2015, നവംബർ 3, ചൊവ്വാഴ്ച

ഓണം വന്നോണം വന്നു .

പഞ്ഞ കർക്കിടകം  കഴിഞ്ഞ്  , കാറ്റും കോളും അടങ്ങി മാനം തെളിഞ്ഞു .   ചിങ്ങത്തിന്റെ വരവറിയിച്ചുകൊണ്ട് , പ്രകൃതിയിൽ   ചെടികളും മരങ്ങളും തളിർത്തു  പൂവിടാൻ തയാറായി നില്ക്കുന്നു. പാട വരമ്പുകളിൽ കുഞ്ഞി ചെടികൾ പൂവിട്ടു തുടങ്ങും . കിളികളുടെ  കളകള നാദങ്ങൾ . മനോഹരമായ  കാലമായിരുന്നു കുട്ടിക്കാലത്തെ ഓണം .

 മനുഷ്യനും പ്രകൃതിയും ഒത്തു ചേർന്നുള്ള ഒരു ആഘോഷമാണ് ഓണം. കര്ക്കിടകത്തിലെ കൂരിരിട്ടിൽ നിന്നും ചിങ്ങത്തിലേക്കുള്ള പുതിയ കാല് വെയ്പ്പ്. സാമ്പത്തികവും മാനസികവുമായ അന്തരീക്ഷത്തിൽ വരുന്ന മാറ്റവും സമ്പത്തും  വസന്തവും സമൃദ്ധി യും ഒത്തു ചേരുന്നതാണ് ഓണക്കാലം.  ഓര്മയിലെ ഒരു ഓണക്കലതെക്ക് പോയാൽ ...

 ഓണക്കോടിയും പൂക്കളവും ഊഞ്ഞാലും ഓണസദ്യയും പിന്നെ ഉച്ചകഴിഞ്ഞ് അമ്മ വീടിലേക്കുള്ള യാത്രയാണ് ആദ്യം മനസിലേക്ക് ഓടി വരുന്നത്. . ഇന്നിപ്പോൾ മറുനാടൻ ഓണത്തിന് വിഭവങ്ങൾ എല്ലാം ഉണ്ടെങ്കിലും എന്തൊക്കയോ ഒരു കുറവനുഭവപ്പെടുന്നു . അച്ഛനമ്മമാരുടെ കൂടെയുള്ള ഓണം ഇന്ന് എന്റെ കുട്ടികളെ പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല.  ഓണം എന്താണെന്നോ അതിന്റെ പ്രാധാന്യമോ അപ്പുപ്പനും അമ്മുമ്മയും നല്കുന്ന ഓണക്കോടിയുടെ പ്രത്യേകത ,  പൂക്കളം ഇടുന്നതും തൃക്കാര അപ്പനെ ഉണ്ടാക്കുന്ന വിടവും ഒന്നും അവരെ പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല.  കുടുംബത്ത് താമസിക്കുന്ന ഞങ്ങൾ വീട്ടിലേക്കു വരുന്ന ബന്ധുക്കളെ  പ്രതീക്ഷിചിരിക്കാറുണ്ട് ( പ്രത്യേകിച്ചും കൊച്ചച്ചനെയും അപ്പച്ചിയും) . ഗ്രാമ പ്രദേശമായതിനാൽ വീടിന്റെ മുന്നിലത്തെ റോഡിലൂടെ ബസ് അകെ രണ്ടെണ്ണം ആണുള്ളത്. ഒരെണ്ണം 9.30 ക്കും മറ്റൊന്ന് 11.30 ക്കും. രണ്ടും വരുന്നത് ഒരുസ്ഥലത്ത് നിന്നും തന്നെ.  9.30 ബസ് വരുന്നതിനു മുന്നേ തന്നെ എല്ലാവരും പറമ്പിലെ കയ് യാ ലയുടെ പുര്ടഹു കാവലുണ്ടാകും. ബസ്‌ കയറ്റം കയറി വരുമ്പോൾ തന്നെ ഓരോരുത്തരുടെയും അനൗൻസമെന്റ് വന്നു തുടങ്ങും . അവർ ബസ് ഇറങ്ങുമ്പോൾ തന്നെ ഞങ്ങൾ എല്ലാരും കൂടെ ഓടി ചെന്ന് കെട്ടിപ്പിടിക്കും.ആ സന്തോഷം മറ്റൊന്നും ആയി മാറ്റി വെയ്ക്കാൻ പറ്റുന്നതായിരുന്നില്ല.

ഓണ തുമ്പിയെ പിടിക്കുക. മരത്തിന്റെ ചില്ലയിൽ കയറി താഴോട്ട് ചാടും. അതുകണ്ട് അമ്മ ഓടിവരും പെണ്‍കുട്ടികള മര്തി കേറില്ല ഇങ്ങോട്ടിരങ്ങു എന്ന് പറഞ്ഞു വഴക്കും കിട്ടും.   മഴകൊണ്ട്‌ പുറത്തിറങ്ങാൻ പറ്റാത്ത ഓണവും ഉണ്ടായിട്ടുണ്ട്. പുറം നാടുകളിൽ താമസിക്കുന്ന കുട്ടികളോട് ഓണത്തുംബിയെക്കുരിച്ചും ഓണ പാട്ടിനെക്കുറി റിച്ചും പറഞ്ഞു കൊടുത്താൽ  മന്നസിലകുമോ?

മറുനാട്ടിൽ  ഓണം മലയാളി അസ്സോസിയേഷനുകൾ നടത്തുന്ന സദ്യയും ഓണ പരിപാടികളും കൊണ്ട് കഴിഞ്ഞു പോകുന്നു. ഇവിടെ  ഒന്നിൽ  കൂടുതൽ ഓണാഘോഷങ്ങൾ കൂടാനുള്ള സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.  രണ്ടും മൂന്നും മലയാളി അസ്സോസ്സിയേഷനുകൾ മത്സരിച്ചു ഓണസദ്യയും  കൊട്ടും കുരവയും ആയി മഹാബലിയെ എഴുന്നള്ളിപ്പിച്ചുകൊണ്ട് വരുന്നതും കാണുന്നു.    മലയാളികളുടെ സ്വന്തമായ ഒരു അഹങ്കാരമല്ലേ നമ്മുടെ ഓണം. പൂക്കളം മത്സരം, പുലികളി, തിരുവാതിരകളി,  വടം വലി,  കലം തല്ലിപ്പൊട്ടിക്കൽ , തുടങ്ങിയവ ഇല്ലാതെ ഒരു ഓണത്തെ ക്കുറിച്ച് സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ ചിന്തിക്കാനെ  പറ്റില്ലായിരുന്നു.  ഇനിപ്പോൾ എല്ലാം ടെക് നോ ളജി കൈയ്യടക്കി കഴിഞ്ഞു.

മാറുന്ന ചുറ്റുപാടിനനുസരിച്ചു നമ്മളും നമ്മുടെ ഓണവും മാറ്റി എടുത്തു.ചിങ്ങത്തിലെ തിരുവോണദിവസം നല്ല സദ്യു ഉണ്ടും കുട്ടികള്ക്ക് ഓണക്കോടി കൊടുക്കുന്നതുമായ എത്ര  ഭവനങ്ങൾ ഇന്നിപ്പോൾ നമ്മുടെ പ്രവാസ ജീവിതതിനിടയിയിൽ കാണാൻ കഴിയുന്നുട്? ഓണം ഒരു ബുധന്ഴ്ചയോ വ്യഴാച്ചയോ വന്നാൽ അത് തള്ളി നീക്കി നമ്മൾ ശനിയാഴ്ച ഓണം ആഘോഷിക്കുന്നു. കുറച്ചു കൂട്ടുകാരും കൂടി പ്ലാസ്റ്റിക്‌ ഇലയിൽ സദ്യ വിളമ്പി  കഴിച്ചു നമ്മൾ സംപ്രീതരകുന്നു. .. അപ്പോൾ ആണ് ആറന്മുള വള്ളസദ്യ എന്ന കാര്യത്തെ ക്കുറിച്ച്.  ഇവിടിരുന്നു വായിൽ വെള്ളം ഇറക്കാം . ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷ ത്തിൽ ഉള്ളത് പോകുകയും ചെയ്യരുത് എന്ന രീതി അല്ലെ നമ്മുടെ പ്രവാസികളുടെ ഓണം....
http://www.malayalimag.com/articles/27-01/

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

മുല്ലപ്പൂ, Jamine


മുല്ലപ്പൂ ഇഷ്ടമില്ലാത്തവർ ഉണ്ടോ?
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂ മുല്ല തന്നെ..
എന്റെ മുല്ലയിൽ ഉണ്ടാകുന്ന പൂക്കൾ സാധാരണ പറിച്ച് എടുക്കാറില്ല . എന്നാൽ ഇന്ന് ചെടികല്ക്ക് വെള്ളം ഒഴിക്കാനായി ബാൽക്കണിയിൽ ഇറങ്ങിയപ്പോൾ പതിവില്ലാതെ മുല്ലപൂ  മണം എന്നെ മത്തു  പിടിപ്പിച്ചു. ഒരു പിടി പൂ എനിക്ക് ഇന്ന് കിട്ടി. ഒരു പരീക്ഷണം ആയി നട്ട മുല്ലകൾ പലതു പോയി ഇപ്പോൾ ഉള്ളത് മൂന്നു വര്ഷമായ ഒരു ചെടിയാണ് . ഇവിടെ നാട്ടിലെ ചെടികൾ കിട്ടുക വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണ്. എന്നാലും ഒരു മുല്ലക്ക് വേണ്ടി മണി ക്കൂറു കൾ യാത്ര ചെയ്തിട്ട് കിട്ടിയതാണ്. അതെ പോലെ തന്നെ കറിവേപ്പും. ഇപ്പോൾ ഒരു കറിവേപ്പ്, ഒരു നാടൻ മുല്ല, ഈർക്കിൽ മുല്ല, ഒരു ചെമ്പരത്തി, ഗന്ധരാജൻ , കല്യാണ സുഗന്ധികം എന്നിവ എന്റെ ബാൽക്കണിയിൽ ഉണ്ട്. 

 തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ ചെടി വെച്ച് പിടിപ്പിക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്. താപനില -18, -20 വരെ വന്ന ദിവസങ്ങള് ഉണ്ട്. ഒരു രണ്ടു മുറി ഫ്ലാറ്റിൽ 18 ചെടി ചട്ടികൾ .. അങ്ങിനെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച ചെടികള ഒരു ദിവസം വാടി കരിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വിഷമം ചില്ലറയല്ല.  പുതിയ സ്ഥലത്തേക്ക് മാറിയപ്പോൾ പല ചെടികളെയും വഴിയിൽ ഉപേക്ഷിക്കെണ്ടാതായി വന്നു( വഴി എന്ന് വെച്ചാൽ കളഞ്ഞു എന്നല്ല , മറ്റുള്ളവര്ക്ക്) കൊടുത്തു. ഇപ്പോൾ അതിൽ ഏറ്റവും കൂടുതൽ ദു:ഖിക്കുന്നു.
ഒരു വാഴ  തൈ വാങ്ങാൻ $ 20 കൊടുക്കണം...അതിൽ നിന്നെല്ലാം രേക്ഷപെടുത്തി എടുത്ത മുല്ല ആണിത്... സന്തോഷം ...

2015, മേയ് 4, തിങ്കളാഴ്‌ച

The Recipe for Friendship


/http://www.malayalimag.com/articles/22-22/

A short story  by my daughter Mytri Nair

ആ നാളുകളിൽ ....

ആ നാളുകളിൽ ...


ജീവിതന്റിന്റെ ഓരോ ഘട്ടത്തിലൂടെയും കടന്നു പോകുമ്പോൾ നാളെ എന്താണ് എന്ന ചിന്ത നമ്മൾ ചിലരെ എങ്കിലും അലട്ടാറുണ്ട്. അതെ പോലെ എല്ലാ പെണ്‍കുട്ടികളുടെയും ജീവിതത്തിലും "അത്തരം" ദിവസങ്ങള് ഉണ്ടാകാറുണ്ട്. പെണ്ണായി പിറന്നാൽ ആ ദിവസ ത്തിലൂടെ കടന്നു പോയെ പറ്റൂ , പെണ്ണിനെ   പെണ്ണാക്കുന്ന ആ ദിവസം വയസ്സറിയിക്കൽ , പുറതാകുക, തീണ്ടാരി ആകുക, രജസ്വല ആകുക എന്നിങ്ങനെ നാടുകൾ തോറും പേരുകൾ മാറുന്ന ഒരേ ഒരു സംഭവം. ആര്‍ത്തവം   . ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് അതിനു സമയ മാറ്റം ഉണ്ടാകും എന്ന് മാത്രം.  ആര്‍ത്തവം സ്ത്രീകളുടെ സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ആര്‍ത്തവസമയത്ത് അസ്വസ്ഥതകളും വേദനകളുമെല്ലാം സ്വാഭാവികമാണ്.



ഗർഭപാത്രത്തിന്റെ ഉൾപാളി അടര്ന്നു രക്തത്തോട് കൂടി യോനിയിലൂടെ പുറത്തുപോകുന്ന പ്രതിഭാസമാണ് ആർത്തവം. ആർ‌ത്തവ രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ‌ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു ആർ‌ത്തവചക്രം എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർ‌ത്തവചക്രമാണ് മിക്ക സ്ത്രീകൾ‌ക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർ‌ത്തവചക്രത്തിൽ‌ 14-മതു ദിവസമാണ് അണ്ഡവിസർ‌ജനം (ഓവുലേഷൻ‌) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ‌ വന്നാലും 12 - 16 ദിവസങ്ങൾ‌ക്കിടയിൽ‌ അണ്ഡവിസർ‌ജനം നടന്നിരിക്കും. പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ വരാനുള്ള മറ്റു ചില കാരണങ്ങളാണ്.



ജനിച്ചു വളർന്ന വീട്, സാഹചര്യം, ജാതി മത ചിന്തകള് എല്ലാം വേറിട്ട് നിൽക്കുമ്പോൾ ആർ ത്തവം  എന്ന പെണ്‍ പ്രതിഭാസം ഓരോരുത്തര്ക്കും ഓരോ അനുഭവങ്ങളാണ് തരുന്നത് . ഇന്നത്തെ ആധുനിക സംസ്കാരത്തിൽ   ഇതിനെക്കുറിച്ച് ചര്ച്ച ചെയുന്നതും പരസ്യ പ്രസ്താവനകൾ നടത്തുന്നതിനും ആര്ക്കും ഒരു മടിയും ഇല്ല.  കുറച്ചു നാളുകൾക്കു മുൻപ് വരെ ആർത്തവം എന്നത് സ്ത്രീകളിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു കാര്യം ആയിരുന്നു. പക്ഷെ  ഇന്നിപ്പോൾ ഇത് ഒരു തുറന്ന പുസ്തകം ആണ്. ആര്തവ സമരങ്ങൾ വരെ നടക്കുന്നു നമ്മുടെ സമൂഹത്തിൽ .

പെണ്‍കുട്ടി ഉണ്ടാകുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന ഒരു വ്യഗ്രത ( സന്തോഷം കൊണ്ടും, ചിലര്ക്ക് സങ്കടം കൊണ്ടും ) കണ്ടു ഞാൻ പലപ്പോല്ഴും വിചാരിച്ചിട്ടുണ്ട് എന്താണിങ്ങനെ എന്ന്.  ഒരു പെണ്‍കുട്ടിയുടെ അമ്മ എന്നാ നിലയിൽ  ഇന്നെനിക്കു മനസിലാകുന്നു ആ വ്യഗ്രത  എന്താണ് എന്നത്. എത്ര തലമുറകൾ  കഴിഞ്ഞാലും എത്ര തുല്യത കൈവരിച്ചു എന്ന് പറഞ്ഞാലും  സ്ത്രീ എന്നും സ്ത്രീ തന്നെ. അവൾക്കു മാസത്തിൽ ഏഴുദിവസം വരുന്ന സന്ദർശകനെ മാറ്റി നിരത്താൻ പറ്റില്ല. അത് വന്നെ മതിയാകൂ .
ഒരു പെണ്‍കുട്ടി അമ്മയാകാൻ തയ് യാ റായി എന്നതിന് തെളിവാണ് മാസമുറ അഥവാ ആർ ത്ത വം. ഇപ്പോളത്തെ കുട്ടികളിൽ പത്ത് വയസ് ആകുമ്പോൾ തന്നെ വയസ്സറിയിക്കുന്നു. പണ്ട് കാലങ്ങളിൽ അത് പതിനാലും പതിനേഴും വയസ്സിൽ ആയിരുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങളും മാനസിക പിരിമുറുക്കങ്ങളും ആഹാര രീതിയും കുഞ്ഞുങ്ങളുടെ ഹോർമോണ്‍ ഏറ്റ ക്കുറച്ചി ലുകൾ ഉണ്ടാക്കുന്നു. അതുകാരണം ആകാം കുഞ്ഞുങ്ങളെ നേരത്തെ പ്രായപൂർത്തി ആകുന്നത്‌.

ഒരു പെണ്ണായി പിറന്നാൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ആര്തവം. ഈ വാക്ക് പറയുമ്പോൾ തന്നെ എന്തോ ഒരു അരുതാത്ത സംഭവം പോലെ തോന്നുന്നു. അന്നും ഇന്നും. ഇന്നിപ്പോൾ മധ്യ വയസ്സിൽ ആണെങ്കിലും ആ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോളും പേടിയാണ്.
പുറത്തു  പറയാനും ചര്ച്ചചെയ്യാനും മടി ആയിരുന്നിരിക്കാം ഒരു കാരണം. ആർത്തവം എന്ന കാര്യത്തെ അറപ്പോടും വേറുപ്പോടും കൂടി കാണേണ്ട ഒന്നല്ല.  ഒരു പെണ്‍കുട്ടിയിൽ ആർത്തവം നടന്നില്ല എന്നുണ്ടങ്കിൽ അത് വരൻ പോകുന്ന തലമുറകളുടെ നിലനില്പ്പിനെ തന്ന്നെ ബാധിക്കുന്ന ഒന്നാണ്. പണ്ടത്തെ സമൂഹത്തിൽ ഇതിനെ തൊട്ടുകൂടായ്മയുടെയും അശുദ്ധി യുടെയും പേരിൽ സ്ത്രീകളെ മാറ്റി നിരത്തിയിരുന്നു എന്നുള്ളത് വാസ്തവം തന്നെ .എന്നാൽ ഇന്ന് അതിനു മാറ്റം വന്നു തുടങ്ങി എന്നുള്ളതിന് തെളിവാണ്  ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പരസ്യമായ ചർച്ചകൾ .

ഞങളുടെ വീട്ടിൽ പുറത്തായാൽ പുറ തിരിക്കുക എന്നൊരു പതിവ് ഇല്ലായിരുന്നു. ഒരിക്കൽ അമ്മ പുറത്തായപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്താ അമ്മ അടുക്കളയിൽ  കയറാത്തത് എന്ന്, അമ്മക്ക് സുഖം ഇല്ല എന്നാ മാറുപടിയാണ് എനിക്ക് കട്ടിയത്. അന്ന് അറിഞ്ഞു കൂടായിരുന്നു എന്താ അമ്മക്ക് സുഖമില്ലാതെ ആയതു എന്ന്. അക്കൊല്ലം അച്ഛനും ചേട്ടനും മലക്കുപോകാൻ മാലയിട്ടിരുന്ന സമയം ആയിരുന്നു.

