Tuesday, January 6, 2009

കൂട്ടുകാരി...

കൂട്ടുകാരി നീ എവിടാണ് ......

എത്ര നാളായി നിന്നെ ഞാന്‍ വിളിക്കാന്‍ ശ്രമിക്കുന്നു . എന്താ കിട്ടാതെ? എത്ര കത്തുകള്‍ ഞാന്‍ അയച്ചു? മേല്‍വിലാസം മാറിയതായി ആരും പറഞ്ഞില്ല.......
നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല. എന്നും നിന്‍റെ രൂപം എന്റെ മനസ്സില്‍ വരും. ഓര്‍ക്കുക അല്ലാതെമറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലല്ലോ.
ഇതൊരു വിലാപം ആണ്.
ഇത്രയും പറഞ്ഞപ്പോള്‍തന്നെ
വിങ്ങി നിന്ന സങ്കടം ഒരു തേങ്ങലായി മാറി. എന്‍റെ സുഖത്തിലും ദു:ഖത്തിലുംഒരുപോലെ കൂട്ടായിരുന്നു. വര്‍ഷങ്ങള്‍ആയി ഒരു വിവരവും ഇല്ല.
ഇങ്ങനെ എഴുതണം എന്ന് മനസ്സില്‍ കണക്കു കൂട്ടി പേനയുംപേപ്പറുംഎടുത്ത് എഴുതാനിരുന്നു. പക്ഷെകരങ്ങളില്‍ഒരു മരവിപ്പ്. പേന നന്നായി പിടിക്കാന്‍ പറ്റുന്നില്ല. .
അപ്പോളാണ് ഓര്‍ത്തത് പേനയും പേപ്പറിന്റെയും എന്താവശ്യം, "ഓര്‍ക്കുട്ട് " വഴി ഒന്നു തപ്പാം എന്ന്. സംവിധാനം ആരോകണ്ടുപിടിച്ചതുകൊണ്ട് ആശാന്‍ കളരിയില്‍ പഠിച്ചു പിരിഞ്ഞു പോയവരെ പോലും കണ്ടുപിടിക്കാന്‍ എളുപ്പം ആണ്. അങ്ങിനെ എന്‍റെ നഷ്ടപ്പെട്ടന്നു കരുതിയ എത്രയോ കൂടുകാരെ കിട്ടിയെന്നോ.. ..ഒര്കുട്ടിനു നന്ദി. വേഗം ചെന്നു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നു . സെര്‍ച്ച് ചെയ്തു എന്‍റെ ഫ്രണ്ടിന്റെഫ്രെണ്ടിന്റെ അയല്‍കാരന്റെ മോള്‍ടെ കൂടെ പഠിച്ച ആളുടെ അയല്‍കാരി ആണ് എന്‍റെ കൂട്ടുകാരി.........
അയ്യോ......കിട്ടി ..ഇതാണ് ഓര്‍കുടിന്റെ ഗുണം. തപ്പണം അത്രയുമേ ഉള്ളു......അയാളോട് എന്‍റെ കൂട്ടുകാരിയുടെഅഡ്രസ്സ് വാങ്ങിതരണം എന്ന് പറഞ്ഞു ഒരു മെയില്‍ ഇട്ടു. ഇനി അതിന്‍റെ മറുപടിക്കായി ഉള്ള കാത്തിരിപ്പ് ആണ്ഇനി...
അപ്പോള്‍ ആണ് ഗൂഗിള്‍ ടോക്ക് മണി അടിച്ചത്. വേറെ ഒരു സഹപാഠി. ഇനി ഇതിന്റെ മുന്‍പില്‍ ഇരുന്നു ഇന്നത്തെകാര്യം കഴിഞ്ഞു. ആഹാരം ഉണ്ടാക്കാനും കൂടി ഇതിന്റെ മുന്‍പില്‍ നിന്നും മാറില്ല. ഇതാണ് ഇതിന്റെ കുഴപ്പം. ആകെ അടിക്റ്റ്‌ ആകും.
കാലംപുരോഗമിച്ചത് നോക്കണേ. ഇപ്പോള്‍ ഭൂലോകത്തിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സംസാരിക്കുന്നത്വീട്ടില്‍ ഇരുന്നു കൊച്ചു വര്‍ത്തമാനം പറയുന്നപോലെ അല്ലേ കാര്യങ്ങള്‍. എല്ലാ ഗോസ്സിപ്പുകളും പങ്കിടാം. എത്രനേരം വേണേലും ചാറ്റ് ചെയ്യാം.
ഇത്രയും അയപ്പോളെക്കുംഒരു കാര്യം ഓര്‍മ്മ...
അയ്യോ ഉച്ചക്ക് ചോര്‍ ഉണ്ണാന്‍ മോള്‍ വരുമ്പോള്‍ എന്ത് കൊടുക്കും....

4 comments:

ശ്രീ said...

കൂട്ടുകാരെ എല്ലാം തപ്പിയെടുക്കാം എന്നതു ശരി തന്നെ. പക്ഷേ കത്തെഴുതുമ്പോള്‍, വായിയ്ക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം ഇതിലൂടെ കിട്ടില്ലല്ലോ... പക്ഷേ, അതിനൊക്കെ ആര്‍ക്കു നേരം?

മാറുന്ന മലയാളി said...

കാലം പുരോഗമിച്ചു. ടെക്നോളജികള്‍ വളര്‍ന്നു. ഓര്‍കൂട്ടും ചാറ്റുമൊക്കെ ഒരുപരിധിവരെ ഉപയോഗപ്രദവും തന്നെ.......

പക്ഷെ എല്ലാ നാണയത്തിനും ഒരു മറുവശവുമുണ്ടെന്ന് മറന്ന് പോകല്ലേ അമ്പിളീ............ചാറ്റില്‍ മതി മറന്ന് സ്വന്തം കുഞ്ഞിന്‍റെ വിശപ്പ് അറിയാതെ പോകുന്ന അവസ്ഥ നല്ലതാണോ എന്ന് സ്വയം ചിന്തിക്കുക

സ്നേഹപൂര്‍വ്വം........

anjaly said...

hey ...chatu cheythu kunjintey vishappu marannu pokkunathu karyamalla...avalu verumbol food undo ennathanu karyam athu ampily chechy correct ayee cheyum....kunjintey vishappey maranullu allathey kunjiney pattinikkkitilla......nalla article anu chechy......

അനില്‍ ഐക്കര said...

ആഹാരം ഉണ്ടാക്കാനും കൂടി ഇതിന്റെ മുന്‍പില്‍ നിന്നും മാറില്ല. ഇതാണ് ഇതിന്റെ കുഴപ്പം. ആകെ അടിക്റ്റ്‌ ആകും.