2014, നവംബർ 13, വ്യാഴാഴ്‌ച

ഓണപ്പോലിമ

http://www.malayalimag.com/articles/09-02/

ഓരോ കേരളീയനും ഏറ്റവും അഭിമാനിക്കാനാവുന്ന, സ്വന്തമായ ആഘോഷം ആണ് ഓണം.  പ്രകൃതിയുടെ  സന്തോഷം നമ്മെ ഓർമ്മപ്പെടുത്തുന്ന  ഒരു അസാധാരണ ഉത്സവം .  ആഡം ബരങ്ങളുടെ പകിട്ട് പകരുന്നതാണ് ഇന്നത്തെ  ഓണാ ഘോഷങ്ങൾ.  
ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുമ്പോള് അത് ഒരു ജനതയുടെ തന്നെ സംസ്കാരം വിളിച്ചോതുന്നു.


ഗൃഹാതുരത ഇഷ്ടപ്പെടുന്ന മലയാളികള്ക്ക് മനസ്സ് നിറയ്ക്കാനെത്തുന്ന ഒരാഘോഷം…പൂക്കളുടേയും, പൂമ്പാറ്റകളുടേയും, പുലരിയുടേയും,  ഉത്സവം അതാണ് ഓണം…
കർക്കിട കത്തിലെ  കഷ്ട്ടപ്പടിന്റെ പടവുകൾ കയറി ചെല്ലുമ്പോൾ അവിടെ വരും വര്ഷത്തിന്റെ ഐശ്വര്യമായി കാത്തിരിക്കുന്നത് ചിങ്ങമാസവും ഓണവും ആണ്.    വ റു തിയുടെ ചൂളയിൽ നിന്നും സമൃദ്ധി യുടെ നിറ കതിരു മായുള്ള ഒരു  ചിങ്ങപ്പുലരി.  കർക്കിട കത്തിലെ കോരി ചൊരിയുന്ന മഴയത്തും പ്രതീക്ഷയുടെ ഒരു പൊന് കിരണം ആണ് ചിങ്ങത്തിലെ തിരു വോണം  . ചിങ്ങം വന്നുവോ.... ഓണം വന്നുവോ ....എന്ന് പരസ്പരം ചോദിച്ചു സമാധാനപെട്ടിരുന്ന ഒരു പഴയകാലം  പണ്ട് നമുക്കുണ്ടായിരുന്നു.  ഇന്നിപ്പോൾ എന്നും ഓണം തന്നെ.  ഒന്നിനും ഒരു അല്ലലും അലച്ചിലും ഇല്ലാതെ കഴിയുന്ന ദിവസങ്ങള്. പട്ടിണി ഇല്ല എങ്കിൽ എന്നും ഓണം തന്നെ.

 .



ഓണത്തെ ക്കുറിച്ച് ഐതീഹ്യങ്ങൾ പലതും ഉണ്ടെകിലും മുഖ്യം മഹാബലിയുമായി ബന്ധപ്പെട്ടത് റതന്നെ . കള്ളവും ചതിയും ഇല്ലാത്ത ഒരു കാലത്തെ ക്കുറിച്ച്  ഇ ന്നിപ്പോൾ നമുക്ക് ആലോചിക്കു വാൻ പോലും പറ്റാത്ത ഒരു കാര്യം. മഹാബലിയുടെ കാലത്ത് മനുഷ്യര് ആമോദത്തോടെ ഭൂമിയിൽ വാണിരുന്നു.ഭൂമിയിലെ സ്വർഗത്തിൽ അസൂയ പൂണ്ടു  ദേവന്മാർ ., മഹാവിഷ്ണു വിനെ വാമനന്റെ രൂപത്തിൽ വന്നു മഹാബലിയെ പരീക്ഷിക്കാൻ ഭൂമിയിലേക്ക് അയച്ചു . മൂന്നടി മണ്ണ് തനിക്കു ദാനമായി തരണമെന്ന് വാമനൻ അപേക്ഷിച്ചു . മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

ഓണത്തെ കുറിച്ച് പലവിധത്തിലുള്ള കഥകൾ  പ്രചാരത്തിൽ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകള് പറഞ്ഞു വിശ്വസിച്ചിരുന്ന കഥ ഇതാണ്.
 ഓണത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ വശങ്ങൾ  ചിന്തിച്ചാൽ ഒരുപാട് പറയാനും അറിയാനും ഉള്ള കാര്യങ്ങൾ ഉണ്ട്. അതൊക്കെ മാറ്റിവെച്ചു ഓണപൂക്കലവും ഓണസദ്യയും ഓണക്കളികളും ഒക്കെ ആയി മുന്നോട്ടു പോകാം.