വര്ഷങ്ങള്ക്ക് മുൻപ് ഒരു കൊച്ചു കുട്ടി ആയിരുന്നപ്പോൾ വരാൻപോകുന്ന ഈ ദിവസങ്ങളെ ക്കുറിച്ച് ആരും ഒന്നും പറഞ്ഞു തന്നിരുന്നില്ല. അമ്മയും ചേച്ചിയും അമൂമ്മയും അപ്പചിമാരും ചിറ്റമ്മയും എല്ലാവരും ഉണ്ടായിരുന്ന ഒരു വീട്ടിൽ ഒരു കുട്ടിക്ക് നീ വളര്ന്നു വലുതാകുന്നു എന്ന് പറഞ്ഞു തരാൻ ആർക്കും കഴിഞ്ഞില്ല.
എട്ടാം ക്ലാസ്സിൽ പഠിക്കു ന്ന സമയം, അതായത് പതിമൂന്നാം വയസ്സിൽ , ഒരു ദിവസം അതു സംഭവിച്ചു. ആരോടും പറഞ്ഞില്ല.  എവിടേലും മുറിഞ്ഞതാവും എന്ന് കരുതി ഇരുന്നു.  കുറച്ചു കഴിഞ്ഞപ്പോൾ ചോര നിൽക്കുന്നില്ല . കുറച്ചു തുണി മുറിച്ചു വെച്ചുനോക്കി. എന്നിട്ടും നില്ക്കുന്നില്ല . വീണ്ടും ആരോടും പറഞ്ഞില്ല. സ്കൂൾ അവധി ആയതിനാൽ രാവിലെ അമ്പലത്തിൽ പോകാൻ തുടങ്ങിയപ്പോൾ മിഡി ഇടാൻ തുടങ്ങിയപ്പോൾ അമ്മൂമ്മ കണ്ടു പെറ്റിക്കൊട്ടിന്റെ പുറകിൽ . ഉടൻ പിടിച്ചുകൊണ്ടുപോയി കുളിമുറിയിൽ കയറ്റി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പിന്നീടു അമ്മ പറഞ്ഞു തന്നു, ഇത് ഇങ്ങിനെ മാസം തോറും വരും. പേടിക്കേണ്ട കാര്യം ഒന്നും ഇല്ല, നീ ഒരു മുതിര്ന്ന പെണ്‍കുട്ടി ആയി എന്നതിനുള്ള തെളിവാണിത് എന്ന്. ഇനി  മുതൽ ഉള്ള കറങ്ങി നടത്തവും മരം കേറ്റവും ഒക്കെ നിർത്തിയേക്കണം എന്ന് പറഞ്ഞു. .അടങ്ങി ഒതുങ്ങി നടക്കണം,   വിള ക്ക് വെയ്ക്കുന്നിടത് പോകാൻ പാടില്ല,  അമ്പലത്തിൽ  പോകാൻ പാടില്ല, രണ്ടുനേരവും കുളിക്കണം, വൃത്തിയായും ശുചിയായും നടക്കണം എന്ന് നൂറുകൂട്ടം ഉപദേശങ്ങൾ എനിക്ക് കിട്ടി അന്ന്. ഈ സമയത്ത് ചെയ്തു കൂടാത്ത കാര്യങ്ങൾ ചെയ്താൽ ഭാവിയിൽ കുറ്റീകൽ ഉണ്ടാകാതെ ഇരിക്കുകയോ, ഉണ്ടാകുന്ന കുട്ടികള്ക്ക് വൈകല്യങ്ങൾ ഉണ്ടാകുകയോ ചെയ്‌യും  എന്ന് മുതിർന്നവർ പറയാറുണ്ടായിരുന്നു. അന്ന് അധികം ആരും ഇതിനെ കുറിച്ച് ചിന്തിക്കാനും ചർച്ച ചെയ്യാനും ധൈര്യ പ്പെട്ടിരുന്നില്ല എന്നതാണ് സത്യം.
നല്ലപോലെ ബുദ്ധി മുട്ടിച്ച ദിവസങ്ങള് ആയിരുന്നു അത്. നടക്കാൻ ബുദ്ധിമുട്ട് ,ഇരുന്നിടത്തുനിന്നും എണീക്കാൻ ഉള്ള പാട്.എണീറ്റാലോ പാവാടയുടെ പുറകിൽ  പറ്റിയോ എന്നുള്ള പേടി... ക്ലാസ്സിൽ ചോദ്യം ചോദിച്ചാൽ എണീ ക്കാനു ള്ള മടി, ഡ്രിൽ നു വിട്ടാൽ തലവേദന കാലുവേദന എന്നിങ്ങനയൂള്ള കള്ളത്തരങ്ങൾ...
ആ ദിവസങ്ങളില സ്കൂളിൽ പോയാൽ ബാത്‌റൂമിൽ പോകുകെന്നു പറയുന്നത് തിരിച്ചു വീട്ടില് വന്നതിനു ശേഷ മാത്രം . പതുക്കെ പതുക്കെ അതുമായി അഡജ് സ്ടാ യി . 
കല്യാണം, ഉത്സവം, പൂജകൾ, താലപ്പൊലി ,പിറന്നാൾ ദിവസം ഉള്ള അമ്പലത്തിൽ പോക്ക്  എന്നിങ്ങനെ ഉള്ള എത്രകാര്യങ്ങൾ ഈ ഏഴു ദിവസത്തിനുള്ളിൽ നഷ്ടപെട്ടിട്ടുണ്ട്‌. രസകരമായ കാര്യം കോളേജിൽ പോകുമ്പോൾ ഉള്ള ബസ്‌ യാത്രായിരുന്നു.

അന്നത്തെ ക്കാലത്ത് കടയിൽ  നിന്നും വാങ്ങുന്ന സാനിട്ടറി പാഡു ( കെയർ ഫ്രീ ആണ് ഉണ്ടായിരുന്നത്) കളുടെ ഉപയോഗം വളരെ വിരളമായിരുന്നു. ദൂരെ യാത്ര പോകുമ്പോൾ വല്ലതും  മാസാമാസം വരുന്ന അല്ലാതെ അതുപയോഗിക്കാറില്ലയിരുന്നു   . ആര്തവം എന്താണന്നോ എന്തിനാണെന്നോ അറിഞ്ഞുകൂട്ത പ്രായം. എല്ലാം ഒരു കുട്ടിക്കളി പോലെ .
പതുക്കെ പതുക്കെ അതിന്റെ സൈഡ് കിക്കുകളും വന്നു തുടങ്ങി. വയറുവേദന, തല കറക്കം, വയറ്റിളക്കം എന്നുള്ളവ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ കലശലായി ഉണ്ടാകുമായിരുന്നു.  ആ ദിവസങ്ങളിൽ സ്കൂളിൽ പോക്കും ഇല്ലായിരുന്നു. പിന്നെ വേദന വരുമ്പോൾ പാരസെറ്റാമോൾ ആയിരുന്നു ആശ്രയം. അത് കഴിക്കുമ്പോൾ വയറ്റിളക്കം. അങ്ങിനെ ആ നാളുകൾ ..



ഒരു പെണ്‍കുട്ടിക്ക് ഭാവിയിൽ അമ്മയാകാനുള്ള ശരീരത്തിന്റെ തയാർ എടുപ്പാണ്  ശരീരത്തിൽ ഉണ്ടാകുന്ന  ഈ മാറ്റങ്ങൾ  . വേനലവധിക്ക് കൊച്ചച്ഛന്റെ വീട്ടിൽ ചെന്നപ്പോൾ ചിറ്റ യാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത്. ആദ്യം ആദ്യം ഒന്നും അറിഞ്ഞുകൂടാതെ ഒരു കൊച്ചുകുട്ടി പിച്ചവെച്ചു നടക്കുന്നത് പോലെ കാര്യങ്ങൾ നടന്നു. പടിപടിയായി ഓരോ കാര്യങ്ങൾ മനസിലാക്കി തുടങ്ങി. കുട്ടിക്കളികൾ എല്ലാം മാറി പക്വത വന്ന ഒരു സ്വഭാവ രീതിയിലേക്ക് മാറി വന്നു കൊണ്ടേ ഇരുന്നു. ഓരോ ആൾക്കാർക്കും അനുഭവങ്ങള മാറി മാറി ആയിരിക്കും ഉണ്ടാകുക. ആദ്യമായി പുറത്താകുന്ന കുട്ടികള്ക്ക് മുതിർന്നവർ സ്വര്ണ മലയും വലകളും മോതിരവും സമ്മാനമായി നല്കാറുണ്ട് . തീണ്ടാരികല്യാണം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് .
ഇന്നിപ്പോൾ കാലം മാറി ദേശം മാറി കാലാവസ്ഥ മാറി ആഹാര രീതി മാറി. അപ്പോൾ കുട്ടികളുടെ വളര്ച്ചയും  ഹോർമോണ്‍ വ്യതിയാനങ്ങളും അതിനോടനുബന്ധിച്ചുള്ള വളർച്ചയെ ബാധിച്ചു തുടങ്ങി. അതോടെ വയസ്സറിയിക്കലും നേരത്തെ ആയി തുടങ്ങി.

മകൾക്ക് ഇതിനെക്കുറിച്ച്‌ എങ്ങിനെ പറഞ്ഞു കൊടുക്കും എന്നാ ഒരു ചിന്ത ഇല്ലാതെ ഇല്ല. എന്നാലും ഇടയ്ക്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്‌. മോൾ അപ്പോൾ പറയും,  മമ്മ ഐ നോ ഇറ്റ്‌. പക്ഷേ എന്നാലും അമ്മ എന്നനിലയിൽ എന്റെ കർത്തവ്യവും കടമയും ആയി ഞാൻ കരുതി വീണ്ടും പറയും. മോളെ നിനക്ക് അറിയാം എന്നാലും ഞാൻ പറഞ്ഞു തരാം എന്ന് . ഇന്നത്തെ കാലത്തേ കുട്ടികളെ പറഞ്ഞു മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം. ഒന്ന് രണ്ടു കൂട്ട് കാരുടെ മക്കൾ വല്യ കുട്ടി ആയി എന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ ചോദിച്ചത് എങ്ങിനെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നാണ്. ചില കുട്ടികൾ ആദ്യമയി രക്തം വരുന്നത് കാണുമ്പോൾ പേടിച്ചു പോകുമെന്നും ചിലര്ക്ക് അത് അരുതാത്തത് എന്തോ സംഭവിച്ചപോലെ ആയി എന്നും അവർ പറഞ്ഞു. സ്കൂളുകളിൽ ഇതിനെ ക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ആവശ്യത്തിനുള്ള സഹായങ്ങൾ കുട്ടികള്ക്ക് ചെയ്തു  കൊടുക്കാറും  ഉണ്ട്.

നമ്മുടെ നാട്ടിൽ മാസമുറ വരുന്ന സമയത്ത് സ്ത്രീകള്ക്ക് അടുക്കളയിലും  കയറാനും കിണറ്റിൽ  നിന്നും വെള്ളം കൊരുന്നതിനും തുടങ്ങി വിലക്കുകൾ പലതായിരുന്നു. മാസത്തിൽ എല്ലാദിവസവും അടുക്കല്ജോളിയും പുറം പണികളും ചെയ്തിരുന്ന സ്ത്രീകള്ക്ക് മാസത്തിൽ ഏഴ് ദിവസം കിട്ടിയിരുന്ന ഒരു അവധി ആയിരുന്നില്ലേ ഈ പുറത്തിരിക്കൽ .

