2009, ജനുവരി 28, ബുധനാഴ്‌ച
ഇക്കൊല്ലത്തെ ഓസ്കാര്‍ പ്രതീക്ഷ...
ജീവിതവും സിനിമയും തമ്മില്‍ വേര്‍തിരിച്ച്അറിയാനാവാത്ത കുറച്ചു സമയം ആയിരുന്നു സ്ലംഡോഗ് ദ മില്ലിനിയര്‍( Slum Dog Millionirae)കണ്ടപ്പോള്‍. തുടക്കം അല്പം ഡ്രൈ ആയി തോന്നിയിട്ടും ഇരുന്നു കണ്ടപ്പോള്‍അതിന്റെ ശരിക്കും ഉള്ള സത്ത മനസിലായത്. ജീവിതത്തിന്റെ ഓരോ ഈടും വളരെ ഭംഗി ആയി കൈകാര്യം ചെയ്തിരിക്കുന്നുഇതില്‍. പച്ചയായ ജീവിതം തുറന്നു കാട്ടുന്ന ഒരു സാധാരണ ചിത്രം, എണ്‍പത്തിഒന്നാമത് ഒസ്കാര്‍നൊമിനെഷനു തിരഞെടുക്കപെട്ടിരിക്കുന്നു. പത്ത് നോമിനേഷന്‍ ഉള്ള ഈ ചിത്രം ഡാനി ബോയല്‍എന്ന ഇംഗ്ലീഷ്‌കാരന്‍ ആണ് സംവിധാനം ചെയ്തിരിക്കുനത്. പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയതും ഇതിലെ സംഗീത സംവിധാനത്തിനാണ്. അദ്ദേഹത്തിനും മൂന്ന് ഒസകാര്‍ നോമിനേഷന്‍ ഉണ്ട്. ശബ്ദ സംയോജനത്തിനും റസ്സല്‍ പൂകുട്ടി ക്കാണ്മറ്റൊരു നോമിനേഷന്‍.
'Who Wants to be a Millionaire'എന്നതിന്റെ ഹിന്ദി പരിപാടിയില്‍ പങ്കെടുത്ത് മുംബയിലെ ഒരു യുവാവിനു(ജമാല്‍) രണ്ട് കോടി രൂപ കിട്ടുന്നതാണ് കഥ. ഇതില്‍ അവനെ സഹായിക്കുന്നത് ചുറ്റുപാടുംനടന്നതും നടക്കുന്നതുമായ കാര്യങ്ങളാണ്.
മുംബയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികളുടെ ജീവിതവും അവിടുത്തെലഹളകളും,അധോലോകവും, പക,പ്രേമം, വേര്‍പിരിയല്‍,കൂടിച്ചേരല്‍ ,വേശ്യാലയം തുടങ്ങിസാധാരണ ബോളിവുഡ് സിനിമകളില്‍ കാണുന്നത് തന്നെ പ്രമേയം .വേറെ ഒരു രീതിയില്‍ആവിഷ്കരിച്ചിരിക്കുന്നു എന്നുമാത്രം.
