2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

ശിവം ശിവകരം



ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
ഓം നമ:ശിവായ..
പരമമായ ആനന്ദത്തിന്റെ അവസ്ഥയെ പ്രാപിക്കലാണ് ശിവം.ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി.
ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.  ച്ന്ദ്രിമ ഇല്ലാത്ത കറുത്തപക്ഷ ദിവസം ശിവതാണ്ഡവം നടക്കുന്ന ദിവസം.
പഞ്ചാക്ഷരി ( ഓം. നമ:ശിവായ ) മന്ത്ര ങ്ങളാൽ ഭക്ത സഹസ്രങ്ങൾ ശിവനെ പൂജിക്കുന്ന ദിവസം ആണിത്.
("നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. ന എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, മ പ്രപഞ്ചത്തെക്കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. ന എന്നാൽ ഭൂമി. മ എന്നാൽ ജലം. ശി എന്നാൽ അഗ്നി. വ എന്നാൽ വായു. യ എന്നാൽ ആകാശം")

 ശിവ രാത്രി എന്ന് പറഞ്ഞാൽ ശിവന്റെ / ശിവന് വേണ്ടി ഉള്ള രാത്രി എന്നര്ഥം. സർവ  പാപപരിഹാരാർത്ഥമായി , ശിവ രാത്രി വൃതം അനുഷ്ടിക്കുന്നു.
കുംഭ മാസത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദ്ശ്ശി  ദിവസമാണ്  മഹാശിവരാത്രി  ആഘോഷിക്കുന്നത്.

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘ (കുംഭ)മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു. കൂടാതെ നേപ്പാളും ശിവ രാത്രി ആഘോഷിക്കുന്ന മറ്റൊരു രാജ്യമാണ്.

കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതുംഉപവാസവും  രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ
മുക്തി മാര്ഗം ആഗ്രഹിക്കുന്ന ജ്ഞാനികൾക്ക്‌ നാല് വൃതങ്ങൾ ആണ് ഉള്ളത് . ശിവ പൂജ, രുദ്ര മന്ത്ര ജപം,ശിവ ക്ഷേത്രങ്ങളിൽ ഉപവാസം, കാശിയിൽ മരണം. തിങ്കളാഴ്ച വരുന്ന അഷ്ടമി, കറുത്ത പക്ഷത്തിലെ ചതുർദ്ദശ്ശി എന്നീ ദിവസങ്ങളിൽ ഉപവസത്തോടെ വൃതം അനുഷ്ഠിച്ചാൽ അത് ശിവ പ്രീതിക്ക് കാരണമാകുന്നു. ഇത് നാളിലും വെച്ച് ശിവ രാത്രി വൃതത്തിനാണ് ഏറ്റവും ശക്തി ഉള്ളത്. അതിനാൽ  മോക്ഷവും സൌഖ്യവും ആഗ്രഹിക്കുന്നവർ ശിവരാത്രി വൃതം  അനുഷ്ടിക്കുന്നത് ഏറ്റവും ശ്രേഷ്ഠം തന്ന്നെ. ഈ വൃതം  സകലര്ക്കും ഉത്തമഫലപ്രാപ്തി ഉണ്ടാക്കും. ശിവരാത്രി വൃതം  കോടി മഹാപാപങ്ങൾ ഇല്ലാതാക്കുന്നതാണ്. 

ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസമാണ് വ്രതം ആചരിക്കുന്നത്.  സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. മഹാദേവ പ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്.

പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

 ശിവരാത്രി നാളില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്‌നാനാദി കര്‍മ്മങ്ങള്‍ ചെയ്യണം . തികഞ്ഞ സംപ്തൃപ്തിയോടും ഭക്തിയോടും കൂടി ശിവ ക്ഷേത്രത്തിൽ പോയി ശിവ ലിംഗ പൂജ ചെയ്യണം. നല്ല രീതിയിൽ സങ്കൽപം ചെയ്യണം.

