2014, നവംബർ 13, വ്യാഴാഴ്‌ച

പക്കാ അ റേ ഞ്ച് ഡ്

ല്യാണം വീട് വെക്കൽ എല്ലാം ഒരു തലയിലെഴുത്ത് പോലെ നടക്കു എന്ന് പ്രായമായവർ പറയുന്നത് സത്യം  തന്നെ. ഇനി പറയാൻ പോകുന്ന സംഭവം ഒരു യഥാര്ത സംഭവം തന്നെ . ഇതുപോലെ മറ്റുള്ളവര്ക്കും സംഭവിച്ചിരിക്കാം. എന്നിരുന്നാലും വരാനുള്ളത് വഴിയില തങ്ങില്ല എന്നതിനുള്ള നല്ലൊരു തെളിവും കൂടിയാണിത്. എപ്പോൾ എങ്ങിനെ ആരോടൊപ്പം എവിടെ എങ്ങിനെ എന്നുള്ള ചോദ്യങ്ങൾ അപ്രസക്തങ്ങൾ ആണ്. എപ്പോൾ ആണേലും നടക്കാനുള്ളത് നടക്കും.
ഒരു കല്യാണ കഥ


ഹലോ ഇത് മിസ്റ്റർ നായരുടെ വീട് അല്ലെ? ഞാൻ കായംകുളത്തുനിന്നും മിസ്റ്റർ മേനോൻ  ആണ് വിളിക്കുന്നത്.

അയ്യോ അച്ഛൻ ഇവിടെ ഇല്ലല്ലോ.
അമ്മയോ ? അമ്മയും ഇവിടില്ല ഔട്ട്‌ ഓഫ് കണ്‍ട്രി.
അപ്പോൾ ആരുണ്ട്‌ മുതിര്ന്നവരായി വീട്ടിൽ ?
എന്റെ അപ്പച്ചി ഉണ്ട്. ഒരു മിനിറ്റെ .
പിന്നെ കേട്ടത് നീതി ഉള്ള ഒരു വിളി ...അപ്പചീീീീ . ആരോ ഫോണിൽ അച്ഛനെ അന്വേഷിക്കുന്നു. അച്ഛൻ ഇവിടെ ഇല്ല എന്ന് പറഞ്ഞപ്പോൾ വീടിലെ മുതിര്ന്നവരെ അന്വേഷിക്കുന്നു. വരൂ .

ഇത് ഒരു കല്യാണ ആലോചനയുടെ തുടക്കം ആണെന്ന് അറിയാതെ ഒരു പെണ്‍കുട്ടിയുടെ വാചകങ്ങൾ ആണിത്.

മകന്റെ ശുദ്ധ ജാതകം.നിങളുടെ മകളുദ്യും ശുദ്ധ ജാതകം. ജാതകം പൊരുത്തങ്ങളും ഉത്തമം. ജാതകങ്ങൾ കിട്ടിയത് ഒരു കല്യാണ ഏ ജൻസി വഴി. ഇനി ബാക്കി കാര്യങ്ങൾ നേരിൽ കണ്ട് സംസാരിക്കാം എന്ന് കരുതുന്നു. ഇത് പറയാൻ ഉള്ള ഒരു വിളി ആണ് ഇപ്പോൾ നടന്നത്.

ഇപ്പോൾ ഇതിനെ കുറിച്ച ആലോചിക്കുമ്പോൾ ചിരിയാണോ അതോ അത്ഭുതമോ എന്ന് സംശയിക്കുന്നു.
ഇനി കഥയുടെ ബാക്കി .ഞാൻ ഈ കഥയിൽ പെണ്‍കുട്ടിയുടെ സൈഡിൽ ആണ് കേട്ടോ ...
ആ ഫോണ്‍ വിളിയിൽ യിൽ നിന്നും ചെറുക്കന്റെ വീടുകരോട് വരുന്ന ഞായരച്ഴ വീട്ടിൽ വരാം എന്ന് ധാരണയായി.
പെണ്‍കുട്ടിയുടെ അമ്മ മൂത്ത മകളുടെ അടുത്ത് ഇന്ത്യക്ക് വെളിയിൽ പോയിരിക്കുന്നു. അച്ഛൻ ജോലിസ്ഥലത്തും. അമ്മയുടെയും അച്ഛന്റെയും അഭാവത്തിൽ അച്ഛന്പെങ്ങൾ ആണ് വീടുകര്യനഗ്ൽ നോക്കുന്നത്. അപ്പൂപ്പനും, അമ്മൂമ്മയും ഈ പെണ്‍കുട്ടിയും ( ജയ എന്ന് വിളിക്കാം നമുക്കവളെ) .ജയ ക്ക്  പോസ്റ്റ്‌ ഗ്രാജുവേഷൻ  പരീക്ഷ നടക്കുന്നതുകൊണ്ട് അപ്പച്ചിയുടെ സഹായം വേണ്ടി വന്നു വീട്ടിൽ.