കുട്ടികളായിരിക്കുമ്പോള്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥര്‍ആകേണ്ടി വന്ന രണ്ടുസഹോദരന്മാരും ,സലിം മാലിക് (മധുര്‍ മിട്ടല്‍) , ജമാല്‍ മലികും (ദേവ് പട്ടേല്‍), വഴിയില്‍ നിന്നുംകിട്ടിയ ലതികയും (ഫരീദ പിന്റോ) യും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജീവിതത്തിന്റെയാഥാര്‍ത്ഥ്യവുമായി ഒരുമിച്ചു നിന്നു പൊരുതിയ മുന്ന് പേരെയും പടവീരന്‍ (musketeers)എന്നാണ് പരസ്പരം വിളിക്കുന്നത്. ജീവിതത്തില്‍ നിന്നുംപഠിച്ചപാഠങ്ങള്‍ വെച്ചു ഓരോ ചോദ്യത്തിനും ഉത്തരം പറയുമ്പോള്‍ ഗര്‍വിഷ്ട്ടനായ ചോദ്യകര്‍ത്താവ് (അനില്‍ കപൂര്‍), ജമാലിനെ സ്ലുംഡോഗ് എന്നുംചായ്വാല എന്നും വിശേഷിപ്പിക്കുന്നു.ഒരു ചായ വില്‍ക്കുനവന്‍ ആയതുകാരണം അയാളെ അരൂ പുറകില്‍ നിന്നും സഹായിക്കുനുദ് എന്ന് പറഞ്ഞു പോലിസിനെ കൊണ്ടു ചോദ്യം ചെയിക്കുനതയും ഉപദ്രവിക്കുന്നതും ഉള്ള സീന്‍ ഉണ്ട്. പോലീസ് ചോദ്യം ചെയുമ്പോള്‍ ഫ്ലാഷ് ബാക്ക് ആയി ജമാലിന്റെ ജീവിതം വര്നിചിരിക്കുകയാണ് ചെയുന്നത്.
മുംബൈ തെരുവുകളില്‍ ഭിക്ഷ യാചിച്ചു നടക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഒരു തലവന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കും . അത്തരത്തില്‍ ഉള്ള ഒരു തലവന്‍ ഈ കുട്ടികളെയും അവരുടെ കൂടെ കൂട്ടുന്നു. കുട്ടികളുടെ നേതാവായി സലിമിനെയും നിയമിക്കുന്നു. പകല്‍ സമയത്ത് കുട്ടികള്‍ക്ക് നല്ല ആഹാരവും അവരുടെ കഴിവിനെ പ്രശംസിക്കുകയും ച്യ്തിട്ടു രാത്രിയില്‍ അവരുടെ കണ്ണ് പൊട്ടിക്കുകയും ചെയുന്നു. ജമാലിന്റെ ഊഴം എത്തിയപ്പോള്‍ സലിം അവിടെനിന്നും അനിയനെ രക്ഷപെടുത്തുന്നു. ലതികയെ അവിടെ നഷ്ടപെടുന്നു. തുടര്‍ന്നു കട്ടുംമോഷ്ടിച്ചും ജീവിതം തുടരുന്ന ഇവര്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ലതികയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നു. തുടര്‍ന്നു ചേട്ടനും അനിയനും ആയി ലതികക്ക് വേണ്ടി വഴക്ക് കൂടി വേര്‍പിരിയുന്നു. ചായ വിറ്റു ജീവിക്കുനതിനിടയില്‍ കിട്ടിയ അറിവ് വെച്ചു കോന്‍ ബനയെഗ ക്രോര്‍ പതിയില്‍ എത്തുന്നു. വളരെ ഹൃദയ സ്പര്‍ശി ആയ കാഴ്ചകള്‍ ഉള്ള ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ ഇങ്ങനെയും സത്യസന്ധമായ കഥകള്‍ ഉണ്ടോ എന്നുപോലും സംശയം ഉണ്ടാകുന്നു.
വികാസ് സ്വരൂപിന്റെ 'Q&A’ എന്ന നോവലിന്നെ അടിസ്ഥാന മാക്കി ഉണ്ടാക്കിയതാണ് ഈ സിനിമ..
ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഈ സിനിമ ഒരു ഹിറ്റ് ആയി കണക്കു കുട്ടുന്നു. .
