സമൂഹവും സദാചാരവും തമ്മില്‍ പോരുത്തപ്പെട്ടുകിടക്കുന്നു. നല്ല സദാചാരബോധം ഉള്ള ഒരു സമൂഹം ഒരു നല്ല രാജ്യത്തിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ഇങ്ങനെ യുള്ള കാര്യങ്ങള്‍ നമ്മള്‍ കൊച്ചു ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. \
വളര്‍ന്നു വരുന്ന തലമുറയോട് നമുക്ക് ഇത് പറയാന്‍ ഉള്ള അവകാശം ഇന്ന് നമുക്ക് നഷ്ട്ടമായി. ഓരോ ദിവസവും ഓരോ തരത്തിലുള്ള പീടനകധകളും ആയിട്ടാണ് പത്രങ്ങളും ചാനലുകളും വരുന്നത്. പിഞ്ചു കുട്ടികള്‍ മുതല്‍ വയോ വൃദ്ധകള്‍ വരെ പീടനതിനു ഇരയാകേണ്ടി വരുന്നു.
പെണ്‍കുട്ടികള്‍ ഉള്ള അച്ഛനമ്മമാര്‍ തങ്ങളുടെ കുങ്ങുങ്ങള്‍ പുറത്തു പോയാല്‍ പിന്നെ അആധിയോടെ ആണ് വീട്ടില്‍ ഇരിക്കുന്നത്. തിരികെ വരുന്നത് വരെ പേടിച്ചിട്ടാണ് ഇരിക്കുന്നത്. ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കാന്‍ പറ്റും ആരെ പറ്റില്ല എന്ന് പറയാന്‍ പറ്റില്ല.
കവിയൂര്‍ ,കിളിരൂര്‍ തുടങ്ങിയ പീഡന കേസുകള്‍ ഇന്നും തുമ്പുകള്‍ ഇല്ലാതെ അവശേഷിക്കുന്നു. ആരാണ് ഇതിനു ഉത്തരവാദി എന്ന് ചിന്തിച്ചാല്‍ നമ്മള്‍ തന്നെ അതിനു ആരെയും കുറ്റം പറയാന്‍ പാടില്ല. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് തന്നെ വിനയാകുന്നു. ആരും അറിയാതെ മാഞ്ഞു പോയ പോകുന്ന ഏതാര്യോ സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നു. പ്രതികരിക്കാന്‍ ആരും ഇല്ലാത്തതിനാലും പ്രതികരിച്ചിട്ട് പ്രയോജനം ഇല്ലാത്തതിനാലും ആരും മിണ്ടുനില്ല
.
സ്ത്രീകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ പുരുഷന് തുല്യസ്ഥാനം ഉണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ ഇന്നും അവള്‍ അബല തന്നെ ആണ്. ഒരു വിധത്തിലും ഉള്ള സ്വാതന്ത്ര്യം അവള്‍ക്കു ലഭിക്കുനില്ല.പഠിപ്പും വിവരവും ഉള്ള സ്ത്രീകള്‍ പോലും ഇന്ന് തന്റെ മാനത്തെ പൊതിഞ്ഞു കെട്ടി വെച്ചിട്ടും കൈവിട്ടു പോകും എന്ന അവസ്ഥയില്‍ ആണ്. നളിനി നെറ്റൊയുടെ കാര്യം ഇതുപോലെ ആയിരുനില്ലേ? എനിട്ടും കുറ്റക്കാരെ കാര്യമായ ശിക്ഷകള്‍ നല്‍കാതെ വിട്ടയച്ചു. പൂവ് മുള്ളില്‍ വീണാലും മുള്ള് പൂവില്‍ വീണാലും കേടു പൂവിനു തന്നെ എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താണ് ഇക്കാര്യത്തില്‍. കുറ്റം എപ്പോളും പെണ്ണിന് തന്നെ.
യുഗങ്ങല്‍ കാത്തിരിക്കേണ്ടി വരും.