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

മഹാ ശിവ രാത്രി

നേരം പര  പര  വെളുക്കുന്നതിനു മുൻപേ അമ്മ എന്തിനാ വിളിച്ചു ഉണര്ത്തു ന്നത് ? ഇന്ന് സ്കൂൾ ഇല്ലല്ലോ അമ്മെ ഇച്ചിരി കൂടെ ഉറങ്ങട്ടെ. പ്ലീസ് അമ്മേ ,
പ്ലീസ് അമ്മേ .. പ്ലീസ്‌ ...എന്നും പറഞ്ഞു പുതപ്പു തലവഴി വലിച്ച്ട്ടു കൊണ്ട് കിടന്നു..അപ്പോളേക്കും അമ്മ വന്നു പുതപ്പുവലിച്ചു മാറ്റി എണീ ക്ക് എന്ന് പറഞ്ഞു ജനാല തുറന്നു. പുറത്തുനിന്നുള്ള നുനനാ തണുത്ത കാറ്റ്  പതിയെ എന്റെ അടഞ്ഞ കണ്പോള കളെ വീണ്ടും തുറപ്പിച്ചു. അമ്മയുടെ ചിരിച്ചുകൊണ്ടുള്ള ആ നോട്ടം എന്റെ ഉറക്കാതെ കളഞ്ഞു. എ ന്തിനാ അമ്മെ ഇന്ന് ഇത്ര നേരത്തെ ഉണ ർ ത്തിയത് ? മോളെ ഇന്ന് ശിവരാത്രി ആണ്. നേരം പുലരുന്നതിനു മുന്നേ എണിറ്റു കുളിച്ചു വേണം ഇന്നത്തെ ദിവസം തിടങ്ങാൻ.
ഇന്ന് ശിവരാത്രി. അവധി . 
വേഗം പോയി കുളിച്ചു വാ. അതെ എണ്ണ വെയ്ക്കേണ്ട കേട്ടോ.

കുളിച്ചുവന്നപ്പോളേ ക്കും അമ്മ കൂവളത്തിൽ നിന്നും കുറച്ചു  ഇലകൾ ഒരു പൂക്കൊട്ടയിൽ ആക്കി അന്പലത്തിൽ പോകാൻ തയ്യാറായി നില്പുണ്ടായിരുന്നു. ഓം: നമ:ശിവായ , ഓം:നമ:ശിവായ എന്ന് ഉരുവിടുന്നതും കേൾക്കാം .
എന്താ അമ്മെ ശിവ രാത്രിക്ക് ഇത്ര പ്രാധാന്യം? എന്ന എന്റെ ചോദ്യം അമ്മ കേട്ടുവോ എന്നറിയില്ല. എന്തായാലും അന്പലത്തിൽ ചെന്ന് ശിവ ഭഗവാനെ തൊഴുതു, ജല ധാര നടത്തി കൂവള  മാല ചാർത്തി   പ്രദിക്ഷണവും വെച്ച് പ്രസാദവും വാങ്ങി ഇറങ്ങി വന്നപ്പോളാണ് അമ്മക്ക് ശ്വാസം നേരെ വീണത് എന്ന് തോന്നി പോയി എനിക്ക്. 

നീ എന്താ ചോദിച്ചേ ശിവ രാത്രിയുടെ പ്രാധാന്യം എന്താണന്നോ. പറഞ്ഞുതരാം നീ വാ എന്ന് പറഞ്ഞു ഞങ്ങൾ വീട്ടിലേക്കു നടന്നു.

ശിവ രാത്രി എന്ന് പറഞ്ഞാൽ ശിവന്റെ / ശിവന് വേണ്ടി ഉള്ള രാത്രി എന്നര്ഥം.
പഞ്ചാക്ഷരി ( ഓം. നമ:ശിവായ ) മന്ത്ര ങ്ങളാൽ ഭക്ത സഹസ്രങ്ങൾ ശിവനെ പൂജിക്കുന്ന ദിവസം ആണിത്. 
കുംഭ മാസത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദ്ശ്ശി  മഹാശിവരാത്രി .
ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘ (കുംഭ)മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു. കൂടാതെ നേപ്പാളും ശിവ രാത്രി ആഘോഷിക്കുന്ന മറ്റൊരു രാജ്യമാണ്.
ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതുംഉപവാസവും  രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ

അമ്മ ഇങ്ങനെ ഓരോന്നും ഇങ്ങനെ പറഞ്ഞു തന്നു കൊണ്ടിരിക്കുന്നു. 
അപ്പോൾ അമ്മെ, ഇന്ന് ഉറങ്ങാൻ പാടില്ല എന്നാണോ അമ്മ പറയുന്നത്. അതെ ഉറക്കം വര്ജ്ജ്യം ആണ് ഇന്ന്. അതെ പോലെ ആണ് ആഹാരകാര്യവും. അരി ആഹ്ഹാരം പാടെ വര്ജ്ജ്യം. 
അപ്പോൾ ഇന്ന് പട്ടിണി റതന്നെ. അമ്മ ഇന്ന് ഒന്നും ഉണ്ടാക്കില്ല. 
ആ ...അത് അമ്മെ പിന്നെ...
അമ്മ പിന്നെയും പറഞ്ഞു തുടങ്ങി....
 ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി.
ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസമാണ് വ്രതം ആചരിക്കുന്നത്.  സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. മഹാദേവ പ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്.

പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.

 ശിവരാത്രി നാളില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്‌നാനാദി കര്‍മ്മങ്ങള്‍ ചെയ്ത് ഭസ്മം തൊട്ട് രുദ്രാക്ഷമാല അണിഞ്ഞ് ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ജപിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. കഴിവതും ക്ഷേത്രത്തില്‍ തന്നെ കഴിച്ചു കൂട്ടുന്നതാണ് ഉത്തമം.പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു.

അത് കൊണ്ടാണ്  ഇന്ന് ഇത്ര നേരത്തെ അമ്മ വിളിച്ചണർത്തി അന്പലത്തിൽ കൊണ്ടുപോയത് .
അമ്മ തുടർന്നു ,
രാവിലെ പൂജകള്‍ ആരംഭിക്കുമെങ്കിലും രാത്രി മുഴുവന്‍ നീണ്ട്‌ നില്‍ക്കുന്ന പൂജകള്‍ക്കാണു്‌ പധാനം. ഈ ദിവസം ബ്രഹ്‌മ, വിഷ്‌ണു, മഹേശ്വര എന്നീ ത്രീമൂര്‍ത്തികളില്‍ മഹേശ്വര എന്ന ശിവനെ ഭക്‌തര്‍ പൂജിക്കുന്നു. 
ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം.
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
ശിവ ലിംഗത്തി ൽ ജലം കൊണ്ട് ധാര നടത്തുക, കൂവള ഇതൾ , മറ്റു പുഷ്പങ്ങൾ കൊണ്ട് അർ ച്ച ന എന്നിവ ചെയ്യാം . രാത്രിയെ നാല് യാമം( കാലം )ആയി തിരിച്ചു ഓരോ യാമത്തിലും ഭഗവാനെ അഭിഷേകം ചെയ്യുന്നു. 

ആദ്യ യാമത്തിൽ ഇശാന മൂർത്തിയായ ശിവനെ പാലിൽ അഭിഷേകം ചെയ്യുന്നു. രുദ്രവും ചമകവും ( യജ്ജുർ വേദത്തിൽ നിന്നും ഉള്ള ശിവ സ്തോത്രങ്ങൾ )  ഓരോ യാമത്തിലും പാരായണം ചെയ്തുകൊണ്ടാണ് അഭിഷേകം നടത്തുന്നത്. 
രണ്ടാം യാമത്തിൽ ശിവനെ അഘോര മൂര്തിയായി സങ്കല്പിച്ചു തൈര് കൊണ്ടാണ് അഭിഷേകം നടത്തുക. മൂന്നാം യാമത്തിൽ നെയ്യ് കൊണ്ട് വാമദേവ മൂര്തിയെ അഭിഷേകം ചെയ്യുന്നു.
 അന്ത്യ യമത്തിൽ സദ്യോജാത സ്വരൂപിയായ ഭഗവാനെ തേൻ കൊണ്ടും അഭിഷേകം ചെയ്യുന്നു. 
ഇതോടൊപ്പം തന്നെ ആരതിയും , ഭജനയും നൈവേദ്യവും അർപ്പിച്ചു പൂജ ചെയ്യുന്നു. 

ശിവ പുരാണത്തിലും കന്പ രാമായണത്തിലും ദേവി ഭാഗവതത്തിലും എല്ലാം ശിവ രാത്രിയെ പറ്റി  പരാമർശങ്ങൾ ഉണ്ട്. 

ശിവരാത്രിയുടെ മാഹാത്മ്യത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ശിവന്റെ ശക്‌തിയെക്കുറിച്ചറിയണം. ശിവന്‍ സംഹാര കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ അത്‌ സൃഷ്‌ടിക്ക്‌ അവസരം ഉണ്ടാക്കുന്നു. തന്മൂലം ജനനവും മരണവും ശിവനില്‍ തന്നെ സ്‌ഥിതി ചെയ്യുന്നു. ശിവന്റെ നൃത്തം അന്യാപദേശത്തിന്റെ ഒരു ചിത്രപ്രദര്‍ശനമാണ്‌. നിരന്തരമായ അഞ്ച്‌ ഊര്‍ജ്ജങ്ങളുടെ (സൃഷ്‌ടി, സ്‌തിഥി, സംഹാരം, തിരോഭവം, അനുഗ്രഹം) ആവിഷ്‌ക്കരണമാണു്‌. ശിവന്റെ പ്രധാനമായ രണ്ട്‌ നൃത്താമാണ്‌ രുദ്രതാണ്ഡവം, ആനന്ദ താണ്ഡവം. ഊര്‍ജ്ജസ്വലമായ ഈ ന്രുത്തമാണ്‌ ചാക്രികമായ സൃഷ്‌ടി, സ്ഥിതി, സംഹാരത്തിന്റെ സ്രോതസ്സ്‌. ശിവരാത്രി ദിനത്തില്‍ ശിവന്‍ താണ്ഡവ നൃത്തം ചെയ്‌തുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. ശിവന്‍ താണ്ഡവ നൃത്തം അഥര്‍വ്വ സൃഷ്‌ടി, സ്‌തിഥി, സംഹാര നൃത്തം ചെയ്‌ത രാത്രിയാണു ശിവരാത്രിയായി ആചരിക്ക്‌പ്പെടുന്നത്‌. പാലാഴി മഥനസമയത്ത്‌ വാസുകി ്‌ഛര്‍ദ്ദിച്ച കാളകൂട വിഷം ശിവന്‍ പാനം ചെയ്‌ത്‌ ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മക്കായും ശിവരാത്രി ആഘോഷിക്കുന്നു...

