2011, ഫെബ്രുവരി 9, ബുധനാഴ്‌ച

കുറ്റവും ശിക്ഷയും

എനിക്കു വേണ്ടപ്പെട്ട ഒരാള്‍ ദിവസവും ട്രെയിന്‍ യാത്ര ചെയുന്നു. എറണാകുളത്ത് നിന്നും ഒറ്റപ്പാലം വരെ എന്നും യാത്ര ചെയ്യുന്നു. വീട്ടു കാര്യങ്ങളും നോക്കി കുട്ടികളുടെ കാര്യങ്ങളും നോക്കി എല്ലാം കഴിഞ്ഞാണ് ദിവസവും ഇത്രയും യാത്ര ചയ്തു ജോലിക്ക് പോകുന്നത്. കൈയില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിട്ടും കാര്യമില്ല. പ്രതികരിക്കാന്‍ ഉള്ള മനസും പോര. പിന്നെ എന്താണ് വേണ്ടത്.
 നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ ഉള്ള എത്രയോ വനിതകള്‍ ഉണ്ട്. അവര്‍ എല്ലാം ഇനി എന്ത് സമാധാനത്തില്‍ യാത്ര തുടരും.കൈയില്‍ ഒരു മൊട്ടു സൂചിയോ സേഫ്റ്റി പിന്നോ കരുതിയാല്‍ പോര എന്ന അവസ്ഥയാണ്‌ ഇന്നിപ്പോള്‍ . പകരം പേപ്പര്‍ സ്പ്രേ( കുരുമുളക്/ മുളകുപൊടി  സ്പ്രേ ) വേണം കൈയില്‍ കരുതാന്‍. തൊടാനും തലോടാനും വരുന്നവന്റെ കണ്ണിലേക്കു തളിച്ച് കൊടുക്കുക. കാപാലികന്‍ മാര്‍ക്ക് ഇതല്ലാതെ മറ്റെന്തു ചെയ്താലും ഒന്നും ആകില്ല.


ഒരു ക്രൂരമയ അപകടം നടന്നു കഴിയുമ്പോള്‍ അയ്യോ കഷ്ടം എന്ന് പറഞ്ഞു കരഞ്ഞിട്ടു കാര്യം ഇല്ല.  അത് വരാതിരിക്കാന്‍ ഉള്ള കരുതലുകള്‍ എടുക്കുക അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. അത് എങ്ങിനെ എന്ന് എനിക്കറിയില്ല. പക്ഷെ നമുക്ക് വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ ആണ് ഈ ചിന്ത ഉണ്ടാകുന്നത് . അപകടം നടക്കുമ്പോള്‍ സഹായിക്കാന്‍ ആരും ഇല്ലാത്ത ഒരു അവസ്ഥ .അത് കഴിയുമ്പോള്‍ ഒരു പ്രഹസനതിനു വേണ്ടി കുറെ ജോലിക്കാരെ കൂടി നിയമിക്കാം എന്നൊരു തീരുമാനം അധികൃതര്‍ എടുക്കുകയും ചെയ്യും. ഈ തീരുമാനം  നേരത്തെ  എടുത്തിരുന്നെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഈ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു.




 നേരം ഇരുട്ടികഴിയുംപോള്‍ സ്ത്രീകള്‍ സുരക്ഷിതര്‍ അല്ല എന്നാണ്  ഇപ്പോള്‍ നടന്ന സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്കു  എത്തിപ്പെടാനുള്ള ത ത്ര പ്പാടി നിടയില്‍ എന്തെല്ലാം സൂക്ഷിക്കണം. നമ്മള്‍ പണം കൊടുത്ത് ടിക്കറ്റ്‌ എടുത്തു യാത്ര ചെയുമ്പോള്‍ അതിനു സുരക്ഷ നല്കാന്‍ അതിന്റെ ഉടമസ്ഥര്‍ ബാധ്യസ്തര്‍ അല്ലെ. ഇപ്പോള്‍ ഒരു സൌമ്യക്കാണ് ഇങ്ങനത്തെ ഒരു അവസ്ഥ ഉണ്ടായത്. ഇങ്ങനെ ഉള്ള എത്രയോ സൌമ്യ മാര്‍ ദിവസവും ട്രെയിനില്‍ യാത്ര ചെയുന്നു. 


