2008, നവംബർ 18, ചൊവ്വാഴ്ച

ലോകവും ഞാനും

ന്‍റെ ചുറ്റുപാടും എന്തൊക്കയോ നടക്കുന്നു. എന്താണ് നടക്കുന്നത് എന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ . അമേരിക്കയിലെ ഓഹരി വിപണി ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അതില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍നമ്മുടെ സാധാരണക്കാരന്‍റെ പോക്കെടിനെയും മാറ്റിമറിക്കും. ആഗോള വിപണിയിലെ മാറ്റം ലോകത്തിലെ വമ്പന്‍മരങ്ങളെ ത്തന്നെ കടപുഴക്കി കഴിഞ്ഞു. ഇപ്പോള്‍. ഇതിനെ എങ്ങിനെ അഭിമുഖികരിക്കും എന്നാണ് ഇപ്പോളത്തെചിന്ത. ഇതിന്‍റെ ചുരുക്കപേര്‍ സാമ്പത്തികമാന്ദ്യം . ഇങ്ങനെ പല പേരുകളുള്ള വിരുതന്മാര്‍ ഓരോ വര്ഷവുംവന്നുപോകും. അതിനെ എല്ലാം അതിജീവിച്ചലെ ലോകത്ത് ജീവിക്കാന്‍ പറ്റു.
വന്‍കിട കമ്പനികള്‍ മൂക്കും കുത്തി താഴെ വീണതിന്റെ പിന്നാലെ ജോലി ഇല്ലാതെ ആളുകള്‍ ജീവിക്കാന്‍ നട്ടംതിരിയുന്ന ഒരു കാഴ്ച ആണ് ഇപ്പോള്‍ ഉള്ളത് . ലോകത്തിലെ സമ്പദ് വ്യവസ്ഥ എല്ലാം ഡോളറിനെ ആധാരമാക്കിപൊങ്ങിയും താന്നും നില്ക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു കുറഞ്ഞു സാധാരണകാരനു കഞ്ഞി കുടിച്ചുമുളകും കടിച്ചു ജീവികെന്റ്ട അവസ്ഥ വരെ എത്തി( അത് പോലും ഇല്ലാത്തവനും ഉണ്ട് എന്ന സത്യംമറക്കേണ്ടാ) . ഇതു പറഞ്ഞപ്പോള്‍ ആണ് ആണ് ഓര്‍ത്തത്‌ ഞങ്ങള്‍ക്ക് ഇവിടെ കുത്തരി കിട്ടാന്‍ ഇല്ല നാട്ടില്‍ നിന്നുംകയറ്റുമതി നിരോധനം എന്തോ എനൊക്കെ പത്രത്തില്‍ വായിച്ചു.
നാട്ടിലെ ഭരണ കൂടത്തിനു പരസ്പരം പാര വെക്കാനും പഴീ ചാരനും സമയം തികയുനില്ല അന്നേരമാണ് എന്‍റെഒരു പരാതി അരി കിട്ടാന്‍ ഇല്ല എന്ന് ....
കേരളത്തിലെ മന്ത്രി സഖാക്കളും പ്രതിപക്ഷ നേതാക്കളും ഇടയ്ക്കിടയ്ക്ക് ഓരോ വിദേശ യാത്രകള്‍ നടത്താറുണ്ട് യാത്രകള്‍ ആര്കുവേണ്ടി ആണ് നടത്തുന്നെ? നാട്ടാരുടെ ക്ഷേമം അന്വേഷിക്കാന്‍ എത്തുന്ന ഇവരെ പോലുള്ളവര്‍ എന്താണ് നാടിന്‍റെ ക്ഷേമത്തിനുവേണ്ടി ഇവിടെനിന്നും കൊണ്ടുവരുന്നേ? ..സര്ക്കാരിന്റെ ഖജനാവില്‍ജനങള്‍ കൊടുക്കുന്ന പണവും ലോകബന്കില്‍നിന്നും മറ്റും കടവും എടുത്ത് ഇതുപോലുള്ള ഉല്ലാസയത്രയും, സുഖചികില്‍സയും നടത്തുന്ന സരന്മാര്ക് എന്തറിയണം അരി കിട്ടാന്‍ ഉണ്ടോ ഇല്ലയോ എന്നകാര്യം ഇവര്‍ക്ക്അറിയേണ്ട കാര്യം ഇല്ല . അബ്കരികളുടെയും കുഴല്‍ പണക്കാരന്റെയും ഗുണ്ടകളുടെയും കാര്യങ്ങള്‍നടത്താനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ നോക്കിനടത്താനുള്ള സമയം അല്ലെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കുള്ളൂ .. നമ്മളെ പോലുള്ളവര്‍ അതുമനസിലക്കണം . അതുകൊണ്ട് അതുപോലുള്ള കാര്യങ്ങള്‍ ഉള്ളവരെ നമ്മുടെഭരണാധികാരികളുടെ അടുത്ത് ചെല്ലാവു‌.
.
ഭീകരവാദവും കൊലപാതകങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു നിത്യ സംഭവം ആയിരിക്കുന്നു. മനുഷ്യ ജീവനുനോട്ടുകളുടെ വില പോലും ഇല്ലാത്ത അവസ്ഥ. വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു നല്ല യുവ ജനനേതാക്കളെആണ് നമ്മുടെ നാടിനു ഇന്നാവശ്യം. അതിന് വേണ്ടി നമ്മള്‍ മുന്നിട്ടിറങ്ങണം.