ബ്രുഹ്‌ദാരണ്യക ഉപനിഷ്‌ത്ത്‌ പ്രകാരം പുരുഷ എന്ന ആദിബീജം രണ്ടായി പിരിഞ്ഞ്‌ പുരുഷനും (ആണ്‍) പ്രകൃതിയും (പെണ്‍) ഉണ്ടായിയെന്ന്‌ വിശ്വസിക്കുന്നു. ശിവന്റെ ഏറ്റവും പ്രധാനമായ പ്രതിമരൂപങ്ങളില്‍ ഒന്നാണ്‌ അര്‍ദ്ധനാരീശ്വര രൂപം. അര്‍ത്ഥവും വാക്കും പോലെ ശിവനും ശക്‌തിയും (പാര്‍വ്വതി) വേര്‍പെടുത്താനാവാത്ത്‌ ഇണകളാണ്‌. ഇത്‌ ഭാരതീയമായ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ്‌്‌

വിശുദ്ധ ത്രിമൂര്‍ത്തികളില്‍ സൃഷ്‌ടി നടത്തുന്ന ബ്രഹ്‌മാവ്‌ തനിക്കാണ്‌്‌ മറ്റുള്ളവരില്‍ നിന്നും മഹത്വമെന്ന്‌ അവകാശപ്പെട്ടപ്പോള്‍ സ്‌ഥിതി (സംരക്ഷണം) നടത്തുന്ന വിഷ്‌ണു അത്‌ സമ്മതിക്കാന്‍ തയ്യാറായില്ല. അവര്‍ തമ്മില്‍ ഒരു തര്‍ക്കം ആരംഭിച്ചു. അപ്പോള്‍ അവരുടെ മുമ്പില്‍ ചുറ്റും ജ്വാലകളാല്‍ പൊതിഞ്ഞ ഭീമാകാരമായ ഒരു ലിംഗം പ്രത്യക്ഷപ്പെട്ടു. ഇതിനെ ജ്യോതിര്‍ലിംഗം എന്നറിയപ്പെടുന്നു. ആശ്‌ചര്യഭരിതരായ രണ്ട്‌ പേരും അവരുടെ തര്‍ക്കം അവസാനിപ്പിച്ച്‌ ആ ലിംഗത്തിന്റെ ആദിയും അന്തവും തേടി പോയി. ബ്രഹമാവ്‌ ഒരു ഹംസമായി മുകളിലേക്കും വിഷ്‌ണു ഒരു വരാഹമായി പാതാളത്തിലേക്കും അന്വേഷണം ആരംഭിച്ചു. എന്നാല്‍ അത്‌ കണ്ടുപിടിക്കാനാകാതെ അവര്‍ വിഷണ്ണരായി.. വിഷ്‌ണു തോല്‍വി സമ്മതിച്ചു. ഹംസ രൂപത്തില്‍ മുകളിലേക്ക്‌ പറന്ന ബ്രഹ്‌മാവ്‌ കുട വൃക്ഷത്തില്‍ പൂക്കുന്ന കേതകി എന്ന പൂവ്വ്‌ ഉയരങ്ങളില്‍ നിന്ന്‌ താഴെ വീഴുന്നത്‌ കണ്ടിരുന്നു.. ബ്രഹ്‌മാവ്‌ ചോദിച്ചപ്പോള്‍ ലിംഗത്തിന്റെ മുകളില്‍ അര്‍പ്പിക്കപ്പെട്ട പുഷപമാണ്‌ താനെന്ന്‌ പറഞ്ഞു. ബ്രഹ്‌മാവിനു എത്ര മുകളിലേക്ക്‌ പോയിട്ടും ലിംഗത്തിന്റെ ഉയര്‍ന്ന അറ്റം കാണാന്‍ സാധിച്ചില്ല. അത്‌ കൊണ്ട്‌ ബ്രഹ്‌മാവ്‌ കേതകി പൂവ്വിനെ സ്വാധീനിച്ച്‌ താന്‍ ലിംഗത്തിന്റെ മുഗള്‍ഭാഗം വരെയെത്തിയെന്ന്‌ കള്ളം പറഞ്ഞു. പൂവ്‌ ബ്രഹ്‌മാവിനെ പിന്താങ്ങി. ആ ലിംഗത്തില്‍ നിന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ താനാണ്‌ അവരെയല്ലാം സ്രുഷ്‌ടിച്ചതെന്നും തന്മൂലം ലിംഗരൂപത്തില്‍ തന്നെ ആരാധിക്കണമെന്നും അറിയിച്ചു.
 ശിവ ക്ഷേത്രങ്ങളില്‍ ലിംഗാരാധന അങ്ങനെ വന്നതാണ്‌ . ശിവരാത്രിക്ക്‌ ശേഷം വരുന്ന വസന്തക്കാലത്തില്‍ മരങ്ങള്‍ പുഷ്‌പ്പിക്കുന്നത്‌ കൊണ്ട്‌ ശിവലിംഗത്തെ പുഷ്‌ക്കലത്വത്തിന്റെ പ്രതീകമായി ചിലര്‍ കാണുന്നു. സൂക്ഷ്‌മവും, സ്‌ഥൂലവുമായ (micro-macro cosmic) ബ്ര്‌ഹമാണ്ഡത്തെയാണു ഈ ലിംഗം പ്രതിനിധീകരിക്കുന്നത്‌. ബ്രഹ്‌മാവ്‌ കള്ളം പറഞ്ഞത്‌ മനസ്സിലാക്കിയ ശിവന്‍ കോപിച്ച്‌ ബ്രഹമാവിനെ ഭൂമിയില്‍ ആരും പൂജിക്കയില്ലെന്നും കേതകി പൂവ്വിനെ പൂജയ്‌ക്ക്‌ എടുക്കയില്ലെന്നും ശപിച്ചു.

സ്വയം ഭൂക്കളായ പന്ത്രണ്ടു ജ്യോതിർ ലിംഗങ്ങൾ മഹാദേവന്റെ പുണ്യ ഭൂമികളായി അറിയപ്പെടുന്നു.  അതിൽ രണ്ടെണ്ണം അര ലിംഗങ്ങളാണ് . ഒരെണ്ണം നേപ്പാളിലെ പശുപതി നാഥ് ക്ഷേത്രത്തിലും കേദാർ നാഥ് ക്ഷേത്രത്തിലും സ്ഥിതി ചെയുന്നു. ഗുജറാത്തിലെ  സോമനാഥ ക്ഷേത്രം,  നാഗേശ്വര ജ്യോതിർ ലിം ഗ ക്ഷേത്രം ,, ആന്ധ്ര പ്രദേശിലെ മല്ലികര്ജ്ജു്ന സ്വാമി ക്ഷേത്രം, മഹാകാലെശ്വര ക്ഷേത്രം മധ്യപ്രദേശിലെ ഉജ്ജൈനിൽ , അവിടെ തന്നെ നര്മ്മദ നദിയുടെ കരയില സ്ഥിതി ചെയ്യുന്ന ഓംകാ രേ ശ്വര ക്ഷേത്രം, ഉത്തരഖണ്ടിലെ പ്രശസ്തമായ കേദാർ നാഥ്, ഉത്തർ പ്രദേശിലെ കാശി എന്നറിയപ്പെടുന്ന കാശി വിശ്വനാഥ ക്ഷേത്രം, മഹാര ഷ്ട്രയിലെ ഭീഷ്മാ ശങ്കര ക്ഷേത്രം , ത്രയംബകേശ്വര ക്ഷേത്രം , ഘർ ഷ് ണേ ശ്വ ർ ,
ഝാ ർ ഖണ്ഡിലെ വൈദ്യനാഥ ക്ഷേത്രം, രാമേശ്വരത്തെ രാമലിം ഗേ ശ്വര ക്ഷേത്രം  തമിഴ് നാട് ഇവയാണ് പന്ത്രണ്ടു ജ്യോതിര ലിം ഗ ങ്ങൾ എന്നറിയപ്പെടുന്നത്. 

കേരളത്തിലെ പ്രശസ്ത മായ ആലുവ ശിവ രാത്രി , പെരിയാർ നദീതടത്തിലെ മണപ്പുറം ജന സാഗരം ആകുന്ന ദിവസം. ഇങ്ങനെ പോകുന്നു ശിവ രാത്രി പുരാണം.
കാലാകാലങ്ങളായി ഞാൻ വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ നിനക്ക് പറഞ്ഞു തരുന്നത്. ഇതു നീ നിന്റെ കുട്ടികള്ക്ക് പറഞ്ഞു കൊടുക്കുക. ഇങ്ങനെ പറഞ്ഞു അമ്മ നിർത്തി . അപ്പോളേക്കും വൈകുന്നര്മായി. എ 
അമ്മെ വിശക്കുന്നു എന്ന് പറയാൻ തുടങ്ങിയ എനിക്ക് അമ്മ ഒരു പഴവും ഒരുഗ്ലാസ് പാലും തന്നു സന്തോഷിപ്പിച്ചു. 
നീ വരുന്നുട്ണ്ടോ അ ന്പ ലത്തിൽ എന്ന് ചോദിച്ചു. എന്തായാലും ഇത്രയും യിലല്ലേ എന്ന് കരുതി ഞാനും തയ്യാറായി ഉറക്കം കള യാൻ തീരുമാനിച്ചു.
ഇന്ന് ശിവ രാത്രി എന്നാ പാട്ടും മൂളി ക്കൊണ്ട് വന്നു. അമ്മയുടെ ഒരു നോട്ടത്തിൽ ആ പാട്ട് മാറ്റീ ഓം.നമ:ശിവായ , ഓം.നമ:ശിവായ കന്നു ചൊല്ലി ക്കൊണ്ട് നേരെ അ ന്പ ലത്തി ലേക്ക് ....
 മഹാ ശിവ രാത്രി