 ഓണത്തിന് ഒരു മാസം മുന്നോടിയായി പിള്ളേർ ഓണം വരുന്നു.പിള്ളേർ ഓണം ആവണി അവിട്ടം എന്നും അറിയപ്പെടുന്നു. ബ്രാഹ്മണർ ഈ ദിവസം ആണ് ആചാര വിധിപ്രകാരം പൂണൂൽ മാറ്റുന്നത്.

  പിള്ളേരോണം  എന്നാണ്  കര്ക്കിടകത്തിലെ തിരുവോണത്തിന്റെ പേരെങ്കിലും , പഴയ കാലത്ത് ഓണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുന്ന ദിനമായിരുന്നു ഇത്. ഗ്രാമപ്രദേശങ്ങളിൽ പിള്ളേരോണം മുതൽ പൂക്കളം   ഒരുക്കിയിരുന്നു  . ചിങ്ങത്തിലെ തിരുവോണം , കേരളം ഭരിച്ച മഹാനായ മഹാബലിയെ അനുസ്മരിപ്പിക്കാൻ ആണെങ്കിൽ  കര്ക്കിടകമാസത്തിലെ തിരുവോണം അദ്ദേഹത്തെ നിഗ്രഹിക്കാന്  വേഷം മാറി വന്ന മഹാവിഷ്ണുവിനെയാണ് അനുസ്മരിക്കുന്നത്. മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് മഹാബലിയെ കാണാന് എത്തിയത് എന്നതിനാലാണ് കര്ക്കിടകത്തിലെ തിരുവോണത്തിനെ പിള്ളേരോണം എന്ന് വിളിക്കുന്നത്.

ഓണത്തിന് വളരെ മുന്പേ ഓണത്തിന്റെ വരവറിയിച്ച് പാണനും കുടുംബവും കര്ക്കിടമാസത്തിലെ അവസാനനാളുകളില് രാത്രി പഞ്ഞം പാടാന് വരും.  അവര്ക്ക് ധാന്യങ്ങളും,പച്ചക്കറികള്, നാളികേരം എന്നിവ സമ്മാനമായി നല്കാറുണ്ടായിരുന്നു . പിന്നീട്  തിരുവോണത്തിന് ശേഷമുള്ള നാളുകളില് ഒരിക്കല് കൂടി അവര്  പകൽ സമയത്ത്   പാടാന് വരും.  അപ്പോള് അവര്ക്ക് പണവും, ധാന്യങ്ങള്  പുതു വസ്ത്രങ്ങൾ എന്നിവയും സമ്മാനമായി നല്കുമായിരുന്നു.




