2009, ജനുവരി 28, ബുധനാഴ്‌ച

ഇക്കൊല്ലത്തെ ഓസ്കാര്‍ പ്രതീക്ഷ...




ജീവിതവും സിനിമയും തമ്മില്‍ വേര്‍തിരിച്ച്അറിയാനാവാത്ത കുറച്ചു സമയം ആയിരുന്നു സ്ലംഡോഗ് മില്ലിനിയര്‍( Slum Dog Millionirae)കണ്ടപ്പോള്‍. തുടക്കം അല്പം ഡ്രൈ ആയി തോന്നിയിട്ടും ഇരുന്നു കണ്ടപ്പോള്‍അതിന്റെ ശരിക്കും ഉള്ള സത്ത മനസിലായത്. ജീവിതത്തിന്റെ ഓരോ ഈടും വളരെ ഭംഗി ആയി കൈകാര്യം ചെയ്തിരിക്കുന്നുഇതില്‍. പച്ചയായ ജീവിതം തുറന്നു കാട്ടുന്ന ഒരു സാധാരണ ചിത്രം, എണ്‍പത്തിഒന്നാമത് ഒസ്കാര്‍നൊമിനെഷനു തിരഞെടുക്കപെട്ടിരിക്കുന്നു. പത്ത് നോമിനേഷന്‍ ഉള്ള ചിത്രം ഡാനി ബോയല്‍എന്ന ഇംഗ്ലീഷ്‌കാരന്‍ ആണ് സംവിധാനം ചെയ്തിരിക്കുനത്. പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയതും ഇതിലെ സംഗീത സംവിധാനത്തിനാണ്. അദ്ദേഹത്തിനും മൂന്ന് ഒസകാര്‍ നോമിനേഷന്‍ ഉണ്ട്. ശബ്ദ സംയോജനത്തിനും റസ്സല്‍ പൂകുട്ടി ക്കാണ്മറ്റൊരു നോമിനേഷന്‍.
'Who Wants to be a Millionaire'എന്നതിന്റെ ഹിന്ദി പരിപാടിയില്‍ പങ്കെടുത്ത് മുംബയിലെ ഒരു യുവാവിനു(ജമാല്‍) രണ്ട് കോടി രൂപ കിട്ടുന്നതാണ് കഥ. ഇതില്‍ അവനെ സഹായിക്കുന്നത് ചുറ്റുപാടുംനടന്നതും നടക്കുന്നതുമായ കാര്യങ്ങളാണ്‌.
മുംബയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികളുടെ ജീവിതവും അവിടുത്തെലഹളകളും,അധോലോകവും, പക,പ്രേമം, വേര്‍പിരിയല്‍,കൂടിച്ചേരല്‍ ,വേശ്യാലയം തുടങ്ങിസാധാരണ ബോളിവുഡ് സിനിമകളില്‍
കാണുന്നത് തന്നെ പ്രമേയം .വേറെ ഒരു രീതിയില്‍ആവിഷ്കരിച്ചിരിക്കുന്നു എന്നുമാത്രം.
കുട്ടികളായിരിക്കുമ്പോള്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥര്‍ആകേണ്ടി വന്ന രണ്ടുസഹോദരന്മാരും ,സലിം മാലിക് (മധുര്‍ മിട്ടല്‍) , ജമാല്‍ മലികും (ദേവ് പട്ടേല്‍), വഴിയില്‍ നിന്നുംകിട്ടിയ ലതികയും (ഫരീദ പിന്റോ) യും
ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജീവിതത്തിന്റെയാഥാര്‍ത്ഥ്യവുമായി ഒരുമിച്ചു നിന്നു പൊരുതിയ മുന്ന് പേരെയും പടവീരന്‍ (musketeers)എന്നാണ് പരസ്പരം വിളിക്കുന്നത്. ജീവിതത്തില്‍ നിന്നുംപഠിച്ചപാഠങ്ങള്‍ വെച്ചു ഓരോ ചോദ്യത്തിനും ഉത്തരം പറയുമ്പോള്‍ ഗര്‍വിഷ്ട്ടനായ ചോദ്യകര്‍ത്താവ് (അനില്‍ കപൂര്‍), ജമാലിനെ സ്ലുംഡോഗ് എന്നുംചായ്വാല എന്നും വിശേഷിപ്പിക്കുന്നു.ഒരു ചായ വില്‍ക്കുനവന്‍ ആയതുകാരണം അയാളെ അരൂ പുറകില്‍ നിന്നും സഹായിക്കുനുദ് എന്ന് പറഞ്ഞു പോലിസിനെ കൊണ്ടു ചോദ്യം ചെയിക്കുനതയും ഉപദ്രവിക്കുന്നതും ഉള്ള സീന്‍ ഉണ്ട്. പോലീസ് ചോദ്യം ചെയുമ്പോള്‍ ഫ്ലാഷ് ബാക്ക് ആയി ജമാലിന്റെ ജീവിതം വര്നിചിരിക്കുകയാണ് ചെയുന്നത്.
