2008, ഡിസംബർ 1, തിങ്കളാഴ്‌ച

നമ്മുടെ രാജ്യത്തിന്‌ എന്തുപറ്റി..........

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ നാടിനെ നടുകിയ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീര ജവാന്മാര്‍ക്കും രക്ത സാക്ഷി ആകേണ്ടി വന്നവര്‍ക്കും വേണ്ടി .....
നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ ആണോ ഇതിന്റെ പുറകില്‍ അതോ അയല്‍രാജ്യമ്ങളില്‍ നിന്നും വന്നു നമ്മുടെഏകതയെയും സംസ്കാരത്തെയും ചോദ്യം ചെയാന്‍ വന്നവരോ ആരായാലും aത്തിനു കഴിഞ്ഞില്ല എന്നത്അവര്‍ക്കും വിട്ടവര്‍ക്കും മനസിലായി.
അമ്പത്തെട്ടു മണിക്കൂര്‍ നീണ്ടു നിന്ന പോരടത്തില്‍ മരിച്ച കുടുംബങ്ങള്‍ക്ക് പോയത് തിരിച്ചു നല്കാന്‍ ആര്വിചാരിച്ചാലും കഴിയില്ല. ഇതിനെ ഒരു രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നതിലും നല്ലത് ഇനി ഇങ്ങനെ ഒന്നുഉണ്ടാകാതെ ഇരിക്കാന്‍ വേണ്ടി നല്ല ഒരു പൗരന് ചെയ്യാന്‍ സാധികുന്നത് നമ്മുക്കും ചെയ്യാം.
ഇങ്ങനെ ഒരു അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല. മുംബയിലെ ഏറ്റവും പ്രധാന പെട്ട സ്ഥലങ്ങളില്‍ കയറിഇത്രയും ചെയ്യാന്‍ നമ്മുടെ നാട്ടിലെ ആരുടെയും സഹായം ഇല്ലാതെ പറ്റും എന്ന് തോന്നുനില്ല. ഗേറ്റ് വേ ഓഫ് ഇന്ത്യമുംബയിലെ ഏറ്റവും തല ഉയര്‍ത്തിപിടിച്ചു നിന്നിരുന്ന ഹോട്ടല്‍ താജ് ഇന്നു വെറും പുകപടലങ്ങള്‍ കൊണ്ടുനിറഞ്ഞു നില്ക്കുന്നു.ഇവരുടെ വരവിന്റെ പ്രധാന
ലക്‍ഷ്യം കൊല്ലുക എന്നുലതയിരുന്നു. വിദേശികളെ കൊന്നുലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ ആണ് വിദേശികളെ തിരഞ്ഞു പിടിച്ചതെന്ന് തോന്നുന്നു. ഒരു ദയാ ദാക്ഷിണ്യവുംഇല്ലാതെ കൊന്നൊടുക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ എന്ത് ചയാന്‍ പറ്റും. മാസങ്ങള്‍ക്കു മുന്പ്തന്നെ ഇതിന് വേണ്ടി ശ്രമങ്ങള്‍ തുടങിയിരുന്നിരിക്കും.
നരിമാന്‍ ഹൌസ് ഒരു വിദേശ പര്യടന സ്ഥലം അല്ലായിരുന്നു. അവിടെ ജൂത ദേവാലയം ഉണ്ട് എന്ന കാര്യംവര്‍ഷങ്ങളായി അവിടെ താമസിക്കുന്ന പലര്ക്കും അറിഞ്ഞു കൂടാ .പിന്നെ അക്രമികള്‍ക്ക് എങ്ങനെ മനസിലായിഇവിടെ ജൂത പുരോഹിതനും മറ്റും പ്രാര്ത്ഥന നടത്തുന്ന വിവരം. കൂടാതെ മഹാരാഷ്ട്രാ ടീ എസ് മേധാവിഹേമന്ത് കാര്കരെയുടെ മരണവും ദുരൂഹത ഉളവാക്കുന്നു.
നമ്മുടെപോലെ മതേതര രാജ്യത്തെ ഭീകരക്രമാനത്തില്‍ നിന്നും രക്ഷ പെടുത്താന്‍ എല്ലാവര്ക്കും ബാധ്യത ഉണ്ട്. ചുറ്റുപാടുമുള്ള രാജ്യങ്ങളില്‍ ഭീകരര്‍ അതീവ സുലഭമായി വിഹാരം നടത്തുമ്പോള്‍ നമ്മുടെ സുരക്ഷ നാം തന്നെനടത്തണം. അതിനായി ഒരു സുരക്ഷ വിഭാഗം തന്നെ ഉണ്ടാവണം.അതിനുവേണ്ടി മാത്രം പ്രത്യേക പരിശീലനംനേടിയ കമാണ്ടോസ് വേണം. ഓരോ സംസ്ഥനതിലെയും പോലീസിനെയും ഏത് സാഹചര്യവും നേരിടാന്‍പ്രപ്തര്‍ ആക്കണം . നാം തന്നെ നമ്മുക്ക് വേണ്ട സുരക്ഷ നല്‍കണം.
ഇങ്ങനെ ഒരു ആക്രമണം നടക്കുമെന്ന് നമ്മുടെ ഇന്റലിജന്‍സ് കാര്‍ക്ക് വിവരം ലഭിച്ചിട്ടും അവര്‍ കാര്യമായിഎടുത്തില്ല എന്നതില്‍ കാര്യമില്ല. ഭീകരക്രമാനത്തില്‍ നമ്മുടെ അയല്‍ രാജ്യത്തെ പഴി ചാരാന്‍ എളുപ്പം ആണ്. പക്ഷെ നമ്മുടെ കൂടെ ഉള്ളവര്‍ അവര്‍ക്ക് സഹായം ച്യ്തുകൊടുതലേ അവര്ക്കു അതിന് പറ്റു എന്ന്ഒര്കെണ്ടാതുന്ദ്. കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ഭീകരവാദം വളര്‍ന്നു വരുന്നതായുള്ള പൊടിപ്പും തൊങ്ങലുംവെച്ച വാര്‍ത്തകള്‍ നിസ്സാരമായി തള്ളി കളയാന്‍ പാടില്ല.
മത തീവ്രവാദം ഒന്നിനും ഒരു പരിഹാരമല്ല. പല മസ്ജിടുകളും ഇവരുടെ താവളങ്ങള്‍ ആയുള്ള വാര്‍ത്തകള്‍കേട്ടിട്ടുണ്ട്. പല പാവപ്പെട്ടവനും ഒറ്റ രാത്രി കൊണ്ടു പനകാരന്‍ ആയ കഥകള്‍ വരെ. എങ്ങിനെ സാധിച്ചു എന്ന്പലവട്ടം ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഉത്തരം മാത്രം കിടിയിടില്ല. തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ പലതും തള്ളിപോയിടുന്ദ്.