ദേവ ദേവ മഹാദേവ നീലകണ്ട് ഠ നമോസ്തുതേ
കർത്തൂമി ച്ഛ്ാമ്യഹം ദേവാ ശിവ രാത്രി വൃതം തവ
തവ പ്രഭാവാദ്ദേവേശ  നിർവിഖ് ന  ഭവേദിതി
കാമദ്യാ: ശത്രവേ മാം
വൈ പീ ഢാം കുറവ്വന്തു നൈവഹി .
'അല്ലയോ ടെവധി ദേവനായ മഹാദേവ, നീലകണ്ട്ഠാ ! അവിടുത്തേക്ക്‌ ഈ ബഖ്തന്റെ വിനീതമായ നമസ്കാരം. അവിടുത്തെ ശിവരാത്രി വൃത്തം അനുഷ് ഠി ക്കുവാൻ ആഗ്രഹിക്കുന്ന ഒരു ഭക്തനാണ്. ദേവദേവ , അങ്ങയുടെ മഹാ പ്രഭാവത്താൽ ആ വൃതത്തിനു യാതൊരു വിധ തടസ്സമോ, ഉപദ്രവമോ ഇല്ലാതെ പൂര്നമാക്കാൻ ഇടവരട്ടെ. കാമം തുടങ്ങിയ ശത്രുക്കൾ ഒരുവിധത്തിലും എന്നെ പീഡിപ്പിക്കാതിരിക്കാൻ അവിടുത്തെ പരമമായ കാരുണ്യം ഉണ്ടാകണമേ '.   

  ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ജപിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. കഴിവതും ക്ഷേത്രത്തില്‍ തന്നെ കഴിച്ചു കൂട്ടുന്നതാണ് ഉത്തമം.പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു.



രാവിലെ പൂജകള്‍ ആരംഭിക്കുമെങ്കിലും രാത്രി മുഴുവന്‍ നീണ്ട്‌ നില്‍ക്കുന്ന പൂജകള്‍ക്കാണു്‌ പധാനം. ഈ ദിവസം ബ്രഹ്‌മ, വിഷ്‌ണു, മഹേശ്വര എന്നീ ത്രീമൂര്‍ത്തികളില്‍ മഹേശ്വര എന്ന ശിവനെ ഭക്‌തര്‍ പൂജിക്കുന്നു.

ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം.
ശിവ ലിംഗത്തി ൽ ജലം കൊണ്ട് ധാര നടത്തുക, കൂവള ഇതൾ , മറ്റു പുഷ്പങ്ങൾ കൊണ്ട് അർ ച്ച ന എന്നിവ ചെയ്യാം . രാത്രിയെ നാല് യാമം( കാലം )ആയി തിരിച്ചു ഓരോ യാമത്തിലും ഭഗവാനെ അഭിഷേകം ചെയ്യുന്നു.

ആദ്യ യാമത്തിൽ ഇശാന മൂർത്തിയായ ശിവനെ പാലിൽ അഭിഷേകം ചെയ്യുന്നു. രുദ്രവും ചമകവും ( യജ്ജുർ വേദത്തിൽ നിന്നും ഉള്ള ശിവ സ്തോത്രങ്ങൾ )  ഓരോ യാമത്തിലും പാരായണം ചെയ്തുകൊണ്ടാണ് അഭിഷേകം നടത്തുന്നത്.

രണ്ടാം യാമത്തിൽ ശിവനെ അഘോര മൂര്തിയായി സങ്കല്പിച്ചു തൈര് കൊണ്ടാണ് അഭിഷേകം നടത്തുക. മൂന്നാം യാമത്തിൽ നെയ്യ് കൊണ്ട് വാമദേവ മൂര്തിയെ അഭിഷേകം ചെയ്യുന്നു.

 അന്ത്യ യമത്തിൽ സദ്യോജാത സ്വരൂപിയായ ഭഗവാനെ തേൻ കൊണ്ടും അഭിഷേകം ചെയ്യുന്നു.

ഇതോടൊപ്പം തന്നെ ആരതിയും , ഭജനയും നൈവേദ്യവും അർപ്പിച്ചു പൂജ ചെയ്യുന്നു.

ശിവ പുരാണത്തിലും കന്പ രാമായണത്തിലും ദേവി ഭാഗവതത്തിലും എല്ലാം ശിവ രാത്രിയെ പറ്റി  പരാമർശങ്ങൾ ഉണ്ട്.