ഞായരാച്ഴ രാവിലെ ഒന്പത് മണി അയപ്പോലെക്കും അവർ അച്ഛനും അമ്മയും ചിറ്റ യും മോളും കൂടി ജയയെ കാണാൻ എത്തി.  അവരുടെ ആകെയുള്ള ചോദ്യം മോൾ എന്താ പഠിച്ചത് . സയൻസ് ഗ്രൂപ്പ്‌ ഏതേലും ആയിരുന്നോ എന്നായിരുന്നു. മകൻ പറഞ്ഞിട്ടുള്ളത് സയൻസ് ഗ്രൂപ്പ്  പഠിച്ച കുട്ടിയാണേൽ മാത്രം ആലോചന മുന്നോട്ടു കൊണ്ടുപോയാൽ മതി എന്ന്. എന്തായാലും അത് ശ രിയായി .

ചെറുക്കൻ അമേരിക്കയിൽ സോഫ്റ്റ്‌ വെയര് എഞ്ചിനീയർ പേര് വിനയ് . അമ്മയും അച്ഛനും കണ്ടിഷ്ടപെട്ടു കഴിഞ്ഞാൽ ബാക്കി നോക്കാം എന്ന്നയിരുന്നു മകന്റെ തീരുമാനം. ഫോട്ടോ കാണിച്ചു. ജയയുടെ ഫോട്ടോയും കൊണ്ടുപോയി.  അന്ന് ഇന്നത്തെ പോലെ മൊബൈൽ ഫോണും ഇന്റെര്നെടും ഒന്നും അത്ര വ്യാപകം ആയിരുന്ന കാലം അല്ലായിരുന്നു. ജയയുടെ ആകെയുള്ള ആവശ്യം വിനയ് ആയി സംസാരിക്കുക എന്നുള്ളതായിരുന്നു.
അങ്ങിനെ കാര്യങ്ങൾ എല്ലാം മുറപോലെ മടന്നു. ചെറുക്കന്റെ വീട് കാണാൻ ജയയുടെ വീട്ടിൽ നിന്നും എല്ലാരും പോയി. അങ്ങിനെ ഇരുന്നപ്പോൾ ജയക്ക് ഒരു സ്കൂളിൽ ജോലി കിട്ടി കണ്ണൂര് ഒരു സ്കൂളിൽ (അച്ഛൻ പ്രധാനാധ്യാപകൻ ആയിരിക്കുന്ന സ്ഥലം)  . അവൾ ജോലിക്ക് പോയി അവിടെ ഒരു ഹോസ്റ്റ് ലിൽ താമസം. കല്യനകര്യങ്ങൾ മുറപോലെ നടന്നു. ഒരു ആച്ഴാവസാനം വിനയുടെ വീട്ടിൽ നിന്നും വിളി വന്നു ബന്ധുക്കള്ക്കും അനിയനും വന്നു ജയയെ കാണണം എന്ന്.
അവർ മുപ്പതിൽ കുറയാതെ ആളുകള് വന്നു. വിനയുടെ അനിയൻ ബംഗ് ളോ റിലെ ജോലി സ്ഥലത്ത് നിന്നും എത്തി. അയാളുടെ കൂട്ടുകാര് ചിലരും വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എല്ലാവരും വന്നു കണ്ടു സന്ത്ഷതോടെ പിരിഞ്ഞു.