2009, ജനുവരി 27, ചൊവ്വാഴ്ച
മുന്നാ ഇന്‍ ഇലക്ഷന്‍
സഞ്ജയ് ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ ബാനറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഈ വാര്‍ത്ത ആരും കണ്ടില്ല എന്ന് തോന്നുന്നു. അച്ഛനും പെങ്ങളും അമ്മയും എല്ലാം കോണ്ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചപ്പോള്‍ സഞ്ജയ് ദത്ത് എന്ത് കൊണ്ടു സമാജ്വാദി പാര്‍ടിയില്‍ മത്സരിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം തെളിഞ്ഞു കാണുന്നത് ഏത് ക്രിമിനലിനും തിരഞ്ഞെടുപ്പില്‍ നില്‍ക്കാം എന്നുലതല്ലേ ? സിനിമയില്‍ ഉള്ള ഇമേജ് പോരാഞ്ഞിട്ടാണോ ഇങ്ങനെ ഒരു പുതിയ രംഗ പ്രവേശത്തിന്റെ ആവശ്യം. ബോംബെ സ്ഫോടന പരമ്പരയിലെ പ്രധാന കണ്ണി എന്ന് മുദ്രകുത്തി ആണല്ലോ ദത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. മേമന്‍ സഹോദരങ്ങളും അധോലോകവും ആയി ഉള്ള ബന്ധവും ആയിരുന്നു ഇതില്‍ നിന്നും സ്പഷ്ടം ആയിരുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ സാധാരണക്കാരനെ കൊണ്ടു പറ്റുമോ. കോണ്‍ഗ്രസില്‍ ടിക്കറ്റ് ചോദിച്ചു കിട്ടാത്തതുകൊണ്ട് ആണ് സമജ്വാടിയില്‍ ചേര്‍ന്നത് എന്നും ഒരു ശ്രുതി കേള്‍ക്കുന്നു.
ഏത് കള്ളനും കൊലപാതകിക്കും ചെയ്യാനുള്ള ജോലി ആണോ രാജ്യ ഭരണം. ഈസി ഗോയിന്ഗ് ജോബ് എന്ന് കരുതാം ഇതിനെ. സത്യവും നീതിയും ന്യായവും നടപ്പാക്കെണ്ടവര്‍ തന്നെ അതിന്റെ കഴുത്തു നേരിച്ചു കൊള്ളുന്ന കാഴ്ച ആണ് ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്നത്.

2009, ജനുവരി 21, ബുധനാഴ്‌ച
പുതിയ ചുവടുകള്‍...........
അമേരിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡണ്ട്. മാര്‍ട്ടിന്‍ലുധര്‍ കിങ്ങിന്റെ സ്വപനംഒബാമയിലൂടെ സാധ്യമാകുന്ന ചരിത്രനിമിഷങ്ങള്‍ ആയിരുന്നു ഇന്നലെ . പാര്‍ ലമെന്റ് മന്ദിരം ഇരിക്കുന്നകാപിടല്‍ ഹില്ലില്‍ തലേദിവസം മുതല്‍ തന്നെ ഈ ചരിത്രമുഹൂര്‍ത്ത്തിനു സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി അനേകംആള്‍ക്കാര്‍എത്തിച്ചേര്‍ന്നിരുന്നു(ഒന്നര കോടി ).
ഹവായ് എന്നൊരു ചെറിയ സ്ഥലത്തായിരുന്നു ഒബാമയുടെ ജനനം. ഹവായ് സര്‍വകലാ ശാലയിലെപഠനത്തിനിടയില്‍ കണ്ടു മുട്ടിയ കന്‍സാസ് സ്വദേശി
ആന്‍ ഡണ്‍ഹംവും, വിദേശ പഠനത്തിനായി അവിടെ എത്തി ചേര്‍ന്ന കെനിയക്കാരനായ ബറാക്ക്ഹുസൈന്‍ ഒബാമ യും ആയിരന്നു മാതാപിതാക്കള്‍. ഒബാമക്ക് രണ്ടു വയസു പ്രായമായപ്പോള്‍ അച്ഛന്‍തിരികെ കെനിയയിലേക്ക് മടങ്ങിപോയി. അമ്മ പിന്നെ വേറെ കല്യാണം കഴിച്ചു . അമ്മയ്ടെ കൂടെജക്കാര്‍ത്തയില്‍ പോയി പത്തു വയസുവരെ അവിടെ താമസിച്ച ശേഷം തിരികെ ഹവയില്‍അപൂപനോടും അമൂമയോടും കൂടി ആണ് ബാക്കി ജീവിതം കഴിച്ചത്.
