2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

വേര്‍പാട്

മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ എവിടെ പോകും, സ്വര്‍ഗത്തില്‍ , നരകത്തില്‍ അതോ അലഞ്ഞു നടക്കുമോ?
എന്താണ് മരണം? ഒരാള്‍ പറഞ്ഞിരിക്കുന്നു അകത്തോട്ട് ഇടുക്കുന്ന കാറ്റാണ് ജീവന്‍ പുറത്തോട്ട് വിട്ടകാറ്റാണ് മരണം. സത്യമാണോ...ഇത്രയുമേ ഉള്ളോ മരണം.
ഒരാള്‍ മരിച്ചാല്‍ ദു:ഖിക്കാന്‍ എത്ര പേരുണ്ടായാലും കുറച്ചു നാള്‍ കഴിയുമ്പോള്‍ അതും മറന്നു വീണ്ടുംജീവിതം തുടരും. ജീവിതത്തിന്റെ മുഖ്യ ഭാഗവും ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ഒരാള്‍ പെട്ടന്ന്ഒരുദിവസം ഇല്ലാതാകുന്നു എന്ന് പറയുമ്പോള്‍ ജീവിതതിനുടകുന്ന ശു‌ന്യത പറഞ്ഞറിയിക്കാന്‍പറ്റാത്തതാണ്. മരണം സത്യമാണ് അത് ആര് തടഞ്ഞാലും എത്ര തടഞ്ഞാലും സമയമാകുമ്പോള്‍മരിക്കും. ജനിച്ചാല്‍ മരിക്കും .
എന്റെ ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്ള ഒരാള്‍ അകന്നുപോയപ്പോള്‍ അതിന്റെ ദു:ഖംപറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. വിഷമം മനസിന്റെ ഉള്ളില്‍ നിന്നും എങ്ങിനെ ഒക്കയോ പുറത്തേക്ക്ഒഴുകുന്നു. എന്റെ ജീവിതനിറെ ഇരുപത്തിയഞ്ച് വര്ഷം കൂടെ കൂട്ടായി നടന്ന എന്റെ പൊന്നച്ചന്‍ എന്നെവിട്ടു പിരിഞ്ഞു. അവസാനം എനിക്ക് ഒന്നു കാണാന്‍ കൂടി സാധിച്ചില്ല. അതിന്റെ ദു:ഖം എന്നെവേട്ടയാടുന്നു.
മരിച്ചാല്‍ എവിടെ പോകുന്നു. ആത്മാവ് ഉണ്ടോ? അത് നമ്മളെ കാണാന്‍ വരുമോ? വരുമായിരിക്കുംഅല്ലെ? നമ്മള്‍ കാണാതെ നമ്മളെ നോക്കി കണ്ടു കൊണ്ടിരിക്കുണ്ടാവും.
ഇതു ഞാന്‍ വെറുതെ എന്റെ ഒരു സമാധാനത്തിനായി എഴുതുന്ന ഒരു പോസ്റ്റ് ആണ്. ജീവന്‍ പൊലിഞ്ഞുകഴിയുമ്പോള്‍ ഉള്ള അതിന്റെ വില വിലമാതികാനാവാത്ത ആണ് , അതും നമ്മുടെ പ്രീയപ്പെട്ടവര്‍ആണെന്കില്‍ പ്രത്യേകിച്ചും...
പൊന്നച്ചന്റെ ആത്മാവിന് വേണ്ടി കൂപ്പുകൈകളോടെ .................