സമൂഹത്തില്‍ സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കള്‍ ആയി കാണുന്ന കാലം കഴിഞ്ഞില്ലേ. സ്ത്രീകളും അധ്വാനിച്ചു ജീവിക്കുനില്ലേ. കുടുംബം പുലര്തുന്നുട്.  പിന്നെ എന്ത് കൊണ്ട്   ഇങ്ങനെയുള്ള സംഭവങ്ങള്‍ എന്നും എന്നും കേള്‍ക്കാന്‍ പറ്റുന്നത്. അഞ്ചു വയസുള്ള കുഞ്ഞിനെ എങ്ങിനെ പീഡിപ്പിക്കാന്‍ ഒരു പുരുഷന് മനസുവരുന്നു. അങ്ങിനെ വികലമായ മനസ് ഉള്ള കാമ വെറിയന്‍ മാര്‍ ഉള്ള ഒരു സമൂഹം എങ്ങിനെ ഒരു നല്ല രാജ്യത്തെ സൃഷ്ടിക്കും. ഇങ്ങനെ ഉള്ളവര്‍ക്കുള്ള ശിക്ഷ ഒട്ടും വൈകാതെ തന്നെ നടപ്പകുക. തെളിവുകള്‍ മാത്രം 
കണക്കിലെടുത്ത് അവരെ ശിക്ഷിക്കുക. അതും ക്രൂരമായ ശിക്ഷ. മരണം അല്ല അതിന്റെ ഉത്തരം. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാന്‍ വേണ്ടിയുള്ള ശിക്ഷ. 


ഇപ്പോള്‍ നടന്ന തീവണ്ടി സംഭവം തന്നെ എടുത്താല്‍ അത് വളരെ മൃഗീയമായി ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ആര് അതിനു സമാധാനം പറയും. ആ കുടുംബത്തിനു നഷ്ട്ടപെട്ടതിനെ തിരികെ  നല്കാന്‍ ആര്‍ക്കും കഴിയില്ല. റെയില്‍ വേ ക്കോ സര്‍ക്കാരുകള്‍ക്കോ ആര്‍ക്കും ഒന്നും ചെയ്യാന്‍പറ്റിയില്ല. ഒരു ഭരണ സംവിധാനം നടപ്പാക്കുമ്പോള്‍ അതില്‍ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം എന്നതിനെ കുറിച്ച് ആറും ചിന്തിക്കുന്നില്ല. എങ്ങിനെ പണം ലഭിക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. 


 എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ യുള്ള അപകടങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നത്.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു. പണ്ട് ഉണ്ടായിരുന്നതിനെക്കാട്ടിലും കൂടുതല്‍ 


ആക്രമം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം സഹിക്കേണ്ടി വരുന്നത് എന്തുകൊണ്ട്.സാമൂഹിക പരമായി ചില ഭ്രാന്തന്‍ മാര്‍ നമുക്കിടയില്‍ പതുങ്ങി ഇരിക്കുന്നു. അവരുടെ ഭ്രാന്ത് മൂക്കുമ്പോള്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നു. ആ ഭ്രാന്തന്‍ മാരെ  നേരിടാന്‍ സ്ത്രീകള്‍ക്ക് കഴിവുണ്ട്. പക്ഷെ ചിലര്‍ അതില്‍ പരാജയപ്പെടുന്നു. എല്ലാ കാര്യത്തിലും പാശ്ചാത്യ സ്കാരത്തെ അനുകരിക്കുന്നവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ എന്തുകൊണ്ട് പിന്നോട്ട്
പോകുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടന്ന്നിട്ടും നമ്മുടെ ഭരണാ ധികാരികള്‍ക്കോ നീതി നടപ്പക്കെണ്ടാവര്‍ക്കോ ഇതുവരെ കണ്ണ് തുറക്കാ ന്‍ സമയം ആയില്ല.  നീതി നടപ്പാക്കേണ്ടവര്‍ തന്നെ വിവാദങ്ങളില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ ഉഴറുമ്പോള്‍ അവര്‍പാവം ജനങള്‍ക്ക് വേണ്ടി എന്ത് ചെയ്യും.  കലി കാലം തന്നെ ഇത്. 