കൊളംബിയന്‍ സര്‍വകലാശാലയില്‍ നിന്നും ഷ്ട്രതന്ത്രശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഒബാമഷിക്കഗോയില്‍ എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ ഹാര്‍വാര്‍ഡ് നിയമ സര്‍വകലാശാലയില്‍ നിന്നുംബിരുദവും നേടി. ഹാര്‍വാര്‍ഡ് ലോ ജേര്‍ണലിന്റെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ എഡിറ്ററായുംപ്രവര്ത്തിച്ചു...ലോ ബിരുദം നേടിയ ശേഷം ചിക്കാഗോ യില്‍ തിരിച്ത്തി. തുടര്‍ന്ന് അവിടുത്തെസെനെട്ടര്‍ ആയി...രണ്ടായിരത്തി നാല് മുതല്‍ പ്രസിഡണ്ട് ആകുന്നിടം വരെ അത് നിലനിര്‍ത്തി. ഭാര്യമിഷല്‍ഒബാമയും മക്കള്‍ സാഷയും മലിയയും അദ്ദേഹത്തോടൊപ്പം എല്ലാത്തിനും കൂടെ ഉണ്ടയിരുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ്‍ ആയിരുന്നു ഒബാമയുടെ പ്രധാന എതിരാളി, കാരണം ഒരേ പര്‍ത്യില്‍ ആയിരുന്നത് കൊണ്ട് ആ പാര്‍ടിക്ക് രണ്ടു പേര്‍ക്കും നോമിനേഷന്‍കൊടുക്കാന്‍ പറ്റാതെ വന്നു. പിന്നെ അമ്പതു സ്റ്റേറ്റ് കളിലും നടത്തിയ പ്രൈമറി യില്‍ കൂടുതല്‍ സ്റ്റേറ്റ്കളിലും ഒബാമ ജയിച്ചു അതുകാരണം ആ നോമിനേഷന്‍ ഒബാമക്ക് കിട്ടി. അങ്ങിനെ അത് തന്നെ ഒരുചരിത മയിമാരി. ആദ്യത്തെ വേളുംപാച്ചി അല്ലാത്തഒരാള്ക്ക് അമേരിക്കന്‍ പ്രസിഡന്റ് നോമിനേഷന്‍കൊടുക്കുക എന്നത്.
പിന്നീടുള്ള ദിവസങ്ങള്‍ ആകാംക്ഷയുടെയും ദിനങ്ങള്‍ ആയിരുന്നു.
റിപ്പബ്ലികന്‍ സ്ഥാനാര്‍ഥി ജോണ്‍ മെക്കയിനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബരരാക് ഒബാമയുംതമ്മിലായിരുന്നു പിനീടുള്ള പോരാട്ടം. അതുകഴിഞ്ഞു വൈസ് പ്രസിഡണ്ട് ആരെആക്കും എന്നതും ഒരുസസ്പെന്‍സില്‍ ആയിരുന്നു. ആദ്യം ആര് ആണ് പേരു പറയുന്നത് എന്നതും ഒരു മത്സരം ആയിരുന്നു. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി ഡെല്ലവയറില്‍ നിന്നുമുള്ള സെനടര്‍ജോബൈടെനും റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥി ആയി അലാസ്കയിലെ ഗവര്‍ണര്‍സൈരപാലിനും . തുടര്‍ന്ന് നവംബര്‍ നാലിന് ബരരാക് ഹുസൈന്‍ ഒബാമ അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡണ്ട് ഉം ജോ ബൈടെന്‍ അമേരിക്കയുടെ നാല്പത്തിഏഴമത് വൈസ് പ്രസിഡണ്ട്‌ആയി.
