Wednesday, May 27, 2009

ഓര്‍മയിലെ മഴ

രു തുള്ളി വെള്ളത്തിനായി കൊതിക്കുന്ന ഭൂമിയില്‍, ഒരുതുള്ളി വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്നസന്തോഷം വീണ്ടും ഒരു തുള്ളിക്കായി ഉള്ള കാത്തിരിപ്പിനായി, മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാനും ഒരു മഴക്കായി കാത്തിരിക്കുന്നു. മഴ എത്ര നല്ല രസമുള്ള അനുഭവം .അതിലെജലകണങ്ങള്‍ മിനുമിനുത്ത ദേഹത്ത് വീഴുമ്പോള്‍ ഉണ്ടാകുന്ന കുളിര്‍മ്മ അത് മനസിനെയുംനല്ലപോലെ തണുപ്പിക്കുന്നു.
സംഹാര താണ്ടവം ആടി വരുന്ന പേമാരിയായി, ചിലപ്പോള്‍ കാതരഭവത്തോടെ പ്രണയാതുരയായിതുള്ളി തുള്ളി വരുന്ന ഒരു നാടന്‍ പെണ്‍കൊടിയായി...

ഇങ്ങനെ നീളുന്നു മഴയുടെ ഓരോ ഭാവങ്ങള്‍.....
സാഹിത്യ കാര്‍ ഇതിനെ സാഹിത്യം കലര്‍ത്തി ഒരുപാടു രൂപ ഭാവങ്ങള്‍ നല്കുന്ന മഴ ഒരു നല്ല അനുഭവംതന്നെ. പക്ഷെ മഴയുടെ കൂടെ വരുന്ന കൂട്ടുകാരെ എനിക്ക് ഇന്നും പേടിതന്നെ. രാത്രിയില്‍ മഴ കഴിഞ്ഞുരാവിലെ തന്നെ അപ്പൂപ്പനും അച്ഛനും എല്ലാവരും കൂടെ റബ്ബര്‍ തോടട്ടത്തില്‍ പോയി എത്ര റബ്ബര്‍മറിഞ്ഞു വീണു അതില്‍ എത്ര എണ്ണം ടിഞ്ഞു വീണു, എത്ര വഴ ഒടിഞ്ഞു, എന്നുള്ള ഏതേലും വീട്‌ിന്റെമുകളില്‍ മരം വീണോ എന്നുള്ള കണക്കെടുപ്പുകള്‍ നടത്താറുണ്ടായിരുന്നു.

മഴ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ പ്രദേശത്ത് പിന്നെ കുറഞ്ഞത്‌ ഒരാഴ്ച കറന്റ് കാണില്ല.പിന്നെമണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയും തന്നെ ശരണം. ഒരു ഗുണം അതുകൊണ്ട് ഉണ്ടായിട്ടുണ്ട്, നേരത്തെ തന്നെ കിടന്നുറങ്ങാം. കുട്ടികാലത്ത് പഠിക്കാന്‍ പറയുന്ന സമയത്ത് ഉറങ്ങനല്ലേ എല്ലാരുംനോക്കു, അതെ പോലെ തന്നെ മഴ കഴിഞ്ഞു കരണ്ടു പോയാല്‍ പിന്നെ സുഖം..........
അങ്ങിനെ ഒരു മഴ ദിവസം ഞങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ആകെ ഒരു വെടികെട്ടു ഉണ്ടായി. ഇടിവെട്ടി 11 KV ലൈന്‍ കത്തി പോയി. എല്ലാ വീടുകളിലും മെയിന്‍ സ്വിച്ച് കത്തി . ഒരു ഭയങ്കര തീവീട്ടിലേക്ക് കയറിയതും എല്ലാരും കൂടെ തീ എന്ന് പറഞ്ഞു മഴയത്തേക്ക് ചാടി, അപ്പോള്‍ ആണ്ഓര്‍ത്തത്‌, പട്ടി, ജൂടോയെ അകത്തു പൂട്ടി ഇട്ടിരികുന്നത്. പിന്നെ ഓടിപോയി ആരോ അതിനെഅഴിച്ചുകൊണ്ട് വന്നു. അപ്പോളേക്കും അയല്‍പക്കം കാരും എല്ലാരും ഓടി എത്തി, ആര്ക്കുംമനസിയയില്ല എന്താ സംഭവിച്ചത്‌ എന്ന്. പിന്നെ അന്ന് മിക്കവാറും എല്ലാരും തന്നെ വീട്ടിലെ റബ്ബര്‍റോളര്‍ വെച്ചിരിക്കുനിടത് ആണ് കഴിഞ്ഞു കൂടിയത്‌. ഇങ്ങനെ ഉള്ള ചില കൊച്ചു സംഭവങ്ങള്‍ ഒഴിച്ചാല്‍...
എത്ര മഴയത്തും വെള്ളം പൊങ്ങാത്ത മഴ ഒരു തരത്തിലും ബാധിക്കാത്ത ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് താമസിച്ചത് കൊണ്ടാവാം മഴ എന്നില്‍ പ്രതേകിച്ച് ഒരു ഭാവ ഭേദവും വരുത്തിയിട്ടില്ല.
മഴ ഉള്ളപ്പോള്‍ കിടന്നുറങ്ങാന്‍ സന്തോഷമാണ്. അതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല. കാരണം അതിന്റെ സംഗീതം ആണോ അതിന്റെ കുളിര്‍മ ആണോ എന്ന് ഇപ്പോളും അറിയില്ല.
എല്ലാവരുടെയും സ്വപ്ന ഭൂമി അയ അമേരിക്കന്‍ മഹാരാജ്യത്ത്‌ വന്നു പെട്ടപോള്‍ ആണ് ഇതിന്റെഗ്രഹാതുരത്വം മനസിലാക്കിയത്‌. ഇവിടെ മഴ പെയുന്നത് അറിയുന്നത് തന്നെ മിന്നല്‍ ഉള്ളപ്പോള്‍മാത്രം.