അന്ന് രാത്രി ജയ കണ്ണൂരിലേക്ക് പുറപെട്ടു.
പിറ്റേന്ന് ഉച്ചക്ക് ചോറ് ഉണ്ണുന്ന സമയത്ത് സ്കൂളിലെ ആയ ഓടിവന്നു പറയുന്നു ജയക്ക് ഒരു ഫോണ്‍ കാൾ വേഗം വന്നോള് എന്ന്. ഓടിപിടിച്ചു എത്തി ആരാ എന്താ എന്ന് ഒന്ന് അന്വേഷിച്ചപ്പോൾ അറിയുന്നു അത് വിനയ് വിളിച്ചത എന്ന്.  പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ വിളി വീണ്ടും വന്നു . എന്ടഹ്നു സംസാരിക്കണം എന്ന് പറഞ്ഞത് അതിനു വേണ്ടി ആണ് വിളിച്ചത് എന്ന്. ഫോട്ടോ കണ്ടു ഇഷ്ടമായി. ഇനി ജയയുടെ അഭിപ്രായം കോടി അറിഞ്ഞാൽ  ബാക്കി കാര്യങ്ങൾ മുന്നോട്ടു നീക്കാൻ സാധിക്കും എന്ന്നു പറഞ്ഞു. ഏപ്രിൽ മാസത്തിൽ ലീവ് കിട്ടും അപ്പോളേക്കും കല്യാണം നടത്താൻ പറ്റും എന്ന് പറഞ്ഞു.

അങ്ങിനെ ജയയുടെയും വിനയുടെയും കല്യാണ നിശ്ചയം ജനുവരിയിൽ നടന്നു. കല്യനതീയതി പിന്നത്തേക്ക് എന്നരീതിയിൽ കുറി കൾ  കൈമാറി.
ജയയും വിനയും കൂടുതൽ അടുത്ത് നേരിൽ കാണാതെ, വീഡിയോ ചാറ്റിങ്ങും ഓണ്‍ലൈൻ ചാറ്റിങ്ങും ഒന്നും ഇല്ലാതെ. അച്ഛനെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോൾ അച്ഛന്റെ കൈയിൽ  ഉണ്ടായിരുന്ന മൊബൈൽ ഫോണ്‍ അച്ഛൻ മകള്ക്ക് കൊടുത്തു. അപ്പോൾ കൂടുതൽ സൗകര്യം . ഇനി എപ്പോൾ വേണമെങ്കിലും വിളിക്കാം.

ഫോണ്‍ വിളി തുടങ്ങി ക്കഴിഞ്ഞാൽ പിന്നെ സമയം പോകുന്നതെ അറിഞ്ഞിരുന്നില്ല. ജനുവരിയിൽ ഒരു ദിവസം പതിവില്ലാതെ സ്കൂൾ സമയത്ത്  വിളിച്ചപ്പോൾ എന്താ എന്ന് ചോദിച്ചു കാരണം പതിവ് വിളിയും വർ ത്ത മാനങ്ങളും രാവിലെ കഴിഞ്ഞു ഇനി അടുത്ത വിളി രാത്രിയിലെ ഉള്ളു എന്നറിയാമായിരുന്നു ജയക്ക്. പതിവില്ലാത്ത വിളി കണ്ടപ്പോൾ  ഒരു അങ്കലാപ്പായി.  ഉച്ച കഴിഞ്ഞു വീണ്ടും വിളി. അനിയനും വിളിച്ചു. ആകെ ഒരു പരിഭ്രമം ജയയെ അലട്ടി. വൈകുന്നേരം ഹോസ്റ്റലിൽ പോകുന്നതിനു മുൻപ് അച്ഛനുമായി ഇരുന്നു കുറച്ചു കത്തി വെക്കാറുണ്ട്. അതും കഴിഞ്ഞു പോയപ്പോൾ വീണ്ടും സ്കൂളിൽ നിന്നും ഒരു വിളി വേഗം വരൂ ജയ എന്ന് പറഞ്ഞും കൊണ്ട്.. അടി അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഒരിക്കലും മറക്കനവത്ത താ യിരുന്നു.

ഒരു പടുകൂറ്റൻ റോസ പൂക്കൾ കൊണ്ടുള്ള ഒരു മനോഹരമായ ഒരു പൂച്ചെണ്ട്, കുറച്ചധികം ചോക്ലേറ്റ്  പിന്നെ ഒരു തനിഷ്ക് ന്റെ ഒരു ഡ പ്പയും ....കൊറിയർ കാരൻ ജയയുടെ ഒപ്പിനായി കാത്തിരിക്കുന്നു.അവളുടെ മുഖത്തെ അതിസയവും സന്തോഷവും കണ്ടു ചുറ്റും കൂടിയവർ അകെ അമ്പരന്നു. അച്ഛൻ അകെ ഒരു വെപ്രാളത്തിൽ നോക്കി എവിടെ നിന്ന് വന്നു ഇത് എന്താണിത് എന്നറിയാൻ
.


