മഴത്തുള്ളി എന്നത് എങ്ങിനെ എന്റെ മനസ്സില്‍ വന്നു എന്നറിയില്ല. മഴ യുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറഞ്ഞാല്‍അത് ഇത്തിരി ബുജി ആയിടുള്ളവര്‍ക്ക് പറ്റും . ഞാന്‍ ബുജി ഒന്നും അല്ല. വെറുതെ ചടഞ്ഞിരിക്കുന്ന ഒരു സാധാരണ വീടമ്മ ആണ്. വീടമ്മ എന്ന് പറഞ്ഞാല്‍ അങ്ങ് ഒരുപാട് പ്രായം ഒന്നും ആയില്ല കേടു. മുപ്പതിലോട്ടു കടക്കുന്നെ ഉള്ളു. ഭര്‍ത്താവും മകളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ജീവിതം ആസ്വദിക്കുന്നു.
മഴക്കും ഒരു സംഗീതം ഉണ്ട്, ഒരു താളം ഉണ്ട്. അത് കേള്‍കാനും കാണാനും നല്ല ഭംഗി ആണ്. ചിലപ്പോള്‍ വളരെനേര്ത്ത ശബ്ദത്തില്‍ , സുന്ദരി ആയി, ഒന്നു വന്നു പോകുന്നു വിരുന്നുകരിയെ പോലെ. ചിലപ്പോള്‍ ഒരുവീടുകരിയേപോലെ ഉത്തരവാദിത്തത്തോടെ ഞാന്‍ വന്നത്തു കൊണ്ട് കാര്യങ്ങള്‍ സാധിച്ചു എന്നപോലെചിലപ്പോള്‍ ആര്‍ത്തലച്ചു ഒരു ഭ്രാന്തിയെ പോലെ...ഇതു കേള്‍കുമ്പോള്‍ സുഗത കുമാരി ടീച്ചറുടെ "രാത്രി മഴഎന്നകവിത യിലെ പോലെ എന്ന് തോന്നും അല്ലെ? അതെ സത്യം തന്നെ. അല്പം കാവ്യഭാവന വരുന്നപോലെതോന്നുന്നു. എന്തായാലും ശ്രമിച്ചു നോക്കാം
ഒരു ബ്ലോഗ് ഉണ്ടാകണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയി. ഇപ്പോള്‍ ആണ് സമയം ആയത്. എല്ലാത്തിനും ഒരു സമയം ഉണ്ട് എന്നാണല്ലോ പഴമൊഴി . എന്തായാലും തുടക്കം കുറിച്ചു. അതിന് വേണ്ടി ഇനികുറച്ചു സമയം ചിലവിടാം എന്ന് കരുതന്നു.
എന്തൊക്കയോ എഴുതണം എന്ന് പലപോളും തോന്നാറുണ്ട്. പക്ഷെ എന്താ എന്ന് അറിയില്ല. പലപ്പോള്‍ ആയിഎന്തേലും ഓക്കേ കുത്തി കുറിച്ചു. , " ഇനി എല്ലാം കൂടെ ഒന്നു സംയോങിപിചെടുകണം.
എല്ലാരും പറയുന്നു എന്തേലും ചെയ്യാന്‍ . ഇരുന്നു മടിപിടിച്ചു. .......
ഈ ബ്ലോഗില്‍ എന്തും ഒരു വിഷയം ആകണം . എന്തും...ഇത് വെറും ഒരു ആമുഖം മാത്രം ..
ഇതില്‍ ഒരുപാട് അക്ഷര പിശാചുകള്‍ ഉണ്ട് . അത് എല്ലാരും സാദരം ക്ഷമിക്കും എന്ന് കരുതട്ടെ.
എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