2009, ഏപ്രിൽ 5, ഞായറാഴ്‌ച

ഇന്നത്തെ രാഷ്ട്രീയം


ഇന്നത്തെ ഒരു മലയാള ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്എന്നെ ഇന്നിങ്ങനെ ഒന്നു എഴുതാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്ത‍ ഇതാണ്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി .പി എം കൊണ്ഗ്രസ്സിനോപ്പം.
നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന രാഷ്ട്രീയ പ്രതിനിധികള്‍ നമ്മുക്ക് എന്ത്തന്നു? കൊലയും കൊള്ളയും തീവെപ്പും പീഡനവും ഇല്ലാത്ത എത്രദിവസങ്ങള്‍ നമു‌ടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞുവര്ഷം കഴിഞ്ഞിട്ടും വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മള്‍ നമ്മുടെനാടിനു വേണ്ടി എന്ത് ചെയ്യുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും എല്ലാഅഞ്ചു വര്ഷം കൂടുംപോലും തെരഞ്ഞെടുത്ത് വിടുന്ന നമ്മുടെ പ്രതിനിധികള്‍ നാടു നന്നാകാന്‍ വേണ്ടിഎന്താണ് ചെയ്തു തരുന്നത്.
ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ 62 എനിക്ക് തോന്നിയ കാര്യങ്ങള്‍ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നു. അതില്‍ ആരും കൊപിക്കെണ്ടാതയില്ല.ഒരു പാര്‍ടിയിലും എനിക്ക്മെംബെര്‍ഷിപ്‌ ഇല്ല. എന്നാലും ചില സത്യങ്ങള്‍ എന്നെ ചൊടിപ്പിക്കുന്നു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കൊതി കീറുന്ന നമ്മുടെ നാടിലെ ജനങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലെ വെറും ചട്ടുകം മാത്രമാണ് എന്ന് കരുതാന്‍ വിവരം ഉള്ളവര്‍ അല്ലെ. അല്ലഎന്നത് കൊണ്ടാണല്ലോ അവര്‍ പരസ്പരം വെട്ടും കുത്തും നടത്തുന്നത്. കണ്ണൂരും കോഴിക്കോടും എന്ന്കേട്ടാല്‍ തന്നെ ഇപ്പോള്‍ വടിവാളും കുഴി ബോംബിന്റെയും ഓര്‍മ്മകള്‍ ആണ് മനസിലേക്ക് വരുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനെ കൊച്ചു കുഞ്ഞുങളുടെ മുന്‍പില്‍ വെച്ചു വെട്ടികൊന്നപ്പോള്‍ സാക്ഷികള്‍ആയ കൊച്ചു കുരുന്നുകളുടെ രാഷ്ട്രീയ പാര്‍ട്ടി ഇതായിരിക്കും ആര്‍ എസ് എസ്സോ അതോ സി പിഎമ്മോ ? രണ്ടായാലും ചോരയുടെ നിറം ചുമല തന്നെ. ഇപ്പോള്‍ സംസ്ഥാനത്ത് ഭരിച്ചുകൊണ്ടിരിക്കുന്നപാര്‍ട്ടി നാളെ പ്രതിപക്ഷത്തു വരും അതിന്റെ അടുത്ത പ്രവാശ്യം ഭരണത്തിലും. ഇതു തന്നെവര്‍ഷങ്ങളായി തുടര്‍ കഥ.

കപടവും കൊള്ളയും കൊലപതികള്‍ക്കും മാത്രം പറ്റിയ ഒരു മേഖല ആയി മാറിയിരിക്കുന്നു ഇന്നത്തെരാഷ്ട്രീയം. ഇടത് ആയാലും വലത് ആയാലും കാവി ആയാലും എല്ലാം ഒരേ അജണ്ട തന്നെ.
പൊതുജനത്തിനെ വിഡ്ഢികള്‍ ആക്കുന്ന പണി. ഒരു പൊതു പ്രവര്‍ത്തകന്‍ അയാള്‍ പൊതുജന സേവചെയ്യുന്ന ആള്‍ എന്നനാലോ അര്‍ത്ഥമാക്കേണ്ടത്‌. അതല്ല ഇന്നത്തെ പൊതു ജന സേവകര്‍ചെയുന്നത്. എവിടെ നിന്നും ആരെ പിഴിഞ്ഞാല്‍ പത്തു കാശ് ഉണ്ടാക്കാന്‍ പറ്റും എന്നാണ് ഇന്നവര്‍നോക്കുന്നത്. സംസ്ഥാനത്തിന് ലഭികെണ്ടിയിരുന്ന കോടികണക്കിന് രൂപ നസ്ടപ്പെട്ടു പോയിഎന്നൊരു വാര്‍ത്ത പത്രങ്ങളില്‍ വരാന്‍ ഉണ്ടാകുന്ന സാഹചര്യം എന്താണ്? നമ്മുടെ നാടിനു വേണ്ടിചിലവാകെണ്ടിയിരുന്ന പണം നഷ്ട പെടുക എന്ന് പറഞ്ഞാല്‍ അത് എന്തൊരു കഷ്ട്ടം ആണ്. ഒരുനേരത്തെ ആഹാരം വാങ്ങാന്‍ കഷ്ട പ്പെടുന്ന പട്ടിണി പാവങ്ങള്‍ക്ക് ഒരു നേരത്തെ അരി വാങ്ങികൊടുക്കംയിരുനില്ലേ പണം കൊണ്ട്? ഇതിന് ആര് ഉത്തരവാദിത്തം പറയും. വലിയ തേന്‍കുടങ്ങളില്‍ നിന്നും തേന്‍ നുകരുന്നവര്‍ക്ക് ഇതൊന്നും അറിയേണ്ട കാര്യം ഇല്ലാലോ. പണംകൊണ്ട് ബാങ്കുകളില്‍ ഉണ്ടായിരുന്ന കുടിശികകള്‍ അടച്ച് കര്‍ഷക ആത്മഹത്യകള്‍ ഒഴിവാകാന്‍ പറ്റുമായിരുണോ?