ശിവരാത്രിയുടെ മാഹാത്മ്യത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ശിവന്റെ ശക്‌തിയെക്കുറിച്ചറിയണം. ശിവന്‍ സംഹാര കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ അത്‌ സൃഷ്‌ടിക്ക്‌ അവസരം ഉണ്ടാക്കുന്നു. തന്മൂലം ജനനവും മരണവും ശിവനില്‍ തന്നെ സ്‌ഥിതി ചെയ്യുന്നു. ശിവന്റെ നൃത്തം അന്യാപദേശത്തിന്റെ ഒരു ചിത്രപ്രദര്‍ശനമാണ്‌. നിരന്തരമായ അഞ്ച്‌ ഊര്‍ജ്ജങ്ങളുടെ (സൃഷ്‌ടി, സ്‌തിഥി, സംഹാരം, തിരോഭവം, അനുഗ്രഹം) ആവിഷ്‌ക്കരണമാണു്‌. ശിവന്റെ പ്രധാനമായ രണ്ട്‌ നൃത്താമാണ്‌ രുദ്രതാണ്ഡവം, ആനന്ദ താണ്ഡവം. ഊര്‍ജ്ജസ്വലമായ ഈ ന്രുത്തമാണ്‌ ചാക്രികമായ സൃഷ്‌ടി, സ്ഥിതി, സംഹാരത്തിന്റെ സ്രോതസ്സ്‌. ശിവരാത്രി ദിനത്തില്‍ ശിവന്‍ താണ്ഡവ നൃത്തം ചെയ്‌തുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. ശിവന്‍ താണ്ഡവ നൃത്തം അഥര്‍വ്വ സൃഷ്‌ടി, സ്‌തിഥി, സംഹാര നൃത്തം ചെയ്‌ത രാത്രിയാണു ശിവരാത്രിയായി ആചരിക്ക്‌പ്പെടുന്നത്‌. പാലാഴി മഥനസമയത്ത്‌ വാസുകി ്‌ഛര്‍ദ്ദിച്ച കാളകൂട വിഷം ശിവന്‍ പാനം ചെയ്‌ത്‌ ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ്മക്കായും ശിവരാത്രി ആഘോഷിക്കുന്നു...

ബ്രുഹ്‌ദാരണ്യക ഉപനിഷ്‌ത്ത്‌ പ്രകാരം പുരുഷ എന്ന ആദിബീജം രണ്ടായി പിരിഞ്ഞ്‌ പുരുഷനും (ആണ്‍) പ്രകൃതിയും (പെണ്‍) ഉണ്ടായിയെന്ന്‌ വിശ്വസിക്കുന്നു. ശിവന്റെ ഏറ്റവും പ്രധാനമായ പ്രതിമരൂപങ്ങളില്‍ ഒന്നാണ്‌ അര്‍ദ്ധനാരീശ്വര രൂപം. അര്‍ത്ഥവും വാക്കും പോലെ ശിവനും ശക്‌തിയും (പാര്‍വ്വതി) വേര്‍പെടുത്താനാവാത്ത്‌ ഇണകളാണ്‌. ഇത്‌ ഭാരതീയമായ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ്‌്‌

