2009, മേയ് 3, ഞായറാഴ്‌ച
വിമാനത്താവള ങ്ങളിലെ പനി പരിശോധന
"വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടരുന്നു"
"പന്നിപ്പനി : രോഗ ബാധിതര്‍ എത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്"
പ്രമുഖ മലയാള ദിന പത്രങ്ങളിലെ വാര്‍ത്ത ആണിത്.
വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളത്തില്‍ എത്തുന്നവരോട് പനി ഉണ്ടോ എന്ന് ചോദിച്ചതു കൊണ്ടോ പേപ്പറില്‍ എഴുതി വാങ്ങിയത് കൊണ്ടോ അസുഖം ഉള്ളവരെ തിരിച്ചറിയാന്‍ പറ്റില്ല. തന്നെയുമല്ല പനി കഴിഞ്ഞാണോ ഇവര്‍ ഇങ്ങോട്ട് എത്തിയത് എന്നും തിരക്കേണ്ടിയിരിക്കുന്നു..
അതിനായി വിമാനത്താവളത്തില്‍ രൂപികരിചിരിക്കുന്ന പ്രത്യേക സെല്ലുകളില്‍ ഒരു രക്ത പരിശോധന എങ്കിലും നടപ്പാക്കെണ്ടാതായുണ്ട്. അതും ഇല്ലേല്‍ അത്യാവശ്യം ഒരു വൈദ്യ പരിശോധനക്ക് വിധേയമാകുക എങ്കിലും ചെയ്യണം.
അധികാരികള്‍ ഇതിനുവേണ്ടുന്ന പ്രത്യേക സംവിധാനം എന്തുകൊണ്ട് ഒരുക്കുന്നില്ല. പകര്‍ച്ച വ്യാധി ആയ ഈ രോഗം നമ്മുടെ നാടിനെയും അപഹരിക്കതിരിക്കാനും നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ നടപടിയെടുകെണ്ടാതയുണ്ട്. അതിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കെണ്ടാതയുണ്ട്.
ദുബായ് എയര്‍ പോര്‍ട്ടില്‍ ഇതിനായി തെര്‍മല്‍ സ്കാനര്‍ ഇതിനായി സ്ഥാപിച്ചു കഴ്ഞ്ഞു. ഇതിനിന്നും പനി ഉള്ളവരെ പെട്ടന്ന് തിരിച്ചറിയാനാകും എന്നാണത്രെ പറയുന്നത്.
http://www.gulfnews.com/nation/Health/10309914
ഈ ലിങ്കില്‍ നിന്നും കിട്ടിയ അറിവാണ് ഇത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
മാഷെ എന്തെങ്കിലും എഴുതുന്നത് തന്നെ ഭാഗ്യം ....ഈ ബ്ലോഗിലെ സാഹിത്യകാരന്‍ മാരെ കൊണ്ട് മടുത്തിരിക്കുംപ്പോാള്‍ ഇങ്ങനെ നിഷ്കളങ്കമായ ആത്മാര്‍ത്ഥത യുള്ള എഴുത്തുകള്‍ കാണുന്നത് സന്തോഷം ..ആശംസകളോടെ പ്രദീപ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