ഗ്രാമ പഞ്ചായത്ത്‌ തലത്തില്‍ പഞ്ചായത്ത്‌ പ്രസിടന്റുമാരും നമ്മുടെ ഓരോ nam വരുന്നഅല്ലാതെഅവരെ കാണാന്‍ കിട്ടുകയില്ല. അതേപോലെ തന്നെ ആണ് നമ്മുടെ സ്ഥാനര്തികളുംതിരഞ്ഞെടുപ്പകുംപോള്‍ ക്ലോസ് അപ് പുന്ചിരിയുമായി വീടുവീടാന്തരം ക്യാരി ഇറങ്ങി മോഹനവാഗ്ദാനങ്ങള്‍ നല്കും വോട്ട് കിട്ടി ജയിച്ചു കഴിഞ്ഞാല്‍ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ എന്ന രീതിആകും. തിരഞ്ഞെടുപ്പ് കൊണ്ട് സാധാരണ പൌരനു എന്ത് കിട്ടുന്നു? അവന്റെ പൌരാവകാശംസംരക്ഷിക്കാന്‍ അവനെ കൊണ്ടു പറ്റുമോ?
തിരുവന്തുപരം മുതല്‍ വയനാട് കാസര്‍കോട് വരെ ഉള്ള സ്ഥലങ്ങളില്‍ ഓട്ട പ്രദിക്ഷണം നടത്തിവരുന്ന . ഓരോ സ്ഥാനര്തികളും സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ബാധ്യസ്ഥരാണ്. മാധ്യമങ്ങളും നിഷ് പക്ഷമായി നിന്നു കൊണ്ടു ഉത്തരം പറയാന്‍ ഇവരെപ്രേരിപ്പിക്കണം.
നമ്മുടെ നല്ല നാളേക്കുവേണ്ടി എല്ലാവരും ഒത്തു ചേര്ന്നു നമ്മുടെ നാടിനെ സംരക്ഷിക്കാന്‍തയാറാവണം. കൊലപതികളെയും കൊള്ളിവേപ്പുകരെയും നാട്ടില്‍ നിന്നും അടിച്ചോടിക്കാന്‍ നമ്മള്‍നാട്ടുകര്‍ക്കെ പറ്റുകയുള്ളൂ. മത തീവ്രവാദവും വിഭാഗീയതയും നമ്മുടെ നാടിനു ചേര്ന്ന പ്രവര്‍ത്തിയല്ല.
പാര്‍ടിയുടെ നിറവും മണവും നോക്കാതെ , സ്ഥാനര്തികളുടെ അനുഭവ ജ്ഞാനവും പ്രായവും എല്ലാംകണക്കിലെടുത്ത് വേണം വോട്ട് ചെയ്യാന്‍. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു? എന്നതകനംആദ്യത്തെ ചോദ്യം . നമ്മുടെ ഓരോ വോട്ടും നമ്മുടെ അവകാശമാണ്. അത് വെറുതെ പാഴാക്കികളയുന്നത് എന്തിന് വേണ്ടി ആണ്?
നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നമ്മള്‍ തിരഞ്ഞെടുത്തു വിടുന്നവര്‍ സ്വന്തം കീശവീര്‍പ്പിക്കുകയും ആര്‍ഭാട ജീവിതവും നയിക്കുന്നു.മന്ത്രിമാര്‍ക്ക് വേണ്ടി പുതിയ വിദേശ നിര്‍മ്മിതകാറുകള്‍ വാങ്ങിയതിന്റെ ഒരു കണക്ക് കഴിഞ്ഞ ദിവസം പത്രത്തില്‍ വായിക്കാനിടയായി. ഒരു മന്ത്രിക്കുമൂന്നു കാറുകള്‍. ഇതെല്ലം പൊതു ഖജനാവില്‍ നിന്നും നമ്മള്‍ നല്‍കുന്ന പണം കൊണ്ട് അല്ലെ ഇവര്‍വാങ്ങുന്നത്, നമ്മള്‍ നല്‍കുന്ന സേവന നികുതിയില്‍ നിന്നും അവരുടെ കാര്യങ്ങള്‍ക്കായി പണംവിനിയോഗിക്കുന്നു. പകരം സാധാരണ ക്കാരന് വേണ്ടി ഇവര്‍ എന്ത് ചെയ്യുന്നു?
നിയമ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ പോതുജങ്ങള്‍ക്കും കൂടി അറിയാന്‍ അവകാശം ഉണ്ട്. അതില്‍എത്ര കാര്യങ്ങള്‍ പൊതുജന സേവനയുക്ത മായി നടക്കുന്നു?
നമ്മുടെ പത്ര പ്രവര്‍ത്തന രണ്ഗവും ഇപ്പോള്‍ പാര്‍ട്ടി കളുടെ പേനകള്‍ ആയി മാറിയിരിക്കുന്നു. മുട്ടിനുമുട്ടിനു ടി വി ചാനലുകളും ഓരോ പാര്‍ട്ടിക്കും പത്രവും ഉള്ളതുകൊണ്ട് എന്തും ആര്‍ക്കിട്ടും ഒരു തട്ട്കൊടുക്കാം . പാര്‍ട്ടികളുടെ മഹനീയത വിളിച്ചു കാണിക്കാന്‍ വേണ്ടി ആണല്ലോ പത്രങ്ങളും.
വിദ്യാ സംമ്പന്നരുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ രാഷ്ട്രീയം എന്നത് കൈയുക്കുള്ളവര്‍ക്ക് മാത്രംപറ്റിയ പണി തന്നെഎന്ന് ഇതുവരെ ഉള്ള കാഴ്ചപാട് .
(പടം ഗൂഗിളില്‍ നിന്നും എടുത്ത് )