ഒരു ഗോവിന്ദ ചാമിയെ അറസ്റ്റു ച്യ്തത് കൊണ്ട് കാര്യങ്ങള്‍ തീരില്ല. അയയ്ക്കു നേരെ ഇനിഎല്ലാ കുറ്റങ്ങള്‍ കൂടി ചുമത്തി അയാളെ പത്തു പതിനച്ചു കൊല്ലത്തേക്ക് ജയില്‍ ശിക്ഷഅനുഭവ്പ്പിച്ചിട്ടു കാര്യം ഒന്നും ഇല്ല. നമ്മള്‍ നല്‍കുന്ന പണം കൊണ്ട് അയാള്‍ അവിടെ സുഖിച്ചു കഴിയും. അതിനു പകരം  അയാളുടെ ജനനേന്ദ്രിയം മുറിച്ചു കളയണം. ഇതാണ് ഇങ്ങനെ യു ള്ളവര്‍ക്ക് നല്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ശിക്ഷ എന്നാണ് എന്റെ അഭിപ്രായം. 


ഒരാള്‍ക്കെങ്കിലും ഇങ്ങനെ യുള്ള ശിക്ഷ കിട്ടുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും ഒരു ഭീതി മനസ്സില്‍ഉണ്ടാകില്ലേ. ഞാന്‍ പിടിക്കപെട്ടാല്‍ എന്റെയും അവസ്ഥ ഇതുതന്നെ എന്ന്. 


കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുത്താല്‍ ഇതുപോലുള്ള കുറ്റ കൃത്യങ്ങള്‍ ഉണ്ടാകുന്നത്ഒരു പരിധി വരെ കുറക്കാന്‍ പറ്റും. ശിക്ഷ നീലുന്നതിനനുസരിച്ചു കുറ്റ കൃത്യങ്ങളും കൊടിക്കൊണ്ടേ ഇരിക്കും...............


 കുടുംബം പുലര്‍ത്താന്‍ വേണ്ടി ജോലിക്ക് പോയ ഒരു പാവം പെണ്‍കുട്ടിയുടെ അവസ്ഥ മരണം. 
ആ അച്ഛനും അമ്മയ്ക്കും ഇനി കണ്ണു നീര്‍ ബാക്കി. സഹോദരന് പകയും .....അത് തുടച്ചു മാറ്റാന്‍കാലത്തിനു കഴിയുമായിരിക്കും.....



9 അഭിപ്രായങ്ങൾ:

അനില്‍ ഐക്കര പറഞ്ഞു...

ഒരു ഗോവിന്ദ ചാമിയെ അറസ്റ്റു ച്യ്തത് കൊണ്ട് കാര്യങ്ങള്‍ തീരില്ല. അയയ്ക്കു നേരെ ഇനിഎല്ലാ കുറ്റങ്ങള്‍ കൂടി ചുമത്തി അയാളെ പത്തു പതിനച്ചു കൊല്ലത്തേക്ക് ജയില്‍ ശിക്ഷഅനുഭവ്പ്പിച്ചിട്ടു കാര്യം ഒന്നും ഇല്ല. നമ്മള്‍ നല്‍കുന്ന പണം കൊണ്ട് അയാള്‍ അവിടെ സുഖിച്ചു കഴിയും. അതിനു പകരം അയാളുടെ ജനനേന്ദ്രിയം മുറിച്ചു കളയണം. ഇതാണ് ഇങ്ങനെ യു ള്ളവര്‍ക്ക് നല്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ശിക്ഷ എന്നാണ് എന്റെ അഭിപ്രായം.

കരിയില പറഞ്ഞു...