ശിവം ശിവകരം



ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
ഓം നമ:ശിവായ..
പരമമായ ആനന്ദത്തിന്റെ അവസ്ഥയെ പ്രാപിക്കലാണ് ശിവം.ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി.
ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.  ച്ന്ദ്രിമ ഇല്ലാത്ത കറുത്തപക്ഷ ദിവസം ശിവതാണ്ഡവം നടക്കുന്ന ദിവസം.
പഞ്ചാക്ഷരി ( ഓം. നമ:ശിവായ ) മന്ത്ര ങ്ങളാൽ ഭക്ത സഹസ്രങ്ങൾ ശിവനെ പൂജിക്കുന്ന ദിവസം ആണിത്.
("നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. ന എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, മ പ്രപഞ്ചത്തെക്കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. ന എന്നാൽ ഭൂമി. മ എന്നാൽ ജലം. ശി എന്നാൽ അഗ്നി. വ എന്നാൽ വായു. യ എന്നാൽ ആകാശം")

 ശിവ രാത്രി എന്ന് പറഞ്ഞാൽ ശിവന്റെ / ശിവന് വേണ്ടി ഉള്ള രാത്രി എന്നര്ഥം. സർവ  പാപപരിഹാരാർത്ഥമായി , ശിവ രാത്രി വൃതം അനുഷ്ടിക്കുന്നു.
കുംഭ മാസത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദ്ശ്ശി  ദിവസമാണ്  മഹാശിവരാത്രി  ആഘോഷിക്കുന്നത്.

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘ (കുംഭ)മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു. കൂടാതെ നേപ്പാളും ശിവ രാത്രി ആഘോഷിക്കുന്ന മറ്റൊരു രാജ്യമാണ്.

കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതുംഉപവാസവും  രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ
മുക്തി മാര്ഗം ആഗ്രഹിക്കുന്ന ജ്ഞാനികൾക്ക്‌ നാല് വൃതങ്ങൾ ആണ് ഉള്ളത് . ശിവ പൂജ, രുദ്ര മന്ത്ര ജപം,ശിവ ക്ഷേത്രങ്ങളിൽ ഉപവാസം, കാശിയിൽ മരണം. തിങ്കളാഴ്ച വരുന്ന അഷ്ടമി, കറുത്ത പക്ഷത്തിലെ ചതുർദ്ദശ്ശി എന്നീ ദിവസങ്ങളിൽ ഉപവസത്തോടെ വൃതം അനുഷ്ഠിച്ചാൽ അത് ശിവ പ്രീതിക്ക് കാരണമാകുന്നു. ഇത് നാളിലും വെച്ച് ശിവ രാത്രി വൃതത്തിനാണ് ഏറ്റവും ശക്തി ഉള്ളത്. അതിനാൽ  മോക്ഷവും സൌഖ്യവും ആഗ്രഹിക്കുന്നവർ ശിവരാത്രി വൃതം  അനുഷ്ടിക്കുന്നത് ഏറ്റവും ശ്രേഷ്ഠം തന്ന്നെ. ഈ വൃതം  സകലര്ക്കും ഉത്തമഫലപ്രാപ്തി ഉണ്ടാക്കും. ശിവരാത്രി വൃതം  കോടി മഹാപാപങ്ങൾ ഇല്ലാതാക്കുന്നതാണ്. 

ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസമാണ് വ്രതം ആചരിക്കുന്നത്.  സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. മഹാദേവ പ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്.

പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

 ശിവരാത്രി നാളില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്‌നാനാദി കര്‍മ്മങ്ങള്‍ ചെയ്യണം . തികഞ്ഞ സംപ്തൃപ്തിയോടും ഭക്തിയോടും കൂടി ശിവ ക്ഷേത്രത്തിൽ പോയി ശിവ ലിംഗ പൂജ ചെയ്യണം. നല്ല രീതിയിൽ സങ്കൽപം ചെയ്യണം.

ദേവ ദേവ മഹാദേവ നീലകണ്ട് ഠ നമോസ്തുതേ
കർത്തൂമി ച്ഛ്ാമ്യഹം ദേവാ ശിവ രാത്രി വൃതം തവ
തവ പ്രഭാവാദ്ദേവേശ  നിർവിഖ് ന  ഭവേദിതി
കാമദ്യാ: ശത്രവേ മാം
വൈ പീ ഢാം കുറവ്വന്തു നൈവഹി .
'അല്ലയോ ടെവധി ദേവനായ മഹാദേവ, നീലകണ്ട്ഠാ ! അവിടുത്തേക്ക്‌ ഈ ബഖ്തന്റെ വിനീതമായ നമസ്കാരം. അവിടുത്തെ ശിവരാത്രി വൃത്തം അനുഷ് ഠി ക്കുവാൻ ആഗ്രഹിക്കുന്ന ഒരു ഭക്തനാണ്. ദേവദേവ , അങ്ങയുടെ മഹാ പ്രഭാവത്താൽ ആ വൃതത്തിനു യാതൊരു വിധ തടസ്സമോ, ഉപദ്രവമോ ഇല്ലാതെ പൂര്നമാക്കാൻ ഇടവരട്ടെ. കാമം തുടങ്ങിയ ശത്രുക്കൾ ഒരുവിധത്തിലും എന്നെ പീഡിപ്പിക്കാതിരിക്കാൻ അവിടുത്തെ പരമമായ കാരുണ്യം ഉണ്ടാകണമേ '.   

  ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ജപിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. കഴിവതും ക്ഷേത്രത്തില്‍ തന്നെ കഴിച്ചു കൂട്ടുന്നതാണ് ഉത്തമം.പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു.



രാവിലെ പൂജകള്‍ ആരംഭിക്കുമെങ്കിലും രാത്രി മുഴുവന്‍ നീണ്ട്‌ നില്‍ക്കുന്ന പൂജകള്‍ക്കാണു്‌ പധാനം. ഈ ദിവസം ബ്രഹ്‌മ, വിഷ്‌ണു, മഹേശ്വര എന്നീ ത്രീമൂര്‍ത്തികളില്‍ മഹേശ്വര എന്ന ശിവനെ ഭക്‌തര്‍ പൂജിക്കുന്നു.

ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം.
ശിവ ലിംഗത്തി ൽ ജലം കൊണ്ട് ധാര നടത്തുക, കൂവള ഇതൾ , മറ്റു പുഷ്പങ്ങൾ കൊണ്ട് അർ ച്ച ന എന്നിവ ചെയ്യാം . രാത്രിയെ നാല് യാമം( കാലം )ആയി തിരിച്ചു ഓരോ യാമത്തിലും ഭഗവാനെ അഭിഷേകം ചെയ്യുന്നു.

ആദ്യ യാമത്തിൽ ഇശാന മൂർത്തിയായ ശിവനെ പാലിൽ അഭിഷേകം ചെയ്യുന്നു. രുദ്രവും ചമകവും ( യജ്ജുർ വേദത്തിൽ നിന്നും ഉള്ള ശിവ സ്തോത്രങ്ങൾ )  ഓരോ യാമത്തിലും പാരായണം ചെയ്തുകൊണ്ടാണ് അഭിഷേകം നടത്തുന്നത്.

രണ്ടാം യാമത്തിൽ ശിവനെ അഘോര മൂര്തിയായി സങ്കല്പിച്ചു തൈര് കൊണ്ടാണ് അഭിഷേകം നടത്തുക. മൂന്നാം യാമത്തിൽ നെയ്യ് കൊണ്ട് വാമദേവ മൂര്തിയെ അഭിഷേകം ചെയ്യുന്നു.

 അന്ത്യ യമത്തിൽ സദ്യോജാത സ്വരൂപിയായ ഭഗവാനെ തേൻ കൊണ്ടും അഭിഷേകം ചെയ്യുന്നു.

ഇതോടൊപ്പം തന്നെ ആരതിയും , ഭജനയും നൈവേദ്യവും അർപ്പിച്ചു പൂജ ചെയ്യുന്നു.

ശിവ പുരാണത്തിലും കന്പ രാമായണത്തിലും ദേവി ഭാഗവതത്തിലും എല്ലാം ശിവ രാത്രിയെ പറ്റി  പരാമർശങ്ങൾ ഉണ്ട്.

ശിവരാത്രിയുടെ മാഹാത്മ്യത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ശിവന്റെ ശക്‌തിയെക്കുറിച്ചറിയണം. ശിവന്‍ സംഹാര കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ അത്‌ സൃഷ്‌ടിക്ക്‌ അവസരം ഉണ്ടാക്കുന്നു. തന്മൂലം ജനനവും മരണവും ശിവനില്‍ തന്നെ സ്‌ഥിതി ചെയ്യുന്നു. ശിവന്റെ നൃത്തം അന്യാപദേശത്തിന്റെ ഒരു ചിത്രപ്രദര്‍ശനമാണ്‌. നിരന്തരമായ അഞ്ച്‌ ഊര്‍ജ്ജങ്ങളുടെ (സൃഷ്‌ടി, സ്‌തിഥി, സംഹാരം, തിരോഭവം, അനുഗ്രഹം) ആവിഷ്‌ക്കരണമാണു്‌. ശിവന്റെ പ്രധാനമായ രണ്ട്‌ നൃത്താമാണ്‌ രുദ്രതാണ്ഡവം, ആനന്ദ താണ്ഡവം. ഊര്‍ജ്ജസ്വലമായ ഈ ന്രുത്തമാണ്‌ ചാക്രികമായ സൃഷ്‌ടി, സ്ഥിതി, സംഹാരത്തിന്റെ സ്രോതസ്സ്‌. ശിവരാത്രി ദിനത്തില്‍ ശിവന്‍ താണ്ഡവ നൃത്തം ചെയ്‌തുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. ശിവന്‍ താണ്ഡവ നൃത്തം അഥര്‍വ്വ സൃഷ്‌ടി, സ്‌തിഥി, സംഹാര നൃത്തം ചെയ്‌ത രാത്രിയാണു ശിവരാത്രിയായി ആചരിക്ക്‌പ്പെടുന്നത്‌. പാലാഴി മഥനസമയത്ത്‌ വാസുകി ്‌ഛര്‍ദ്ദിച്ച കാളകൂട വിഷം ശിവന്‍ പാനം ചെയ്‌ത്‌ ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മക്കായും ശിവരാത്രി ആഘോഷിക്കുന്നു...