വേഷത്തിലും ഭാവത്തിലും ഇന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ അതിര് കടക്കുന്നുദ്. വസ്ത്ര ധാരണത്തില്‍ അല്പം കൂടി മാന്യത പാലിക്കാം. വിദേശ സംസ്കാരങ്ങളെ അനുകരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ചലെ മോഡേണ്‍ ആകു എന്നൊന്നും ഇല്ല. വിദേശങ്ങളില്‍ അവര്‍ കാലാവസ്ഥക്കും, ത്വകിനു സൂര്യപ്രകാശം എല്ക്കുന്നതിനും വേണ്ടിയാണു വസ്ത്രങ്ങള്‍ കുറക്കുന്നത്. ഇറുകി പിടിച്ച വസ്ത്രങ്ങളും മാറ് മരകതെയും ഉള്ള വസ്ത്ര ധാരണം പുരുഷ വര്‍ഗത്തെ ചോടിപ്പിക്കുന്നുടാകും. ( എല്ലാ പുരുഷന്‍ മാരെയും ഉദ്ദേശിച്ചല്ല ഈ വിവരണം )
കോഴിക്കോട് ഹോടലിന്റെ ബാത്‌റൂമില്‍ ഒളി ക്യാമറ വെച്ച് പടം എടുത്ത സംഭവം ആലോചിച്ചാല്‍ ഇനി മുതല്‍ സ്ത്രീകള്‍ എന്ത് വിശ്വസിച്ചു ഇനി ഒരു ബാത്‌റൂമില്‍ കേറും. എന്തും വരട്ടെ എന്ന് കരുതിയോ അതോ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് വേണമോ മൂത്രം ഒഴിക്കാന്‍. സ്ത്രീകള്‍ക്ക് ഇതിനു പോലും ഉള്ള അവകാശം ഇല്ല എന്നാണോ ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇനി മുതല്‍ പുറത്തു പോയി തിരികെ വീട്ടില്‍ എത്തുന്നത് വരെ ഇങ്ങനെ ഉള്ള അത്യാവശ്യ കാര്യങ്ങള്‍ സാധിക്കേണ്ട എന്ന് വേണം കരുതേണ്ടത്.
നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഇങ്ങനെ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് എന്ത് ശിക്ഷ ആണ് കൊടുക്കുന്നത്? അവരെ സമൂഹത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചു നടക്കാന്‍ പറ്റാത്തവിധം ശിക്ഷിക്കുകയാണ് വേണ്ടത്. ഒരു കുറ്റവാളിയെ ശിക്ഷിക്കാന്‍ എടുക്കുന്ന കാലതാമസം മറ്റുള്ളവരെയും ഇങ്ങനെ ഉള്ള കുറ്റങ്ങള്‍ ചയ്യാന്‍ പ്രേരിപ്പിക്കുകയാണ് ചെയുന്നത് .എന്തെന്നാല്‍ ശിക്ഷ ഒന്നും ഇല്ലല്ലോ അല്ലേല്‍ ഇത്ര അല്ലെ ഉള്ളു അപ്പോള്‍ പ്രത്യേകിച്ച് ഒന്നും നഷ്ട്ടപ്പെടാന്‍ ഇല്ല എന്നൊരു തോന്നല്‍ ഉണ്ടാകും. ഇങ്ങനെ ഉള്ള കുറ്റ കൃത്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ ശിക്ഷ വിധിക്കുകയാണ് വേണ്ടത്. പിന്നീടു ഒരിക്കലും ഒരു പെണ്‍കുട്ടിയുടെ അടുത്തും പോകാത്ത വിധം ഉള്ള ശിക്ഷ. അതില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഒരു പാഠം പഠിക്കണം. അല്ല എന്നുന്ടെകില്‍ ഇങ്ങനെയുള്ള പീഡ നങ്ങള്‍ കൂടിവരികയെ ഉള്ളു.
2 അഭിപ്രായങ്ങൾ:
അതെ സമൂഹത്തിന്റെ ചിന്തയാണ് മാറേണ്ടത്
സ്ത്രീകള്‍ അബലകളാണ് എന്നത് ഒരു മിഥ്യാബോധം ആണെന്നാണ് എന്റെ പക്ഷം. അവര്‍ അബലകളല്ല, പക്ഷെ അധൈര്യരാണ് താനും. പ്രതികരിക്കാന്‍ മടിക്കുന്ന, പുരുഷന്റെ തണല്‍ ആവശ്യത്തിനും അനാവശ്യത്തിനും കാംക്ഷിക്കുന്ന സ്ത്രീകള്‍ തന്നെയാണ് അവരുടെ ശത്രുക്കള്‍. പുരുഷന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെങ്കില്‍, സ്ത്രീക്കും അതാകാം. അടിച്ചേല്‍പ്പിക്കലുകള്‍ അവഗണിക്കുക തന്നെ വേണം. സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതാണ്. അതൊരു ഔദാര്യമല്ല പകരം അവകാശമാണ്. നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