കയ്യില്‍ പിന്നുകള്‍ കൊണ്ടുനടക്കാന്‍ ശീലിച്ച പെങ്ങള്മാര്‍ ഇനി .. കത്തിയും വടിവാളും ഇരുമ്പ് വടികള്‍ ഇവ കൊണ്ട് നടക്കാന്‍ ശീലിച്ചു തുടങ്ങാം .. !! നിങ്ങള്‍ക്കും .. ജീവിക്കണ്ടേ - പേടിക്കാതെ നടക്കണ്ടേ .. !!

നിലാപ്പൂക്കള്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിലാപ്പൂക്കള്‍ പറഞ്ഞു...

ഒരു ഗോവിന്ദ ചാമിയെ അറസ്റ്റു ച്യ്തത് കൊണ്ട് കാര്യങ്ങള്‍ തീരില്ല. അയയ്ക്കു നേരെ ഇനിഎല്ലാ കുറ്റങ്ങള്‍ കൂടി ചുമത്തി അയാളെ പത്തു പതിനച്ചു കൊല്ലത്തേക്ക് ജയില്‍ ശിക്ഷഅനുഭവ്പ്പിച്ചിട്ടു കാര്യം ഒന്നും ഇല്ല. നമ്മള്‍ നല്‍കുന്ന പണം കൊണ്ട് അയാള്‍ അവിടെ സുഖിച്ചു കഴിയും. അതിനു പകരം അയാളുടെ ജനനേന്ദ്രിയം മുറിച്ചു കളയണം. ഇതാണ് ഇങ്ങനെ യു ള്ളവര്‍ക്ക് നല്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ശിക്ഷ


അഭിനന്ദനങ്ങള്‍ അമ്പിളീ..അത് തന്നെയാണ് വേണ്ടത്.എന്റെ അഭിപ്രായവും അങ്ങനെ തന്നെ

Baiju പറഞ്ഞു...

കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കുക തന്നെവേണം. എന്നാല്‍ അതുകൊണ്ടുമാത്രം ഇത്തരത്തിലുള്ള തെമ്മാടിത്തങ്ങള്‍ ഇല്ലാതാകുമെന്ന് കരുതുക വയ്യ. സ്ത്രീകള്‍ കാലാകാലങ്ങളായി നേരിട്ടുവരുന്ന ഇത്തരം ഭീക്ഷണികളുടെ മുന്നില്‍ വിലാപങ്ങള്‍ക്ക്‌ ഒരു പ്രസക്തിയുമില്ലായെന്നും, കലാപങ്ങള്‍ക്കാണ് പകരം പ്രസക്തിയെന്നും അറിയുക. അവന്‍ അവളുടെ സമ്മതമില്ലാതെ അവളെ ഭോഗിക്കാന്‍ ഒരുമ്പെടുന്നത് പുരുഷാധിപത്യം അവനില്‍ ഉണ്ടാക്കിയ സ്വാധീനമാണ്. സ്ത്രീയുടെ മേല്‍ പുരുഷന് സര്‍വ്വാധിപത്യം ഉണ്ടെന്നു അവള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞും പറയാതെയും കാലാകാലങ്ങളായി സമൂഹത്തിനു മുന്നില്‍ തുറന്നിട്ട പുസ്തകത്തില്‍ നിന്നും അവന്‍ വായിച്ചെടുത്ത വരികളുടെ ദുര്‍ക്കാഴ്ചകളാണ് മുന്‍കാലങ്ങളില്‍ കണ്ടതും ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതും. ഇതിനാണ് അറുതി വരേണ്ടത്. പ്രകടമായ സൌമ്യതയും, പാവത്തവും, മുഖം കുനിച്ചുള്ള നടത്തങ്ങളും, പേടി ഒളിപ്പിച്ച കണ്ണിണകളും നിങ്ങളെ എത്തിക്കുന്നത് ഇതുപോലുള്ള ഇടങ്ങളില്‍ തന്നെയായിരിക്കും. അടക്കവും ഒതുക്കവുമുള്ള പെണ്ണ് എന്ന് വെറുതെ പറഞ്ഞു കേള്‍ക്കാനാണ്‌ ഇഷ്ടമെങ്കില്‍, നിങ്ങള്‍ക്ക്‌ വരുംകാലങ്ങളില്‍ ബലി കൊടുക്കേണ്ടത് നിങ്ങളെ തന്നെയായിരിക്കും......