ബ്രുഹ്‌ദാരണ്യക ഉപനിഷ്‌ത്ത്‌ പ്രകാരം പുരുഷ എന്ന ആദിബീജം രണ്ടായി പിരിഞ്ഞ്‌ പുരുഷനും (ആണ്‍) പ്രകൃതിയും (പെണ്‍) ഉണ്ടായിയെന്ന്‌ വിശ്വസിക്കുന്നു. ശിവന്റെ ഏറ്റവും പ്രധാനമായ പ്രതിമരൂപങ്ങളില്‍ ഒന്നാണ്‌ അര്‍ദ്ധനാരീശ്വര രൂപം. അര്‍ത്ഥവും വാക്കും പോലെ ശിവനും ശക്‌തിയും (പാര്‍വ്വതി) വേര്‍പെടുത്താനാവാത്ത്‌ ഇണകളാണ്‌. ഇത്‌ ഭാരതീയമായ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ്‌്‌

വിശുദ്ധ ത്രിമൂര്‍ത്തികളില്‍ സൃഷ്‌ടി നടത്തുന്ന ബ്രഹ്‌മാവ്‌ തനിക്കാണ്‌്‌ മറ്റുള്ളവരില്‍ നിന്നും മഹത്വമെന്ന്‌ അവകാശപ്പെട്ടപ്പോള്‍ സ്‌ഥിതി (സംരക്ഷണം) നടത്തുന്ന വിഷ്‌ണു അത്‌ സമ്മതിക്കാന്‍ തയ്യാറായില്ല. അവര്‍ തമ്മില്‍ ഒരു തര്‍ക്കം ആരംഭിച്ചു. അപ്പോള്‍ അവരുടെ മുമ്പില്‍ ചുറ്റും ജ്വാലകളാല്‍ പൊതിഞ്ഞ ഭീമാകാരമായ ഒരു ലിംഗം പ്രത്യക്ഷപ്പെട്ടു. ഇതിനെ ജ്യോതിര്‍ലിംഗം എന്നറിയപ്പെടുന്നു. ആശ്‌ചര്യഭരിതരായ രണ്ട്‌ പേരും അവരുടെ തര്‍ക്കം അവസാനിപ്പിച്ച്‌ ആ ലിംഗത്തിന്റെ ആദിയും അന്തവും തേടി പോയി. ബ്രഹമാവ്‌ ഒരു ഹംസമായി മുകളിലേക്കും വിഷ്‌ണു ഒരു വരാഹമായി പാതാളത്തിലേക്കും അന്വേഷണം ആരംഭിച്ചു. എന്നാല്‍ അത്‌ കണ്ടുപിടിക്കാനാകാതെ അവര്‍ വിഷണ്ണരായി.. വിഷ്‌ണു തോല്‍വി സമ്മതിച്ചു. ഹംസ രൂപത്തില്‍ മുകളിലേക്ക്‌ പറന്ന ബ്രഹ്‌മാവ്‌ കുട വൃക്ഷത്തില്‍ പൂക്കുന്ന കേതകി എന്ന പൂവ്വ്‌ ഉയരങ്ങളില്‍ നിന്ന്‌ താഴെ വീഴുന്നത്‌ കണ്ടിരുന്നു.. ബ്രഹ്‌മാവ്‌ ചോദിച്ചപ്പോള്‍ ലിംഗത്തിന്റെ മുകളില്‍ അര്‍പ്പിക്കപ്പെട്ട പുഷപമാണ്‌ താനെന്ന്‌ പറഞ്ഞു. ബ്രഹ്‌മാവിനു എത്ര മുകളിലേക്ക്‌ പോയിട്ടും ലിംഗത്തിന്റെ ഉയര്‍ന്ന അറ്റം കാണാന്‍ സാധിച്ചില്ല. അത്‌ കൊണ്ട്‌ ബ്രഹ്‌മാവ്‌ കേതകി പൂവ്വിനെ സ്വാധീനിച്ച്‌ താന്‍ ലിംഗത്തിന്റെ മുഗള്‍ഭാഗം വരെയെത്തിയെന്ന്‌ കള്ളം പറഞ്ഞു. പൂവ്‌ ബ്രഹ്‌മാവിനെ പിന്താങ്ങി. ആ ലിംഗത്തില്‍ നിന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ താനാണ്‌ അവരെയല്ലാം സ്രുഷ്‌ടിച്ചതെന്നും തന്മൂലം ലിംഗരൂപത്തില്‍ തന്നെ ആരാധിക്കണമെന്നും അറിയിച്ചു.

ശിവപദം ഈശ്വരമംഗളവാചിയാണ്. ആത്മാക്കളും ലോകങ്ങളും ഉത്ഭവിക്കുന്നതിനും ലയിക്കുന്നതിനുമുള്ള സ്ഥാനമാണ് ലിംഗം. ശിവലിംഗത്തിന്റെ പീഠത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും നിഗൂഢഭാവത്തില്‍ വസിക്കുന്നതുകൊണ്ട് ശിവലിംഗം ത്രിമൂര്‍ത്തിസ്വരൂപമാണെന്നാണ് അഭിജ്ഞമതം.

 ശിവ ക്ഷേത്രങ്ങളില്‍ ലിംഗാരാധന അങ്ങനെ വന്നതാണ്‌ . ശിവരാത്രിക്ക്‌ ശേഷം വരുന്ന വസന്തക്കാലത്തില്‍ മരങ്ങള്‍ പുഷ്‌പ്പിക്കുന്നത്‌ കൊണ്ട്‌ ശിവലിംഗത്തെ പുഷ്‌പ്പ കാലത്തിന്റെ  പ്രതീകമായി ചിലര്‍ കാണുന്നു. സൂക്ഷ്‌മവും, സ്‌ഥൂലവുമായ (micro-macro cosmic) ബ്ര്‌ഹമാണ്ഡത്തെയാണു ഈ ലിംഗം പ്രതിനിധീകരിക്കുന്നത്‌. ബ്രഹ്‌മാവ്‌ കള്ളം പറഞ്ഞത്‌ മനസ്സിലാക്കിയ ശിവന്‍ കോപിച്ച്‌ ബ്രഹമാവിനെ ഭൂമിയില്‍ ആരും പൂജിക്കയില്ലെന്നും കേതകി  ( താഴം പൂവ് ) പൂവ്വിനെ പൂജയ്‌ക്ക്‌ എടുക്കയില്ലെന്നും ശപിച്ചു.

സ്വയം ഭൂക്കളായ പന്ത്രണ്ടു ജ്യോതിർ ലിംഗങ്ങൾ മഹാദേവന്റെ പുണ്യ ഭൂമികളായി അറിയപ്പെടുന്നു.  അതിൽ രണ്ടെണ്ണം അര ലിംഗങ്ങളാണ് . ഒരെണ്ണം നേപ്പാളിലെ പശുപതി നാഥ് ക്ഷേത്രത്തിലും കേദാർ നാഥ് ക്ഷേത്രത്തിലും സ്ഥിതി ചെയുന്നു. ഗുജറാത്തിലെ  സോമനാഥ ക്ഷേത്രം,  നാഗേശ്വര ജ്യോതിർ ലിം ഗ ക്ഷേത്രം ,, ആന്ധ്ര പ്രദേശിലെ മല്ലികര്ജ്ജു്ന സ്വാമി ക്ഷേത്രം, മഹാകാലെശ്വര ക്ഷേത്രം മധ്യപ്രദേശിലെ ഉജ്ജൈനിൽ , അവിടെ തന്നെ നര്മ്മദ നദിയുടെ കരയില സ്ഥിതി ചെയ്യുന്ന ഓംകാ രേ ശ്വര ക്ഷേത്രം, ഉത്തരഖണ്ടിലെ പ്രശസ്തമായ കേദാർ നാഥ്, ഉത്തർ പ്രദേശിലെ കാശി എന്നറിയപ്പെടുന്ന കാശി വിശ്വനാഥ ക്ഷേത്രം, മഹാര ഷ്ട്രയിലെ ഭീഷ്മാ ശങ്കര ക്ഷേത്രം , ത്രയംബകേശ്വര ക്ഷേത്രം , ഘർ ഷ് ണേ ശ്വ ർ , ഝാ ർ ഖണ്ഡിലെ വൈദ്യനാഥ ക്ഷേത്രം, രാമേശ്വരത്തെ രാമലിം ഗേ ശ്വര ക്ഷേത്രം  തമിഴ് നാട് ഇവയാണ് പന്ത്രണ്ടു ജ്യോതിര ലിം ഗ ങ്ങൾ എന്നറിയപ്പെടുന്നത്.

കേരളത്തിലെ പ്രശസ്ത മായ ആലുവ ശിവ രാത്രി , പെരിയാർ നദീതടത്തിലെ മണപ്പുറം ജന സാഗരം ആകുന്ന ദിവസം. ഇങ്ങനെ പോകുന്നു ശിവ രാത്രി പുരാണം.

കാലം ഏതായാലും ശിവ രാത്രി ദിവസം ശിവ ഭക്തർ വളരെ ചിട്ടയോടും നിഷ്ടയോടും കൂടി വൃതം നോക്കുന്നു. ഒരു ദിവസം അഹര്വവും ഉറക്കവും ഉപേക്ഷിച്ചു ജലപാനം മാത്രം ചെയ്തു  ശരീരത്തെ പരീക്ഷിക്കുന്ന ഒരു ദിവസം.കോടി പുണ്യം പ്രദാനം  ചെയ്യുന്ന ശിവരാത്രി ഒരു ഉത്സവം / ആഘോഷം.  ഈ വര്ഷം ഫെബ്രുവരി 17 ചൊവ്വാ ച്ഴ ആണ് വരുന്നത്. എല്ലാവര്ക്കും ശുഭ കരമായ ഒരു ശിവ രാത്രി ആശംസിക്കുന്നു.
ശിവ രാത്രി വൃതത്തി ലൂടെ ഒരു സാധകന് അദ്വൈത ചിന്താധാര ഉദിക്കുകയും എല്ലാ വിധത്തിലുള്ള മോക്ഷം സുലഭമായി തീരുകയും ചെയ്യുന്നു.

