2008, ഡിസംബർ 19, വെള്ളിയാഴ്‌ച
മഞ്ഞുപെയ്യുമ്പോള്‍......
ഇന്നത്തെ സ്നോ സ്റൊമില്‍ അഞ്ച് ഇഞ്ച് സ്നോ ആണ് കിട്ടിയത്. അതിന്റെ ചെറിയ ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ ഇവിടെ ആഡ് ചെയ്തു. എന്റെ വീടിന്റെ ബാല്‍ക്കണി യില്‍ നിന്നും പുറത്തു കാണാന്‍ പറ്റുന്ന കാഴ്ച.....
ഇന്നുച്ചക്ക് മൂന്ന് മണി ആയപ്പോള്‍ തുടങ്ങിയ സ്നോ ഇതു എഴുതുമ്പോളും നിന്നിടില്ല. ഞങ്ങള്‍ അമേരിക്കയുടെ തെക്കുവടക്ക് ഭാഗത്തുള്ള ഒരു ചെറിയ സ്റ്റേറ്റ് ആണ് ന്യൂ ഹാംഷരെ.
ഇവിടുത്തെ സ്നോ ഫോല്‍ നല്ല ഭംഗില്ലതാണ് എന്നാണ് എല്ലാരും ഇവിടെ പറയുന്നത്. മഞ്ഞു പെയ്യുമ്പോള്‍ കാണാന്‍ നല്ല രസമുള്ള കാഴ്ച ആണ്. മരത്തിന്റെ മുകളിലും ഇലകളിലും മജ് വീണു കിടക്കുന്നത് കണ്ടാല്‍ ഒന്നു വാരി എടുക്കാന്‍ ഉള്ള ഒരു പ്രേരണ ഉണ്ടാകും.
മഞ്ഞു മൂടിയ റോഡുകള്‍ വണ്ടികള്‍ എല്ലാം ഒരു കാഴ്ച തന്നെ. സ്നോ പെയ്യുമ്പോള്‍ തണുപ്പ് ഇല്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസിലാകിയത്. പക്ഷെ , അത് കഴിഞ്ഞു ഇതു കിടന്നു ഐസ് അയിക്കഴിയുമ്പൊല് ആണ് തണുപ്പ് കൂടുന്നത്. ഇന്നത്തെ താപനില വെറും മയിനെസ് പതിനൊന്നു മാത്രം. മഴ പെയ്താല്‍ മാത്രം ഇതു ഒഴുകിയോ ഉരുകിയോ പോയ്കൊളും. ഇല്ലേല്‍ ഇതുകിടന്നു ഐസ് ആകും. അപകടങ്ങള്‍ ഉണ്ടാകാന്‍ വളരെ കൂടുതല്‍ സാധ്യത ഉണ്ട്.
സ്നൌയിലൂടെ വണ്ടി ഓടിക്കുക എന്നത് വളരെ ക്ലേശകരമായ ഒരു കാര്യമാണ്. അക്സിലരെറേന്‍ എത്ര കൊടുത്താലും ടയര്‍ കിടന്നു കറങ്ങുക അല്ലാതെ വണ്ടി മുന്‍പോട്ടു പോകില്ല.
ഇവിടെ ഹൈവേയിലും മറ്റും വളരെ കൂടുതല്‍ അക്സിടെന്റുകള്‍ ഈ സമയം നടക്കാറുണ്ട്.
ഐസ് സ്കീയുന്ഗ് വളരെ രസമുള്ള ഒരു വിനോദം ആണ്.
ക്രിസ്മസ്ന്റെ അന്ന് സ്നോ വീണില്ല എങ്കില്‍ ആ വര്ഷം സാന്തക്ലോസ് വരില്ല എന്നും ഒരു കെട്ട് കേള്‍വി ഇവിടുണ്ട്.
സ്നോ വീണു കഴിഞ്ഞാല്‍ ഇതു മാറ്റുക എന്നതും ഇവിടെ വല്യ ഒരു ബിസിനസ്സ് ആണ്. പലരും ഈ സീസണില്‍ പണം ഉണ്ടാക്കുന്നവര്‍ ആണ്. റോഡില്‍ നിന്നും ഹൈവേയില്‍ നിന്നും ഐസ് ആകുന്നതിനു മ്പേ സ്നോ നീക്കം ചെയ്യണം. അതിനായി നമ്മുടെ നാട്ടിലെ ബുള്‍ഡോസര്‍ പോലെ യുള്ള വണ്ടികളിലാണ് വന്നിതു മാറ്റുന്നത്.
സ്നോ കൊണ്ട് സ്നോ മാന്‍ നെ ഉണ്ടാക്കി വെക്കുക എന്നതും ഒരു വിനോദം ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