മുംബൈ തെരുവുകളില്‍ ഭിക്ഷ യാചിച്ചു നടക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഒരു തലവന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കും . അത്തരത്തില്‍ ഉള്ള ഒരു തലവന്‍ ഈ കുട്ടികളെയും അവരുടെ കൂടെ കൂട്ടുന്നു. കുട്ടികളുടെ നേതാവായി സലിമിനെയും നിയമിക്കുന്നു. പകല്‍ സമയത്ത് കുട്ടികള്‍ക്ക് നല്ല ആഹാരവും അവരുടെ കഴിവിനെ പ്രശംസിക്കുകയും ച്യ്തിട്ടു രാത്രിയില്‍ അവരുടെ കണ്ണ് പൊട്ടിക്കുകയും ചെയുന്നു. ജമാലിന്റെ ഊഴം എത്തിയപ്പോള്‍ സലിം അവിടെനിന്നും അനിയനെ രക്ഷപെടുത്തുന്നു. ലതികയെ അവിടെ നഷ്ടപെടുന്നു. തുടര്‍ന്നു കട്ടുംമോഷ്ടിച്ചും ജീവിതം തുടരുന്ന ഇവര്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ലതികയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നു. തുടര്‍ന്നു ചേട്ടനും അനിയനും ആയി ലതികക്ക്‌ വേണ്ടി വഴക്ക് കൂടി വേര്‍പിരിയുന്നു. ചായ വിറ്റു ജീവിക്കുനതിനിടയില്‍ കിട്ടിയ അറിവ് വെച്ചു കോന്‍ ബനയെഗ ക്രോര്‍ പതിയില്‍ എത്തുന്നു. വളരെ ഹൃദയ സ്പര്‍ശി ആയ കാഴ്ചകള്‍ ഉള്ള ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ ഇങ്ങനെയും സത്യസന്ധമായ കഥകള്‍ ഉണ്ടോ എന്നുപോലും സംശയം ഉണ്ടാകുന്നു.

വികാസ്
സ്വരൂപിന്റെ '
Q&A’ എന്ന നോവലിന്നെ അടിസ്ഥാന മാക്കി ഉണ്ടാക്കിയതാണ് സിനിമ..
ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് സിനിമ ഒരു ഹിറ്റ് ആയി കണക്കു കു‌ട്ടുന്നു. .

3 അഭിപ്രായങ്ങൾ:

സുനേഷ് കൃഷ്ണന്‍ പറഞ്ഞു...

film review vaayichu.
nallath.
ezhuth kurachude manoharamakkam ennu thonunu.palayidathum just kandath neritt parayunnathu pole.oru review aakumbol neritt katha parayuka allallo vendath

Happy Writing
Sunesh

kavutty പറഞ്ഞു...

kollam.....improvement needed...hmm pichavechu thudangiyathalley ullu....

anoopviswanathan പറഞ്ഞു...

Kollam, parijayapetta kalathu thottu ambiliude kazhivukall ariyavunnathu kondu athbutham thonnunilla enium ezhuthuka ente asham sakall