2015, ജനുവരി 9, വെള്ളിയാഴ്‌ച

ദിനചര്യ

എന്നും രവിലെ അഞ്ചരക്ക് അലാറം അടിച്ചാൽ ഒരു അഞ്ചു മിനിട്ട് കൂടി കണ്ണടച്ച് കിടക്കും. എണീക്കാൻ സമയം ആയല്ലോ. കുഞ്ഞിനു സ്കൂളിൽ പോകണം. എന്നാലും ഒരു അഞ്ചു മിനിട്ട് കൂടെ എന്ന് മനൈനോട് പറയും. എന്നിട്ട് ഫോണ്‍ എടുത്തു ആദ്യം ഗണേശനെ കാണും .പിന്നെ പതുക്കെ മെയിൽ നോക്കും . ആരും അത്യാവശ്യപെട്ടു മെയിൽ അയക്കാൻ ഇല്ല എന്നാലും വെറുതെ ഒരു പ്രതീക്ഷ....
എന്നും ഒരു കണ്‍ഫ്യൂഷൻ ആണ് ആദ്യം മെയിൽ നോക്കണോ ഫേസ് ബുക്ക്‌ നോക്കണോ അതോ പത്രം നോക്കണോ എന്ന്. ആദ്യം ആദ്യം ഫേസ് ബുക്ക്‌ ആയിരുന്നു നോക്കികൊണ്ടിരുന്നിരുന്നത്. എന്തോ ഇപ്പോൾ അത് മാറി. കണി ശുഭം ആകില്ല എന്നൊരു തോന്നൽ . ആരുടെയെങ്കിലും മുഖം രാവിലെ കണി കാണുന്നതിനു എന്ത് സുഖം. പത്രത്തിലെ ലേറ്റസ്റ്റ് ന്യൂസ്‌ വായിച്ചാലോ , രാവിലെ തന്നെ മനസിനെ മരവിപ്പിക്കാനും ലജ്ജിപ്പിക്കാനും മാത്രം ഉള്ള കുറെ വാർത്തകൾ.  എന്നാലും അത് വേണ്ട എന്ന് വെയ്ക്കാനും പറ്റുന്നില്ല.



രാവിലെ പ്രത്യേകിച്ച എട്ടര കഴിഞ്ഞാൽ പണി ഒന്നും ഇല്ല.  അപ്പോളേക്കും മോൾ സ്കൂളിൽ പോകും. അതുവരെ ഒരു ഓട്ടം ആണ്.  രാവിലെ എണീറ്റ് കുളിച്ചു നാമം ചൊല്ലി എല്ലാം കഴിയുമ്പോൾ ആറേ മുക്കാൽ ആകും. പിന്നെ  പാല് കാച്ചി , എല്ലാവര്ക്കും ബെഡ് പാൽ ( ആരും കാപ്പിയും, ചായയും കുടിയില്ല) കൊടുത്തു കഴിഞ്ഞ, മോളെ ഉണര്ത്തി സോപ്പ് ഇട്ടു ഉണര്ത്തി വരുമ്പോളേക്കും സമയം എഴെകാൽ ആകും. അവളെ ഓടിച്ചിട്ട് ബാത്‌റൂമിൽ കേറ്റി , കുളിപ്പിച്ച് റെഡി ആക്കി വരുമ്പോളേക്കും ഏ ഴര . അൽപനേരം ഇരുത്തി വായന അല്ലേൽ കണക്കു പഠിത്തം. ഇടയ്ക്കു ഇഡലി / ദോശ / ഉപ്പു മാവ് ഇത്യാദി എന്തേലും ഉണ്ടാക്കും. അവൾക്കു കൊടുത്താൽ പാതി കഴിച്ചെന്നു വരുത്തും. എല്ലാം കഴിഞ്ഞു ഡെയിലി പ്ലാന്നർ ,സ്നാക് എന്നിവ വെച്ച് ബാഗ്‌ അടച്ചു സ്കൂൾ ബസ്‌ സ്റൊപ്പിലേക്ക് ഒരു ഓട്ടം. ജാക്കറ്റ് ഗ്ലൌസ് ,ബൂട്സ്, അങ്ങനെ എല്ലാം റെഡി ആക്കി  വെച്ചാലും അവൾക്കു ഇറങ്ങാൻ നേരം ഒരു ധിറുതി . ഓടി വന്നു ഒരു പൊന്നുമ്മ നല്കി അമ്മ ഐ ലവ് യു , ഡാഡി ഐ ലവ് യു , കൃഷ്ണ , ഐ ലവേ യു എന്ന് പറയാതെ ഒരു ദിവസവും പോകില്ല. ചിലപ്പോൾ കുട്ടി കൃഷ്ണൻ അവന്റെ ട്രൈ സിക്കിളും ആയി ലിഫ്റ്റ്‌ വരെ വരും. അവനു ഡൌണ്‍ ആരോ പ്രസ്‌ ചെയ്യണം. അവന്റെ അവകാശം ആണത് . പിന്നെ ലിഫ്റ്റിൽ കയറി ഒന്ന് പ്രസ്‌ ചെയ്യണം എന്നിട്ട് ഓടി ഇറങ്ങി വരും. മോൾ പോയിക്കഴിയുമ്പോൾ കുട്ടികൃഷ്ണൻ നിന്ന് ഒരു കിനുക്കം .ഐ  വാണ്ട്‌ ടൂ ഗോ ടോ റ്റൂ സ്കൂൾ . അത് കേൾക്കുമ്പോൾ ഞാൻ പറയും യെസ് യു കാൻ കൃഷ്ണ , ബട്ട്‌ നോട്ട് now . അവൻ കാര്യങ് തുടങ്ങും.
ചില ദിവസങ്ങളില മോൻ എണീക്കുന്നതിനു മുന്നേ തന്നെ അവൾ പോയിരിക്കും. പിന്നെ ഉണര്ന്നു വന്നാൽ ചേച്ചി എന്ന് വിളിച്ചകും വരിക. അവള്ടെ ബെഡിൽ ചെന്ന് നോക്കി , അവളെ കാണാത്തപ്പോൾ കരച്ചിലും മുഖത്തെ ഭാവവും കണ്ടാൽ നമുക്കും വിഷമം വന്നു പോകും.

ഇങ്ങനെ ഓരോ ദിവസവും പോകുന്നു. ആകെ ഒരു മുരടിച്ച അവസ്ഥ, ചില ദിവസം ഒന്നും ചെയ്യാൻ തോന്നില്ല. ഇങ്ങനെ ഇരിക്കും. യൗറ്റുബിൽ മലയാളം, തമിൾ, ഹിന്ദി സിനിമകൾ കാണും. പിന്നീട് ആലോചിക്കുമ്പോൾ തോന്നും എന്തിനി ങ്ങ നെ സമയം വേസ്റ്റ് ചെയുന്നത് എന്ന്.

ഫോണ്‍ അല്ലേൽ ലാപ്‌ എടുത്തു ഓരോന്നും ഇങ്ങനെ തിരഞ്ഞുകൊണ്ടിരിക്കും. എന്താ തിരയുന്നത് എന്ന് ചോദിച്ചാൽ അതിനു ഉത്തരം ഇല്ല. എന്നും കാണുന്ന കുറച്ചു സീരീസ്‌ ഉണ്ട് അത് കാണണം .പക്ഷെ അത് നേരം വെളുതപ്പോൾ തന്നെ എങ്ങിനെ കാണും. അതുകൊണ്ട് പത്രങ്ങള എല്ലാം ഒന്നുകൊടി നോക്കും. ചിലപ്പോള ഇന്നലെ വായിച്ചതു തന്നെ ആകും ന്യൂസ്‌. പിന്നെ 
പുറ തോട്ടു ഇറങ്ങാൻ പറ്റാത്ത അവസ്ഥ. സ്നോ തണുപ്പ് . പുറത്തിറങ്ങാൻ കുറഞ്ഞത് ഒരു നാല് ലയെർ എങ്കിലും ഡ്രസ്സ്‌ ചെയ്യണം. പിന്നെ ഗ്ലൌസ് ,തൊപ്പി, ബൂട്സ് എല്ലാം കൂടെ ദേഷ്യം വരും. അതിലും ഭേദം പോകാതെ ഇരിക്കാം എന്ന് വിചാരിക്കും. എന്നിരുന്നാലും അത്യാവശ്യ കാര്യങ്ങള്ക്ക് പോകാതെ വയ്യ താനും. അപ്പോൾ ഓര്ക്കും മോള്ടെ കാര്യം. എല്ലാദിവസവും എട്ടു ഇരുപത് അകുംപോലെക്കും അവൾ പോകും സ്കൂളിൽ. മഴയെന്നോ, സ്നോ എന്നോ തണുപ്പ് എന്നോ ഒരു വത്യാസവും ഇല്ല.
ജനുവരി ആയി കഴിഞ്ഞപ്പോൾ തണുപ്പ് കൂടും. ഇത്തവണ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊടും തണുപ്പാണ്. -21 വരെ വന്നു. ആലോചിക്കാൻ പോലും പറ്റാത്ത തണുപ്പ്. സ്കൂൾ 2 മണിക്കൂറ താമസിച്ചാണ് തുറന്നത്. അങ്ങിനെ ഉള്ള ദിവസങ്ങളില സ്കൂളിൽ നിന്നും നേരത്തെ വിളി വരും. ഇവിടുത്തെ കാലാവസ്ഥ പ്രവചനം കിറു കൃത്യം. നമ്മുടെ നാട്ടിലെ പോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് എന്നല്ല.

അങ്ങിനെ ഇരുന്നപ്പോളാണ് ഇന്ന് എന്ത് ചെയ്യും എന്നാ തോന്നലുണ്ടായത്. അപ്പോൾ ബ്ലോഗിനെ കുറിച്ച് ഓർത്തു . വെറുതെ തപ്പി തപ്പി ഓരോ ബ്ലോഗും വായിച്ചു വന്നപ്പോൾ ഓര്ത് എന്തേലും കുത്തി കുറിച്ചാലോ എന്ന്. വിഷയം ഒന്നും കിട്ടിയില്ല അതുകൊണ്ട് വെറുതെ ഇങ്ങനെ കുറിച്ചു .