  ഇല്ലംനിറ... വല്ലംനിറ എന്ന ചൊല്ലൽ അര്തവതക്കുകയാണ് ചിങ്ങമാസത്തിലെ   ഉത്സവങ്ങൾ. . ഇക്കാലയളവില് പ്രകൃതിയുടെ ഔദാര്യവും സമൃദ്ധിയും നിറഞ്ഞുനില്ക്കുന്ന രണ്ടുവാക്കുകളാണ് ‘നിറ’യും ‘പൊലി’യും. കൂനക്കൂട്ടിയിട്ടുള്ള മൂടയില് ‘നെല്ലുപെരുകണേ’ എന്ന പ്രാര്ഥനയാണ് ‘മൂടപ്പൊലി’ എന്ന പ്രയോഗത്തിനുപിന്നില്. കൊയ്ത്തു തുടങ്ങി ആദ്യം ചെത്തിയെടുക്കുന്ന കറ്റ ക്ഷേത്രത്തില് വഴിപാടായി നൽകും . ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാര്ഷിക പ്രവര്ത്തനത്തിനിടയില് ഒരേ പ്രാര്ഥനയാണുള്ളത്- ‘നിറയും’ ‘പൊലി’യും. ‘ഇല്ലംനിറ’ (വീടു നിറയട്ടെ),
‘വല്ലംനിറ’ (കുട്ട നിറയട്ടെ),
‘കൊല്ലംനിറ’
(വര്ഷം മുഴുവന് നിറയട്ടെ),
‘പത്തായംനിറ’,  ( പത്തായം നിറയട്ടെ)
‘നാടുപൊലി’ ( നാട് മുഴുവൻ പോലിയട്ടെ)
പൊലിയോപൊലി’  ( എല്ലായിടവും പോലിയട്ടെ) എന്നിങ്ങനെ
പോകുന്നു പ്രാര്ഥന. പൊന്നിന് ചിങ്ങത്തെ വരവേല്ക്കാനായിട്ടാണ് നിറപുത്തരി ആഘോഷങ്ങള് നടത്തുന്നത്


  ചിങ്ങം പിറന്നാൽ  പിന്നെ    വീടിനു ചുറ്റുപാടുകള്, പറമ്പ്, മുറ്റം, കിളച്ച് പുല്ല് ചെത്തി വൃത്തിയാക്കുക, തെങ്ങുകയറുക, വിറകുകീറുക തുടങ്ങി ആകെ ബഹളം.
 ….. കുടുംബത്തിലേക്ക് ഒരു കാരണവര്,  മഹാബലിമന്നന്,  എത്തുന്നതിലുള്ള സന്തോഷം, അദ്ദേഹത്തെ എതിരേറ്റാദരിക്കാനുള്ള വ്യഗ്രത, അത് എല്ലാവരിലും കാണാം. 

അത്തം നക്ഷത്രം മുതൽ പത്തു ദിവസമാണ് മുറ്റത്ത്  പൂക്കളം  ഇട്ടുതുടങ്ങുന്നത്. ആണ് മുതൽ ഓണം വന്നു .
     വളരെ ശുദ്ധിയോടെയാണ് അത്തപ്പൂവിടുക. മുറ്റത്ത് പൊടിമണ്ണ് വിരിച്ചുതീര്ക്കുന്ന പൂത്തറ ഉണ്ടാക്കും. ഇതിനുമീതെയാണ് പൂ ക്കളമിടുക.  സൂര്യനുദി ക്കുന്നതുനു മുൻപേ കുളിച്ചു ശുദ്ധിയായി തറ ചാണകം മെഴുകി , വിള ക്ക് , ചന്ദനത്തിരി എന്നിവ കത്തിച്ചു കിണ്ടിയിൽ വെള്ളം നിറച്ചു കള ത്തിനു ചുറ്റും തളിച്ച് സൂര്യ ദേവനെ തൊഴുതു പ്രാർഥിച്ചു  കൊണ്ട് തുമ്പ യും തുളസിയും കൂടി കള ത്തിന്റെ നടുവിൽ വെക്കും. പിന്നീട് അന്നത്തെക്കുള്ള  പൂക്കൾ  പറിക്കാൻ  പോകും.  അത്തം ചിത്തിര നാളുകളിൽ   തുമ്പ പൂവും തുളസി യിലയും മാത്രമേ കളത്തിൽ ഇടുകയുള്ളൂ . ചോതിമുതൽ നിറമുള്ള പൂക്കൾ ഉപയോഗിച്ച് തുടങ്ങും.അന്ന്  ചുവന്ന പൂക്കളാണ് ഏറെയിടേണ്ടത്. . അന്ന് മുതല് പൂക്കളത്തിനു വലിപ്പമേറും.  അത്തം...ചിത്തിര...ചോതി...വിശാഖം... അങ്ങനെ ഓരോ ദിവസം കൂടും തോറും പൂവട്ടങ്ങളുടെ എണ്ണവും കൂടിക്കൂടി വരും . മൂലം നാളിൽ  ചതുരാകൃതിയിൽ ആണ് പൂക്കളം ഒരുക്കുന്നത്. ആ ദിവസം മൂലകൾ വരുന്നവിധത്തിൽ വേണം കളം  ഒരുക്കാൻ.പൂരാടം മുതല് പൂക്കളത്തില് പൂക്കുട കുത്തണം. ചെമ്പരത്തിപ്പൂവും കോളാമ്പി പൂവും ഈര്ക്കിലില് കുത്തി കോര്ത്തു കുട കുത്തും. പകല് മണ്ണ് കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കും.    തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന് വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന് എല്ലാ ജനങ്ങള്ക്കും സാധിക്കാതെ വന്നപ്പോള് അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില് പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന് തൃക്കാക്കരയപ്പന് അനുവദിച്ചു എന്നാണ് ഐതിഹ്യം.  കളത്തിന്െറ എണ്ണത്തിലുമുണ്ട് വ്യത്യാസങ്ങള്
. ഉത്രാടം വരയെ മുറ്റത്ത് പൂക്കളുണ്ടാകൂ. അന്നാണ് ഏറ്റവും വലിയ പൂക്കളം തീര്ക്കേണ്ടത്.ഉത്രാടദിനം വരെയേ പൂക്കള് പറിയ്ക്കൂ.