വിശുദ്ധ ത്രിമൂര്‍ത്തികളില്‍ സൃഷ്‌ടി നടത്തുന്ന ബ്രഹ്‌മാവ്‌ തനിക്കാണ്‌്‌ മറ്റുള്ളവരില്‍ നിന്നും മഹത്വമെന്ന്‌ അവകാശപ്പെട്ടപ്പോള്‍ സ്‌ഥിതി (സംരക്ഷണം) നടത്തുന്ന വിഷ്‌ണു അത്‌ സമ്മതിക്കാന്‍ തയ്യാറായില്ല. അവര്‍ തമ്മില്‍ ഒരു തര്‍ക്കം ആരംഭിച്ചു. അപ്പോള്‍ അവരുടെ മുമ്പില്‍ ചുറ്റും ജ്വാലകളാല്‍ പൊതിഞ്ഞ ഭീമാകാരമായ ഒരു ലിംഗം പ്രത്യക്ഷപ്പെട്ടു. ഇതിനെ ജ്യോതിര്‍ലിംഗം എന്നറിയപ്പെടുന്നു. ആശ്‌ചര്യഭരിതരായ രണ്ട്‌ പേരും അവരുടെ തര്‍ക്കം അവസാനിപ്പിച്ച്‌ ആ ലിംഗത്തിന്റെ ആദിയും അന്തവും തേടി പോയി. ബ്രഹമാവ്‌ ഒരു ഹംസമായി മുകളിലേക്കും വിഷ്‌ണു ഒരു വരാഹമായി പാതാളത്തിലേക്കും അന്വേഷണം ആരംഭിച്ചു. എന്നാല്‍ അത്‌ കണ്ടുപിടിക്കാനാകാതെ അവര്‍ വിഷണ്ണരായി.. വിഷ്‌ണു തോല്‍വി സമ്മതിച്ചു. ഹംസ രൂപത്തില്‍ മുകളിലേക്ക്‌ പറന്ന ബ്രഹ്‌മാവ്‌ കുട വൃക്ഷത്തില്‍ പൂക്കുന്ന കേതകി എന്ന പൂവ്വ്‌ ഉയരങ്ങളില്‍ നിന്ന്‌ താഴെ വീഴുന്നത്‌ കണ്ടിരുന്നു.. ബ്രഹ്‌മാവ്‌ ചോദിച്ചപ്പോള്‍ ലിംഗത്തിന്റെ മുകളില്‍ അര്‍പ്പിക്കപ്പെട്ട പുഷപമാണ്‌ താനെന്ന്‌ പറഞ്ഞു. ബ്രഹ്‌മാവിനു എത്ര മുകളിലേക്ക്‌ പോയിട്ടും ലിംഗത്തിന്റെ ഉയര്‍ന്ന അറ്റം കാണാന്‍ സാധിച്ചില്ല. അത്‌ കൊണ്ട്‌ ബ്രഹ്‌മാവ്‌ കേതകി പൂവ്വിനെ സ്വാധീനിച്ച്‌ താന്‍ ലിംഗത്തിന്റെ മുഗള്‍ഭാഗം വരെയെത്തിയെന്ന്‌ കള്ളം പറഞ്ഞു. പൂവ്‌ ബ്രഹ്‌മാവിനെ പിന്താങ്ങി. ആ ലിംഗത്തില്‍ നിന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ താനാണ്‌ അവരെയല്ലാം സ്രുഷ്‌ടിച്ചതെന്നും തന്മൂലം ലിംഗരൂപത്തില്‍ തന്നെ ആരാധിക്കണമെന്നും അറിയിച്ചു.

ശിവപദം ഈശ്വരമംഗളവാചിയാണ്. ആത്മാക്കളും ലോകങ്ങളും ഉത്ഭവിക്കുന്നതിനും ലയിക്കുന്നതിനുമുള്ള സ്ഥാനമാണ് ലിംഗം. ശിവലിംഗത്തിന്റെ പീഠത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും നിഗൂഢഭാവത്തില്‍ വസിക്കുന്നതുകൊണ്ട് ശിവലിംഗം ത്രിമൂര്‍ത്തിസ്വരൂപമാണെന്നാണ് അഭിജ്ഞമതം.

 ശിവ ക്ഷേത്രങ്ങളില്‍ ലിംഗാരാധന അങ്ങനെ വന്നതാണ്‌ . ശിവരാത്രിക്ക്‌ ശേഷം വരുന്ന വസന്തക്കാലത്തില്‍ മരങ്ങള്‍ പുഷ്‌പ്പിക്കുന്നത്‌ കൊണ്ട്‌ ശിവലിംഗത്തെ പുഷ്‌പ്പ കാലത്തിന്റെ  പ്രതീകമായി ചിലര്‍ കാണുന്നു. സൂക്ഷ്‌മവും, സ്‌ഥൂലവുമായ (micro-macro cosmic) ബ്ര്‌ഹമാണ്ഡത്തെയാണു ഈ ലിംഗം പ്രതിനിധീകരിക്കുന്നത്‌. ബ്രഹ്‌മാവ്‌ കള്ളം പറഞ്ഞത്‌ മനസ്സിലാക്കിയ ശിവന്‍ കോപിച്ച്‌ ബ്രഹമാവിനെ ഭൂമിയില്‍ ആരും പൂജിക്കയില്ലെന്നും കേതകി  ( താഴം പൂവ് ) പൂവ്വിനെ പൂജയ്‌ക്ക്‌ എടുക്കയില്ലെന്നും ശപിച്ചു.

