Thursday, December 30, 2010

യാത്രാമൊഴി

നഷ്ടത്തിന്റെയും ലാഭാത്തിന്റെയും കണക്കുകള്‍ ബാക്കി ആക്കി ഈ ഒരു വര്‍ഷവും കൂടി കടന്നു പോകുന്നു. അകെ മിച്ചം ബാക്കി ഒരു വയസു കൂടി  എന്നത് മാത്രം. 
കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയില്‍ ഞാന്‍ എനിക്കു വേണ്ടി എന്ത് ചെയ്തു എന്നൊരു ഉത്തരം കിട്ടാത്ത ചോദ്യം എന്റെ തലക്കുള്ളില്‍ കിടന്നു ഉഴറാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയി. എന്നും എനിക്കു ഒരു എത്തും പിടിയും കിട്ടുന്നുഇല്ല. ആലോചിച്ചപ്പോള്‍ ശെരിയാണ്‌. എന്താണ് ഞാന്‍ ചെയ്തത്?  വട്ട പൂജ്യം. 
ആകെ ഓര്‍മ്മിച്ചെടുക്കാന്‍ പറ്റിയ ഒരു കാര്യം കേരളത്തിലേക്ക് ഒരു യാത്ര നടത്തി. അതും ആദ്യമായി ക്ചിനെയും കൊണ്ട് ഒറ്റയ്ക്ക് ഒരു യാത്ര. ഇരുപത്തി മൂന്ന് മണികൂര്‍ നീട ഒരു യാത്ര. 
യാത്ര കഴിഞ്ഞു തിരികെ എത്തിയിട്ട് വീണ്ടും ഒന്ന് ചിട്ടയില്‍ ഏതാണ എടുത്തു വീണ്ടും ഒരു ഒന്നര മാസം. കൂട്ടികിഴിച്ചു വന്നപ്പോള്‍ മിച്ചം പരാതിയും പരിഭവങ്ങളും ബാക്കി. 
വിദേശ വാസം എന്ന് വെച്ചാല്‍ ഒരു തരം ഒളിച്ചോടല്‍ ആണെന്ന് എനിക്കു മനസിലായി. ആരയും ഒന്നും അറിയിക്കാതെ, സ്വന്തം കാര്യങ്ങള്‍ നോക്കി ആരെയും ഭയക്കാതെ ഉള്ള ഒരു ജീവിതം. അതില്‍ ഉള്ള പോരായ്മ മരണവും ജനനവും വിവാഹങ്ങളും അടങ്ങുന്ന വൈകാരിക നിമിഷങ്ങള്‍ നഷ്ട്ടമാകുന്നു. ദൂരെ മാറി നിന്നു ഒരു ഫോണ്‍ വിളിയില്‍ അല്ലേല്‍ ഒരു ആശംസ കാര്‍ഡില്‍ ഒതുങ്ങുന്നു നമ്മുടെ ആഘോഷങ്ങളും ദു:ഖങ്ങളും.

അതാണ് നല്ലത് എന്ന് ചിലപ്പോള്‍ തോന്നും. ആരെയും ഫേസ് ചെയ്യേണ്ടല്ലോ. പൊങ്ങച്ചം കാണിക്കേണ്ട. കുശുമ്പും അസൂയയും നിറഞ്ഞ വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടല്ലോ.
അപ്പോള്‍ പറഞ്ഞു വന്നത്, ദിവസവും ഒരേ തരത്തിലുള്ള ജീവിത ചര്യകള്‍ കാരണം മടുത്തു. ആവര്‍ത്തന വിരസങ്ങളായ ദിവസങ്ങള്‍. 
ക്രിയാത്മകമായി എന്തേലും ചെയ്യണം എന്നുകരുതി ആണ് ബ്ലോഗ്‌ ഉണ്ടാക്കിയത്. അതും മടി കാരണം മുടങ്ങി കിടക്കുന്നു. 
ചില ആള്‍ക്കാര്‍ പറയുന്നു അവര്‍ക്ക് ഒരു ദിവസത്തില്‍ ഇരുപത്തി നാല് മണിക്കൂര്‍ പോര എന്ന്. എനിക്കാണേല്‍ ഇത് തന്നെ അധികം എന്നാണ് പറയുക. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പല പല ചിന്തകള്‍ കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. ചിന്തകള്‍ കൂടിയത് കൊണ്ടാണ് എന്ന് ഭര്‍ത്താവു പറയുന്നു. അക്കം. എനിക്കു എന്താണ് ഇത്രയധികം ചിന്തിക്കാന്‍ ഇരിക്കുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ചിന്തകളും ആലോചനകളും കൂടി ചേരുമ്പോള്‍ മാനസിക നിലാ തകരാറില്‍ ആകും എന്നും ആരോ പറയുന്നു. 
ശരിയായിരിക്കാം .അറിവുള്ളവര്‍ അല്ലെ പറയുന്നത്.
നാടും നാട്ടിന്‍ പുറവും അവിടുത്തെ ആള്‍ക്കാരെയും ഞാന്‍ മിസ്സ്‌ ചെയുന്നു. 
പോയ വര്‍ഷത്തെ ലാഭ നഷ്ട്ടങ്ങള്‍ മറന്നു വരുന്ന ഒരു പുതു വര്‍ഷ പുലരിയെ ശുഭാപ്തി വിശ്വാസത്തോടെ എതിരേല്‍ക്കാന്‍ തയാറായി ഇരിക്കുന്നു. 
എന്നാലും മനസിറെ ഒരു കോണില്‍ നഷ്ട്ടപെട്ടുപോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു.......
അവരുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
അതേപോലെ തന്നെ 2010  എന്ന ഈ വര്‍ഷത്തെ കണ്ണീരോടെ യാത്ര ആക്കുന്നു..........
3 comments:

കരിയില said...

നന്നായിരിക്കുന്നു അമ്പിളി ചേച്ചി ..

ചേച്ചിക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍

Ampily said...

thx manu....

Sneha said...

Nannayittundu Ampilykutty.Well said!!