ചിലയിടങ്ങളില് ഒരു നിറത്തിലുള്ള പൂവില് തുടങ്ങി 10-ാം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കള്കൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിര്മിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തില് പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള് നിര്മിച്ച് ഇലയില് പ്രതിഷ്ഠിക്കും. വിഗ്രഹങ്ങള് പൂക്കള് കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തില് മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാന് എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആര്പ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും. തിരുവോണദിനത്തില് പൂക്കള് പറിയ്ക്കാറില്ല. തിരുവോണദിവസത്തേയ്കു വേണ്ട പൂക്കള് വരെ തലേന്നാള് പറിച്ചെടുക്കും.സ ദ്യയ്ക്കുള്ള ഇലകള് പോലും തലേദിവസം വെട്ടി വച്ചിരിയ്കും. ജീവജാലങ്ങള്ക്കും , സസ്യങ്ങള്ക്കും ഓണം ഉണ്ടെന്ന വിശ്വാസത്തില് ആണത്രേ ഇത്.( തിരുവോണനാളില് പത്തുകൂട്ടം  പൂക്കൾ  നിര്ബന്ധമാണ്. എന്നാല്, ഉത്രാടത്തിനും തിരുവോണത്തിനും പൂവിടുന്ന പതിവില്ലാത്ത ചില സ്ഥല ങ്ങളുമുണ്ട് . ഉത്രാടംനാളിലിടുന്ന പൂക്കളം തിരുവോണ ദിവസവും മാറ്റമില്ലാതെ സൂക്ഷിക്കുന്ന പ്രത്യേകതയും ചിലയിടങ്ങളിലുണ്ട്). മാവേലി മന്നന് ഓരോ വീട്ടിലും എത്തി പൂക്കളവും വീടും സന്ദര്ശിക്കും എന്നാണ് വിശ്വാസം.    വീടിനു മുന്നിലെ പൂക്കളം വീടിന് ഒരു ഐശ്വര്യം ആയിരുന്നു, മാത്രമല്ല ഏവര്ക്കും സന്തോഷവും കണ്ണിന് കുളിര്മ്മ നല്കുന്നതും ആയിരുന്നു .


കാക്കപ്പൂവ്, വരമ്പുകള് തീര്ക്കുന്ന അതിരാണിപ്പൂവ്, കുലകുലകളായി വിടരുന്ന അശോകപ്പൂവ്, തുമ്പപ്പൂവ്, അരിപ്പൂവ്, ശംഖുപുഷ്പം, കാശിപ്പൂവ്, മല്ലികപ്പൂവ്, നന്ത്യാര്വട്ടം ,  വേലിപ്പടര്പ്പില് കാണുന്ന സുന്ദരിപ്പൂവും, കോളാമ്പിപ്പൂവും, ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ, മന്ദാരം, എന്നിവയെല്ലാം പൂക്കളത്തിലെ പ്രധാന വിഭവങ്ങള് ആണ്. നുള്ളിയെടുക്കാന് പ്രയാസമാണെങ്കിലും വെളുത്ത തുമ്പപ്പൂവും, സ്വര്ണ്ണനിറത്തിലുള്ള മുക്കുറ്റിപ്പൂവും പൂക്കളത്തിലെ ഒരു അവിഭാജ്യ ഘടകം ആണ് .അത്തപ്പൂക്കളം ഇടാൻ എല്ലാ  പൂക്കളും ഉപയോഗിക്കാ റി ല്ല .
    