നമ്മുടെ നാടിന്‍റെ പുരോഗമനതിലെക്കുല്ല പടിവാതിലുകള്‍ ഓരോന്നായി തുറന്നു കഴിഞ്ഞു . അതിനുള്ളഉദാഹരണമാണ് "ചന്ദ്രയാന്‍". ഒരു പറ്റം ശാസ്ത്രഞ്ജന്‍ മാരുടെ കഠിന പ്രയത്നം . അതുപോലെ ഇനിയും നമ്മുടെരാജ്യം പുരോഗതിയിലേക്ക് കുതികുന്നത് നമ്മുക്ക് സാക്ഷ്യം വഹിക്കാം.

പുരോഗതി എന്നാല്‍ വസ്ത്രധാരണത്തിലും സംസ്കാരത്തിലും പുരോഗതി പ്രകടമായ മാറ്റം വരുത്തി. മനസിന്‍റെ പുരോഗതി അത്രയും ആയില്ല . മാവേലി നടുവാഴ്ന്ന കാലംമാറിയത് ആരും അറിഞ്ഞില്ല. പീഡനവുംപരാതികളും എന്നും ഒന്നുപോലെ.അതിന് ഒരു മാറ്റവും ഇല്ല. ഇതെല്ലാം പണ്ടുകാലത്തും ഉണ്ടായിരുന്നിരികണം , ആരും പരാതിപ്പെടാനും പരാതി കേള്‍ക്കാനും ഇല്ലാത്തതുകൊണ്ടാവും ഇങ്ങനെ ഉള്ള കഥകള്‍ കേള്‍ക്കാന്‍കിട്ടാഞ്ഞേ. ഇപ്പോള്‍ നീതിപലകരും,നീതിപീടവും നിഷ്പക്ഷമായി കാര്യങ്ങള്‍ നടത്തുന്നത് കൊണ്ടുംസ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക നിയമ സംരക്ഷണം കിട്ടിയതുകൊണ്ടും ആരെയും പേടിക്കാതെ എന്തും വിളിച്ചുപായാന്‍ അവകാശം ഉണ്ട്. അതുകൊണ്ട് കൂടുതലും ഇതുപോലുള്ളവ പുര്‍രത്തുവരുന്നെ. ഈശ്വരന് മാത്രമെസത്യം എന്താ എന്ന് ഇക്കാര്യത്തില്‍ അറിയാവു. കോടതികളില്‍ പോയി സ്വയം നാണം കേടമെന്നല്ലാതെരണ്ടുപേര്‍ക്കും (പീഡനം ഏറ്റ ആള്‍ക്കും,പീറിപിച്ചആള്‍ക്കും) ന്യായം കിട്ടാന്‍ വകുപ്പില്ല.കാരണം സ്വന്തംമനസിന്‍റെ കോടതിയില്‍ രണ്ടുപേരുംതെറ്റുകാര്‍ ആണ്.



ജാതിയും മതവും പാര്‍ട്ടിയും ഇല്ലാതെ വെറും മനുഷ്യനായി നാടിനുവേണ്ടി വീടിനുവേണ്ടി നല്ലനാളേക്കുവേണ്ടിനമുക്കെല്ലാം കാത്തിരിക്കാം....



.

1 അഭിപ്രായം:

Unknown പറഞ്ഞു...

How many Kerala ministers had a recent abroad journey??Exportation has been lowered in every field..we can't blame anyone for that..It's a world phenomenon..