ഇത്രയും വലുതായിട്ടും ഇപ്പോളും ഇടിയും മിന്നലും കാണുമ്പോളും കേള്‍ക്കുംപോളും ആകെ ഒരു വെപ്രാളംആണ്. കഴിയുന്നതും അനങ്ങാതെ ചുരുണ്ടു കൂടി എവിടേലും ഇരിക്കും.
ഇവിടെ എത്തിയതിനു ശേഷം ഇവിടെയും രണ്ടു തവണ ഇടിയും മഴയിലും കറന്റ് ഇല്ലാതെയും, താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇടി വെട്ടിയതും മനസില്‍ നിന്നും മായാതെ നില്‍കുന്നഓര്‍മ്മകള്‍. തന്നെ. അങ്ങിനെ സംഭവിച്ചപോലെക്കും ഫയര്‍ അലാറം അടിച്ചു. അപ്പോളേക്കുംഎല്ലാരും കൂടെ പുറത്തേക്ക് ഓടി. അവിടെ കാര്‍പോര്‍ച്ചില്‍ നോകിയപ്പോള്‍ ഞങ്ങള്‍ മാത്രം ഇത്തിരിലേറ്റ് ആയിപോയി, കാല് കുത്താന്‍ സ്ഥലം ഇല്ലാതെ അതിനകം നിറഞ്ഞിരുന്നു. അപ്പോളും ഇടിയുംമിന്നലും അതിന്റെ എല്ലാ ശക്തിയിലും തുടരെ തുടരെ പ്രഹരിച്ചു കൊണ്ടേയിരുന്നു. ,


കാര്‍മേഘങ്ങള്‍ മൂടി ഇരുണ്ടു കിടക്കുന്ന ആകാശം ദുഃഖം തലം കെട്ടി നില്ക്കുന്ന ഒരു മരണ വീടുപോലെഎന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. അത് ഒന്നു പൊട്ടി ഒലിച്ചാല്‍ എന്തെല്ലാം അനര്‍ഥങള്‍ ഉണ്ടാകും.
സംഹാര താണ്ടവം ആടി വന്ന കത്രീനയും, ഇപ്പോള്‍ നാട്ടില്‍ ഉണ്ടായ ആനിയയും എത്ര ജീവനുകളാണ്അപഹരിച്ചത്. ഒരു പേരും ഇല്ലാതെ തന്നെ കേരളത്തിലെ തന്നെ എത്ര ചെറു പ്രദേശങ്ങള്‍ ഉരുള്‍പോട്ടലിന്റെയും വെള്ളപോക്കതിന്റെയും കെടുതികള്‍ അന്ഭവിക്കുന്നു, അനുഭവിക്കനിരിക്കുന്നു.....
പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഉള്ള മനുഷ്യന്റെ കടന്നു കയറ്റം ആണോ അതിന്റെ ആധാരം?...
അതോ പ്രകൃതിയുടെ ഒരു സന്തോഷമോ.............

4 comments:

jOllsOn said...

Nannayitund....keep writing..

Kiran KV said...

ഒരു തുള്ളി വെള്ളത്തിനായി കൊതിക്കുന്ന ഭൂമിയില്‍, ഒരുതുള്ളി വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്നസന്തോഷം വീണ്ടും ഒരു തുള്ളിക്കായി ഉള്ള കാത്തിരിപ്പിനായി, മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാനും ഒരു മഴക്കായി കാത്തിരിക്കുന്നു.... നന്നായിരിക്കുന്നു .... ഇനിയും പ്രതീക്ഷിക്കുന്നു

Sunesh said...

മഴയുടെ തന്ത്രികള്‍ മീട്ടിയിന്നാകാശം
മധുരമായാര്‍ദ്രമായ് പാടി.........

മഴയിങ്ങനെ പെയ്ത് നിരയട്ടെ
മണ്ണിലും മനസിലും.......
എന്നും.....
മണ്ണിനെയും മനസിനെയും തണുപ്പിച്ചുകൊണ്ട്....
ഊര്‍വ്വരയാക്കികൊണ്ട്..........

Prakruti said...

Kollaaammm...Then flow in the writing is good...