റിപ്പബ്ലിക്കന്‍ ആയാലും ഡെമോക്രാറ്റ് ആയാലും ഭരിക്കുന്നവര്‍ എന്നും ഒരുപോലെ തന്നെ എന്ന് ചിലര്‍പറയും.എന്നാല്‍ അത് ശെരി എന്ന് തോന്നുനില്ല. ക്ലിന്റണ്‍ പ്രസിഡണ്ട് ആയിരുന്ന എട്ടു കൊല്ലംഅമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ ഉണ്ടായ പുരോഗതി പിന്നീടുണ്ടായില്ല, കാരണം മുന്പ്ഉണ്ടയിരുന്ന ബുഷ് ഭരണകൂടംആണ് കുവൈറ്റ് -ഇറാക്ക് യുദ്ധം തുടങ്ങിയതും, ഇറാക്കില്‍ അണുവായുധംഉണ്ട് എന്ന് പരത്തിയതും. അന്ന് ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ബുഷ് (ജോര്‍ജ്ബുഷ്) കാട്ടികൂട്ടിയത്. അച്ഛനു ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ ആണ് മകന്‍ വന്നു ച്യ്തത്.ഇറാഖ്വാറും, അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ യുദ്ധവും മറ്റും. പിന്നെ വേള്‍ഡ് ട്രേഡ് സെന്റെര്‍ തകര്‍ത്തതും ഇവര്‍തന്നേ എന്നോരു ഊഹ പോഹങ്ങളും ഉണ്ട്.
ഇപ്പോളത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി യില്‍ ഒബാമ ഭരണ കൂടം വളരെ ഏറെ കടമ്പകള്‍താണ്ടെതായുന്ദ് . ബില്യണ്‍നും ട്രില്ല്യന്‍ നും ഒന്നും ഇന്നത്തെ സാഹചര്യത്തില്‍ ഒരു വിലയും ഇല്ലാതെആയിരിക്കുന്നു ഇവിടെ.കാര്‍ കമ്പനികളെയും ബാങ്കുകളെയും കടകെണിയില്‍ നിന്നും കരകേട്ടനും ഇറാക്കും കൂടാതെ അഫ്ഗാനിസ്ഥാനും എല്ലാം കൂടി ആകെ കടകെണിയില്‍ പെട്ടിരിക്കുന്ന ഒരുഅവസ്ഥയിനു ഇന്നുള്ളത്. എത്ര കിട്ടിയാലും ഇങ്ങു തന്നേരെ എന്ന അവസ്ഥ.
ബരാക് ഹുസൈന്‍ ഒബാമ യുടെപ്രസിഡെന്‍സിയില്‍ ആരും ചോദ്യം ചെയ്യപെണ്ട്ന്‍ ഒന്നും ഇല്ല. സെനറ്റര്‍ ഹിലാരി ക്ലിന്റണ്‍ നെ വ്യക്തമായ മാര്‍ജിനില്‍ തോല്പിച്ച് ആണ് ഒബാമ അമേരിക്കന്‍പ്രസിഡന്റ് നോമിനേഷന്‍ സമര്‍പ്പിച്ചത് . വെളുത്ത വര്‍ഗക്കാരുടെ മാത്രം അയ അമേരിക്ക പോലെഉള്ള ഒരു രാജ്യത്ത് കറുത്ത വര്‍ഗ്ഗ ക്കാരനായ ഒരാള്‍ പ്രസിഡണ്ട് ആകുക എന്നത് ഒരു വല്യ കാര്യംതന്നെ ആണ്. വര്‍ണ്ണ വിവേചനം ഇവരുടെ വാക്കുകളില്‍ ഇല്ല എങ്കിലും പ്രവര്‍ത്തികളില്‍ അത്പ്രകടം ആയിരുന്നു. ഇതോട് കൂടി അതിനും ഒരു അവസാനം പ്രതീക്ഷിക്കാം. കറുത്ത തൊലി ഉള്ളവരെഇവിടെ വെറും പട്ടികളെ പോലെ ആയിരുന്നു ഇവിടെ കണക്കകിയിരുന്നത്. പട്ടി കളെഅതിലുംനന്നായി നോക്കാറുണ്ട്, അതിലും നീചമായി ആണ് അവരോടുള്ള ച്യ്തികള്‍. ഇനി അമേരിക്കന്‍സമൂഹത്തില്‍ അവര്ക്കും എന്തെകിലും ചെയ്യാന്‍ സാധിക്കും എന്നൊരു ആത്മ വിശ്വാസംഅവര്‍ക്കുണ്ടായി, ഒബാമയുടെ ഈ വിജയത്തോടെ. നമുക്കും അങ്ങിനെ നല്ലൊരു നാളെക്കായി സ്വപ്നംകാണാം...
