിയെൻ
രോഗശയ്യയിലുരുണ്ടു തേങ്ങുമ്പൊഴീ
അന്ധകാരത്തിലൂടാശ്വസവാക്കുമായെത്തുന്ന
പ്രിയജനം പോലെ....

ആരോപറഞ്ഞു..
ആരോപറഞ്ഞു മുറിച്ചുമാറ്റാം
കേടുബാധിചൊരവയവം.....
പക്ഷെ..കൊടുംകേടുബാധിച്ച
പാവം മനസ്സോ......

രാത്രിമഴ,
പണ്ടെന്റെ സൗഭാഗ്യരാത്രികളിലെന്നെ
ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി

രാത്രിമഴ,
ഇന്നെന്റെ രോഗോഷ്ണ്ശയ്യയ്യിൽ
വിനിദ്രയാമങ്ങളിൽ ഇരുട്ടിൽ
തനിച്ചുകരയാനും മറന്നു ഞാൻ ഉഴലവേ..
ശീലപൊലെയുറയവേ....
എൻ ദു:ഖ സാക്ഷി...


രാത്രിമഴയോടു ഞാന്‍ പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും......,
ഇരുട്ടത്ത് വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ ചിരിയും
തിടുക്കവും നാട്യവും ഞാനറിയും ....
അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
ഞാനുമിതു പോലെ...
രാത്രിമഴപോലെ.....

അഭിപ്രായങ്ങളൊന്നുമില്ല: