2009, മേയ് 1, വെള്ളിയാഴ്‌ച

പനി.

മോള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ രണ്ടാച്ഴ കൂടുമ്പോള്‍ എനിക്കും മോള്‍ക്കും ഒരു പനി തീര്ച്ചയായും ഉണ്ടാകും. ഇത്തവണ അത് കാല് മാറി. എനിക്കാണ് ആദ്യം പനി കിട്ടിയത്‌. എങ്ങിനെ എന്നോ എവിടുന്നു വന്നു എന്നോ അറിയില്ല. ഇവിടെ ടി വി യില്‍ പന്നിപനി യുടെ ബ്രെകിംഗ് ന്യൂസ് കണ്ടു കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആയിരുന്നു പതിയെ ഒരു ജലദോഷം തുടങ്ങിയത്‌. പിറ്റേന്ന് രാവിലെ ആയപ്പോളേക്കും അത് പനിയായി മാറി. ആകെ ദേഹംവേദന,തലവേദന,തൊണ്ടവേദന,തുമ്മല്‍ എന്നുവേണ്ട എല്ലാ സാധങ്ങളും കൂടെ കൂടിയൊരു സംഭവം.
ഇവിടെ ആണേല്‍ സ്പ്രിംഗ്‌ സീസണും ആണ്. സമയം ആണ് ഇവിടെ അലര്‍ജി യുടെഅസുഖങ്ങള്‍ കൂടുന്നത്. പൊടി അലര്‍ജി, pollen (പൂമ്പൊടി ) അലര്‍ജി എന്നുവേണ്ട സകലതും പുറത്തു ചാടുന്നത് സമയത്ത് ആണ്. അപ്പോള്‍ എനികൊരു സംശയം ആയി. കല്യാണം കഴിക്കുന്നതിനു മുന്‍പ്‌ എനിക്ക് പൂച്ചകളോട് വല്യ പഥ്യം ആയിരുന്നു. എന്റെ വീട്ടില്‍ പൂച്ചകളെ തട്ടി മാറ്റിയിട്ടു വേണമായിരുന്നു കാല്‍ തറയില്‍ കുത്താന്‍ .അത്രയും എണ്ണം (പതിനേഴു വരെ എന്റെ കാലത്ത്‌ ഉണ്ടായിരുന്നു) . എന്റെ ഏറ്റവും പ്രീയപ്പെട്ട കൂടുകാര്‍ ആയിരുന്നു അവര്‍. ഒരു പൂച്ച കുട്ടിയെയും ആര്ക്കും കൊടുക്കണോ കളയാനോ ഞാന്‍ സമ്മതിക്കില്ലായിരുന്നു. അത് കൊണ്ട്, പൂച്ച രോമം എല്ലാം
അടിച്ച് എനിക്ക് ചെറിയ അലര്‍ജി ഉണ്ടായിരുന്നു. തുമ്മല്‍ ആയിരുന്നു. പിന്നെ കണ്ണ് ചൊറിച്ചിലും. അങ്ങിനെ കണ്ണ് ചൊറിഞ്ഞു ചൊറിഞ്ഞു തുമ്മല്‍.............
അതൊരു തുമ്മല്‍ തന്നെ തുമ്മി തുമ്മി ഞാന്‍ ക്ഷീണിച്ചു പോകുമായിരുന്നു. ആദ്യം ആദ്യം അത്രകാര്യമായി എടുത്തില്ല പിന്നെയാണ് മനസിലായത്‌ ഇത അലര്‍ജി ആണ് മരുന്ന് കഴികാതെ മാറില്ല എന്ന്. അങ്ങിനെ അടുത്തുള്ള ഹോമിയോ ഡോക്ടറെ കണ്ടു മരുന്ന് തുടങ്ങി. അതങ്ങ് മാറുകയും ചെയ്തു.