2009, ജനുവരി 6, ചൊവ്വാഴ്ച
കൂട്ടുകാരി...
കൂട്ടുകാരി നീ എവിടാണ് ......
എത്ര നാളായി നിന്നെ ഞാന്‍ വിളിക്കാന്‍ ശ്രമിക്കുന്നു . എന്താ കിട്ടാതെ? എത്ര കത്തുകള്‍ ഞാന്‍ അയച്ചു? മേല്‍വിലാസം മാറിയതായി ആരും പറഞ്ഞില്ല.......
നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ല. എന്നും നിന്‍റെ രൂപം എന്റെ മനസ്സില്‍ വരും. ഓര്‍ക്കുക അല്ലാതെമറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലല്ലോ.
ഇതൊരു വിലാപം ആണ്.
ഇത്രയും പറഞ്ഞപ്പോള്‍തന്നെ വിങ്ങി നിന്ന സങ്കടം ഒരു തേങ്ങലായി മാറി. എന്‍റെ സുഖത്തിലും ദു:ഖത്തിലുംഒരുപോലെ കൂട്ടായിരുന്നു. വര്‍ഷങ്ങള്‍ആയി ഒരു വിവരവും ഇല്ല.
ഇങ്ങനെ എഴുതണം എന്ന് മനസ്സില്‍ കണക്കു കൂട്ടി പേനയുംപേപ്പറുംഎടുത്ത് എഴുതാനിരുന്നു. പക്ഷെകരങ്ങളില്‍ഒരു മരവിപ്പ്. പേന നന്നായി പിടിക്കാന്‍ പറ്റുന്നില്ല. .
അപ്പോളാണ് ഓര്‍ത്തത് ഈ പേനയും പേപ്പറിന്റെയും എന്താവശ്യം, "ഓര്‍ക്കുട്ട് " വഴി ഒന്നു തപ്പാം എന്ന്. ഈസംവിധാനം ആരോകണ്ടുപിടിച്ചതുകൊണ്ട് ആശാന്‍ കളരിയില്‍ പഠിച്ചു പിരിഞ്ഞു പോയവരെ പോലും കണ്ടുപിടിക്കാന്‍ എളുപ്പം ആണ്. അങ്ങിനെ എന്‍റെ നഷ്ടപ്പെട്ടന്നു കരുതിയ എത്രയോ കൂടുകാരെ കിട്ടിയെന്നോ.. ..ഒര്കുട്ടിനു നന്ദി. വേഗം ചെന്നു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നു . സെര്‍ച്ച് ചെയ്തു എന്‍റെ ഫ്രണ്ടിന്റെഫ്രെണ്ടിന്റെ അയല്‍കാരന്റെ മോള്‍ടെ കൂടെ പഠിച്ച ആളുടെ അയല്‍കാരി ആണ് എന്‍റെ കൂട്ടുകാരി.........
അയ്യോ......കിട്ടി ..ഇതാണ് ഓര്‍കുടിന്റെ ഗുണം. തപ്പണം അത്രയുമേ ഉള്ളു......അയാളോട് എന്‍റെ കൂട്ടുകാരിയുടെഅഡ്രസ്സ് വാങ്ങിതരണം എന്ന് പറഞ്ഞു ഒരു മെയില്‍ ഇട്ടു. ഇനി അതിന്‍റെ മറുപടിക്കായി ഉള്ള കാത്തിരിപ്പ് ആണ്ഇനി...