സ്ഥലകാലബോധം വീണ്ടെടുത് ജയ പതുക്കെ അതിൽ ഉള്ള കാർഡ്‌ തുറന്നു നോക്കി , ഇപ്പോൾ കാര്യം മനസിലായി രൈവീയും വൈകിട്ടും ഉള്ള വിളി കൂടാതെ വിനയ് വിളിച്ചതിലുള്ള കാര്യം.
നാളെ ജയയുടെ ബര്ത്ഡേ  അതിനുള്ള സമ്മാനം ആണിത്. ജീവിതത്തിൽ ആദ്യമായി ഒരു പ്രേമോപഹാരം കിട്ടിയതിന്റെ സന്തോഷത്തിൽ ജയയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്ന്നു.

കല്യാണ തീയതി നിശ്ചയിച്ചു. മെയ്‌ 6 . കുറി അടിച്ചു വിളി നടന്നു, സ്വര്ണം സാരി എല്ലാം എടുത്തു ഹാൾ ബുക്ക്‌ ചയ്തു. എല്ലാവരും ചോദിക്കുന്നു ചെറുക്കൻ എന്ന് വരും . ആര്ക്കും അറിയാൻ പാടില്ലാത്ത ഒരു കാര്യം. മെയ്‌ 1nu വരും എന്ന് വിനയുടെ വീടുകാർ പറഞ്ഞു.

അങ്ങിനെ ആ ദിനവും വന്നെത്തി. ജയയുടെ വീട്ടിൽ ബന്ധുക്കൾ എല്ലാം ചെറുക്കനെ കാണാൻ തയ്യാറായി. ഉച്ച കഴിഞ്ഞപോൾ അച്ഛനും അമ്മയും വിനയും കൂടി വന്നു ഒഫീഷ്യൽ പെണ്ണുകാണൽ . വന്നു കണ്ടപ്പോൾ എന്താ പറയുക രണ്ടുപെര്ക്കും ഒന്നും മിണ്ടാനില്ല. മിണ്ടാനും പറയണം ഉള്ളത് എല്ലാം നേരത്തെ കഴിഞ്ഞല്ലോ. ആരും ചോദിച്ചില്ല ഇഷ്ടപെട്ടോ പെണ്ണിനേയും ചെറുക്കനേയും എന്ന്.ഉള്ളതുപരഞ്ഞാൽ ഒരു പക്കാ അറേ ഞ്ച് ഡ്  കല്യാണം. വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ആൾ കണ്ടപ്പോൾ ഒന്നും മിണ്ടുന്നില്ല. അങ്ങിനെ യും ഒരു കല്യാണം നടന്നു മെയ്‌ 6 നു .

കല്യാണം കഴിഞ്ഞു  കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വിനയുടെ അമ്മൂമ്മ ജയയോട് ചോദിച്ചു എങ്ങിനെ നീ ഇവനെ കല്യാണം കഴിക്കാം എന്ന് സമ്മതിച്ചു എന്ന്? അമൂമ്മേ അങ്ങിനെ സംഭവിച്ചുപോയി.എന്ന് പറഞ്ഞു ജയ തലയൂരി എന്നറിഞ്ഞത്.


കല്യാണം കഴിഞ്ഞു പത്തൊൻപതാം ദിവസം വിനയ് യും ജയ വിനയ്  യും കൂടി അമേരിക്കയിലേക്ക് പറന്നു. സുഖകരമായ ദാമ്പത്യം രണ്ടു മക്കൾ.
( കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും തികച്ചും സാങ്കല്പികം മാത്രം. ആരുടെ ജീവിതവും ആയി യാതൊരു ബന്ധവും ഇല്ല )


3 അഭിപ്രായങ്ങൾ:

Baiju The Jungle Boy പറഞ്ഞു...

ഹഹ കലക്കി...... കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രം ല്ലേ ;)

kavutty പറഞ്ഞു...

ellam manasilayeeee,... ha ha jaykuttty

അജ്ഞാതന്‍ പറഞ്ഞു...

Ee Jaya ye enikkariyam . Ha ha ha..
.