ഇപ്പോള്‍ പനിവന്നതും തുമ്മലും കണ്ണ് ചൊറിച്ചിലും എല്ലകൂടെ ഒന്നു താരതമ്യ പെടുത്തി നോക്കി .ഇതു വല്ല അലര്‍ജിയും ആണോ..............
അങ്ങിനെ ആദ്യത്തെ ദിവസം ലോക്കല്‍ മരുന്ന് കഴിച്ചു റസ്റ്റ്‌ ചെയ്തു. മോളെ പോലും എന്റെഅടുത്തേക്ക് അടുപിച്ചില്ല. പറയാന്‍ പറ്റില്ലല്ലോ പന്നി പനി ആണെലോ....
നോണ്‍ കഴിച്ചില്ലേലും ഇതു പകരം എന്നും കെട്ട്. എയര്‍ ബോണ്‍ ആണ് എന്ന്. ഒരു ചെറിയ പേടിയും ഇല്ലാതില്ല. ഇവിടെ ആശുപത്രിയിലേക്ക് ചെല്ലണേല്‍ 103 degree Fahrenheit എങ്കിലും പനി ഉണ്ടാവണം. അല്ലേല്‍ പിന്നെ എമര്‍ജെന്‍സി റൂമിലേക്ക്‌ പോകാം. പന്നിപനിയുള്ളത് കാരണം അതിനും ഒരുമടി. സ്റ്റേറ്റില്‍ ആദ്യത്തെ swine flu വിക്ടിം ഞാന്‍ ആകുമോ എന്നൊരു പേടി. അതുകാരണം നാളത്തെ കൂടെ നോക്കാം എന്ന് കരുതി.
പിറ്റേന്ന് മോള്‍ക്കും മോള്‍ടെ അച്ഛനും കൂടെ ഞാന്‍ പകര്‍ത്തി കൊടുത്തു. ഇപ്പോള്‍ എല്ലാവരും പനിക്ക് അടിമകള്‍ ആയി. മോള്‍ക്ക്‌ ചെറിയ തുമ്മല്‍ മൂക്കൊലിപ്പും. ഭര്‍ത്താവിന് തുമ്മല്‍ (കലശലായി) ചെറിയ ചുമ, മൂക്കൊലിപ്പ്‌ . അങ്ങിനെ എന്തായാലും മൂന്നു പേരും കൂടെ ആവി പിടുത്തം തന്നെ. എന്തായാലും എന്റെ പനി മാറി ജലദോഷം ആയി. തുമ്മല്‍ ഉണ്ട്. പന്നി പനി അല്ല എന്ന് വ്യക്തമായി.

ഇവിടെ കാലാവസ്ഥ വ്യതിയാനം വളരെ ഏറെ അനുഭവപ്പെടുന്നു. പകല്‍ സമയത്ത്‌ നല്ല്ല ചൂടും രാത്രി ആയാല്‍ നല്ല തണുപ്പും. വത്യാസം ആകും പനികള്‍ ഇങ്ങനെ മാറി മാറി വരുന്നത്.

5 അഭിപ്രായങ്ങൾ:

Anup R Nair പറഞ്ഞു...

Take rest and Get well soon :)

Unknown പറഞ്ഞു...

do tke rest
ellam ok aayo ellarkkum

Kiran KV പറഞ്ഞു...

njan karuthi blog vayichappol athu panni pani aayirikkum ennu

ജസീര്‍ പുനത്തില്‍ പറഞ്ഞു...

ഹോ പനി പോയി അല്ലെ സമാദാനമായി ഞാനും പനിയുമായി ഇങ്ങനെ പെടിചോണ്ട് ഇരിക്കുവാ . അതിനിടയിലാ തലയില്‍ ഒരു ബള്‍ബ്‌ കത്തിയത്‌ . ബ്ലോഗ്സില്‍ പണിയില്ലാത്ത വല്ല ഡോക്ടര്‍മാരും പന്നി പനിയെ പറ്റി എഴുതിയിട്ടുണ്ടോനു നോക്കാം എന്നിട്ട് ലക്ഷനമൊക്കെ ഒത്തു നോക്കി സ്ഥിരീകരിക്കാം എനിക്ക് ഏതു പനി ആണെന്ന് .ബ്ലോഗ്‌ സെര്‍ച്ചില്‍ പന്നിപനി എന്ന് സെര്‍ച്ച്‌ ചെയ്തതും നേരെ എത്തിയത് ഇവിടെയാ
. ഇന്നലെ കലശലായിരുന്നു ഇന്നേതായാലും കുറവുണ്ട് .എന്നാലും ഒരു പേടി !!!

ജസീര്‍ പുനത്തില്‍ പറഞ്ഞു...

ഹോ പനി പോയി അല്ലെ സമാദാനമായി ഞാനും പനിയുമായി ഇങ്ങനെ പെടിചോണ്ട് ഇരിക്കുവാ . അതിനിടയിലാ തലയില്‍ ഒരു ബള്‍ബ്‌ കത്തിയത്‌ . ബ്ലോഗ്സില്‍ പണിയില്ലാത്ത വല്ല ഡോക്ടര്‍മാരും പന്നി പനിയെ പറ്റി എഴുതിയിട്ടുണ്ടോനു നോക്കാം എന്നിട്ട് ലക്ഷനമൊക്കെ ഒത്തു നോക്കി സ്ഥിരീകരിക്കാം എനിക്ക് ഏതു പനി ആണെന്ന് .ബ്ലോഗ്‌ സെര്‍ച്ചില്‍ പന്നിപനി എന്ന് സെര്‍ച്ച്‌ ചെയ്തതും നേരെ എത്തിയത് ഇവിടെയാ
. ഇന്നലെ കലശലായിരുന്നു ഇന്നേതായാലും കുറവുണ്ട് .എന്നാലും ഒരു പേടി !!!