ചാനലില്‍ കണ്ടതും കേട്ടതുമായ വിവരങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞതുകൊണ്ട് ഒരു കാര്യവും ഇല്ല. ടി.വീകണ്ടുകൊണ്ടിരുന്നപോള്‍ ഉണ്ടായ ചില നിസരാങ്ങള്‍ എന്ന് കരുതാവുന്ന ചില കാര്യങ്ങള്‍ ആണ് ... രാജ്യത്തിന്റെ സുരക്ഷയില്‍ അത്യാവശ്യമായ ചില കാര്യങ്ങള്‍ , മരിച്ചവരെയും അപകടപ്പെടവരെയും കൊണ്ടുപോകാന്‍ പറ്റിയ അത്യാവശ്യം സൌകര്യങ്ങള്‍ ഉള്ള ആംബുലന്‍സ്, ഫയര്‍ എന്‍ജിനുകള്‍ ,പോലീസിന് ജീവന്‍രക്ഷാ കവചങ്ങള്‍ ഒകെ ഇതില്‍ പെടും.
അമേരിക്ക പോലുള്ള
രാജ്യങ്ങളില്‍ ഒരു ചെറിയ അപകടം നടന്നാല്‍ ആദ്യം ഒരു fഇരെ എഞ്ചിന്‍ , എല്ലാസൌകര്യങ്ങളോടും കൂടെ ഒരു ആംബുലന്‍സ് കൂടറെത് ഒരു പട്ടം പോലീസും . ഇവരെ കൊണ്ടു തീര്‍ക്കാന്‍പറ്റാത്ത കാര്യം ആണേല്‍ അടുത്ത പടി. അവിടെ ഒരു ഈച്ച കുഞ്ഞിനെ പോലും അടുപിക്കില്ല. നമ്മുടെഅവിടെയോ ആദ്യം പോലീസ് വന്നു എതിനോകിയിട്ടുപോകും .അപ്പോളേക്കും ജനങ്ങള്‍ കൂടും അടി ഇടി തള്ളല്‍ആകെ ബഹളം. അതിന് പകരം അപകടം നടന്ന സ്ഥലത്തു ഒരു കാവല്‍ ഏര്‍പെടുത്തുക. നിസാരമായ കാര്യം എന്ന്തോന്നുന്ന പല കാര്യങ്ങളും ഉണ്ട്.
ജനങളുടെ ജീവന്‍ രക്ഷികേണ്ട ഉത്തരവാദിത്തം ഞങ്ങളെ ഭരിക്കുന്നവര്‍ക്ക്‌ ഉണ്ടാകണം. വാക്കാല്‍ മാത്രം പോരഅത് പ്രവര്ടിയില്‍ വരുത്തുകയും വേണം. സന്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങള്‍ ഉപേക്ഷിച്ചു പൊതുതാല്പര്യത്തിനു വേണ്ടി പ്രയ്ത്നിചാലെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നശിപ്പികാനുള്ളവെല്ലുവിളികള്‍ നേരിടാന്‍ പറ്റു.

1 അഭിപ്രായം:

Unknown പറഞ്ഞു...

these are all common man's concern in the present scenario.The question is what we can do for our motherland to make it a better world.