2008, ഡിസംബർ 16, ചൊവ്വാഴ്ച

sundari


സുന്ദരി പൂച്ച എന്റെ അരുമ ആയിരുന്നു. എന്നും അവള്‍ എന്റെ കൂടെ കൂടും കൂടി നടക്കും. കഴിക്കാരകുമ്പോള്‍ അമ്മയുടെ അടുത്ത് ചെന്നു പാല്‍ വാങ്ങിക്കുടിക്കും . പിന്നെ അടുക്കളയുടെ പടിയില്‍ ഇരിക്കും അടുത്തത് ആരാണ് അവിടെ വരുന്നത് അവരെ മുട്ടി ഉരുമ്മി നില്ക്കും. അവരും ഇത്തിരി പാല്‍ ഒഴിച്ച് കൊടുക്കും. അവള്‍ അതൊരു ശീലം ആക്കി അത്. അങ്ങിനെ അവള്‍ എല്ലാരേയും പാട്ടിലാക്കി. ഇല്ലരുടെയും അരുമ. അവള്‍ ഉറങ്ങുന്നത് മെത്തയില്‍ ..ഉണരുമ്പോള്‍ പാല്‍ ,മീന്‍ അങ്ങിനെ ഇഷ്ടവിഭവങ്ങള്‍...
സുന്ദരിയുടെ മുന്നില്‍ ഒരു പാറ്റയോ, എലി യോ വന്നാല്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ വരെ എത്തി. എന്റെ പുറകെ ആണ് എപ്പോളും . എനിക്ക് അവളെ പുകഴ്ത്തിയാലും പുകഴ്ത്തിയാലും മതി വരില്ല.
അയല്‍പക്കത്തെ വീട്ടില്‍ ഒരു പൂച്ച പ്രസവിച്ചു നാലു കുഞ്ഞുങള്‍ ഉണ്ടായതില്‍ ഒന്നിനെ ഞാന്‍എടുത്തു .അവള്ക്ക് സുന്ദരി എന്നപേരു കൊടുത്തു. നല്ല വെള്ള നിറവും തലയിലും വാലിലും കറുത്ത നിറവും. അവള്‍ ആയിരുന്നു എന്റെ സന്തത സഹചാരി....
കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ബോയ് ഫ്രണ്ട് നെ അന്വേഷിച്ചു പോയി...പിന്നെ അഹങ്കാരം കൂടി വന്നു. ചീറ്റലും കരച്ചിലും കൂടി കൂടി വന്നും. എന്നാലും രാവിലെ പാല്‍ കുടിക്കാന്‍ അടുക്കളയില്‍ ഉണ്ടാകും. ഞാന്‍ എനീക്കുന്നതിനു മുന്പേ അവള്‍ ഹാജര്‍ വെക്കും .ഞാന്‍ പോലും അറിയില്ല അവള്‍ എന്റെ കൂടെ നിന്നും എണീറ്റ്‌ പോകുന്നത്.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്ക്ക് ഓമനത്തം ഉള്ള വെള്ള നിറത്തില്‍ രണ്ടു കുഞ്ഞുങള്‍ ഉണ്ടായി. ശങ്കരന്‍ എന്നും ശങ്കരി എന്നും ഞാന്‍ അവര്ക്കു പേരു ഇട്ടു. രണ്ടും നല്ല ത്‌ുവെള്ള. അവര്‍ കണ്ണ് തുറന്നു കളിക്കുന്ന പ്രായം ആയപ്പോള്‍ ഒരു മുട്ടന്‍ കണ്ടന്‍ പൂച്ച അവരെ അടിച്ചോണ്ട് പോകാന്‍ വന്നു. ഞാന്‍ കൊടുക്കുമോ അവരെ.... എന്റെ പുന്നാര കുഞ്ഞുങള്‍ അല്ലെ. അവരെ എന്റെ കട്ടിലിന്റെ അടിയില്‍ ഒരു കുട്ടയില്‍ കൊണ്ടു വെച്ചു. ഇനി എപ്പോളും രാത്രിയില്‍ എന്റെ സംരക്ഷണത്തില്‍ അവര്‍ കഴിഞ്ഞോളും എന്ന വിശ്വാസത്തില്‍. ആ വിശ്വാസം അവിശ്വാസം ആയി പോയി. പിന്നെയും അവന്‍ വന്നു....ആ വരവില്‍ ശങ്കരി യുടെ പിടലിയില്‍ ഒരു കടി കിട്ടി. കൂട്ട കരച്ചില്‍ കെട്ട് ഞാന്‍ ഉണ്ര്‍നപ്പോലെക്ക് എല്ലാം കഴിഞ്ഞു..പിന്നെ ഞാന്‍ ഉറങ്ങാതെ കാത്തിരിന്നു അവനുവേണ്ടി.
പിന്നുള്ള ദിവസം ശങ്കരിയെ ശിശ്രുഷിക്കള്‍ ആയിരുന്നു എന്റെ ജോലി. ഒരു കുഞ്ഞിനു അസുഖം വന്നാല്‍ അമ്മ പിന്നെ തിരിഞ്ഞു നോക്കില്ല. അതാണ് പൂച്ചക്കും പട്ടിക്കും ഉള്ള കുഴപ്പം. ഞാന്‍ ആ പൂച്ച കുഞ്ഞിനെ പുനര്‍ജനിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതി. ഫില്ലെരില്‍ ആണ് പാല്‍ കൊടുത്തു കൊണ്ടിരുന്നത്. ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയം അതിന് പാല്‍ കൊടുക്കാന്‍ ആളെ ഏര്‍പ്പാട് ച്യ്തിരുന്നു. മുറിവില്‍ മരുന്ന് പുരട്ടി അതും ഉണങി വന്നു. പതുക്കെ അമ്മ കുഞ്ഞിന്റെ അടുത്ത് വന്നു തുടങ്ങി. പിന്നെ അവരുടെ കളികള്‍ ....
വീട്ടില്‍ വരുന്നവരും കാണുന്നവരും എല്ലാം പൂച്ച കുഞ്ഞുങളെ കൊടുക്കനുടോ എന്ന് തിരക്കി തുടങ്ങി. ഞാന്‍ ഇല്ലന്നും പറഞ്ഞു. അവര്‍ വളര്‍ന്നു തുടങ്ങി. ശങ്കരിയും ശങ്കരനും ,സുന്ദരിയും എന്റെ കൂടെ ആയിരുന്നു കിടപ്പ്.
ഇവര്‍ മുന്ന് പേരും കൂടെ ആ വീടിനു ചുറ്റുപാടും ഭരിച്ചു തുടങ്ങി....
(പടങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്ത്)

1 അഭിപ്രായം:

vargis പറഞ്ഞു...

Hey.. its so nice to read through your writings .There is a journalist or writer or both ,some were in you .
And you have still room for improvement