  

ഓണപരീക്ഷ യുടെ സമയയങ്ങളിൽ ആണ് അത്തം  തുടങ്ങുന്നത്. പൂക്കളം ഒരുക്കി പരീക്ഷക്കുപോയി വരും അഞ്ചാമത്തെ ദിവസം മുതൽ ഊഞ്ഞാൽ ഇടാനുള്ള ത യ് യാ ർ എടുപ്പാണ് . വലിയ വടം വാങ്ങി പപ്ലാവിന്റെയോ മാവിന്റെയോ ഉയര്ന്ന കൊമ്പിൽ ഊഞ്ഞാൽ ഇടും. വല്യ വടം വന്ഗുനത്തെ എന്തിന് എന്നാൽ മൂന്നാളും നാലാളും കൂടി കുതിച്ചു പൊങ്ങണം എങ്കിൽ വലിയ വടം തന്നെ വേണം.  മുറ്റത്തെ വലിയ തെന്മാവില് മാമ്പൂക്കള് ഇല്ലാതെ നല്ല ഉയരത്തില് കെട്ടിയ ഊഞ്ഞാലില് ആടുവാന് പ്രായത്തിന്റെ ക്രമമനുസരിച്ചാണ് കാത്തിരിപ്പ്. ഊഞ്ഞാല് പ്രായഭേദമില്ലാത്ത ഒരു കളിപ്പാട്ടം പോലെയാണ്. വളര്ന്നുവലുതായാലും കൈവിടാന് തോന്നാത്ത ഒരു കളിപ്പാട്ടം. ഊഞ്ഞാലാടുമ്പോള് എല്ലാവരും പ്രായം മറന്ന് സന്തോഷിക്കുന്നു. ഊഞ്ഞാലിന്റെ ഓരോ പൊങ്ങിത്താഴലുകള്ക്കും ഓരോ ആര്പ്പുവിളികളാണ് ഉയരുന്നത്. ആ സന്തോഷത്തിന്  മറ്റൊന്നും പകരം വെയ്ക്കാനില്ല ഇന്ന്. ആരാണ് കൂടുതൽ പൊക്കത്തിൽ ആടുന്നത് ആരാണ് ഇല പരിച്ചുകൊണ്ടുവരുന്നത് എന്നിങ്ങനെ ഉള്ള മത്സരങ്ങൾ ആലോചിക്കുമ്പോൾ തന്നെ കുളിരുകോരുന്നു. ഇന്നത്തെ കുട്ടികളോട് ഇതൊക്കെ പറഞ്ഞാല ആർ ക്കും മനസിലാവില്ല. അവരെല്ലാം വിഡിയോ ഗെ യ് മും കംപുറെരിലും മുഴുകി ഇരിക്കുകയാണ്.

  ഉത്രാട ദിവസം അചികല്ക്കെല്ലാം വെപ്രാളം എന്നൊരു ചൊല്ലുണ്ട് . ഉത്രട  ദിവസം വൈകുന്നേരം  കുടുംബത്തിലെ  സ്ത്രീകൾക്കെല്ലാം  നാളത്തെ തിരക്കിനെക്കുറിച്ചും സദ്യ ഉണ്ടാക്കാനുള്ള  വെപ്രാളം എന്നിവയാണ്  ആ ചൊല്ലി നുള്ള അർഥം .