സ്വയം ഭൂക്കളായ പന്ത്രണ്ടു ജ്യോതിർ ലിംഗങ്ങൾ മഹാദേവന്റെ പുണ്യ ഭൂമികളായി അറിയപ്പെടുന്നു.  അതിൽ രണ്ടെണ്ണം അര ലിംഗങ്ങളാണ് . ഒരെണ്ണം നേപ്പാളിലെ പശുപതി നാഥ് ക്ഷേത്രത്തിലും കേദാർ നാഥ് ക്ഷേത്രത്തിലും സ്ഥിതി ചെയുന്നു. ഗുജറാത്തിലെ  സോമനാഥ ക്ഷേത്രം,  നാഗേശ്വര ജ്യോതിർ ലിം ഗ ക്ഷേത്രം ,, ആന്ധ്ര പ്രദേശിലെ മല്ലികര്ജ്ജു്ന സ്വാമി ക്ഷേത്രം, മഹാകാലെശ്വര ക്ഷേത്രം മധ്യപ്രദേശിലെ ഉജ്ജൈനിൽ , അവിടെ തന്നെ നര്മ്മദ നദിയുടെ കരയില സ്ഥിതി ചെയ്യുന്ന ഓംകാ രേ ശ്വര ക്ഷേത്രം, ഉത്തരഖണ്ടിലെ പ്രശസ്തമായ കേദാർ നാഥ്, ഉത്തർ പ്രദേശിലെ കാശി എന്നറിയപ്പെടുന്ന കാശി വിശ്വനാഥ ക്ഷേത്രം, മഹാര ഷ്ട്രയിലെ ഭീഷ്മാ ശങ്കര ക്ഷേത്രം , ത്രയംബകേശ്വര ക്ഷേത്രം , ഘർ ഷ് ണേ ശ്വ ർ , ഝാ ർ ഖണ്ഡിലെ വൈദ്യനാഥ ക്ഷേത്രം, രാമേശ്വരത്തെ രാമലിം ഗേ ശ്വര ക്ഷേത്രം  തമിഴ് നാട് ഇവയാണ് പന്ത്രണ്ടു ജ്യോതിര ലിം ഗ ങ്ങൾ എന്നറിയപ്പെടുന്നത്.

കേരളത്തിലെ പ്രശസ്ത മായ ആലുവ ശിവ രാത്രി , പെരിയാർ നദീതടത്തിലെ മണപ്പുറം ജന സാഗരം ആകുന്ന ദിവസം. ഇങ്ങനെ പോകുന്നു ശിവ രാത്രി പുരാണം.

കാലം ഏതായാലും ശിവ രാത്രി ദിവസം ശിവ ഭക്തർ വളരെ ചിട്ടയോടും നിഷ്ടയോടും കൂടി വൃതം നോക്കുന്നു. ഒരു ദിവസം അഹര്വവും ഉറക്കവും ഉപേക്ഷിച്ചു ജലപാനം മാത്രം ചെയ്തു  ശരീരത്തെ പരീക്ഷിക്കുന്ന ഒരു ദിവസം.കോടി പുണ്യം പ്രദാനം  ചെയ്യുന്ന ശിവരാത്രി ഒരു ഉത്സവം / ആഘോഷം.  ഈ വര്ഷം ഫെബ്രുവരി 17 ചൊവ്വാ ച്ഴ ആണ് വരുന്നത്. എല്ലാവര്ക്കും ശുഭ കരമായ ഒരു ശിവ രാത്രി ആശംസിക്കുന്നു.
ശിവ രാത്രി വൃതത്തി ലൂടെ ഒരു സാധകന് അദ്വൈത ചിന്താധാര ഉദിക്കുകയും എല്ലാ വിധത്തിലുള്ള മോക്ഷം സുലഭമായി തീരുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: