പൊരി വേനലിന് അറുതി ആയി കോരിച്ചൊരിയുന്ന മഴ ആസ്വദിച്ചിരിക്കുമ്പോള്‍ അറിയാതെ പഴയ ഓര്‍മ്മകള്‍ ഓരോന്നായി തെളിഞ്ഞു തുടങ്ങി. ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തവ ചിലത് ഓര്‍ത്തു രസിക്കാന്‍ , ...കഴിഞ്ഞുപോയകാലം......അതിലൂടെ ഒഴുകി നടക്കാന്‍ നല്ല രസം ഉണ്ട്.
വീട്ടിലെ ഓമന മകള്‍ എല്ലാവരുടെയും മാനസപുത്രി,
ജനിച്ചതും വളര്‍ന്നതും ഗ്രാമത്തില്‍ തന്നേ. ഗ്രാമം എന്നാല്‍ പച്ചക്ക് ഗ്രാമം തന്നേ. അവിടെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു ഒന്നാംക്ലാസ് മുതല്‍ നാലു വരെ ഉള്ള പഠനം. രാവിലെ പത്തു മുതല്‍ നാലുവരെ ക്ലാസ്സ്. സ്കൂളില്‍ പോകാന്‍ പേടി ആയിരുന്നു.കൂട്ടിനു അയല്‍പക്കത്തുള്ള രണ്ടട് പേര്‍ ഉണ്ടായിരുന്നു.
കണക്കും,മലയാളവും,സാമുഹിക ശാസ്ത്രവും ആയിരുന്നു പഠന വിഷയങ്ങള്‍. നാലാം ക്ലാസ്സില്‍ ഇംഗ്ലീഷ് ഒരു വിഷയം കൂതല്‍ ഉണ്ടായിരുന്നു. പത്തുമണിക്ക് സ്കൂള്‍ തുടങ്ങു എന്നാലും എട്ടര ആകുമ്പോള്‍ തന്നെ ഞാന്‍ ഒരുങ്ങി നില്ക്കും. കഷ്ടി ഒരു കിലോ മീറ്റര്‍ ഉള്ളു സ്കൂളിലെക്. ഞാനും, ജ്യോതിയും അനീസും ആയിരുന്നു വീടിന്റെ അവിടെ നിന്നും . ജ്യോതിയും അനീസിനെയും അവരുടെ അച്ഛന്‍ ആയിരുന്നു സ്കൂളില്‍ ആക്കുനെ. എന്റെ അച്ഛനും അമ്മയും എട്ടര ഒന്‍പത് അകുംപോലെ സ്കൂളില്‍ പോകും . അവര്‍ വേറെ സ്കൂളില്‍ (എന്‍. എസ്. എസ്. , അവിടെ ആണ് അഞ്ചു മുതല്‍ പത്തുവരെ ) അദ്ധ്യാപകര്‍ ആയിരുന്നു. ഞാന്‍ അനിതയുടെയും രസീനയെയും പോലുള്ള ഹൈ സ്കൂള്‍ കുട്ടികളുടെ കൂടെ ആയിരുന്നു പോയിരുന്നത്. അവിടെ ചെല്ലുമ്പോള്‍ സ്കൂളിന്റെ ഗേറ്റ് പോലും തുരനിട്ടുണ്ടാവില്ല. ഒന്‍പതു മണിക്ക് കുട്ടപ്പന്‍ ചേട്ടന്‍ വരുന്നതുവരെ അവിടെ നില്കും. (കുട്ടപ്പന്‍ ചേട്ടന്‍ ആയിരുന്നു അവിടുത്തെ ശിപായി).
ചുരുക്കത്തില്‍ ഒരു ചെറിയ വായിനോട്ടം. ഛെ ഛെ ..... ആ പ്രായത്തില്‍ വല്ലോരും വയിനോക്കുമോ......... വണ്ടികള്‍ പോകുന്നതും നോക്കി നില്ക്കും .
ഗേറ്റ് തുറന്നു കഴിഞ്ഞു പിന്നെ ഓരോരുത്തരായി വന്നു തുടങ്ങും.
എന്തായാലും ഞാന്‍ തന്നെ ആണ് എന്നും ആദ്യം വരിക. പിന്നെ ഹെഡ് മാസ്റ്റര്‍ , ലീലാമണി അമ്മ സര്‍ , മിക്ക കുട്ടികളും സാരുന്മാരും എല്ലാം പള്ളികൂടതിനു അടുത്ത് തന്നെ ആയിരുന്നു താമസവും. അതുകൊണ്ട് മണി അടികുന്നത് കേള്‍കുമ്പോള്‍ വന്നാല്‍ മതിയയ്യിരുന്നു.
ഇടയ്ക്ക് എന്റെ അപൂപ്പന്‍ ആ വഴി ഒന്നു പോയാല്‍ പിന്നെ ഞാന്‍ മിട്ടായി കിട്ടാതെ സമ്മതികില്ലയിരുന്നു.
ഇപ്പോള്‍ എല്ലാം ഒന്നുകൂടെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഒരു സുഖം ഉള്ള വേദന. ... എന്‍റെ അപ്പൂപ്പനെയും അമ്മുമ്മയേയും പൊന്നച്ചനെന്നും പൊന്നമ്മ എന്നും ആണ് വിളിച്ചിരുന്നത്. എല്ലാരും ചോദിക്കാറുണ്ട് അവരുടെ ശരിക്കുള്ള പേര്‍ അതാണോ എന്ന് .അല്ല. ചേട്ടന്‍ അങ്ങിനെ അവരെ വിളിച്ചു അതുകൊണ്ട് ഞങ്ങളും ആ പാത പിന്തുടര്‍ന്നു. അത്ര തന്നെ...
സുലേഖ ടീച്ചര്‍ ആയിരുന്നു ഒന്നാം ക്ലാസിലെ ടീച്ചര്‍. എനിക്ക് ഇപ്പോളും ഓര്‍മയുണ്ട് എണ്ണാന്‍ പഠിപിച്ചതും കൂട്ടാനും കുറയ്ക്കാനും എല്ലാം പടിപിച്ചത്. കമ്മ്യൂണിസ്റ്റു പച്ചയുടെ തണ്ട് കൊണ്ടു കൊലുണ്ടാകി അത് മുറിച്ചു ഒരേ വലുപത്തില്‍ ഉള്ള കൊലാക്കി ആണ് എണ്ണാന്‍ പടിപിച്ചത്. ഇന്നു അതുവല്ല കുട്ടികളോട് പറഞ്ഞാല്‍ മനസിലാകുമോ ....
സുലേഖ ടീചെര്രുടെ മോള്‍ ഷെമി എന്റെ നല്ല കൂടുകാരി ആയിരുന്നു. നിഷ, ചിത്ര, ലിനോജ്, സോജന്‍, അന്‍സാരി, സുരേഷ് , ഇങ്ങനെ കുറച്ചു പേരെ മാത്രമെ ഇപ്പോള്‍ ഓര്‍മ ഉള്ളു.
ഇതില്‍ ചിത്ര ആയിരുന്നു ക്ലാസ്സില്‍ എല്ലാത്തിനും ഒന്നാമത്. ഷെമി ടീചെര്‍ന്റെ മോള്‍ എന്ന നിലയില്‍ അവള്‍ ഒരുപാടു സ്വാതന്ത്ര്യം എടുത്തിരുന്നു. എല്ലാം അവള്‍ക്ക്.....
ഇപ്പോള്‍ ഒര്കുംപോള്‍ ചിരി വരുന്നു....
എന്റെ ഒരു ബന്ധു സ്കൂളില്‍ കനന്ക്ക് പടിപികുനുടയിരുന്നു. ഓരോ ക്ലാസ്സ് മുന്പോടു പോകുംപോലെകും കണക്ക് എനിക്ക് കടിച്ചാല്‍ പൊട്ടാതെ ആയി.... അന്തപ്പന്‍ സര്‍ ആയിരുന്നു മൂന്നില്‍ കണക്കു പഠിപ്പിച്ചിരുന്നത്. സാര്നെ എല്ലാര്ക്കും പേടി ആയിരുന്നു. അന്തപ്പന്‍ സാറും തോമസ് സാറും ആയിരുന്നു പുലികള്‍....
അന്തപ്പന്‍ സാര്‍ മൂന്നു കൊല്ലം മുന്പ് മരിച്ചുപോയി....സ്കൂളില്‍ നിന്നും വീ ആര്‍ എസ് എടുത്തു പിന്നെ ഭൂട്ടാനില്‍ എവിടോ ആയിരുന്നു .പിന്നെ വന്നു ...അങ്ങിനെ ഓരോ കഥയും ഉണ്ട്...
മൂന്നിലും നാലിലും തോമസ് സാര്‍ ആയിരുന്നു കണക്കു പടിപിചിരുനെ. അയ്യോ ....അമ്മോ ഒന്നും പറയേണ്ട. എഴു മുതല്‍ ഒന്‍പതു വരെ ഉള്ള ഗുണന പട്ടിക പഠിച്ചത് എങ്ങിനെ എന്ന് എനിക്ക് മാത്രം അറിയാം. :) എന്ത് തല്ലു കൊണ്ടിട്ടുണ്ട്..ഇന്നും അതിന്റെ വേദന മാറിയിട്ടില്ല. അതുകൊണ്ട് പഠിച്ചു...നഷ്ടം ഇല്ല.....
കഴിഞ്ഞ ദിവസം ലിനോജിനോട് സംസാരിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ ഒന്നുടെ ഓര്‍മയില്‍ വന്നു...
ഇപ്പോള്‍ എല്ലാരും സ്വന്തം കാര്യം നോക്കി ഓരോ വഴിക്കായി...
ഇപ്പോള്‍ മോളെ നഴ്സറി പാട്ടുകള്‍ പഠിപ്പിക്കുമ്പോള്‍ ഓര്‍ക്കരുന്ദ് " ജാക്ക് ആന്‍ഡ് ജില്‍" പഠിച്ചത്.
ഉച്ച ഊണ് കഴിഞ്ഞു പത്രം കഴുകാന്‍ കിണറിന്റെ ചുറ്റും ഉള്ള ഇടി, പിന്നെ തോട്ടില്‍ പത്രം കഴുകന്‍ പോയി പത്രത്തിന്റെ അടപ്പ് ഒഴുകി പോയി.....,ചെരുപ്പ് പോയി അങ്ങിനെ ...അതിന്റെ പുറകെ പോയി വീണു...രസമുള്ള കാലം ആയിരുന്നു.
തയ്യല്‍ ക്ലാസ്സില്‍ ടീച്ചര്‍ പഠിപ്പിച്ച തുന്നലുകള്‍ അറിയാമായിരുന്ണേല്‍ ബട്ടണ്‍ വെക്കാന്‍ ഞാന്‍ ആരെയും അസ്രയികേണ്ടി വരില്ലായിര്രുന്നു. പിന്നെ മലയാളം പഠിപ്പിക്കാന്‍ മറിയക്കുട്ടി ടീച്ചര്‍ വന്നു. അമ്മയുടെ കൂടുകാരി ആയിരുന്നു. റോസക്കുട്ടി ടീച്ചര്‍ എന്റെ വളരെ അടുത്താണ് താമസിച്ചിരുന്നത്. പക്ഷെ ടീച്ചര്‍ എന്നെ പഠിപ്പിചിരുനില്ല. പിന്നെ രോഹിണി ടീച്ചര്‍ വന്നു. അറബിക് ഒരു വിഷയം ഉണ്ടായിരുന്നു. അത് മുസ്ലിം കുട്ടികളെ മാത്രമെ പടിപ്പിചിരുന്നുല്ല്. ആ സമയം ഞങ്ങക്ക് ഫ്രീ ആയിരുന്നു. ഓരോ വര്‍ഷാവസാനം ആകുമ്പോള്‍ പാഠപുസ്തകത്തിന്റെ അവസാന പേജുകള്‍ തീര്‍ന്നുപോകും, എന്നുവെച്ചാല്‍ അത്രയും പഠിച്ചു പണിക്കത്തി ആയി . പിന്നെ അമ്മയോ അച്ഛനു ആരേലും എവിടുന്നേലും പുസ്തകം വാങ്ങി തരും അത് പറ്റിയില്ല എങ്കില്‍ എഴുതി എടുക്കും...എല്ലാവര്‍ഷവും പുതിയ പുസ്തകം വാങ്ങുമ്പോള്‍ പറയും സുക്ഷിക്കണം രണ്ടാമത് പുസ്തകം വാങ്ങാന്‍ പറ്റില്ല എന്ന്... എല്ലാം സമ്മതിക്കും പക്ഷെ ശങ്കരന്‍ വീണ്ടും പഴയപടി തന്നെ...
നാലാം ക്ലാസ്സില്‍ ആയപോള്‍ നവോദയയുടെ പരീക്ഷ ഉണ്ടായിരുന്നു. സ്കോലാര്ഷിപ്പിനു വേണ്ടിയും എന്തൊക്കയോ പഠിപ്പിച്ചു . അന്ന് ഇതിനെക്കുറിച്ച് ഒന്നും ഒരു അറിവും ഉണ്ടയിരുനില്ല. വെറുതെ ഒരു ടൈം പാസ് ആയി ആണ് കരുതിയിരുന്നത്......
ചില ദിവസങ്ങളില്‍ ഉച്ചക്ക് ഉണ്ണാന്‍ ചോറ്റുപാത്രവും കൊണ്ട് ഷെമി ടെ വീടിളൂ ചിത്രയുടെ അവിടൂ നിഷയുടെ വീട്ടിലോ പോകാറുണ്ടായിരുന്നു. പോകുന്ന വഴിക്ക് ഒരു ചെറിയ പെട്ടികട ഉണ്ട്, അവിടെ നിന്നും നാരങ്ങ മിട്ടായി,നാരങ്ങ അച്ചാര്‍ ഒക്കെ വാങ്ങും. അതിനുള്ള പോക്കറ്റ് മണി തരുന്നത് പൊന്നമ്മ ആണ്. എല്ലാ കുരുത്തകെടിനും കൂട്ട് അവര്‍ രണ്ടാളും ആയിരുന്നു. അച്ഛനെ സോപ്പ് ഇടുന്നതും പൊന്നമ്മ വഴി തന്നെ....
സ്കൂള്‍ വിട്ടാല്‍ പിന്നെ വരി വരി ആയി വേണം ക്ലാസ്സില്‍ നിന്നും പുറത്തു പോകാന്‍. അത് റോഡിലൂടെ പോകുമ്പോളും അങ്ങിനെ തന്നെ വേണം. തോമസ് സാറിന്റെ നിയമം ആയിരുന്നു. അതിന് ഒരു തലവനും ഉണ്ട്. അനുസരിക്കാതെ ഉള്ളവര്‍ക്ക് പിടീന്നു സാറിന്റെ വക നല്ല കഷായം കിട്ടും. അത് പേടിച്ച് എല്ലാരും വരി ആയി പോകും. ഞങ്ങളുടെ റൂട്ടില്‍ ജ്യോതിയോ ഞാനും ആയിരിക്കും ലീഡര്‍. ഞങ്ങള്‍ മൂന്നു പേരും കൂടി എന്നും അടിച്ച് കളിച്ചാണ് വീട്ടില്‍ പോകുന്നെ. സാറും കുട്ടിയും....ഞാന്‍ ആണ് സാര്‍...അവര്‍ രണ്ടു പേരും കുട്ടികള്‍. കണ്‍ വടി എടുത്തു പാവങ്ങളുടെ കിയില്‍ അടിക്കുമായിരുന്നു. എനിക്ക് ആനയെ വളരെ പേടി ആണ്. ആന വരുന്നേ എന്ന് പറഞ്ഞു അവര്‍ എപ്പോളും എന്നെ പറ്റിക്കും. മഴാക്കലത് ചെറിയ പൊയ്കയില്‍ കൂടി വെള്ളം നിറഞ്ഞു പൊങ്ങും.ഞങ്ങളുടെ സ്ഥിരം കുറച്ചു സ്ഥലങ്ങള്‍ ഉണ്ട് അവിടെ വെച്ചു അക്കരയ്ക്കം ഇക്കരക്കും ചാടി കളിക്കും, ചിറകെട്ടി കളിക്കും അങ്ങിനെ ഒരു പ്രാവശ്യം പുസ്തക സഞ്ചി ഒഴുകിപോയി. ഞാന്‍ പേടിച്ചു അച്ഛന്‍ എനീ തല്ലും എന്ന് കരുതി. കരഞ്ഞു കരഞ്ഞു അതിലെ വന്നവര്‍ ആരോ അത് പിടിച്ചു തന്നു. ആ പൊയ്ക ഒഴുകി ചെല്ലുന്നത് വല്യ ഒരു തോടിനകതെക്ക, എന്തായാലും സഞ്ചി പോയില്ല പുസ്തകം എല്ലാം നനഞു . ഓരോ ദിവസവും എന്തേലും ഒകെ കാണും.ആ തോടിലൂടെ എന്‍റെ എത്ര ചെരുപ്പ് പോയിട്ടുണ്ട് എന്നതിന് ഒരു അറിവും ഇല്ല. ഇപ്പോളും ഞാനും ജ്യോതിയും അനീസും നല്ല കൂടുകാര്‍ തന്നെ. എല്ലാരും കല്യാണം കഴിഞ്ഞു കുടുംബമായി കഴിയുന്നു...
ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത കാലങ്ങള്‍ ആയിരുന്നു ഇതൊക്കെ. ആദ്യമായി പഠിച്ച സ്കൂള്‍ ,പഠിപ്പിച്ച ടീച്ചേര്‍സ്....
സുലേഖ ടീച്ചറും തോമ സാറിനെയും അടുത്തും കൂടി കണ്ടിരുന്നു. പഠിപ്പിച്ച ടീച്ചേര്‍സ് നെ കാണുന്നസമയത്തുണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണ്. അതുപോലെ തന്നെ ബാല്യകാല സുഹൃതുകളെയും. പലരും പല വഴിക്കായി, ചിലരെ കണ്ടാല്‍ പോലും അറിയില്ല, ചിലര്‍ കണ്ടില്ലെന്ന ഭാവത്തില്‍ അങ്ങിനെ പലതും.....
നഷ്ടപ്പെട്ട ഓര്‍മകളിലൂടെ ഇങ്ങനെ ഒഴുകി നടന്നപോളെക്കും ഉറക്കം കണ്‍കളില്‍ ഊഞ്ഞാലാടുന്നു...
ഇനി ഇന്നു ഇരുന്നാല്‍ ഓര്‍മ്മകള്‍ ഒന്നും അയവിരങ്ങില്ല. ഇനി നാളെ ഫ്രെഷ് ആയി ഒന്നുകൂടി അയവിറക്കാം. ......
7 അഭിപ്രായങ്ങൾ:
gaaa.....kollam...oru cinema kanuna effect....kollam njan ellam picturise cheythu kandu....ennikkum palathum orma vannu palathummmmmmmmmm......pinney edykku vayinottathintey karyam paranju athinu prayam onnumilla chechy he he.....
Very nice thoughts.....after reading this,even i recollected my childhood memories...good creative writing..expecting more from u !!!
same feelings...i cant realised that am reading one blog. its just like that someone very close to you say something.
Rubber paalinte manamulla mandamaarutante thennalettum,
njan munpe njan munpe enna mattil thaalaatmakamaayi pathikkunna chaattal mazhayude sparshamettum,
kodamanjintte agni pole tulachu kayarunna novinte pollalettum
parichitamaaya kootukaari,
allalukalillatta,tension rahitamaaya,madhurataramaaya oru baalyam sammanichatinu gurukkanmaarodum,daivatoodum nandi parayuka
എന്താ എഴുതുക, എന്ത് എഴുതിയാലും മതിയാകില്ല,വളരെ നന്നായിരിക്കുന്നു, പത്ത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങള്‍ ഇന്നലെ കഴിഞ്ഞതുപോലെയ്, വയിനോട്ടതിനു കുറവ് വല്ലതും ഉണ്ടോ, ചൊട്ടയിലെ ശീലം ചുടലേ വരെ എന്നാ ചൊല്ല്.
വീണ്ടും കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ട് സസ്നേഹം
wht2say,ethrayum creative aanennu orekkalum karutheyella,no words2express,keep on doing this,entha sundareyil othukkiye,ellarem(dogs'nd all)include cheyyunnelle???????????????
please contact us...
mayilppeelimagazine@gmail.com
www.malayalamemagazine.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