തിരുവോണദിനത്തില് പുലര്ക്കാലെ ഉണര്ന്ന് കുളിച്ച്  ഓണം കൊള്ളുക എന്നൊരു പതിവുണ്ട് . കളിമണ്ണില് തീര്ത്ത തൃക്കാക്കരയപ്പന്റെ പ്രതിമയില് പൂക്കളും, അരിമാവും, കളഭവും ചേര്ത്ത് അലങ്കരിച്ച് പീഠത്തില് ഇലവിരിച്ച് അതില് മാവ് അണിഞ്ഞ് തുമ്പക്കുടവും , പൂക്കളും വച്ച് ആണ് അതിനെ പ്രതിഷ്ടിക്കുക.  കൂടാതെ ഒരിലയില് നിറയെ പൂവടയും, അവല്, മലര് എന്നിവയും, പഴങ്ങളും, ചെറിയ പറയില് നെല്ലും, അരിയും, മറ്റൊരു ഭാഗത്ത് നിലവിളക്കും, കിണ്ടിയും, ചന്ദനത്തിരികളും, രണ്ടായി മുറിച്ച നാളികേരവും, വച്ച് ചെറിയൊരു പൂജയോടെയും ഒപ്പം ആര്പ്പ് വിളിയോടെയും മഹാബലിയെ വരവേല്ക്കാന് വീടൊരുങ്ങിയതായി അറിയിക്കും .


തുടർന്ന് സദ്യ ക്കുള്ള വട്ടങ്ങൾ തുടങ്ങുകയായി. ഓണസദ്യ ആണല്ലോ ഓണത്തിന്റെ പ്രധാന ആകര്ഷണം.  കാണം  വിറ്റും ഓണം ഉണ്ണണം എന്ന  പഴമൊഴിയെ അര്തവതക്കി കൊണ്ടാണ് മലയാളികള് ഓണ സദ്യ ഉണ്ടാക്കുന്നത്.  ഉണ്ടറിയണം ഓണം എന്നൊരു ചൊല്ലുണ്ട്. എന്നുവെച്ചാൽ , ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. . ഉപ്പേരി ( മെഴുക്കുപുരട്ടി) നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴംനുറുക്കും പഴവും പാലടയും പ്രഥമനും.

വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്.മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം .  കുട്ടനാട്ടിൽ , പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.


 ഓണ സദ്യ കഴിഞ്ഞു ഓണക്കളികളിലെക്കും ഊഞ്ഞാലാട്ടം പോലുള്ള വിനോദ ങ്ങളിലും ആളുകള് ഏര് പെട്ടിരുന്നു . കൈകൊട്ടിക്കളി , പുലികളി, കുമ്മാട്ടിക്കളി , ഓണത്തല്ല് തുടങ്ങിയ കളികളിൽ സന്തോഷവും ആനന്ദവും   കണ്ടെത്തിയിരുന്ന കേരളീയർ  ഇന്നിപ്പോൾ  ചാനലുകളുടെഓണം ആണ് ആഘോഷിക്കാറുള്ളത് .

ഇന്നിപ്പോൾ ഓണപൂക്കള ങ്ങളും ഓണക്കളികളും കാണണമെങ്കിൽ സ്കൂ ളു കളിലും കോളേജ് കളിലും ഓഫീസു കളിലും പോകണം. ഓണം ആയിക്കഴിഞ്ഞാൽ പിന്നെ പൂക്കടക്കര്ക്കും തമിഴ് നാടിനും വളരെയേറെ ലാഭമുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന അരളി, ജമന്തി, ബന്ദി വാടാമല്ലി തുടങ്ങിയ പൂക്കളും നിറപ്പൊ ടികളും ചെര്തുണ്ടാകുന്ന പൂക്കളം വളരെ മനോഹരം ആയ കാഴ്ച തന്നെ. 

തൃപ്പൂ ണിത്തറ അത്തച്ചമയം, നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ഒരു മതേതര ആഘോഷമാണ് അത്തച്ചമയം,  നെഹ് റു  ട്രോഫി വള്ളം കളി, അര്ന്മുള്ള വള്ളസദ്യ, ആറന്മുള വള്ളംകളി എന്നിവ വളരെ പ്രസസ്തമായ ഓണക്കാല വിശേഷങ്ങളാണ്.

