ഇലഞ്ഞിപ്പൂക്കള്‍ വാടിയാലും മണം മായില്ല...അതുപോലെ തന്നെ എത്ര ദൂരെ മറഞ്ഞു പോയാലുംമലയാളത്തിന്റെ മാധവികുട്ടിയെ ആരും മറക്കില്ല............
മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരിക്ക് വിട ....
മാധവി കുട്ടി എന്ന കമല സുരയ്യ ഇനി ഓര്‍മകളില്‍ മാത്രം. ..
രാവിലെ പത്രം നോക്കിയപ്പോള്‍ ആണ് ഇങ്ങനെ ഒരു വാര്‍ത്ത കണ്ടത്. ആദ്യം ഒന്നും തോന്നിയില്ലപിന്നെ അഞ്ചാറ് മിനിട്ട് കഴിഞ്ഞപ്പോള്‍ ഓര്ത്തു നല്ല ഒരു മലയാള കഥാകാരി ആയിരുന്നു അവര്‍. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളിലൂടെയും ക്ടത്കളിലൂടെയും പ്രശസ്തി നേടിയ കമലാദാസ്.
പലപ്പോഴും മാധവികുട്ടിയുടെ പല രചനകളും കൈകളില്‍ എത്തിയിട്ടും വായിക്കാനാവാതെ ഇരുന്നസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഓര്‍ത്തിരുന്നത് അവര്‍ എഴുതിയിരുന്നത് ചീത്ത ബുക്കുകള്‍ആയിരുന്നു എന്നായിരുന്നു. പിന്നീട് പ്രായമായി വന്നപ്പോള്‍ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ആണ് മനസിലായത്. എല്ലാവരും എന്ത് കൊണ്ട ആണ് ഇതിനെ പലവിധത്തില്‍ വ്യഘ്യനിചിരുന്നത്എന്ന്. ഒരാള്ക്ക് ഉള്ളില്‍ തോന്നി എഴുതുന്ന സത്യങ്ങള്‍ എല്ലാം കയ്പ് നിറഞ്ഞതായിരിക്കും . പലര്ക്കുംദഹിക്കാന്‍ ,സഹിക്കാന്‍ പറ്റാത്തവ. സ്വന്തം അനുഭവങ്ങളും കല്പനികതകളും കൂടി ചേര്‍ത്ത ഒരുസംഭവം എഴുതുമ്പോള്‍ അത് എഴുത്തുകാരിയുടെ മനസ്ല്‍ നിന്നും വന്നവ അല്ലേല്‍ അനുഭവത്തിന്റെവെളിച്ചത്തില്‍ എഴുതിയത് എന്നൊന്നും ആരും നോക്കില്ല. അതില്‍ എന്ത് കുറ്റവും കുരചിലുകളും ഉണ്ടഎന്ന് നിരത്തി വെച്ചു പഴി ചാരാനും പരിഹസിക്കാനും എളുപ്പമാണ്. അതാണ് അവര്ക്കും സംഭവിച്ചത്. .
എന്റെ കഥയും നീര്‍മാതളം പൂത്തപ്പോള്‍ തുടങ്ങിയ രചനകളില്‍ അത് തന്നെയാണ് സംഭവിച്ചതും. യഥാസ്ഥിതിക കുടുംബത്ത് ജനിച്ചു വളര്‍ന്ന ഒരു പെണ്കുട്ടി , സ്വന്തം കാര്യങ്ങളെ മറ്റുള്ളവര്‍ക്ക്മുന്‍പില്‍ തുറന്നു പറഞ്ഞത് ആര്ക്കും സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ മലയാളിഎഴുത്തുകാര്‍ തന്നെ ഈ എഴുത്തുകാരിയെ വിമര്‍ശിചിരുന്നത്. മലയാളികള്‍ ഒട്ടും തുറന്നു പറയാന്‍ആഗ്രഹിക്കാത്ത കാര്യങ്ങള്‍ അവരത് തുറന്നടിച്ചു എഴുതി .അതിനുള്ള ധൈര്യം അവര്‍ കാണിച്ചു. പൈങ്കിളി സാഹിത്യകാര്‍ കാണിക്കുന്നതിലും ചങ്കൂറ്റത്തോടെ അവര്‍ പറഞ്ഞു. കൃഷ്ണന്റെ രാധ എന്ന്പറഞ്ഞിരുന്ന മാധവികുട്ടി , 1999 ഇല്‍ ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ ആയപ്പോള്‍ ഉണ്ടായപുകിലും കുറച്ച്ഒന്നും അല്ല.
മതം മാറ്റത്തെ ക്കുറിച്ച് കേട്ടറിഞ്ഞ അറിവുകള്‍ സത്യമായിരുന്നോ..
പ്രശസ്തിക്കു വേണ്ടി മതം മാറി എന്ന് വരെ പറഞ്ഞ ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്. കഴിവുംവിവരവും ഉള്ള എന്നൊരു സ്ത്രീ എന്നതിലുപരി അവര്‍ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തില്‍ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ കഴിവുള്ളവര്‍ ആയിരുന്നു. അതില്‍ അസൂയ പൂണ്ടവര്‍ പലതുംപറഞ്ഞു നടന്നു. അതിനെല്ലാം തകതായ മറുപടി വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നല്കികഴിഞ്ഞനവര്‍ യാത്ര പോയത്. 2006 മുതല്‍ മകന്റെ കൂടെ പ്‌ുനയില്‍ ആയിരുന്നു താമസം എങ്കിലുംഇടയ്ക്ക് ഒരുതവണ നാട്ടില്‍ വന്നു എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞതാണ്. അതുകഴിഞ്ഞുള്ള യാത്രഅവസാനയാത്ര ആയി.
" നീര്‍ മാതളം പൂക്കുന്നത് കേവലം ഒരാച്ഴക്കലത്തിനു വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണില്‍ നിന്നുയര്‍ന്നാല്‍ നീര്‍മാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കള്‍ വന്നു നിറഞ്ഞാല്‍ ഇലകള്‍ കൊഴിയുകയും ചെയ്യും."
നീര്‍മാതളം പൂത്ത കാലം എന്ന നോവലിന്റെ തുടക്കം.......
ലിങ്ക്