Hari mathilakam പറഞ്ഞു...

ഏറ്റവും ആദ്യം മാറേണ്ടത് നമ്മുടെ സമൂഹമാണ്.പ്രതികരിക്കുന്ന പെണ്‍കുട്ടികളെ പിശക് എന്ന് പറയുന്ന സമൂഹം..അഞ്ജു വയസ്സുകാരിയെ പീഡിപ്പിക്കുന്നവനെയൊക്കെ എന്തു കഠിന ശിക്ഷ കൊടുത്താലും കുറയില്ല..പക്ഷേ ആരിവരെ ശിക്ഷിക്കുമെന്നാണ് ഇത്തരകാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വമോ അവിടെ യാണ് നമ്മുടെ സമൂഹത്തിന്റെ പ്രസക്തി പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ നമ്മള്‍ പ്രതികരിക്കുക തന്നെ വേണം .പഴിക്കേണ്ടത് സ്വയമാണ് മറ്റുള്ളവരെയല്ല,ഒറോരുത്തരും ചിന്തിച്ചു നോക്കൂ ഇത്തരം സംഭവങ്ങളില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന്‍.കണ്ടില്ലെന്ന് നടിക്കുമെന്നതാണ് സത്യം എന്തിന് വേണ്ടാത്ത റിസ്ക് എടുക്കുന്നു എന്നായിരിക്കും ഭൂരിഭാഗം പേരുടേയും ചിന്ത.എന്നിട്ട് സുഹൃത്തുകളോടോ വീട്ടുകാറോടോ പറഞ്ഞു സങ്കടം അഭിനയിക്കും. ഈ മനോഭാവം മാറാത്തിടത്തോളം ഇനിയും ഒരുപാട് സൌമ്യമാരെ നമുക്ക കാണാം അപ്പോളും നമുക്ക് ഇത് പോലെ പ്രതികരിക്കാം വാക്കുകളിലൂടെ മാത്രം പ്രവൃത്തിയിലൂടെയല്ല

Baiju പറഞ്ഞു...

എന്നെ ഒരാള്‍ സ്ഥിരമായി ശല്യപ്പെടുത്തുന്നു, അല്ലെങ്കില്‍ ഇന്ന് ബസ്സില്‍ വച്ച് ഒരുത്തന്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന് ഒരു പെണ്‍കുട്ടി അവളുടെ വീട്ടില്‍ വന്നു പറഞ്ഞാലും വരുന്ന മറുപടി എന്തായിരിക്കും ?
'' മോളിനി ആ ബസ്സില്‍ പോകേണ്ട, ഒറ്റയ്ക്ക് പോകേണ്ട'' എന്നൊക്കെയുള്ള ഉപദേശങ്ങള്‍ ആയിരിക്കും കിട്ടുക. എന്നാല്‍ അതിനു പകരം; ''നിനക്ക് അവനിട്ട് ഒന്ന് പൊട്ടിക്കാന്‍ മേലായിരുന്നോ, ബാക്കി നനുക്ക് വരുന്നിടത്ത് വച്ച് കാണാമെന്നു'' പറയുന്ന വീട്ടുകാരും സമൂഹവും എന്നുണ്ടാകുന്നോ അന്ന് തീരും ഇതുപോലുള്ള പിതൃശൂന്യമായ നടപടികള്‍ !

Ampily പറഞ്ഞു...

നന്ദി സുഹൃത്തുക്കളെ....

ഒരില വെറുതെ പറഞ്ഞു...

ഇന്നും കണ്ടും ട്രെയിനില്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഒരു മധ്യവയസ്കന്‍ അറസ്റ്റിലായ വാര്‍ത്ത. ഇത് കൂടുക തന്നെയാണ്.