അപ്പോള്‍ ആണ് ഗൂഗിള്‍ ടോക്ക് മണി അടിച്ചത്. വേറെ ഒരു സഹപാഠി. ഇനി ഇതിന്റെ മുന്‍പില്‍ ഇരുന്നു ഇന്നത്തെകാര്യം കഴിഞ്ഞു. ആഹാരം ഉണ്ടാക്കാനും കൂടി ഇതിന്റെ മുന്‍പില്‍ നിന്നും മാറില്ല. ഇതാണ് ഇതിന്റെ കുഴപ്പം. ആകെ അടിക്റ്റ് ആകും.
കാലംപുരോഗമിച്ചത് നോക്കണേ. ഇപ്പോള്‍ ഭൂലോകത്തിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സംസാരിക്കുന്നത്വീട്ടില്‍ ഇരുന്നു കൊച്ചു വര്‍ത്തമാനം പറയുന്നപോലെ അല്ലേ കാര്യങ്ങള്‍. എല്ലാ ഗോസ്സിപ്പുകളും പങ്കിടാം. എത്രനേരം വേണേലും ചാറ്റ് ചെയ്യാം.
ഇത്രയും അയപ്പോളെക്കുംഒരു കാര്യം ഓര്‍മ്മ...
അയ്യോ ഉച്ചക്ക് ചോര്‍ ഉണ്ണാന്‍ മോള്‍ വരുമ്പോള്‍ എന്ത് കൊടുക്കും....

2009, ജനുവരി 4, ഞായറാഴ്‌ച
എന്തിനനെന്നറിയാതെ...
എന്താണ് എന്റെ ലക്‌ഷ്യം എന്നറിയില്ല. എവിടെ എത്തിച്ചേരും എന്നും അറിയില്ല. എന്തൊക്കയോ ചെയ്യണംഎന്നുണ്ട്. പക്ഷെ എന്താണെന്നു അറിയില്ല. എങ്ങും എങ്ങും എത്തിയില്ല എന്നൊരു തോന്നല്‍. എന്തോ ഒരുഅപൂര്‍ണത. എപ്പോളും ചിന്തിക്കരുണ്ട് , എന്താ ഞാന്‍ ഇങ്ങനെ ആയെ എന്ന്. വളര്‍ത്തു ദോഷം ആണോ അതുവളര്‍ന്ന ച്ചുടുപടുകള്‍ ആണോ? ആര്‍ക്കറിയാം .............
ഇതൊക്കെ ചിന്തിച്ചാല്‍ എങ്ങും എത്താതെ പോകും.....അതുവേണ്ട......
പഠിക്കുന്ന സമയത്ത് അമ്മ പഠിക്കാന്‍ പറയുമ്പോള്‍ പുസ്തകം തുറന്നു വെച്ചിരിക്കും , അല്ലേല്‍ എന്തേലും എഴുതും.
എപ്പോളും എഴുത്ത് തന്നെ. കണക്ക് ആണേല്‍ ഒന്നും അറിഞ്ഞു കൂടായിരുന്നു. എങ്ങിനെ അതില്‍ ഡിഗ്രി കിട്ടി എന്ന്എനിക്ക് തന്നെ അറിയില്ല. ചിലപ്പോള്‍ ഞാനും അത് ആലോചിക്കരുണ്ട്. എന്തായാലും ആ കടമ്പ കടന്നു. അന്ന് എം. എസി ക്ക് പോയി ബി. എഡും കൂടെ എടുത്തിരുന്നേല്‍ ഇന്നു വല്ല സ്കൂളിലും പഠിപ്പിക്കാമായിരുന്നു. അന്ന് പഠിക്ക്മോളെ എന്ന് പറഞ്ഞു നടന്നപ്പോള്‍ പറയുന്നവരോട് ദേഷ്യം വരുമായിരുന്നു. എന്നിട്ടാ ഇപ്പോള്‍ ഇരുന്നു പറയുന്നേഎന്താ ലക്‌ഷ്യം എന്ന്........വട്ട് അല്ലാതെ എന്താ.. ..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)