മറു നാടാൻ മലയാളികൾ വളരെ യധികം ഒരുമയോടെ ഓണം ആഘോഷിക്കുന്നു. മലയാളി ആസ്സോസിയെഷനുകൾ  ചെണ്ടമേളവും താലപ്പൊലിയും മുത്തു ക്കുടയുമായി  മാവേലിയെ വരവേറ്റു   സദ്യയും കളികളുമായി ഓണം ആഘോഷിക്കുന്നു . കേരളത്തില ഉള്ളതിലും വളരെ ഭംഗിയായി ഓണം ആഘോഷിക്കുന്നത് മറു നാടാൻ മലയാളികള്  ( പ്രവാസികൾ) ആണ് ഇന്ന്. സാധങ്ങളുടെ പെരുകി വരുന്ന വിലയും സദ്യ ഉണ്ടാക്കാനുള്ള വിഷമവും എല്ലാം കൂടെ നോക്കുമ്പോൾ സദ്യ പുറത്തുനിന്നും വരുത്തുകയാണ് ഇന്ന് വീടുകളില പതിവ്. പായസം ഇതു വേണമെങ്കി ലും കിട്ടും അതിനും മിനക്കെടേണ്ട കാര്യം ഇല്ല. ഓണം കുശാൽ.



ഓണത്തെ ഒരു കാര്ഷിക വിലവേടുപ്പുത്സവമായി കരുതിയിരുന്നത്. എന്നാൽ ഇന്നത്തെ ആധുനിക മനുഷ്യൻ കാടുകയറി ചിന്തിച്ചു ഓണത്തെ ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവം ആക്കി മാറ്റി. കോരിച്ചൊരിയുന്ന മഴ കഴിയുമ്പോൾ എങ്ങിനെ കാര്ഷിക വിളവെടുപ്പുകൾ നടത്തും എന്നൊരു ചോദ്യം ഉണ്ടായി. ശരിയാണ്. നെൽവയലുകൾ വെള്ളം കയറി കിടക്കുമ്പോൾ എങ്ങിനെ വിള വെടുക്കും. ഒന്നിനും ആധികരികതയില്ലാതെ ആരോ എന്തോ എവിടെയോ പറഞ്ഞു എന്ന് കരുതി വർഷങ്ങൾ പഴക്കമുള്ള സന്തുഷ്ടിയുടെ നന്മയുടെ ആഘോഷത്തെ ഇന്ന് ജാതിയും മതത്തിനും ഉള്ളിൽ  ഒതുക്കി നിരത്തുകയാണ് ഇന്നത്തെ കേരളീയർ.


ലോകത്തിന്റെ ഇതു മൂലയിലും ഒരു മലയാളി ഉണ്ടാകും . അപ്പോൾ ആ മൂലയിലെ ഓണം മലയാളിക്ക് പൊന്നോണം തന്നെ. രുചിയുടെയും ഗന്ധതിന്റെയുംഒത്തുചേരലിന്റെയും  പങ്കുവെ ക്കലി ന്റെയും ഒരായിരം ഒര്മാകളുടെയും  ഉത്സവം . അത് എന്നും മലയാളിക്ക് മാത്രം സ്വന്തം.


ഓണപ്പോലിമ 




1 അഭിപ്രായം:

Ranjit K Nair പറഞ്ഞു...

ഓണക്കാലം...

മനസ്സില്‍ ഒരിക്കലും മായാത്ത ഒരു പൂക്കാലമായി എന്നും എന്നില് അതു ബാക്കിയാണ്.. ഇതു വായിച്ചപ്പോള്‍...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യ കാലം എന്നിലേക്ക് പകര്‍ന്നപോലെ തോന്നി.
ഗതകാല സ്മരണകളെ തൊട്ടുര്‍ണത്തിയ ഒരു അനുഭൂതി.മലനാട്ടില്‍ ആയാലും, മറുനാട്ടില്‍ ആയാലും ഓണം എന്നും മലയാളിക്ക്‌ പ്രീയങ്കരമെന്ന് ഒരിക്കലും പറയേണ്ടതില്ലല്ലോ..ഓണക്കാലത്തിനെ അതിന്റെ അതീവ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു.. നന്ദി